ഹൈകോടതിയെ സമീപിക്കും -അഡ്വ. പി. ഉസ്മാന്‍
Monday, September 13, 2010
ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ അതിവേഗ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്ന് ജാമ്യാപേക്ഷയില്‍ മഅ്ദനിക്കുവേണ്ടി ഹാജരായ അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കിട്ടിയശേഷം ഹൈകോടതിയെ സമീപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രോസിക്യൂഷന്‍ വാദങ്ങള്‍ അതേപടി അംഗീകരിക്കുകയാണ് കോടതി ചെയ്തത്. ടൂര്‍ ഡയറി തയാറാക്കിയത് മഅ്ദനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന പൊലീസുകാരാണ് ഇത് തയാറാക്കിയതെന്നും കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും അത് അംഗീകരിച്ചില്ല. സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടെന്ന കാര്യവും സ്വീകരിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
No comments:
Post a Comment