നെടുങ്കണ്ടത്ത് പി.ഡി.പി മഅദനി മോചന മനുഷ്യാവകാശ സമ്മേളനം
നെടുങ്കണ്ടം: പടിഞ്ഞാറേ കവലയില്‍ ഈമാസം 12 ന് വൈകുന്നേരം നാലിന് മഅദനി മോചന മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്ന് പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് നജീബ് കളരിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അന്യായമായി കര്‍ണാടക ജയിലില്‍ അടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയെ അനന്തമായ ജയില്‍ വാസത്തിലേക്ക് തള്ളിവിടാന്‍ കേന്ദ്ര തലത്തില്‍ നടക്കുന്ന ഗൂഢനീക്കത്തിനെതിരെ പി.ഡി.പി ജില്ലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രചാരണ കാമ്പയിനുകളുടെ ഭാഗമായാണ് സമ്മേളനം.
ഡോ.എം.എസ്. ജയപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കലരാജ് മുഖ്യപ്രഭാഷണം നടത്തും. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി, സംസ്ഥാന സെക്രട്ടറി സി.എച്ച്. അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.എം. ജബ്ബാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പി.ഡി.പിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാലിന് നെടുങ്കണ്ടം, അഞ്ചിന് പാമ്പാടുംപാറ,ആറിന് കരുണാപുരം,10 ന് ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളില്‍ കണ്‍വെന്‍ഷനുകള്‍ ചേരും.
പി.ഡി.പിയില്‍ നിന്ന് ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ രാജിവെച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.പാര്‍ട്ടിയെയും ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെയും സ്‌നേഹിക്കുന്ന ഒരാള്‍ പോലും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പോയിട്ടില്ല. വരും ദിവസങ്ങളില്‍ മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ പി.ഡി.പിയിലേക്ക് കടന്നുവരുമെന്ന് നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി.ഇ. നാസര്‍,സംസ്ഥാന കൗണ്‍സിലംഗം പി.എം. താജുദ്ദീന്‍, മണ്ഡലം സെക്രട്ടറി യൂനുസ് കിഴക്കയില്‍, ട്രഷറര്‍ നാസര്‍ പട്ടാളം, മണ്ഡലം വൈസ് പ്രസിഡന്റ് സി.ഇ. ഷരീഫ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എ. യൂനുസ്, സെക്രട്ടറി മുഹമ്മദ് റാഫി,എം.ഐ. ഹലീല്‍, മുഹമ്മദ് സാലി എന്നിവര്‍ പങ്കെടുത്തു
മഅദനി: കര്‍ണ്ണാടക മാര്‍ച്ചിന് ഒരുക്കങ്ങള്‍ തുടങ്ങി
കാസര്‍കോട്: ബംഗ്ലൂര്‍ പോലീസ് അന്യായമായി അറസ്റ്റു ചെയ്ത പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംമ്പര്‍ 11ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന പി.ഡി.പിയുടെ കര്‍ണ്ണാടക മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.വി. പുരോഷത്തമന്‍ കുണ്ടംകുഴി പറഞ്ഞു. പി.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ക്ക് ആലിയാ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് പി.എം. സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മീഞ്ച, മുഹമ്മദ് ബെള്ളൂര്‍, ഇസ്‌മായില്‍ ആരിക്കാടി, അഷറഫ് കുമ്പടാജെ, ആബിദ് മഞ്ഞംപാറ, സലീം പടന്ന, അഷറഫ് ആരിക്കാടി, ഖാലിദ് ബംബ്രാണ, ഇബ്രാഹിം, സലാഹുദ്ദീന്‍ തങ്ങള്‍, റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും, ഹനീഫ വൊര്‍ക്കാടി നന്ദിയും പറഞ്ഞു.
മഅദനിയുടെ മോചനം ആവശ്യപ്പെട് കര്‍ണ്ണാടകയിലേക്ക് മാര്‍ച്ച് നടത്തും : പി.ഡി.പി.
കാസര്‍കോട്: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തു നിന്നും പി.ഡി.പിയുടെ കര്‍ണ്ണാടക മാര്‍ച്ച് നവംബര്‍ 11ന് ആരംഭിക്കുമെന്ന് പി.ഡി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെയെടുത്തിട്ടുള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, ബാംഗ്ലൂരിലെ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിപ്പിച്ച് മതിയായ ചികിത്സ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും മാര്‍ച്ച് സംഘടിപ്പിക്കുക. നവംബര്‍ 11ന് ഉച്ചയ്‌ക്ക് 2.30ന് മഞ്ചേശ്വരം പൊസോട്ടു നിന്നുമായിരിക്കും കര്‍ണ്ണാടക അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തുക. മഅദനിക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് അദ്ദേഹത്തിനുമേല്‍ പുതിയ കേസുകള്‍ ചുമത്തിക്കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. കതക്‌പോലുമില്ലാത്ത ടോയലട്ടില്‍ മൂവി ക്യാമറകള്‍ സ്ഥാപിക്കുകയും, മരുന്നും, ആവശ്യമായ ഭക്ഷണവും നല്‍കാതെ നടത്തികൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘത്തിനെതിരെ കേരള-കേന്ദ്ര സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടുന്നതിനുവേണ്ടി കേരളത്തിലെ എം.എല്‍.എമാരും,എം.പിമാരും കര്‍ണ്ണാടക സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു.

പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കലരാജ് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ ഗഫൂര്‍ പുതുപ്പാടി, മുഹമ്മദ് റജീബ്, സംസഥാന ട്രഷറര്‍ അജിത് കുമാര്‍ ആസാദ്, മറ്റു മനുഷ്യവകാശ പ്രവര്‍ത്തകര്‍ മുതലായവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ വെളിപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ പി.സുബൈര്‍ പടുപ്പ്(പി.ഡി.പി. കാസര്‍കോട് ജില്ലാ പ്രസിഡണ്ട്), ഐ.എസ്. സക്കീര്‍ ഹുസൈന്‍(സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍), കെ.വി.പുരുഷോത്തമന്‍ കുണ്ടംകുഴി (സംസ്ഥാനസെക്രട്ടറിയേറ്റ് മെമ്പര്‍) ,യൂനിസ് തളങ്കര (ജില്ലാ സെക്രട്ടറി),അഷറഫ് കുമ്പടാജെ (കാസര്‍കോട് മണ്ഡലംട്രഷറര്‍) എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment