3.11.10



മുനിസിപ്പാലിറ്റികളിലും പി.ഡി.പി. കരുത്തു തെളിയിച്ചു

തിരുവനന്തപുരം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെ 41 മുനിസിപ്പല്‍ വാര്ടുകലിലാണ് പി.ഡി.പി. ജനവിധി തേടിയത്.ഇതില്‍ പെരുമ്പാവൂര്‍ മുനിസിപാലിറ്റിയില്‍ മത്സരിച്ച രണ്ടു വാര്‍ഡുകളിലും രണ്ടാം സ്ഥാനത്തെത്താന്‍ പി.ഡി.പി.സ്ഥാനാര്തികള്‍ക്ക് കഴിഞ്ഞു. 21 വാര്‍ഡുകളില്‍  പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തെത്തി. പെരുമ്പാവൂര്‍ മുനിസിപാലിറ്റിയിലെ മസ്ജിദ് വാര്‍ഡില്‍ കേവലം ഒന്‍പതു വോട്ടിനും ത്രിക്കപ്പറമ്പ് വാര്‍ഡില്‍ 21 വോട്ടുകള്‍ക്കുമാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ആലപ്പുഴ മുനിസിപാലിറ്റിയില്‍ മത്സരിച്ച ഏഴു വാര്‍ഡുകളില്‍ അഞ്ചു വാര്‍ഡുകളിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി. ലജ്നത്ത് വാര്‍ഡില്‍ 435 വോട്ടു നേടിയ പാര്‍ട്ടി സ്ഥാനാര്‍ഥി 154 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഏഴു വാര്‍ഡുകളില്‍ നിന്ന് മാത്രം 1326 വോട്ടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നേടി. ആലപ്പുഴ ഉപതിരഞ്ഞെടുപ്പില്‍ 1804 വോട്ടുകള്‍ മാത്രം കിട്ടിയ പി.ഡി.പി. ആലപ്പുഴ മുനിസിപാലിറ്റിയില്‍ മാത്രം ഇത്രയധികം വോട്ടു നേടിയത് ശ്രദ്ദേയമായി. ആലപ്പുഴ മുനിസിപാലിറ്റിയില്‍ പി.ഡി.പി. മത്സരിച്ച ഒരിടത്തും എസ്.ഡി.പി.ഐ. സ്ഥനാര്തികള്‍ക്ക് പി.ഡി.പി. യുടെ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ നേടാനായില്ല.

തിരുവനന്തപുരം, കൊല്ലം, കൊച്ചിന്‍ കോര്‍പ്പറേഷനുകളില്‍ എസ്.ഡി.പി.ഐ., പി.ഡി.പി.യുടെ അടുത്ത് പോലും എത്തിയില്ല

തിരുവനന്തപുരം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറെ കൊട്ടിഘോഷിച്ചു രംഗത്തുവന്ന എസ്.ഡി.പി.ഐ., തിരുവനന്തപുരം,കൊച്ചിന്‍, കൊല്ലം കോര്‍പറേഷന്‍ ഡിവിഷനുകളില്‍ വോട്ടു നിലയില്‍ പി.ഡി.പി.യുടെ അടുത്തുപോലും എത്തിയില്ല എന്ന് കണക്കുകളില്‍ ‍ വ്യക്തമാകുന്നു. തിരുവനന്തപുരത്ത് എട്ടു ഡിവിഷനുകളിലാണ് പി.ഡി.പി. ജനവിധി നേടിയത്. ഹാര്‍ബര്‍ ഒഴികെ മറ്റെല്ലായിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ എസ്.ഡി.പി.ഐ. മൊത്തം 1105 വോട്ടുകള്‍ മാത്രം നേടിയപ്പോള്‍ പി.ഡി.പി. ഇവിടെ 2334 വോട്ടുകള്‍ നേടി. ബീമാപള്ളിയില്‍ പി.ഡി.പി. 1022 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എസ്.ഡി.പി.ഐ. നേടിയത് വെറും 98 വോട്ടുകള്‍ മാത്രം. തിരുവനന്തപുരത്ത് ബി.ആസ്.പി. പിന്തുണയോടെ 17 ഡിവിഷനുകളില്‍ ജനവിധി തേടിയ എസ്.ഡി.പി.ക്ക് ആകെ കിട്ടിയത് 2509 വോട്ടുകളാണ്. പാളയത്ത് നിന്നും മത്സരിച്ച മോഹനനും തമ്പാനൂരില്‍ നിന്നും മത്സരിച്ച ഗോപാലകൃഷ്ണനും പത്തു വോട്ടുകള്‍ പോലും തികച്ചു കിട്ടിയില്ല. മോഹനന് കിട്ടിയത് ഏഴു വോട്ടുകളും ഗോപാല കൃഷ്ണന് കിട്ടിയത് 9 വോട്ടുകളും മാത്രം.

കൊല്ലം കോര്‍പറേഷനില്‍ പതിനൊന്നിടങ്ങളില്‍ നിന്നും പി.ഡി.പി. 2558 വോട്ടുകള്‍ നേടിയപ്പോള്‍ എസ്.ഡി.പി.ഐ.ക്ക് കിട്ടിയത് 969 വോട്ടുകള്‍ മാത്രം. ചാത്തിനാംകുളം, കൊല്ലൂര്‍വിള ഡിവിഷനുകളിലോഴികെ എവിടെയും മൂന്നക്കം തികക്കാന്‍ എസ്.ഡി.പി.ഐ.ക്ക് കഴിഞ്ഞില്ല. പി.ഡി.പി. വിജയിച്ച കൂട്ടിക്കട ഡിവിഷനില്‍ പി.ഡി.പി. 931 വോട്ടുകള്‍ നേടിയപ്പോള്‍ സ്വതന്ത്ര സ്ഥാനാര്തികള്‍ക്ക് പിന്നില്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എസ്.ഡി.പി.ഐ.ക്ക് കിട്ടിയത് കേവലം 87 വോട്ടുകള്‍ മാത്രം. നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ലീഗ് സ്ഥാനാര്ത്തിക്ക് ഇവിടെ കിട്ടിയത് 293 വോട്ടുകള്‍ മാത്രം.

കൊച്ചിന്‍ കോര്‍പറേഷനിലും സ്ഥിതി വ്യത്യസ്തമല്ല. എട്ടു ഡിവിഷനുകളില്‍ നിന്നും പി.ഡി.പി. 2182 വോട്ടുകള്‍ നേടിയപ്പോള്‍ പതിനൊന്നു ദിവിസനില്‍ ജനവിധി തേടിയ എസ്.ഡി.പി.ഐ.ക്ക് കിട്ടിയത് 847 വോട്ടുകള്‍ മാത്രം. ഇതില്‍ ആറു ഡിവിഷനുകളില്‍ മൂന്നക്കം പോലും തികക്കാന്‍ എസ്.ഡി.പി.ഐ.ക്ക് കഴിഞ്ഞില്ല.

ജില്ലാ പഞ്ചായത്ത് ദിവിസനുകളില്‍ പി.ഡി.പി. കരുത്തു തെളിയിച്ചു


തിരുവനന്തപുരം : സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് പി.ഡി.പി.ജനവിധി നേടിയ 42 ഡിവിഷനുകളിലും സ്ഥാനാര്‍ഥികള്‍ ശ്രദ്ദേയമായ പ്രകടനം കാഴ്ചവച്ചു. 42 ഡിവിഷനുകളില്‍ നിന്നും 61784 വോട്ടുകളാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നേടിയത്. ഇതില്‍ എറണാകുളം കടുങ്ങല്ലൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുജീബ് റഹ്മാന്‍ നേടിയ 6253 വോട്ടുകള്‍ പി.ഡി.പി.യുടെ ശക്തിയും സ്വാദീനവും വിളിച്ചറിയിക്കുന്നതായി. മലപ്പുറം ജില്ലയില്‍ 22 ഡിവിഷനുകളില്‍ നിന്നായി 34,053 വോട്ടുകള്‍ നേടാന്‍ പാര്‍ട്ടി സ്ഥനാര്തികള്‍ക്ക് കഴിഞ്ഞു. തിരൂരങ്ങാടി ഡിവിഷനില്‍ നിന്ന് മത്സരിച്ച പള്ളാട്ട് റാബിയയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്. ഇവര്‍ 2905 വോട്ടുകള്‍ നേടി. കൊല്ലം ജില്ലയിലെ തൊടിയൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച തഴവ ജബ്ബാര്‍ 3004 വോട്ടുകള്‍ നേടി ശ്രദ്ദേയമായ പ്രകടനം കാഴ്ചവച്ചു.ഏഴു ഡിവിഷനുകളില്‍ മൂന്നാം സ്ഥാനത്തെത്താനും പാര്‍ട്ടി സ്ഥാനാര്തികള്‍ക്ക് കഴിഞ്ഞു


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി. നില മെച്ചപ്പെടുത്തി

പൊന്നാനി: സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ച വാര്‍ഡുകളില്‍ രണ്ടരലക്ഷം വോട്ടുകള്‍നേടി നില മെച്ചപ്പെടുത്തിയതായി സംസ്ഥാന സെക്രട്ടേറിയറ്റംഗം അബ്ദുള്‍ ഗഫൂര്‍ മിസ്ബാഹി അഭിപ്രായപ്പെട്ടു. 13 സീറ്റുകള്‍ നേടിയ  പാര്‍ട്ടി 267 കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ‍  22 ഡിവിഷനില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥികള്‍  34,053 വോട്ടുകള്‍ നേടിയതായി യോഗം അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിന് ജനകീയ പ്രക്ഷോഭം ആരംഭിക്കുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണി അധ്യക്ഷതവഹിച്ചു. ഐ.എസ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. ഷമീര് പയ്യനങ്ങാടി‍, അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, നൗഷാദ് മംഗലശ്ശേരി, ഇല്യാസ് കുണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

താമരക്കുളത്ത്   പി.ഡി.പി. പ്രവര്‍ത്തകനെ മര്‍ദിച്ചു

ചാരുംമൂട്: പി.ഡി.പി. പ്രവര്‍ത്തകന്‍ താമരക്കുളം നാലുമുക്ക് ചരുവില്‍ ഷൈജു (25)വിനെ ഒരുസംഘം ആളുകള്‍ മര്‍ദിച്ചു. ശനിയാഴ്ച രാത്രി 8ന് താമരക്കുളം ജങ്ഷനിലാണ് സംഭവം. ഇതില്‍ പ്രതിഷേധിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. 

2.11.10

നെടുങ്കണ്ടത്ത് പി.ഡി.പി മഅദനി മോചന മനുഷ്യാവകാശ സമ്മേളനം

നെടുങ്കണ്ടം: പടിഞ്ഞാറേ കവലയില്‍ ഈമാസം 12 ന് വൈകുന്നേരം നാലിന് മഅദനി മോചന മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്ന് പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് നജീബ് കളരിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അന്യായമായി കര്‍ണാടക ജയിലില്‍ അടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയെ അനന്തമായ ജയില്‍ വാസത്തിലേക്ക് തള്ളിവിടാന്‍ കേന്ദ്ര തലത്തില്‍ നടക്കുന്ന ഗൂഢനീക്കത്തിനെതിരെ പി.ഡി.പി ജില്ലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രചാരണ കാമ്പയിനുകളുടെ ഭാഗമായാണ് സമ്മേളനം.

ഡോ.എം.എസ്. ജയപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കലരാജ് മുഖ്യപ്രഭാഷണം നടത്തും. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി, സംസ്ഥാന സെക്രട്ടറി സി.എച്ച്. അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.എം. ജബ്ബാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പി.ഡി.പിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാലിന് നെടുങ്കണ്ടം, അഞ്ചിന് പാമ്പാടുംപാറ,ആറിന് കരുണാപുരം,10 ന് ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളില്‍ കണ്‍വെന്‍ഷനുകള്‍ ചേരും.

പി.ഡി.പിയില്‍ നിന്ന് ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ രാജിവെച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.പാര്‍ട്ടിയെയും ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെയും സ്‌നേഹിക്കുന്ന ഒരാള്‍ പോലും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പോയിട്ടില്ല. വരും ദിവസങ്ങളില്‍ മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ പി.ഡി.പിയിലേക്ക് കടന്നുവരുമെന്ന് നേതാക്കള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി.ഇ. നാസര്‍,സംസ്ഥാന കൗണ്‍സിലംഗം പി.എം. താജുദ്ദീന്‍, മണ്ഡലം സെക്രട്ടറി യൂനുസ് കിഴക്കയില്‍, ട്രഷറര്‍ നാസര്‍ പട്ടാളം, മണ്ഡലം വൈസ് പ്രസിഡന്റ് സി.ഇ. ഷരീഫ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എ. യൂനുസ്, സെക്രട്ടറി മുഹമ്മദ് റാഫി,എം.ഐ. ഹലീല്‍, മുഹമ്മദ് സാലി എന്നിവര്‍ പങ്കെടുത്തു

മഅദനി: കര്‍ണ്ണാടക മാര്‍ച്ചിന്‌ ഒരുക്കങ്ങള്‍ തുടങ്ങി

കാസര്‍കോട്‌: ബംഗ്ലൂര്‍ പോലീസ് അന്യായമായി അറസ്റ്റു ചെയ്ത പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅ‌ദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌  നവംമ്പര്‍ 11ന്‌ മഞ്ചേശ്വരത്ത്‌ നിന്നും ആരംഭിക്കുന്ന പി.ഡി.പിയുടെ കര്‍ണ്ണാടക മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പര്‍ കെ.വി. പുരോഷത്തമന്‍ കുണ്ടംകുഴി പറഞ്ഞു. പി.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ആലിയാ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട്‌ പി.എം. സുബൈര്‍ പടുപ്പ്‌ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ മീഞ്ച, മുഹമ്മദ്‌ ബെള്ളൂര്‍, ഇസ്‌മായില്‍ ആരിക്കാടി, അഷറഫ്‌ കുമ്പടാജെ, ആബിദ്‌ മഞ്ഞംപാറ, സലീം പടന്ന, അഷറഫ്‌ ആരിക്കാടി, ഖാലിദ്‌ ബംബ്രാണ, ഇബ്രാഹിം, സലാഹുദ്ദീന്‍ തങ്ങള്‍, റഷീദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി യൂനുസ്‌ തളങ്കര സ്വാഗതവും, ഹനീഫ വൊര്‍ക്കാടി നന്ദിയും പറഞ്ഞു.
മഅദനിയുടെ മോചനം ആവശ്യപ്പെട് കര്‍ണ്ണാടകയിലേക്ക് മാര്‍ച്ച് നടത്തും : പി.ഡി.പി.

കാസര്‍കോട്‌: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്‌ മഞ്ചേശ്വരത്തു നിന്നും പി.ഡി.പിയുടെ കര്‍ണ്ണാടക മാര്‍ച്ച്‌ നവംബര്‍ 11ന്‌ ആരംഭിക്കുമെന്ന്‌ പി.ഡി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെയെടുത്തിട്ടുള്ള  കള്ള കേസുകള്‍ പിന്‍വലിക്കുക, ബാംഗ്ലൂരിലെ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിപ്പിച്ച്‌ മതിയായ ചികിത്സ നല്‍കുക തുടങ്ങിയ  ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും മാര്‍ച്ച്‌ സംഘടിപ്പിക്കുക. നവംബര്‍ 11ന്‌ ഉച്ചയ്‌ക്ക്‌ 2.30ന്‌ മഞ്ചേശ്വരം പൊസോട്ടു നിന്നുമായിരിക്കും കര്‍ണ്ണാടക അതിര്‍ത്തിയിലേക്ക്‌ മാര്‍ച്ച്‌ നടത്തുക. മഅദനിക്ക്‌ ജാമ്യം ലഭിക്കാതിരിക്കാനാണ്‌ അദ്ദേഹത്തിനുമേല്‍ പുതിയ കേസുകള്‍ ചുമത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ നേതാക്കള്‍ ആരോപിച്ചു. കതക്‌പോലുമില്ലാത്ത ടോയലട്ടില്‍   മൂവി ക്യാമറകള്‍ സ്ഥാപിക്കുകയും, മരുന്നും, ആവശ്യമായ ഭക്ഷണവും നല്‍കാതെ നടത്തികൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘത്തിനെതിരെ കേരള-കേന്ദ്ര സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടുന്നതിനുവേണ്ടി കേരളത്തിലെ എം.എല്‍.എമാരും,എം.പിമാരും കര്‍ണ്ണാടക സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ പി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
പി.ഡി.പി.സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ വര്‍ക്കലരാജ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ ഗഫൂര്‍ പുതുപ്പാടി, മുഹമ്മദ്‌ റജീബ്‌, സംസഥാന ട്രഷറര്‍ അജിത്‌ കുമാര്‍ ആസാദ്‌, മറ്റു മനുഷ്യവകാശ പ്രവര്‍ത്തകര്‍ മുതലായവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ വെളിപ്പെടുത്തി.

വാര്‍ത്താസമ്മേളനത്തില്‍ പി.സുബൈര്‍ പടുപ്പ്‌(പി.ഡി.പി. കാസര്‍കോട്‌ ജില്ലാ പ്രസിഡണ്ട്‌), ഐ.എസ്‌. സക്കീര്‍ ഹുസൈന്‍(സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പര്‍), കെ.വി.പുരുഷോത്തമന്‍ കുണ്ടംകുഴി (സംസ്ഥാനസെക്രട്ടറിയേറ്റ്‌ മെമ്പര്‍) ,യൂനിസ്‌ തളങ്കര (ജില്ലാ സെക്രട്ടറി),അഷറഫ്‌ കുമ്പടാജെ (കാസര്‍കോട്‌ മണ്ഡലംട്രഷറര്‍) എന്നിവര്‍ സംബന്ധിച്ചു. 

30.10.10

ലീഗുമായി സഹകരണം: വാര്‍ത്ത അടിസ്ഥാനരഹിതം -പൂന്തുറ സിറാജ്


തിരുവനന്തപുരം: മുസ്‌ലിം ലീഗുമായി സഹകരിക്കുമെന്ന നിലയില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശത്രുക്കളുടെ ഹിഡന്‍ അജണ്ടയാണ് ഇതിന് പിന്നില്‍.
സാമ്രാജ്യത്വ, ഫാഷിസ്റ്റ്, മതന്യൂനപക്ഷ വിഷയങ്ങളില്‍ ലീഗ്‌നിലപാടുമായി ഒരുനിലക്കും പി.ഡി.പിക്ക് യോജിച്ചുപോകാന്‍ കഴിയില്ല. ആശയങ്ങളിലും നിലപാടുകളിലും ലീഗും പി.ഡി.പിയും രണ്ട് ധ്രുവങ്ങളിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.ഡി.പി നിഷ്പ്രഭമായി എന്ന ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് മറുപടി പറഞ്ഞതാണ് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവിടെ താന്‍ പറഞ്ഞത് ഇപ്രകാരമാണ്: 'മലപ്പുറം മാത്രമാണ് കേരളം എന്ന് ലീഗ് ധരിക്കരുത്. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ തെരഞ്ഞെടുപ്പിന് ശേഷം ലീഗിന്റെ സ്ഥിതിയെന്ത് എന്ന് പരിശോധിക്കണം. തിരുവനന്തപുരത്ത് ജില്ലാ ജനറല്‍ സെക്രട്ടറി വരെ തോറ്റു. പി.ഡി.പിയെ കുറ്റപ്പെടുത്താതെ ലീഗ് സ്വയം ചികില്‍സിക്കണം. നിലപാടുകളില്‍ മാറ്റം വരുത്തിയാല്‍ പൊതുവിഷയങ്ങളില്‍ അവരുമായി സഹകരിക്കാമോ എന്ന് ആലോചിക്കും'. വസ്തുത ഇതായിരിക്കെ സഹകരണം വേണ്ട എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അപഹാസ്യവും അപ്രസക്തവുമാണ്. ലീഗുമായി സഹകരിക്കാന്‍ ആരും പോകുന്നില്ല. കാളപെറ്റുവെന്ന് കേട്ട് കയറെടുക്കുന്നത് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ക്ക് ചേര്‍ന്നതല്ല. പാര്‍ട്ടിക്ക് അകത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ സെക്രട്ടേറിയറ്റ് പരിശോധിക്കും

കുണ്ടുമണ്‍ വാര്‍ഡില്‍ പി.ഡി.പി.ക്ക് ഉജ്ജ്വല വിജയം


കൊല്ലം : കൊല്ലം ജില്ലയിലെ നെടുമ്പന പഞ്ചായത്തിലെ കുണ്ടുമണ്‍ വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി ഷീജക്ക് ഉജ്ജ്വല വിജയം. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐ.യിലെ യമുനാ റാണിയെ 210 വോട്ടുകളുടെ   വ്യത്യാസത്തിലാണ് പി.ഡി.പി. സ്ഥന്നര്‍ത്തി തോല്പിച്ചത്. പി.ഡി.പി. സ്ഥാനാര്‍ഥി 498 വോട്ടും  സി.പി.ഐ.288 വോട്ടും യു.ഡി.എഫ്.150 വോട്ടുമാണ് നേടിയത്.


മീയണ്ണ വാര്‍ഡില്‍ പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വിജയം

കൊല്ലം : കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ പി.ഡി.പി. പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജുബൈരിയ്യ ബീവി വിജയിച്ചു. സുധാമണിയെയാണ് ജുബൈരിയ്യ പരാജയപ്പെടുത്തിയത്

28.10.10

കാസര്ഗോഡ് ജില്ലയില്‍ പി . ഡി. പി . കരുത്ത്‌ തെളിയിച്ചു 
മംഗലപ്പടി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം  വാര്‍ഡില് പി.ഡി.പി. നേതാവ് റഫീക്ക് പതിനൊന്നു വോട്ടിന്‍റെ ഭൂരിപക്ഷത്തില് വിജയിച്ചു . 
കാസര്‍ഗോഡ്‌ ജില്ലയിലെ പതിമൂന്നു വാര്‍ഡുകളില് പി.ഡി.പി. സ്ഥാനര്തികള് ചെറിയ വോട്ടുകളുടെ വ്യത്യാസത്തില് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. 






ശാസ്താംകോട്ടയില്‍ പി.ഡി.പി. സീറ്റ് നിലനിര്‍ത്തി

കൊല്ലം : ശാസ്താംകോട്ട പഞ്ചായത്തിലെ  പള്ളിശ്ശേരില്‍ വാര്‍ഡ്‌ പി.ഡി.പി. നിലനിര്‍ത്തി. ഇവിടെ പി.ഡി.പി. സ്ഥാനാര്‍ഥി ഷാജഹാന്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കൊണ്ഗ്രെസ്സിലെ ഷാഹുദ്ധീനെ 143 വോട്ടുകള്‍ക്കാണ് തോല്പിച്ചത്

പോരുവഴിയില്‍ സുശീലാ ഗോപിക്ക് വിജയം

കൊല്ലം : കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ മൈലാടുകുന്ന് വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി സുശീല ഗോപി വിജയിച്ചു. സംവര വാര്‍ഡായ ഇവിടെ സുശീല എസ്.ഡി.പി.ഐ.യിലെ  ഷൈനിയെയാണ് പരാജയപ്പെടുത്തിയത്.

തൃക്കൊവില്‍വട്ടത്ത് കബീര്കുട്ടി പുത്തേഴം വിജയിച്ചു

കൊല്ലം : കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ  പെരയം നോര്‍ത്ത് വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി കബീര്കുട്ടി പുത്തേഴം വിജയിച്ചു. മുസ്ലിം ലീഗ് സ്ഥാനര്തിയെയാണ് ഇവിടെ പി.ഡി.പി. പരാജയപ്പെടുത്തിയത്. 

മൈനാഗപ്പള്ളിയില്‍ പി.ഡി.പി. സ്ഥാനാര്‍ഥി വിജയിച്ചു

കൊല്ലം : കൊല്ലം ജില്ലയിലെ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജന്മഗ്രാമമായ മൈനാഗപ്പള്ളി പഞ്ചായത്തിലെ കടപ്പ നോര്‍ത്ത് വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി ഷംല നജീബ് വിജയിച്ചു.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐ.യിലെ റഫീഖ ബീവിയെ 150 വോട്ടുകള്‍ക്കാണ് ഷംല പരാജയപ്പെടുത്തിയത്.

വളാഞ്ചേരി പഞ്ചായത്തിലും എടയൂര്‍ പഞ്ചായത്തിലും മംഗല്പാടി പഞ്ചായത്തിലും പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചു

മലപ്പുറം : എടയൂര്‍ പഞ്ചായത്തിലെ പൂവത്തുംതറ വാര്‍ഡില്‍ കുട്ടിപ്പറമ്പില്‍  മൊയ്തുവാണ് പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയം കണ്ടത്. വളാഞ്ചേരി പഞ്ചായത്തിലെ മൂനാം വാര്‍ഡിലും  മംഗല്പാടി പഞ്ചായത്തിലും പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു.

മാറാക്കര പഞ്ചായത്തിലെ പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു

മലപ്പുറം : മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ മേല്‍മുറി വാര്‍ഡില്‍ പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരിപ്പറമ്പത്ത് സൌജിയ വിജയിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ 72 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സൌജിയക്ക്‌ 418 വോട്ടും യു.ഡി.എഫ്.സ്ഥാനാര്തിക്ക് 346 വോട്ടും എല്‍.ഡി.എഫ്. സ്ഥനാര്തിക്ക് 251 വോട്ടും കിട്ടി. 

27.10.10

കൊല്ലം കോര്‍പറേഷനില്‍ പി.ഡി.പി.ക്ക് ചരിത്ര വിജയം

കൊല്ലം കോര്‍പറേഷനില്‍ കൂട്ടിക്കട ഡിവിഷനില്‍ പി.ഡി.പി.സ്ഥാനാര്‍ഥി എം. കമാലുദ്ദീന്‍ വിജയിച്ചു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നാലാം സ്ഥാനത്തേക്കും എസ്.ഡി.പി.ഐ. എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

മയ്യനാട് പഞ്ചായത്തില്‍ പി.ഡി.പി.ക്ക് ജയം

കൊല്ലം : കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിലെ കിഴക്കേ പടനിലം വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി മാജിതാ ബീവി വിജയിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയെയാണ് ഇവിടെ പരജായപ്പെടുതിയത്.116 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്  തൊട്ടടുത്ത കൊണ്ഗ്രെസ്സ് സ്ഥാനാര്‍ഥിയെ തോല്പിച്ചത്.

കഠിനംകുളത്ത് പി.ഡി.പി.ക്ക് വിജയം

തിരുവനന്തപുരം : കഠിനംകുളം പഞ്ചായത്തിലെ ചാന്നാങ്കര വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി അബ്ദുല്‍ സലാം വിജയിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.

അണ്ടൂര്‍കോണത്ത് സജിന സുല്‍ഫി വിജയിച്ചു

തിരുവനന്തപുരം : അണ്ടൂര്‍കോണം ഗ്രാമ പഞ്ചായത്തിലെ അണ്ടൂര്‍കോണം വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി സജിന സുല്‍ഫി വിജയിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കൊണ്ഗ്രെസ്സിലെ സുഹറ 

24.10.10

അസുഖം വകവെക്കാതെ അബ്ദുല്‍ സമദ് മാസ്റ്റര്‍ വോട്ടു ചെയ്യാനെത്തി


കൊല്ലം : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അറസ്റ്റും അനുബന്ധ വിഷയങ്ങളും സൃഷ്ടടിച്ച സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായ അബ്ദുല്‍ സമദ് മാസ്റ്റര്‍ അസുഖം വക വെക്കാതെ  വോട്ടു ചെയ്യാനെത്തി. പി.ഡി.പി. പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വേങ്ങ മീലാദ് ഷരിഫ് സ്കൂളിലെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയത്. പത്നി അസ്മാ വീവിയും അവരോടൊപ്പം വോട്ടു ചെയ്യാനെത്തിയിരുന്നു.  മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ സംവരണ വാര്‍ഡിലെ വോട്ടര്‍മാരാണ് ഇരുവരും. എസ്. ശാളിനിയാണ് ഇവിടെ പി.ഡി.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. 

സൂഫിയ മഅദനി വോട്ടുചെയ്യാനെത്തി

ശാസ്താംകോട്ട: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനി മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ജി.എച്ച്.എസിലെ ഒന്നാംനമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു.

കളമശ്ശേരി ബസ് കത്തിക്കല്‍ക്കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട സൂഫിയ മഅദനി കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വോട്ടുചെയ്യാനെത്തിയത്. വൈകിട്ട് നാലരയോടെയാണ് സൂഫിയ വോട്ടുചെയ്യാനെത്തിയത്

21.10.10

പി.ഡി.പി ഇല്ലാത്തയിടങ്ങളില്‍ വോട്ട് നല്ല സ്ഥാനാര്‍ഥിക്ക് -പൂന്തുറ സിറാജ്

പി.ഡി.പി ഇല്ലാത്തയിടങ്ങളില്‍ വോട്ട് നല്ല സ്ഥാനാര്‍ഥിക്ക് -പൂന്തുറ സിറാജ്
പി.ഡി.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ജയിലില്‍ നിന്നും മഅ്ദനിയുടെ അഭ്യര്‍ഥന


കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പി.ഡി.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന്  ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അഭ്യര്‍ഥന. പി.ഡി..പി സ്ഥാനാര്‍ഥികളില്ലാത്തയിടങ്ങളില്‍ ഏതെങ്കിലും പ്രത്യേക മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യേണ്ടെന്ന നിലപാടാണ് പി.ഡിപിക്കുള്ളതെന്ന്  മഅ്ദനിയുടെ അഭ്യര്‍ഥനകുറിപ്പിന്റെ ഉള്ളടക്കം ചൂണ്ടിക്കാട്ടി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു. വികസനതല്‍പരരും വ്യക്തിശുദ്ധിപുലര്‍ത്തുന്നവരും അഴിമതി രഹിതരുമായ വ്യക്തികള്‍ക്ക് പി.ഡി.പി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാത്തയിടങ്ങളില്‍ വോട്ട് ചെയ്യണമെന്ന് മഅ്ദനി രണ്ട് പേജുള്ള അഭ്യര്‍ഥനാ കുറിപ്പില്‍ ആഹ്വാനം ചെയ്യുന്നു.
പി.ഡി.പി  രൂപവല്‍ക്കരിക്കപ്പെട്ടതുമുതല്‍ ഇന്നുവരെയുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനം സുതാര്യവും നിയമവിധേയവുമാണെന്ന് മഅ്ദനി അഭ്യര്‍ഥനയില്‍  പറയുന്നു. എന്നാല്‍ പാര്‍ട്ടി മുന്നോട്ടുവക്കുന്ന പീഡിത സമൂഹങ്ങളുടെ കൂട്ടായ്മ എന്ന ആശയത്തിന്റെ ശത്രുക്കള്‍ വിവിധരീതിയില്‍ പാര്‍ട്ടിയേയും ചെയര്‍മാനായ തന്നെയും തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഭരണകൂടഭീകരതക്കും പീഡനങ്ങള്‍ക്കും നിരന്തരം വിധേയമാക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടും ആശയത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കാണണം. മതേതര ജനാധിപത്യ മാര്‍ഗത്തില്‍കൂടിയാണ് കഴിഞ്ഞ 17 വര്‍ഷമായി പി.ഡി.പി പ്രവര്‍ത്തിക്കുന്നത്.
ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങളേക്കാള്‍ പ്രാദേശിക പ്രശ്‌നങ്ങളും വികസനവുമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുക. അതിനാല്‍ പി.ഡി.പി പ്രതിനിധികള്‍ മല്‍സരിക്കാത്തയിടങ്ങളില്‍ നല്ല സ്ഥാനാര്‍ഥിളെ നോക്കി പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും വോട്ട്‌ചെയ്യും. പാര്‍ട്ടിയോടും പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന ആശയത്തോടും സ്ഥാനാര്‍ഥിക്കുള്ള സമീപനം കൂടി മാനദണ്ഡമാക്കപ്പെടും-മഅ്ദനി അഭ്യ്യര്‍ഥനാകുറിപ്പില്‍ വ്യക്തമാക്കി.
സംസ്ഥാനത്തൊട്ടാകെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 762 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടെന്ന് പൂന്തുറ സിറാജ് അറിയിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത് മലപ്പുറം ജില്ലയിലാണ്. വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷായും പങ്കെടുത്തു

16.10.10

ബംഗ്ലൂര്‍ ജയിലില്‍ നിന്നും കേരളത്തിലെ വോട്ടര്‍മാരോട് അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അഭ്യര്‍ത്ഥന

എന്റെ ബഹുമാന്യ സഹോദരീ സഹോദരന്മാര്‍ക്ക്,

നമ്മുടെ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പ്രദേശത്ത് നിന്നും മത്സരിക്കുന്ന പി.ഡി.പി.സ്ഥാനാര്‍ഥികളെ വോട്ടു ചെയ്തു വിജയിപ്പികണമെന്നു ഉണര്ത്താനാണ് ഞാന്‍ ഈ അഭ്യര്‍ത്ഥന നിങ്ങളിലേക്ക് എത്തിക്കുന്നത്.

എന്റെ പ്രിയ സഹോദരങ്ങള്‍ക്കോരുത്തര്‍ക്കും അറിയുന്നത് പോലെ കേരളത്തിലെ കഴിഞ്ഞ രണ്ടു തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലും ഞാന്‍ ജയിലില്‍ ആയിരുന്നു. അവിടെയിരുന്നു കൊണ്ട് ഇതുപോലെ ഒരു അഭ്യര്‍ത്ഥന നിങ്ങളിലെതിച്ചത് ഓര്‍ക്കുന്നുണ്ടാവും.നീണ്ട ഒന്‍പതര വര്‍ഷത്തെ തടവ്‌ ജീവിതത്തിന്റെ പീഢനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം 2007 ഓഗസ്റ്റ് ഒന്നിന് തീര്‍ത്തും നിരപരാധിയാണെന്ന കോടതി വിധിയിലൂടെ ജയില്മോചിതാനായപ്പോള്‍ നിങ്ങളും ഞാനും കരുതിയത് ഇനിയൊരിക്കലും ഇങ്ങനെ ഒരു പീഢനം  ഏറ്റുവാങ്ങേണ്ടിവരില്ലായിരിക്കുമെന്നാണ്. പക്ഷെ ഒരു പതിറ്റാണ്ട് കാലത്തോളം എന്നെ ജയിലില്‍ അടച്ചിട്ടും തൃപ്തി വരാതിരുന്ന ഫാസിസ്റ്റ് ഭീകരര്‍ വീണ്ടും ഇക്കഴിഞ്ഞ റമദാന്‍ മാസത്തില്‍ നോമ്പുകാരനായിരിക്കെ എന്നെ മറ്റൊരു കള്ളക്കേസ്സില്‍ കുടുക്കി ബംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ അടക്കുകയും ചെയ്തു. ഇവിടെ ആശുപത്രിയോട്‌ ചേര്‍ന്ന ഒരു സെല്ലില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിരീക്ഷണ കാമറക്കുമുന്നില്‍ എന്റെ ദിനരാത്രങ്ങള്‍ കഴിഞ്ഞുകൊണ്ടിരിക്കുന്നു.

നിരവധി പ്രമാദമായ കേസ്സുകളില്‍ പ്രതികളായ പാകിസ്ഥാന്കാരും, ആഫ്രിക്കക്കാരും, യൂറോപ്യന്‍കാരും ഉള്‍പ്പെടെ അയ്യായിരത്തോളം തടവുകാരുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജയിലുകളിലൊന്നായ ഇവിടെ സി.സി.കാമറ ഘടിപ്പിച്ചു ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്ന ഒരേ ഒരു സെല്ല് ഞാന്‍ താമസിക്കുന്ന സെല്ല് മാത്രമാണെന്നറിയുമ്പോള്‍ എങ്ങനെയാണ് എന്നെ ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് എന്റെ പ്രിയ സഹോദരങ്ങള്‍ക്ക്‌ മനസ്സിലാവുമല്ലോ ?ഇരുപത്തി ഒമ്പതാമത്തെ വയസ്സില്‍ വധശ്രമത്തെ അഭിമുഖീകരിക്കേണ്ടി വരികയും വലതുകാല്‍ മുറിച്ചുമാറ്റപ്പെടെണ്ടി  വന്നതും മുപ്പത്തി മൂന്നാമത്തെ വയസ്സില്‍ ഒറ്റക്കാലില്‍ ജീവിക്കുന്ന അവസ്ഥയില്‍ ഒരു പതിറ്റാണ്ടോളം ജയിലിലടച്ചു പീഡിപ്പിച്ചതും ട്രയല്‍ കോടതിയും ഹൈക്കൊടതിയുമെല്ലാം നിരപരാധി എന്ന് വിധിച്ചു ജയില്‍ മോചിതനാക്കിയിട്ടും പച്ചക്കള്ളങ്ങള്‍ ചമച്ചു വീണ്ടും അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു പീഡിപ്പിക്കുന്നതുമെല്ലാം ഞാന്‍ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും മര്‍ദ്ദിത-പീഡിത സമൂഹങ്ങളുടെ കൂട്ടായ്മക്കായി ആത്മാര്‍ഥമായി ശ്രമിച്ചു എന്നുള്ള ഒറ്റക്കാരണം കൊണ്ടാണെന്ന യാദാര്‍ത്ഥ്യം എന്റെ പ്രിയ സഹോദരങ്ങള്‍ക്കറിയാവുന്നതാണ്.

മര്‍ദ്ദിത സഹോദരങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുന്നുവെന്നതിന്റെ പേരില്‍ മാത്രം നിരന്തരമായ പീടനങ്ങള്‍ക്ക് എന്നെ വിധേയമാക്കിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ പ്രിയ സഹോദരീ സഹോദരന്മാര്‍  എന്നോടും എന്റെ പ്രസ്ഥാനത്തോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കാണണം. എന്റെ പ്രസ്ഥാനമായ പി.ഡി.പി.യുടെ പ്രതിനിധിയായി നിങ്ങളുടെ പ്രദേശത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ വോട്ടു നല്‍കി വിജയിപ്പികണമെന്നു ഞാന്‍ വിനയപൂര്‍വ്വം ഉണര്‍ത്തുന്നു. അതോടൊപ്പം നിങ്ങള്‍ ഓരോരുത്തരുടെയും ആത്മാര്‍ഥമായ പ്രാര്‍ത്ഥന ഈ സഹോദരന് വേണ്ടി എപ്പോഴുമുണ്ടാകണമെന്നു അഭ്യര്തിക്കുകയും ചെയ്യുന്നു.

പരപ്പന അഗ്രഹാര ജയിലില്‍ നിന്നും നിങ്ങളുടെ വിനീത സഹോദരന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി

13.10.10

മഅദനിയുടെ മോചനം ആവശ്യപ്പെട് നവംബര്‍ ഒന്നിന് കര്‍ണ്ണാടകയിലേക്ക് പി.ഡി.പി.മാര്‍ച്ച്


കാസര്‍ഗോഡ്‌ : ബംഗ്ലൂര്‍ പോലീസ് അന്യായമായി അറസ്റ്റു ചെയ്തു കര്‍ണ്ണാടക ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ നവംബര്‍ ഒന്നിന് കര്‍ണ്ണാടകയിലേക്ക് മാര്ച് നടത്താന്‍ പി.ഡി.പി.കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ച്‌ കേരള അതിര്‍ത്തിയായ മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും.  സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും നേതാക്കളെയും മാര്‍ച്ചില്‍ അണിനിരത്താന്‍ ശ്രമിക്കും.

ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ പി.എം.സുബൈര്‍ പടുപ്പിന്റെ ആദ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യൂനുസ് തലങ്കര, ഹമീദ് കെടഞ്ചി, മഞ്ജുനാഥ റൈ, ഹമീദ് ബദിയടുക്ക, അബ്ദുല്രഹ്മന്‍ എന്നിവര്‍ സംസാരിച്ചു.

പള്ളിക്കുനേരെ ആക്രമണം: പി.ഡി.പി പ്രവര്‍ത്തകര്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി

ആലപ്പുഴ:  വടക്കനാര്യാട് റോഡ്മുക്കിന് സമീപത്തെ മസ്ജിദുല്‍ സഈദിനുനേരെ ആര്‍.എസ്.എസ് സംഘം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ആര്‍.എസ്.എസ് സംഘം റൂട്ട്മാര്‍ച്ചിനിടെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഇമാം മുഹമ്മദ് നവാസ് മുസ്‌ലിയാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആര്‍.എസ്.എസിന്റെ നീക്കങ്ങളെ മുന്‍കൂട്ടി അറിയാതിരുന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് സംഭവത്തിന്‌ കാരണമെന്ന് പി.ഡി.പി.ജില്ലാ ജനറല്‍ സെക്രട്ടറി സുനീര്‍ ഇസ്മയില്‍ ആരോപിച്ചു


7.10.10

മഅ്ദനിയുടെ തടങ്കലിന് പിന്നില്‍ വ്യക്തി വിരോധം -വി.ആര്‍. കൃഷ്ണയ്യര്‍

കൊച്ചി: മഅ്ദനിയുടെ ഇപ്പോഴത്തെ തടങ്കലിന് പിന്നില്‍ വ്യക്തിവിരോധമല്ലാതെ മറ്റൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം 'മഅ്ദനിയും മനുഷ്യാവകാശവും'  വിഷയത്തില്‍ നടത്തിയ ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഅ്ദനിക്കെതിരെ സാക്ഷി പറഞ്ഞവര്‍ തന്നെ മൊഴി പിന്‍വലിച്ചു.സ്വന്തം മൊഴി നിഷേധിച്ച് കോടതിയില്‍ കേസും കൊടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ തടങ്കല്‍ അന്യായമാണ്. എന്തുകൊണ്ടും അദ്ദേഹം ജാമ്യത്തിന് അര്‍ഹനുമാണ്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൗലിക മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് എല്ലാ ജനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയും അവകാശവുമാണ്.മഅ്ദനിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കല്‍  സമൂഹത്തിന്റെ കര്‍ത്തവ്യമാണ്.
ജാമ്യം എല്ലാവരുടെയും പ്രാഥമിക അവകാശവും അതിന്റെ നിഷേധം അപവാദവുമാണെന്നാണ് സുപ്രീംകോടതി ആവര്‍ത്തിച്ചു പറഞ്ഞ തത്ത്വം.അതുകൊണ്ട് അദ്ദേഹത്തെ സ്വതന്ത്രനാക്കി കേസ് വാദിക്കാന്‍ അനുവദിക്കണം.സംശയം എന്ന മരത്തിന്റെ തണലില്‍ യുക്തി തോല്‍ക്കുകയും ന്യായം മരിക്കുകയും ചെയ്യുന്നെന്ന  പ്രസിദ്ധമായ അമേരിക്കന്‍ അഭിഭാഷകന്റെ അഭിപ്രായം പ്രസക്തമാണെന്നും കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. ഫോറം ചെയര്‍മാന്‍ ഡോ.സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷത  വഹിച്ചു.വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.കെ.പി.  മുഹമ്മദ്,പ്രഫ. ബഹാവുദ്ദീന്‍, മുന്‍ ഡി.ഐ.ജി കുഞ്ഞുമൊയ്തീന്‍കുട്ടി,ജോയി കൈതാരത്ത്, ഫോറം ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

6.10.10


മഅദനിയും മനുഷ്യാവകാശവും ചര്‍ച്ചാ സമ്മേളനം നാളെ

കൊച്ചി : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന നീതിനിഷേധത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ജസ്റ്റിസ് ഫോര്‍  മഅദനി ഫോറം ചര്‍ച്ചാ സമ്മേളനം (07.10.2010) വ്യാഴാഴ്ച മുന്‍ സുപ്രീം കോടതി ജഡ്ജി വി.ആര്‍.കൃഷ്ണയ്യരുടെ വസതിയില്‍ നടക്കുമെന്നു ബന്ധപ്പെട്ടവര്‍  അറിയിച്ചു.ചര്‍ച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉത്ഘാടനം ചെയ്യും.ഫോറം ചെയര്‍മാന്‍ മുന്‍ എം.പി.ഡോ.സെബാസ്റ്റിയന്‍ പോള്‍, ഡോ. എസ്.ബലരാമന്‍, ബാസുരേന്ദ്ര ബാബു, അലിഗഡ് യൂനിവേര്സിടി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ധീന്‍ കൂരിയാട്, മുന്‍ നിയമകാര്യ സെക്രട്ടറി അഡ്വ. സി.ഖാലിദ്,  അഡ്വ. വി.കെ. ബീരാന്‍, ഗ്രോ. വാസു, ജോയ് കൈതാരത് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

വിചാരണ നീതിപൂര്‍വ്വകമാവണം ജസ്റ്റിസ് ഫോര്‍  മഅദനി ഫോറം

കൊച്ചി: കേരള ഗവണ്മെന്റിന്റെ സുരക്ഷയിലും നിരീക്ഷണത്തിലുമായിരുന്ന മഅദനി ബംഗ്ലൂര്‍ സ്ഫോടനം നടത്തി എന്ന കള്ളക്കഥ സൃഷ്ടിച്ചു അനവസരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി കോടതി നടപടികള്‍ സ്വാദീനിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നതായും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വിചാരണ ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


5.10.10

സി.കെ.അബ്ദുള്‍ അസീസിന് ജാമ്യം അനുവദിച്ചു

മധുര: സാമ്പത്തിക തിരിമറി നടത്തി എന്നാരോപിച്ച്  കഴിഞ്ഞ മാസം ബംഗ്ലൂരില്‍ സി.ബി.ഐ. അറസ്റ്റു ചെയ്ത  പി.ഡി.പി നയരൂപീകരണ സമിതി ചെയര്‍മാന്‍  സി.കെ.അബ്ദുള്‍ അസീസിന് കോടതി ജാമ്യം അനുവദിച്ചു.  മധുര സി.ബി.ഐ. പ്രത്യേക കോടതിയാണ് ജാമ്യം നല്‍കിയത്.

മലപ്പുറം ജില്ലാപഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന പി.ഡി.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 
പി.ഡി.പി സ്ഥാനാര്‍ഥികള്‍: വേലായുധന്‍ വെന്നിയൂര്‍ (മംഗലം), സരോജിനി രവി (മേലാറ്റൂര്‍), കള്ളിയത്തൊടി കാര്‍ത്യായനി (രണ്ടത്താണി), ജമീല അസൈനാര്‍ (വഴിക്കടവ്), ജുബൈരിയ ഹാരിസ് (കരുവാരകുണ്ട്), ശ്രീജ മോഹന്‍ (ഏലംകുളം), വി.കെ. ഉഷ (ചീക്കോട്), റമീഷ റഫീഖ് (എടവണ്ണ), എ.സി. സുഹറ (ചെറുകാവ്), ഫൗസിയ ഷാജഹാന്‍ (എടരിക്കോട്), കെ.പി. സീനത്ത് (താനൂര്‍), സൗജത്ത് കെ (അങ്ങാടിപ്പുറം), കളംവളപ്പില്‍ സാജിദ (തിരൂരങ്ങാടി), ഗഫൂര്‍ മൗലവി (കാളികാവ്), വിജയന്‍ കൊടുമുടി (കുളത്തൂര്‍), അനീഷ്‌കുമാര്‍ (വണ്ടൂര്‍), റഫീഖ് രാമപുരം (മക്കരപ്പറമ്പ്), സക്കീര്‍ (പരപ്പനങ്ങാടി), മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ (പൊന്മുണ്ടം), മുസ്തഫ പൂക്കോയതങ്ങള്‍ (പൂക്കോട്ടൂര്‍), എന്‍.സി. അബ്ദുള്‍സമദ് (ചുങ്കത്തറ), മൂസ കല്ലിങ്ങല്‍ (തവനൂര്‍), മൊയ്തുണ്ണി ഹാജി (മാറഞ്ചേരി), അബ്ദുള്‍ഗഫൂര്‍ മിസ്ബാഹി (തലക്കാട്), അലി കാടാമ്പുഴ (വളാഞ്ചേരി), നിഹ്മത്തുള്ള (തൃക്കലങ്ങോട്), ഷാഹുല്‍ഹമീദ് (കൊണ്ടോട്ടി), എന്‍.സി. മുഹമ്മദ്കുട്ടി (കുഴിമണ്ണ).

കാസര്‍കോട് ജില്ലയിലെ പി.ഡി.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

 ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നവര്‍: ദേലംപാടി -ബാബു, പുത്തിഗെ -മഞ്ജുനാഥ റൈ, മഞ്ചേശ്വരം -ബഷീര്‍ കുഞ്ചത്തൂര്‍, കുമ്പള -ബീഫാത്തിമ അസീസ്, വോര്‍ക്കാടി -ഷംസീന ബഷീര്‍. എടനീര്‍, ചെങ്കള, ഉദുമ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

ബ്ലോക് പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നവര്‍: കുഞ്ചത്തൂര്‍ -ആയിഷത്ത് ബുഷ്‌റ, വോര്‍ക്കാടി -യോഗേഷ് (മഞ്ചേശ്വരം ബ്ലോക്), ആരിക്കാടി -എ.കെ. ആരിഫ് (കാസര്‍കോട് ബ്ലോക്).

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്: നാലാം വാര്‍ഡ് -മുഹമ്മദ് റഫീഖ്, ആറ് -മുഹമ്മദ് ഹനീഫ് (സ്വതന്ത്രന്‍), എട്ട് -അബ്ദുല്‍ഖാദര്‍, ഒമ്പത് -കെ. അഷ്‌റഫ്, 13 -ഹനീഫ പൊസോട്ട്, 20 -മുഹമ്മദ് ഗുഡ്ഡ. വോര്‍ക്കാടി ഗ്രാമപഞ്ചായത്ത്: ആറ് -നസീമ അബൂബക്കര്‍, എട്ട് -അന്തു മുക്രി, 13 -ആഷിഫ്. മീഞ്ച ഗ്രാമപഞ്ചായത്ത്: ഒന്ന് -ഹനീഫ. മംഗല്‍പാടി ഗ്രാമപഞ്ചായത്ത്: വിവിധ വാര്‍ഡുകളില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പൊതു സ്ഥാനാര്‍ഥികളെ പി.ഡി.പി പിന്തുണക്കും.

പൈവളികെ ഗ്രാമപഞ്ചായത്ത്: 16 -കൃഷ്ണന്‍ കുതിരക്കൂടാല്‍. എട്ട്, ഒമ്പത്, 10 വാര്‍ഡുകളിലേക്ക് പിന്നീട് പ്രഖ്യാപിക്കും.

കുമ്പള ഗ്രാമപഞ്ചായത്ത്: അഞ്ചാം വാര്‍ഡില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഖാലിദ് ബംബ്രാണയെ പിന്തുണക്കും. 15ാം വാര്‍ഡ് -അഷ്‌റഫ്, എട്ട്, 14 വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തും. ബദിയടുക്ക ഗ്രാമപഞ്ചായത്ത്: ഏഴ് -അബ്ദുറഹ്മാന്‍, ഒമ്പത് -അഷ്‌റഫ്. 10ാം വാര്‍ഡില്‍ പൊതു സ്വതന്ത്രനായി മല്‍സരിക്കുന്ന ഹമീദ് കടഞ്ചിയെയും 12ാം വാര്‍ഡില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന റഷീദ ഹമീദിനെയും പി.ഡി.പി പിന്തുണക്കും.

കാറഡുക്ക ഗ്രാമപഞ്ചായത്ത്: എട്ട് -സയ്യിദത്ത് സുഹ്‌റാബി അയ്യൂബി തങ്ങള്‍, 10 -റഹീം, ഏഴ് -ആരിഫ് കുണ്ടാര്‍. ഒമ്പതാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഉമറുല്‍ഫാറൂഖ് തങ്ങളെ പിന്തുണക്കും. മുഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മല്‍സരിക്കുന്ന വാര്‍ഡുകള്‍ പിന്നീട് പ്രഖ്യാപിക്കും. കാസര്‍കോട് മുനിസിപ്പാലിറ്റി: 24 -യൂനുസ് തളങ്കര.

അജാനൂര്‍ ഗ്രാമപഞ്ചായത്ത്: 14 -ഉബൈദ് മുട്ടുന്തല, 17 -റഷീദ് മുട്ടുന്തല.

മൊഗ്രാല്‍പുത്തൂര്‍ രണ്ട്, നാല്, 14 വാര്‍ഡുകളിലും കുമ്പടാജെ, പള്ളിക്കര, ചെമ്മനാട്, ചെങ്കള, കുറ്റിക്കോല്‍, പടന്ന, തൃക്കരിപ്പൂര്‍, മധൂര്‍ തുടങ്ങിയ വിവിധ പഞ്ചായത്തുകളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെയും മറ്റു ബ്ലോക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെയും രണ്ടാംഘട്ട ലിസ്റ്റില്‍ പ്രഖ്യാപിക്കും.

18.9.10

മഅദനി: നിഷ്‌പക്ഷ അന്വേഷണം വേണം
Posted on: 19 Sep 2010


കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ അന്വേഷണം കര്‍ണാടകത്തിനുവെളിയിലുള്ള നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണാടക പോലീസ് കേസുമായി മുന്നോട്ടുപോയാല്‍ മഅദനിക്ക് നീതി ലഭിക്കില്ലെന്നും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ ആവര്‍ത്തനം ഈ കേസിലുമുണ്ടാകുമെന്നും ഫോറം ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഈ കേസില്‍ എന്‍ഐഎ അന്വേഷണം പോലും സ്വാഗതാര്‍ഹമാണ്.

അനാവശ്യവും അനവസരത്തിലുള്ളതുമായ രാഷ്ട്രീയ ഇടപെടലുകള്‍ കോടതി നടപടികളെ സ്വാധീനിക്കുന്നു എന്ന ആശങ്ക നിലനില്‍ക്കുന്നു.

മഅദനിയുടെ കര്‍മമേഖല കേരളവും അനുയായികള്‍ ഇവിടെയുള്ള ജനാധിപത്യവിശ്വാസികളും ആയിരിക്കെ കേരളത്തിനു പുറത്തുള്ള അപരിചിതരായ വ്യക്തികളുമായി ബന്ധപ്പെട്ട് കഥകള്‍ ചമയ്ക്കുന്നതിലെ ഗൂഢാലോചനയും വിരോധാഭാസവും തിരിച്ചറിയപ്പെടണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി, വൈസ്‌ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി, കണ്‍വീനര്‍ മുഹമ്മദ് നജീബ് എന്നിവര്‍ പങ്കെടുത്തു.

പി.ഡി.പി മത്സരിക്കും
Posted on: 19 Sep 2010


തിരൂരങ്ങാടി: ചേലേമ്പ്ര പഞ്ചായത്തിലെ എട്ടുവാര്‍ഡുകളില്‍ പി.ഡി.പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഒന്ന്, ആറ്, ഒമ്പത്, 11, 15, 12, 16, 17 വാര്‍ഡുകളിലാണ് മത്സരിക്കുക. 12-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താനും ബാക്കിവരുന്ന പത്തുവാര്‍ഡുകളില്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നവരെ പിന്തുണയ്ക്കാനുമാണ് തീരുമാനം.

യോഗത്തില്‍ അറഫ നിസാര്‍ അധ്യക്ഷനായി. പ്രഭാകരന്‍, സിദ്ദിഖ്, ബാബു എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി. മത്സരിക്കും
Posted on: 19 Sep 2010


തിരൂര്‍: പുറത്തൂര്‍ പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ തനിച്ച് മത്സരിക്കുവാനും മറ്റു വാര്‍ഡുകളില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കാനും പി.ഡി.പി. തീരുമാനിച്ചു. അജ്മല്‍ മുട്ടനൂര്‍ അധ്യക്ഷത വഹിച്ചു. മുനീബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ.പി. ജഹ്ഫറലി, ഐ.പി. അബ്ബാസ്, സാബിര്‍ബാബു, ഷറഫുദ്ദീന്‍, റഷീദ്, ഹമീദ് കൂട്ടായി, ഖമറുദ്ദീന്‍, ജംഷീര്‍ കുറുമ്പടി എന്നിവര്‍ പ്രസംഗിച്ചു.

മഅദനി മോചനസമര സമ്മേളനം
Posted on: 19 Sep 2010


കൊണ്ടോട്ടി: പി.ഡി.പി പുളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ മഅദനി മോചനസമര സമ്മേളനം സുബൈര്‍ സബാഹി ഉദ്ഘാടനംചെയ്തു. നസീര്‍ഖാന്‍ കൊട്ടുക്കര അധ്യക്ഷതവഹിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം ഹനീഫ പുത്തനത്താണി, ബാപ്പു പുത്തനത്താണി, ഉമ്മര്‍ ഓമാനൂര്‍, ആലുങ്ങല്‍ ആസിഫ് അലി, ബഷീര്‍ മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു. നൗഫല്‍ ആല്‍പറമ്പ് സ്വാഗതവും മുഹമ്മദ്കുട്ടി ആല്‍പറമ്പ് നന്ദിയും പറഞ്ഞു


14.9.10

മഅ്ദനിയെ അനന്തമായ ജയില്‍വാസത്തിലേക്ക് തള്ളിവിടാന്‍ നീക്കം -ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം

Tuesday, September 14, 2010
കൊച്ചി: അന്യായമായി കര്‍ണാടക ജയിലില്‍ അടക്കപ്പെട്ട പി.ഡി.പി ചെയര്‍മാനും  ഇസ്‌ലാംമത പണ്ഡിതനുമായ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പുതിയ കേസുകള്‍ കൂടി എടുത്ത് അനന്തമായ ജയില്‍വാസത്തിലേക്ക് തള്ളിവിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്റെ (ജെ.എം.എഫ്) കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.
ഏഴ് സ്‌ഫോടന പരമ്പര കേസുകളില്‍ കൂടി മഅ്ദനിയെ അന്യായമായി പ്രതിചേര്‍ത്ത് ജാമ്യം ലഭിക്കാനുള്ള അവകാശം പോലും അട്ടിമറിക്കാനാണ് നീക്കം . ഇതനുവദിക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ ശക്തമായ നിയമപോരാട്ടത്തോടൊപ്പം ജനകീയ പ്രതിഷേധവും രൂപപ്പെടേണ്ടതുണ്ടെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.  സെപ്റ്റംബര്‍ 30നകം കാസര്‍കോട്, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങളും സെമിനാറുകളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.ഇതിന് മുന്നോടിയായി ജെ.എം.എഫിന്റെ  ജില്ലാ, മണ്ഡലം തല കമ്മിറ്റികള്‍  30നകം വിപുലീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ജനാധിപത്യ സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമായി നടത്തിയ സാമ്പത്തിക സമാഹരണം വന്‍ വിജയമാക്കിയവരെ യോഗം നന്ദി അറിയിച്ചു.പല കാരണങ്ങളാല്‍ കഴിഞ്ഞയാഴ്ചകളില്‍ പിരിവ് നടക്കാതെപോയ പള്ളികളില്‍ വരുന്ന വെള്ളിയാഴ്ച കൂടി സാമ്പത്തിക സമാഹരണം നടത്താനും സെപ്റ്റംബര്‍ 17ന് നടക്കുന്ന ഫണ്ട് ശേഖരണത്തോടെ ബക്കറ്റ് കലക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും യോഗം  തീരുമാനിച്ചു. ഫോറം ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റിയന്‍പോള്‍ ഉദ്ഘാടനം ചെയ്തു. 
വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമിതി രക്ഷാധികാരികളായ ടി.ആരിഫ് അലി, പൂന്തുറ സിറാജ്,  ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി,ട്രഷറര്‍ ജമാല്‍ മുഹമ്മദ്, വൈസ് ചെയര്‍മാന്മാരായ അഡ്വ. സജി കെ. ചേരമര്‍, വയലാര്‍ ഗോപകുമാര്‍, കണ്‍വീനര്‍മാരായ ഗഫൂര്‍ പുതുപ്പാടി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, കടക്കല്‍ ജുനൈദ്, മുഹമ്മദ് റജീബ്, സുബൈര്‍ സബാഹി എന്നിവര്‍ സംസാരിച്ചു

ഹൈകോടതിയെ സമീപിക്കും -അഡ്വ. പി. ഉസ്മാന്‍

Monday, September 13, 2010
ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ അതിവേഗ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്ന് ജാമ്യാപേക്ഷയില്‍ മഅ്ദനിക്കുവേണ്ടി ഹാജരായ അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കിട്ടിയശേഷം ഹൈകോടതിയെ സമീപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.  പ്രോസിക്യൂഷന്‍ വാദങ്ങള്‍ അതേപടി അംഗീകരിക്കുകയാണ് കോടതി ചെയ്തത്. ടൂര്‍ ഡയറി തയാറാക്കിയത് മഅ്ദനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന പൊലീസുകാരാണ് ഇത് തയാറാക്കിയതെന്നും കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും അത് അംഗീകരിച്ചില്ല. സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടെന്ന കാര്യവും സ്വീകരിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

7.9.10

പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതുവരെ കടുത്ത നിരീക്ഷണത്തില്‍ -മഅ്ദനി

Tuesday, September 7, 2010
ബംഗളൂരു: ബംഗളൂരു സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയില്‍ കഴിയുന്ന താന്‍ കടുത്ത നിരീക്ഷണത്തിലാണെന്ന് 2008ലെ സ്‌ഫോടന പരമ്പര കേസില്‍ 31ാം പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് പോലും കാമറയുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച അഡ്വ. കാഞ്ഞിരമറ്റം സിറാജ്  മുഖേനയാണ് ഇക്കാര്യം അറിയിച്ചത്. 
റമദാനിലെ അവസാനിക്കുന്ന ദിനരാത്രങ്ങളിലും പെരുന്നാള്‍ നമസ്‌കാരാനന്തരവും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം. 
തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമ പ്രചാരണങ്ങളും മറ്റുമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ തലേദിവസം ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് കേരളീയ സമൂഹത്തോട് പറഞ്ഞതിന് അപ്പുറം ഒരക്ഷരം പോലും അധികം ഒരു ഏജന്‍സിയോടും പറയാന്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കോയമ്പത്തൂര്‍ ജയിലില്‍ പത്ത് വര്‍ഷത്തോളം കഴിഞ്ഞിരുന്നപ്പോഴും ഞാന്‍ താമസിച്ചിരുന്ന സെല്ലിനുള്ളില്‍ കാമറ ഘടിപ്പിച്ചിരുന്നില്ല. 

എന്നാല്‍, ബംഗളൂരുവില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതടക്കം 24 മണിക്കൂറും സെല്ലിനുള്ളില്‍ ഘടിപ്പിച്ച കാമറയുടെ നിരീക്ഷണത്തിന് കീഴിലാണ്. ജയില്‍ ഡി.ജി.പിയുടെയും സൂപ്രണ്ടിന്റെയും മുറിയില്‍ തല്‍സമയം ദൃശ്യങ്ങള്‍ ലഭിക്കുന്നുണ്ട്.  ഇവ റെക്കോഡ് ചെയ്ത കാസറ്റുകള്‍ ആഴ്ചയില്‍ ഒരു ദിവസം ജയില്‍ ഡി.ജി.പിക്കും പൊലീസ് മേധാവികള്‍ക്കും കൈമാറുമത്രെ -മഅ്ദനി അഭിഭാഷകരോട് വ്യക്തമാക്കി. സെല്ലിന് മുന്നില്‍ 24 മണിക്കൂറും ആറ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ട്. സഹായത്തിനായി കോടതി നിര്‍ദേശപ്രകാരം അനുവദിച്ചിട്ടുള്ള ഒരാളോടല്ലാതെ മറ്റാേരാടും സംസാരിക്കാന്‍ അനുവാദമില്ല. നോമ്പുതുറക്കാന്‍ അടുക്കളയില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം അഴുക്കുപിടിച്ച കൈകള്‍ കൊണ്ടാണ് ഉദ്യോഗസ്ഥര്‍ തൊട്ടുപരിശോധിക്കുന്നത്. ആഴ്ചയില്‍ ഒരുദിവസമേ സന്ദര്‍ശകരെ അനുവദിക്കുന്നുള്ളൂ -മഅ്ദനി പറഞ്ഞു. ഇതൊക്കെയാണെങ്കിലും എന്റെ മനസ്സ് തികച്ചും ശാന്തമാണ്. ആര് ഒറ്റപ്പെടുത്തിയാലും എന്നെ ദൈവസാന്നിധ്യത്തില്‍ നിന്ന് അകറ്റാന്‍ കഴിയില്ലെന്ന ഉറപ്പുണ്ട്. അദൃശ്യമെങ്കിലും അതിശക്തമായ ആ സാന്നിധ്യത്തിന്റെ സമാധാനത്തിലും ശാന്തതയിലുമാണ് ഞാനുള്ളത്.
മുഴുവന്‍ കേരളീയരും എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കണം.
ഭരണകൂട ഭീകരതക്ക് വിധേയരായി കഠിനമായ പീഡനങ്ങളനുഭവിക്കുന്ന ലോകമെങ്ങുമുള്ള മുഴുവന്‍ പീഡിതരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായി ഈദുല്‍ ഫിതറിനെ വിനിയോഗിക്കണമെന്ന് മഅ്ദനി അഭ്യര്‍ഥിച്ചു. 

മഅ്ദനിയെ കാണാന്‍ മക്കളെത്തി

Tuesday, September 7, 2010
ബംഗളൂരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടിന്റെ മുറിയില്‍ വികാര നിര്‍ഭരമായൊരു കൂടിക്കാഴ്ച. ബംഗളൂരു സ്‌ടേനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയുടെ മക്കളായ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും വാപ്പച്ചിയെ കാണാനെത്തിയതായിരുന്നു രംഗം. 
തിങ്കളാഴ്ച ഉച്ച പന്ത്രണ്ട് മണിയോടെയാണ് ഉമറും സലാഹുദ്ദീനും അഡ്വ. അക്ബറലി, പി.ഡി.പി സംസ്ഥാന സെക്രട്ടറി റജീബ് എന്നിവര്‍ക്കൊപ്പം മഅ്ദനിയെ കണ്ടത്. ജയിലിലെ സൂപ്രണ്ടിന്റ മുറിയിലായിരുന്നു കുടിക്കാഴ്ച. 

വികാര നിര്‍ഭരമായിരുന്നു മൂവരുടെയും കണ്ടുമുട്ടല്‍. തേങ്ങലടക്കാന്‍ പ്രസപ്പെട്ട മക്കളെ മഅ്ദനി ആശ്വസിപ്പിച്ചു. വിഷമിക്കരുതെന്നും പഠനത്തില്‍ ശ്രദ്ധിക്കണമെന്നും മഅ്ദനി മക്കളോട് നിര്‍ശേദിച്ചു. അന്‍വാര്‍ശ്ശേരിയില്‍ ഖുര്‍ പഠനം നടത്തുകയാണ് രണ്ട് മക്കളും. ജയില്‍ സുപ്രണ്ടിന്റെ സാന്നിധ്യത്തില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. 
ഞായറാഴ്ച രാത്രിയാണ് ഉമറും സലാഹുദ്ദീനും റജീബിനൊപ്പം ബംഗളുരുവിലെത്തിയത്.മെജസ്റ്റിക്കില്‍ ഹോട്ടലില്‍ താമസിച്ചശേഷം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ജയിലിലേക്ക് തിരച്ചത്. 
കൂടിക്കാഴ്ചക്കുശേഷം തിങ്കളാഴ്ച രാത്രി ഇരുവരും നാട്ടിലേട്ട് മടങ്ങി.  

6.9.10

കേന്ദ്ര സര്‍ക്കാറും മഅ്ദനിക്കെതിരെ ഒളിയുദ്ധം നടത്തുന്നു -പി.ഡി.പി

Monday, September 6, 2010
കാസര്‍കോട്: കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ടവരും മഅ്ദനിക്കെതിരായ ഒളിയുദ്ധം ശക്തമാക്കിയിരിക്കുകയാണെന്ന് പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജും ട്രഷറര്‍ അജിത്കുമാര്‍ ആസാദും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാറിന്റെ രാഷ്ട്രീയ ലക്ഷ്യം എല്ലാവര്‍ക്കും അറിയാം. പി.ഡി.പി നേതാവ് അബ്ദുല്‍ അസീസിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത് കേന്ദ്രത്തില്‍ ചിലര്‍ തുടങ്ങിയ ഒളിയുദ്ധത്തിന്റെ ഭാഗമാണ്. ഇതുവരെ പുറത്തുപറയാത്ത ഒരു വാറണ്ടിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതിന് നേതൃത്വം നല്‍കാന്‍ ബംഗളൂരുവില്‍ എത്തിയപ്പോഴാണ് അസീസിനെ അറസ്റ്റ് ചെയ്തത്. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മഅ്ദനി വിഷയം ഉയര്‍ത്തിക്കാട്ടി എല്ലാ പഞ്ചായത്തിലും മല്‍സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.വി. പുരുഷോത്തമന്‍, ജില്ലാ പ്രസിഡന്റ് പി.എ. സുബൈര്‍ പടുപ്പ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

4.9.10

അബ്‌ദുല്‍ അസീസിന്റെ അറസ്‌റ്റിനു പിന്നില്‍ ഗൂഢാലോചന: പി.ഡി.പി

Text Size:   

മലപ്പുറം: ബാങ്ക്‌ തട്ടിപ്പുകേസില്‍ സി.ബി.ഐ അറസ്‌റ്റു ചെയ്‌ത പി.ഡി.പി നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്‌ദുല്‍ അസീസ്‌ കുറ്റക്കാരനല്ലെന്നു ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി. 

അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതവും പി.ഡി.പിയെ തേജോവധം ചെയ്യാനുള്ള ശ്രമവുമാണെന്നും ഗഫൂര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ചു മുമ്പുതന്നെ അറിഞ്ഞിരുന്നു. അബ്‌ദുല്‍ അസീസ്‌ കുറ്റക്കാരനല്ലെന്നു പാര്‍ട്ടി കണ്ടെത്തുകയും ചെയ്‌തിരുന്നു. 

അദ്ദേഹം കുറ്റക്കാരനല്ലെന്നു അഭിഭാഷകനായ അഡ്വ. ഷാനവാസ്‌ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌. അദ്ദേഹം ബിസിനസുകാരനായിരുന്നുവെന്ന്‌ പാര്‍ട്ടിക്കു മുമ്പെ അറിയാമായിരുന്നു. 1994 ലാണ്‌ അദ്ദേഹം പി.ഡി.പിയില്‍ ചേരുന്നത്‌. ബാങ്ക്‌ തട്ടിപ്പു കേസില്‍ 93 ലാണ്‌ ഒപ്പിടുന്നത്‌. അന്നുതന്നെ താന്‍ നിരപരാധിയാണെന്നു നേതൃത്വത്തെ അറിയിച്ചിരുന്നു. 

പഴയ കേസ്‌ പൊടി തട്ടിയെടുക്കുകയാണ്‌ ഇപ്പോള്‍ ചെയ്‌തത്‌. പതിനേഴു വര്‍ഷം പി.ഡി.പിയില്‍ നിറഞ്ഞു നിന്ന വ്യക്‌തിത്വമായിരുന്നു അസീസ്‌. മഅ്‌ദനിയുടെ ജാമ്യാപേക്ഷ കേള്‍ക്കാനിരിക്കെയാണ്‌ അസീസിനെതിരായ നീക്കം.ഇതിനു പിന്നില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുകളിച്ചതായി സംശയമുണ്ട്‌. അറസ്‌റ്റിനെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നു അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചിട്ടുണ്ടെന്നും ഗഫൂര്‍ പുതുപ്പാടി പറഞ്ഞു.

28.8.10

പി.ഡി.പി സമരസംഗമം നടത്തും
Posted on: 29 Aug 2010


കോട്ടയ്ക്കല്‍: അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭിക്കുന്നതിന് പി.ഡി.പി വിവധ പൗരാവകാശ സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സപ്തംബര്‍ ഒന്നിന് സമരസംഗമം നടത്തും. മലപ്പുറം നഗരസഭ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സംഗമം ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍പോള്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ജില്ലാകമ്മിറ്റി രൂപവത്കരണ യോഗം ഞായറാഴ്ച മലപ്പുറത്ത് നടക്കുമെന്ന് പി.ഡി.പി ജില്ലാ നേതൃത്വം അറിയിച്ചു.

26.8.10

മഅദനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍
Posted on: 27 Aug 2010

പി. സുനില്‍കുമാര്‍




ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സപ്തംബര്‍ ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടാത്തതിനെത്തുടര്‍ന്നാണ് മജിസ്‌ട്രേട്ട് വെങ്കിടേശഗുരുജി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. തുടര്‍ന്ന് മഅദനിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി.

ജയിലില്‍ മഅദനിക്ക് ആധുനിക ചികിത്സയടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന മഅദനിയുടെ അഭിഭാഷകന്‍ പി.ഉസ്മാന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഹൃദ്രോഗവും രക്തസമ്മര്‍ദവും അടക്കമുള്ള അസുഖമുള്ളതിനാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ അവസരമൊരുക്കണമെന്ന വാദം പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. ബാംഗ്ലൂരിലെ ജയദേവ ആസ്​പത്രിയിലെ കാര്‍ഡിയോളജി വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനും വിദഗ്ധ ചികിത്സ നല്കാനും കോടതി ഉത്തരവിട്ടു. മഅദനിയെ ചികിത്സിക്കാന്‍ മണിപ്പാല്‍ ആസ്​പത്രിയിലെ ഡോക്ടറെ നിയോഗിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. മതപരമായ ചടങ്ങുകള്‍ക്കായി ഖുര്‍ആന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണം. വീല്‍ചെയര്‍, ബെഡ്, യൂറോപ്യന്‍ ടോയ്‌ലറ്റ് എന്നിവ ഒരുക്കാനും കോടതി ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.

കസ്റ്റഡിയിലായിരിക്കെ പോലീസിന്റെ സമീപനം നല്ല രീതിയിലായിരുന്നെന്നും ഈ കാലയളവില്‍ മാധ്യമങ്ങളില്‍ തന്‍േറതായി വന്ന വാര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്നും മഅദനി കോടതിയെ ബോധിപ്പിച്ചു. ശാരീരിക അസുഖങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും അദ്ദേഹം കോടതിയെ അറിയിച്ചു.

അതിനിടെ മഅദനി ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്കി. ഇത് വെള്ളിയാഴ്ച പരിഗണിക്കും. ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ താന്‍ നിരപരാധിയാണെന്നും കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട നസീര്‍ തനിക്കെതിരെ മൊഴിനല്കിയിട്ടില്ലെന്നും

ഈ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം തന്നെ കേസില്‍ ചേര്‍ത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും 197-ാം സാക്ഷിയായ ജോസ്‌വര്‍ഗീസിനെ തെറ്റിദ്ധരിപ്പിച്ചാണ് തനിക്കെതിരെ മൊഴി രേഖപ്പെടുത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസിനെതിരെ പത്തോളം വാദങ്ങളാണ് ഉന്നയിച്ചത്. അതിവേഗ സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വട്ടാവതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.

ആഗസ്ത് 17-നാണ് മഅദനിയെ അറസ്റ്റുചെയ്തത്. അന്ന് രാത്രി ബാംഗ്ലൂര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിന്റെ കോറമംഗലയിലുള്ള വസതിയില്‍ ഹാജരാക്കുകയും 26-വരെ പോലീസ് കസ്റ്റഡിയില്‍ വിടുകയുമായിരുന്നു. കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച വൈകിട്ട് 5.25-ഓടെ മഅദനിയെ മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ചത്. വന്‍പോലീസ് സന്നാഹവും കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നു. വീല്‍ച്ചെയറിലാണ് മഅദനിയെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയത്. മാധ്യമപ്രവര്‍ത്തകരെ കോടതിഹാളില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

പ്രാഥമികഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാലാണ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഉന്നയിക്കാതിരിക്കുന്നതെന്ന് ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഓംങ്കാരയ്യ പറഞ്ഞു. ഇതുവരെ ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേസിലെ മറ്റു പ്രതികളില്‍നിന്ന് വിവരം ശേഖരിച്ചതിനുശേഷം മഅദനിയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ തുടക്കത്തില്‍ മഅദനി കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് സഹകരിച്ചതായി പോലീസ് വ്യക്തമാക്കി. കേസിലെ പ്രധാന പ്രതികളായ തടിയന്റവിട നസീറിനെയും സേ്ഫാടനത്തിനായി ഫണ്ട് സ്വരൂപിച്ച സര്‍ഫ്രാസ് നവാസിനെയും അറിയാമെന്ന കാര്യം മഅദനി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിനെയും മറ്റു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനുശേഷം മഅദനിയെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം


മഅ്ദനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Thursday, August 26, 2010
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സെപ്റ്റംബര്‍ ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്ത മഅ്ദനിയുടെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്ന് ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. 

വ്യാഴാഴ്ച വൈകുന്നേം 5.25നാണ് മഅ്ദനിയെ മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഗുരിഗിക്ക് മുമ്പില്‍ ഹാജരാക്കിയത്. മഅ്ദനിയുടെ പൊലീസ് കസ്റ്റഡി നീട്ടണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചില്ല. തനിക്ക് മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന് മഅ്ദനി പരാതിപ്പെട്ടപ്പോള്‍ ശ്രീ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ മഅ്ദനിക്ക് ആവശ്യമായ വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ മജിസ്‌ട്രേറ്റ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വികലാംഗനെന്ന പരിഗണന വെച്ച് മഅ്ദനിക്ക് ജയിലില്‍ വീല്‍ ചെയര്‍, കട്ടില്‍ എന്നിവ അനുവദിക്കാനും മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാഹചര്യം ഒരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാനും പരാതിപ്പെട്ടു. മഅ്ദനിയെ ബംഗളൂരു സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയിലേക്ക് മാറ്റി. മഅ്ദനിയെ ചോദ്യം ചെയ്യുന്നത് തല്‍ക്കാലം അവസാനിപ്പിച്ചിരിക്കുകയാണെന്നും അതിനാലാണ് പൊലീസ് കസ്റ്റഡി നീട്ടി ആവശ്യപ്പെടാതിരുന്നതെന്നും കേസന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിലെ ഡി.എസ്.പി എച്ച്.എം. ഓംകാരയ്യ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആവശ്യമാണെങ്കില്‍ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അതിനിടെ, മഅ്ദനിയുടെ ജാമ്യാപേക്ഷ അതിവേഗ സെഷന്‍സ് കോടതി അഞ്ചില്‍ സമര്‍പ്പിച്ചു. ഹരജി ഇന്ന് പരിഗണനക്ക് വരും

സ്‌റ്റേഡിയം സ്‌ഫോടനം: മഅ്ദനിയുടെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് പൊലീസ്

Thursday, August 26, 2010
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന തരത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഐ.പി.എല്‍ മല്‍സരത്തിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മഅ്ദനിക്കുള്ള പങ്ക് ചോദ്യംചെയ്യലില്‍ വ്യക്തമായെന്നായിരുന്നു ആചാര്യ ചൊവ്വാഴ്ച പറഞ്ഞത്. എന്നാല്‍, താന്‍ ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്ന് മഅ്ദനി അഭിഭാഷകന്‍ മുഖേന മാധ്യമങ്ങളെ അറിയിച്ചു. ആചാര്യയുടെ വാദത്തെ പരോക്ഷമായി തള്ളുന്നതാണ് പൊലീസ് കമീഷണറുടെ ബുധനാഴ്ചത്തെ പ്രസ്താവന. 
2008ലെ ബംഗളൂരു സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സാക്ഷികളിലൊരാളായ സൂഫിയ മഅ്ദനിയെ ചോദ്യം ചെയ്യുമെന്നും ശങ്കര്‍ ബിദ്‌രി പറഞ്ഞു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ മഅ്ദനിയുടെ പൊലീസ് കസ്റ്റഡി നീട്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 
മഅ്ദനിയുടെ പൊലീസ് കസ്റ്റഡി ഇന്നാണ് അവസാനിക്കുന്നത്. ആഗസ്റ്റ് 17ന് അറസ്റ്റിലായ മഅ്ദനിയെ ബംഗളൂരു ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മഅ്ദനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നീട്ടിവാങ്ങാനാണ് പൊലീസിന്റെ നീക്കം. എന്നാല്‍, പൊലീസ് കസ്റ്റഡി നീട്ടിവാങ്ങാന്‍ ശ്രമമുണ്ടായാല്‍ അതിനെ എതിര്‍ക്കുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 
മഅ്ദനിക്കുവേണ്ടി ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. മഅ്ദനി പൊലീസ് കസ്റ്റഡിയിലായിരുന്നതിനാലാണ് ഇതുവരെ ജാമ്യാപേക്ഷ നല്‍കാതിരുന്നത്. മഅ്ദനിയെ ഇന്നലെ അഭിഭാഷകന്‍ സന്ദര്‍ശിച്ചു. മഅ്ദനിക്ക് ശാരീരീക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. 
അതിനിടെ, മഅ്ദനിയെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. മഅ്ദനിയെ ചോദ്യം ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് ഐ.ബി ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെത്തിയത്. 

'മഅ്ദനി: ലീഗ് നിലപാട് വ്യക്തമാക്കണം'

Thursday, August 26, 2010
മലപ്പുറം: മഅ്ദനിയെ കൂടുതല്‍ സ്‌ഫോടന കേസുകളില്‍ കുടുക്കാനുള്ള സംഘ്പരിവാര്‍ നീക്കം വ്യക്തമായിരിക്കെ, വിഷയത്തില്‍ മുസ്‌ലിംലീഗ് നയം വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന ജന. സെക്രട്ടറി സുബൈര്‍ സബാഹി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്കല്ല, വേറെ വഴിക്കാണ് പോകുന്നതെന്നതിന് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പുതിയ പ്രസ്താവനയേക്കാള്‍ വലിയ തെളിവ് വേണ്ട. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മഅ്ദനിയടക്കമുള്ളവരാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിഡ്ഢിത്തമാണ്. അവിടെ സ്‌ഫോടനം നടക്കുമ്പോള്‍ നസീര്‍ അടക്കമുള്ളവര്‍ ജയിലിലായിരുന്നു. ബംഗളൂരു സ്‌ഫോടന കേസില്‍ മഅ്ദനിക്കെതിരെ ഒരു തെളിവും അവര്‍ക്ക് ലഭിച്ചിട്ടില്ല. ജാമ്യം ലഭിക്കാനുള്ള സാഹചര്യം നിലനില്‍ക്കെ, സ്വാഭാവിക നീതി തടയാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുസമൂഹം ഇതിനെതിരെ അണിനിരക്കണം. 
മഅ്ദനിക്കെതിരായ ഗൂഢാലോചനക്കെതിരെ വിവിധ പൗരാവകാശ സംഘടനകളുമായി ചേര്‍ന്ന് പി.ഡി.പി പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 31ന് ഉച്ചക്ക് ഒന്നിന് മലപ്പുറം മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ മഅ്ദനി നിയമ സഹായ സമിതിയുടെ നേതൃത്വത്തില്‍ സമരസംഗമം നടത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണിയും പങ്കെടുത്തു.

വിദഗ്ധ ചികില്‍സ കിട്ടുന്നില്ലെന്ന് മഅ്ദനി; സൗകര്യങ്ങള്‍ നല്‍കണമെന്ന് കോടതി

Thursday, August 26, 2010
ബംഗളൂരു: അറസ്റ്റിലായശേഷം തനിക്ക് മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് മഅ്ദനി ഈ പരാതി ഉന്നയിച്ചത്. മഅ്ദനിക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്ന് ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് വെങ്കിടേശ് ഗുരിഗി നിര്‍ദേശിച്ചു.

പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയത്ത് ബ്ലഡ് ഷുഗര്‍ 450 ആയിരുന്നു. കസ്റ്റഡിയില്‍ എടുത്തശേഷം രക്തം പരിശോധിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഗുരിഗിക്ക് രേഖാമൂലം നല്‍കിയ പരായില്‍ അദ്ദേഹം ബോധിപ്പിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെന്നും പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരില്ലാതിരുന്നതാണ് കാരണമെന്നും പറഞ്ഞിട്ടുണ്ട്. തന്റെ ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടി വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും മഅ്ദനി കോടതിയെ ബോധിപ്പിച്ചു. 

മൂക്കില്‍നിന്ന് രക്തം വരുന്നതിനും നട്ടെല്ലിലെ വേദനക്കും പരിശോധന നടത്തിയപ്പോള്‍ എം.ആര്‍.ഐ സ്‌കാന്‍ നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കാര്യവും മഅ്ദനി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌കാന്‍ നടത്താനായിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എം.ബി.ബി.എസ് ഡോക്ടര്‍ കേവല പരിശോധന നടത്തിപ്പോവുകയാണെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാനും  പറഞ്ഞു. ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തുടര്‍ന്ന് ഏത് ആശുപത്രിയില്‍ ചികില്‍സ വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ജഡ്ജി വെങ്കിടേഷ് ഗുരിഗി ചോദിച്ചു. അപ്പോളോ ഹോസ്‌പിറ്റല്‍, ജയദേവ ഹോസ്‌പിറ്റല്‍ തുടങ്ങിയവയുടെ പേരാണ് മഅ്ദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ്് ജയദേവ ഹോസ്‌പിറ്റലില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ ജഡ്ജി നിര്‍ദേശിച്ചത്. വ്യാഴാഴ്ച തന്നെ വേണമെങ്കില്‍ ആശുപത്രിയില്‍ എത്തിച്ച ചികില്‍സ നടത്താവുന്നതാണെന്നും ജഡ്ജി വ്യക്തമാക്കി. എന്നാല്‍, ആവശ്യമുള്ളപ്പോള്‍ ഇതിനുള്ള സൗകര്യം ഒരുക്കിയാല്‍ മതിയെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ നിര്‍ദേശിച്ചു. 

ബംഗളൂരു സ്‌ഫോടനത്തില്‍ തനിക്ക് പങ്കില്ലെന്നും മഅ്ദനി രേഖാമൂലം കോടതിയെ അറിയിച്ചു. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രി വി.എസ്. ആചാര്യ പ്രസ്താവിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടെന്നും എന്നാല്‍ അങ്ങനെയൊരു കുറ്റസമ്മതം താന്‍ നടത്തിയിട്ടില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ മഅ്ദനി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തനിക്ക് പങ്കില്ലെന്നും മഅദനി കത്തില്‍ പറഞ്ഞു. 
വൈകുന്നേരം 5.15നാണ് മഅ്ദനിയെ കോടതിയില്‍ എത്തിച്ചത്. 5.25ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ബംഗളൂരു ജോയിന്റ് കമീഷണര്‍ അലോക്കുമാര്‍, ഡി.എസ്.പി എച്ച്.എം ഓംകാരയ്യ, ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പ എന്നിവരുടെ നേതൃത്വത്തിലാണ് മഅ്ദനിയെ കോടതിയില്‍ എത്തിച്ചത്. 

മഅ്ദനിയെ ഉച്ചകഴിഞ്ഞ് മൂന്നിന് ഹാജരാക്കുമെന്ന് അറിഞ്ഞ് രണ്ടരയോടെതന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. മഅ്ദനിയുടെ വരവ് കാത്ത് അഭിഭാഷകരും മറ്റും കോടതി പരിസരത്ത് തടിച്ചുകൂടിയായിരുന്നു. കോടതിയിലേക്കുള്ള വഴിയില്‍ കയറ് കെട്ടിയാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്. പൊലീസ് വാഹനത്തില്‍ എത്തിച്ച മഅ്ദനിയെ വീല്‍ചെയറിലിരുത്തിയാണ് മൂന്നാം നിലയിലെ കോടതി മുറിയില്‍ എത്തിച്ചത്. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം മഅ്ദനിയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

25.8.10

'ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം' രൂപവത്കരിച്ചു

Thursday, August 26, 2010
കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ നീതി നിഷേധത്തിനും ഗൂഢാലോചനക്കും എതിരെ പോരാടാന്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിധം 'ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം' ( മഅ്ദനി നീതി സംരക്ഷണ വേദി) എന്ന പേരില്‍ നിയമ സഹായവേദി രൂപവത്കരിച്ചു. 
കൊല്ലം പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗമാണ് ഫോറം രൂപവത്കരണത്തിന് നേതൃത്വം നല്‍കിയത്. ഡോ. സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാനായും അഡ്വ. കെ.പി. മുഹമ്മദ് വര്‍ക്കിംഗ് ചെയര്‍മാനായും എച്ച്. ഷഹീര്‍ മൗലവി ജനറല്‍ സെക്രട്ടറിയായും 25 അംഗങ്ങളടങ്ങുന്ന സമിതിയാണ് രൂപവത്കരിച്ചത്. എം.എല്‍.എ മാരായ അഡ്വ. പി.കെ. റഹീം, അഡ്വ. പി.എം.എ. സലാം,  കെ.ടി. ജലീല്‍ എന്നിവരും ടി.ആരിഫലി, പി.കെ. കോയാ മൗലവി, കെ.പി അബൂബക്കര്‍ ഹസ്രത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്. ഭാസുരേന്ദ്ര ബാബു, ഡോ.എസ്. ബലരാമന്‍, ഡോ.എം.എസ്. ജയപ്രകാശ്, ഗ്രോ വാസു, ഡോ. നീലലോഹിതദാസന്‍ നാടാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, സി.കെ. അബ്ദുല്‍ കരീം, സി.ആര്‍. നീലകണ്ഠന്‍, സിവിക് ചന്ദ്രന്‍, നജീബ് മൗലവി മമ്പാട്, പൂന്തുറ സിറാജ്, എം.എ. സമദ്, അഡ്വ. ഇസ്മായില്‍ വഫ, അബ്ദുല്‍ ഷുക്കൂര്‍ മൗലവി, ബി.ആര്‍.പി ഭാസ്‌ക്കര്‍ എന്നിവരുമാണ് രക്ഷാധികാരികള്‍.
മഅ്ദനിക്കെതിരെ കര്‍ണാടക പൊലീസും അവിടത്തെ ആഭ്യന്തര മന്ത്രിയും നടത്തിവരുന്ന ഗൂഢാലോചനക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ഫോറം രൂപവത്കരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്. ഭാസുരേന്ദ്ര ബാബു, അഡ്വ. കെ.പി. മുഹമ്മദ്, ഡോ. നീലലോഹിതദാസന്‍ നാടാര്‍, ഹമീദ് വാണിമേല്‍, അബൂബക്കര്‍ ഹസ്‌റത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
മഅ്ദനിക്ക് കേസുമായി ബന്ധപ്പെട്ട നിയമസഹായം നല്‍കുക, ഗൂഢാലോചനക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്തുക, കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട ധനം സമാഹരിക്കുക, മാധ്യമ വ്രര്‍ത്തകരുടെയും സാംസ്‌കാരിക- മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കൂട്ടായ്മ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ സമിതി ലക്ഷ്യമിടുന്നത്. 
ദേശീയ തലത്തില്‍ ദല്‍ഹി, ബാംഗ്ലൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാവും സമിതി പ്രവര്‍ത്തിക്കുക. കേരളത്തില്‍ കരുനാഗപ്പള്ളിയിലും. വരുന്ന സെപ്റ്റംബര്‍ മൂന്നിന് മഅ്ദനിക്ക് വേണ്ടി പള്ളികള്‍ കേന്ദ്രീകരിച്ച് സാമ്പത്തിക സഹായം സ്വരൂപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
സമിതിയിലെ മറ്റ് അംഗങ്ങള്‍: ട്രഷറര്‍ ജമാല്‍ മുഹമ്മദ്. വൈസ് ചെയര്‍മാന്മാര്‍ ഹമീദ് വാണിമേല്‍, സി.കെ. അബ്ദുല്‍ അസീസ്, അഡ്വ. സജി.കെ.ചേരമന്‍, കെ.എ. ഷഫീഖ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഡോ. എ.എ. അമീന്‍, ബി.ഒ.ജെ. ലബ്ബ, വയലാര്‍ ഗോപകുമാര്‍, വര്‍ക്കല രാജ്, സെയ്ഫുദ്ദീന്‍ ഹാജി, അഡ്വ. അക്ബര്‍ അലി, എം. അലിയാരുകുട്ടി, പാങ്ങോട് കമറുദ്ദീന്‍. കണ്‍വീനര്‍മാര്‍ ഗഫൂര്‍ പുതുപ്പാടി, സുബൈര്‍ സബാഹി, മൈലക്കാട് ഷാ, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, മുഹമ്മദ് റജീബ്, കടയ്ക്കല്‍ ജുനൈദ്, യു.ഷൈജു, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, മുഹമ്മദ് സാലിഹ് മൗലവി. പ്രഗല്ഭരായ15 അഭിഭാഷകരടങ്ങിയ ലീഗല്‍ സെല്ലും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


സ്‌റ്റേഡിയം സ്‌ഫോടനം: മഅ്ദനിയുടെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് പൊലീസ്

Thursday, August 26, 2010
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന തരത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഐ.പി.എല്‍ മല്‍സരത്തിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മഅ്ദനിക്കുള്ള പങ്ക് ചോദ്യംചെയ്യലില്‍ വ്യക്തമായെന്നായിരുന്നു ആചാര്യ ചൊവ്വാഴ്ച പറഞ്ഞത്. എന്നാല്‍, താന്‍ ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്ന് മഅ്ദനി അഭിഭാഷകന്‍ മുഖേന മാധ്യമങ്ങളെ അറിയിച്ചു. ആചാര്യയുടെ വാദത്തെ പരോക്ഷമായി തള്ളുന്നതാണ് പൊലീസ് കമീഷണറുടെ ബുധനാഴ്ചത്തെ പ്രസ്താവന. 
2008ലെ ബംഗളൂരു സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സാക്ഷികളിലൊരാളായ സൂഫിയ മഅ്ദനിയെ ചോദ്യം ചെയ്യുമെന്നും ശങ്കര്‍ ബിദ്‌രി പറഞ്ഞു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ മഅ്ദനിയുടെ പൊലീസ് കസ്റ്റഡി നീട്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 
മഅ്ദനിയുടെ പൊലീസ് കസ്റ്റഡി ഇന്നാണ് അവസാനിക്കുന്നത്. ആഗസ്റ്റ് 17ന് അറസ്റ്റിലായ മഅ്ദനിയെ ബംഗളൂരു ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മഅ്ദനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നീട്ടിവാങ്ങാനാണ് പൊലീസിന്റെ നീക്കം. എന്നാല്‍, പൊലീസ് കസ്റ്റഡി നീട്ടിവാങ്ങാന്‍ ശ്രമമുണ്ടായാല്‍ അതിനെ എതിര്‍ക്കുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 
മഅ്ദനിക്കുവേണ്ടി ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. മഅ്ദനി പൊലീസ് കസ്റ്റഡിയിലായിരുന്നതിനാലാണ് ഇതുവരെ ജാമ്യാപേക്ഷ നല്‍കാതിരുന്നത്. മഅ്ദനിയെ ഇന്നലെ അഭിഭാഷകന്‍ സന്ദര്‍ശിച്ചു. മഅ്ദനിക്ക് ശാരീരീക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. 
അതിനിടെ, മഅ്ദനിയെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. മഅ്ദനിയെ ചോദ്യം ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് ഐ.ബി ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെത്തിയത്. 

23.8.10

മഅ്ദനിയുടെ അറസ്റ്റിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

Monday, August 23, 2010
കോയമ്പത്തൂര്‍ : ബംഗ്‌ളൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റു ചെയ്തതതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകത്തിന്റെ  (ടി.എം.എം.കെ) ഇരുനൂറിലധികം പ്രവര്‍ത്തകരാണ് മഅ്ദനിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ പ്രതിേഷധ പ്രകടനം നടത്തിയത്. 

മഅ്ദനിയെ ബംഗ്‌ളൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതിനെയും പുണ്യ റമദാന്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതിനെ പ്രത്യേകിച്ചും ടി.എം.എം.കെ അപലപിച്ചു. 

കേരള സര്‍ക്കാറിനെയും കര്‍ണാടക സര്‍ക്കാറിനെയും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. മഅ്ദനിയെ കൃത്യമായ തെളിവുകളില്ലാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനെതിരെ നസീര്‍ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ട് പോലും തെളിയിക്കപ്പെടേണ്ടതാണ്. അതിനാല്‍ മഅദനിയെ ഉടന്‍ വിട്ടയക്കണം. ടി.എം.എം.കെ ആവശ്യപ്പെട്ടു.