മുനിസിപ്പാലിറ്റികളിലും പി.ഡി.പി. കരുത്തു തെളിയിച്ചു
തിരുവനന്തപുരം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെ 41 മുനിസിപ്പല്‍ വാര്ടുകലിലാണ് പി.ഡി.പി. ജനവിധി തേടിയത്.ഇതില്‍ പെരുമ്പാവൂര്‍ മുനിസിപാലിറ്റിയില്‍ മത്സരിച്ച രണ്ടു വാര്‍ഡുകളിലും രണ്ടാം സ്ഥാനത്തെത്താന്‍ പി.ഡി.പി.സ്ഥാനാര്തികള്‍ക്ക് കഴിഞ്ഞു. 21 വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തെത്തി. പെരുമ്പാവൂര്‍ മുനിസിപാലിറ്റിയിലെ മസ്ജിദ് വാര്‍ഡില്‍ കേവലം ഒന്‍പതു വോട്ടിനും ത്രിക്കപ്പറമ്പ് വാര്‍ഡില്‍ 21 വോട്ടുകള്‍ക്കുമാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ആലപ്പുഴ മുനിസിപാലിറ്റിയില്‍ മത്സരിച്ച ഏഴു വാര്‍ഡുകളില്‍ അഞ്ചു വാര്‍ഡുകളിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി. ലജ്നത്ത് വാര്‍ഡില്‍ 435 വോട്ടു നേടിയ പാര്‍ട്ടി സ്ഥാനാര്‍ഥി 154 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഏഴു വാര്‍ഡുകളില്‍ നിന്ന് മാത്രം 1326 വോട്ടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നേടി. ആലപ്പുഴ ഉപതിരഞ്ഞെടുപ്പില്‍ 1804 വോട്ടുകള്‍ മാത്രം കിട്ടിയ പി.ഡി.പി. ആലപ്പുഴ മുനിസിപാലിറ്റിയില്‍ മാത്രം ഇത്രയധികം വോട്ടു നേടിയത് ശ്രദ്ദേയമായി. ആലപ്പുഴ മുനിസിപാലിറ്റിയില്‍ പി.ഡി.പി. മത്സരിച്ച ഒരിടത്തും എസ്.ഡി.പി.ഐ. സ്ഥനാര്തികള്‍ക്ക് പി.ഡി.പി. യുടെ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ നേടാനായില്ല.

തിരുവനന്തപുരം, കൊല്ലം, കൊച്ചിന്‍ കോര്‍പ്പറേഷനുകളില്‍ എസ്.ഡി.പി.ഐ., പി.ഡി.പി.യുടെ അടുത്ത് പോലും എത്തിയില്ല
തിരുവനന്തപുരം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറെ കൊട്ടിഘോഷിച്ചു രംഗത്തുവന്ന എസ്.ഡി.പി.ഐ., തിരുവനന്തപുരം,കൊച്ചിന്‍, കൊല്ലം കോര്‍പറേഷന്‍ ഡിവിഷനുകളില്‍ വോട്ടു നിലയില്‍ പി.ഡി.പി.യുടെ അടുത്തുപോലും എത്തിയില്ല എന്ന് കണക്കുകളില്‍ വ്യക്തമാകുന്നു. തിരുവനന്തപുരത്ത് എട്ടു ഡിവിഷനുകളിലാണ് പി.ഡി.പി. ജനവിധി നേടിയത്. ഹാര്‍ബര്‍ ഒഴികെ മറ്റെല്ലായിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ എസ്.ഡി.പി.ഐ. മൊത്തം 1105 വോട്ടുകള്‍ മാത്രം നേടിയപ്പോള്‍ പി.ഡി.പി. ഇവിടെ 2334 വോട്ടുകള്‍ നേടി. ബീമാപള്ളിയില്‍ പി.ഡി.പി. 1022 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എസ്.ഡി.പി.ഐ. നേടിയത് വെറും 98 വോട്ടുകള്‍ മാത്രം. തിരുവനന്തപുരത്ത് ബി.ആസ്.പി. പിന്തുണയോടെ 17 ഡിവിഷനുകളില്‍ ജനവിധി തേടിയ എസ്.ഡി.പി.ക്ക് ആകെ കിട്ടിയത് 2509 വോട്ടുകളാണ്. പാളയത്ത് നിന്നും മത്സരിച്ച മോഹനനും തമ്പാനൂരില്‍ നിന്നും മത്സരിച്ച ഗോപാലകൃഷ്ണനും പത്തു വോട്ടുകള്‍ പോലും തികച്ചു കിട്ടിയില്ല. മോഹനന് കിട്ടിയത് ഏഴു വോട്ടുകളും ഗോപാല കൃഷ്ണന് കിട്ടിയത് 9 വോട്ടുകളും മാത്രം.
കൊല്ലം കോര്‍പറേഷനില്‍ പതിനൊന്നിടങ്ങളില്‍ നിന്നും പി.ഡി.പി. 2558 വോട്ടുകള്‍ നേടിയപ്പോള്‍ എസ്.ഡി.പി.ഐ.ക്ക് കിട്ടിയത് 969 വോട്ടുകള്‍ മാത്രം. ചാത്തിനാംകുളം, കൊല്ലൂര്‍വിള ഡിവിഷനുകളിലോഴികെ എവിടെയും മൂന്നക്കം തികക്കാന്‍ എസ്.ഡി.പി.ഐ.ക്ക് കഴിഞ്ഞില്ല. പി.ഡി.പി. വിജയിച്ച കൂട്ടിക്കട ഡിവിഷനില്‍ പി.ഡി.പി. 931 വോട്ടുകള്‍ നേടിയപ്പോള്‍ സ്വതന്ത്ര സ്ഥാനാര്തികള്‍ക്ക് പിന്നില്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എസ്.ഡി.പി.ഐ.ക്ക് കിട്ടിയത് കേവലം 87 വോട്ടുകള്‍ മാത്രം. നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ലീഗ് സ്ഥാനാര്ത്തിക്ക് ഇവിടെ കിട്ടിയത് 293 വോട്ടുകള്‍ മാത്രം.
കൊച്ചിന്‍ കോര്‍പറേഷനിലും സ്ഥിതി വ്യത്യസ്തമല്ല. എട്ടു ഡിവിഷനുകളില്‍ നിന്നും പി.ഡി.പി. 2182 വോട്ടുകള്‍ നേടിയപ്പോള്‍ പതിനൊന്നു ദിവിസനില്‍ ജനവിധി തേടിയ എസ്.ഡി.പി.ഐ.ക്ക് കിട്ടിയത് 847 വോട്ടുകള്‍ മാത്രം. ഇതില്‍ ആറു ഡിവിഷനുകളില്‍ മൂന്നക്കം പോലും തികക്കാന്‍ എസ്.ഡി.പി.ഐ.ക്ക് കഴിഞ്ഞില്ല.
ജില്ലാ പഞ്ചായത്ത് ദിവിസനുകളില്‍ പി.ഡി.പി. കരുത്തു തെളിയിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് പി.ഡി.പി.ജനവിധി നേടിയ 42 ഡിവിഷനുകളിലും സ്ഥാനാര്‍ഥികള്‍ ശ്രദ്ദേയമായ പ്രകടനം കാഴ്ചവച്ചു. 42 ഡിവിഷനുകളില്‍ നിന്നും 61784 വോട്ടുകളാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നേടിയത്. ഇതില്‍ എറണാകുളം കടുങ്ങല്ലൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുജീബ് റഹ്മാന്‍ നേടിയ 6253 വോട്ടുകള്‍ പി.ഡി.പി.യുടെ ശക്തിയും സ്വാദീനവും വിളിച്ചറിയിക്കുന്നതായി. മലപ്പുറം ജില്ലയില്‍ 22 ഡിവിഷനുകളില്‍ നിന്നായി 34,053 വോട്ടുകള്‍ നേടാന്‍ പാര്‍ട്ടി സ്ഥനാര്തികള്‍ക്ക് കഴിഞ്ഞു. തിരൂരങ്ങാടി ഡിവിഷനില്‍ നിന്ന് മത്സരിച്ച പള്ളാട്ട് റാബിയയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്. ഇവര്‍ 2905 വോട്ടുകള്‍ നേടി. കൊല്ലം ജില്ലയിലെ തൊടിയൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച തഴവ ജബ്ബാര്‍ 3004 വോട്ടുകള്‍ നേടി ശ്രദ്ദേയമായ പ്രകടനം കാഴ്ചവച്ചു.ഏഴു ഡിവിഷനുകളില്‍ മൂന്നാം സ്ഥാനത്തെത്താനും പാര്‍ട്ടി സ്ഥാനാര്തികള്‍ക്ക് കഴിഞ്ഞു
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി. നില മെച്ചപ്പെടുത്തി
പൊന്നാനി: സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ച വാര്‍ഡുകളില്‍ രണ്ടരലക്ഷം വോട്ടുകള്‍നേടി നില മെച്ചപ്പെടുത്തിയതായി സംസ്ഥാന സെക്രട്ടേറിയറ്റംഗം അബ്ദുള്‍ ഗഫൂര്‍ മിസ്ബാഹി അഭിപ്രായപ്പെട്ടു. 13 സീറ്റുകള്‍ നേടിയ പാര്‍ട്ടി 267 കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് 22 ഡിവിഷനില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 34,053 വോട്ടുകള്‍ നേടിയതായി യോഗം അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിന് ജനകീയ പ്രക്ഷോഭം ആരംഭിക്കുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ബാപ്പു പുത്തനത്താണി അധ്യക്ഷതവഹിച്ചു. ഐ.എസ്. സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷമീര് പയ്യനങ്ങാടി, അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, നൗഷാദ് മംഗലശ്ശേരി, ഇല്യാസ് കുണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

താമരക്കുളത്ത് പി.ഡി.പി. പ്രവര്‍ത്തകനെ മര്‍ദിച്ചു
ചാരുംമൂട്: പി.ഡി.പി. പ്രവര്‍ത്തകന്‍ താമരക്കുളം നാലുമുക്ക് ചരുവില്‍ ഷൈജു (25)വിനെ ഒരുസംഘം ആളുകള്‍ മര്‍ദിച്ചു. ശനിയാഴ്ച രാത്രി 8ന് താമരക്കുളം ജങ്ഷനിലാണ് സംഭവം. ഇതില്‍ പ്രതിഷേധിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.
No comments:
Post a Comment