30.10.10

ലീഗുമായി സഹകരണം: വാര്‍ത്ത അടിസ്ഥാനരഹിതം -പൂന്തുറ സിറാജ്


തിരുവനന്തപുരം: മുസ്‌ലിം ലീഗുമായി സഹകരിക്കുമെന്ന നിലയില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശത്രുക്കളുടെ ഹിഡന്‍ അജണ്ടയാണ് ഇതിന് പിന്നില്‍.
സാമ്രാജ്യത്വ, ഫാഷിസ്റ്റ്, മതന്യൂനപക്ഷ വിഷയങ്ങളില്‍ ലീഗ്‌നിലപാടുമായി ഒരുനിലക്കും പി.ഡി.പിക്ക് യോജിച്ചുപോകാന്‍ കഴിയില്ല. ആശയങ്ങളിലും നിലപാടുകളിലും ലീഗും പി.ഡി.പിയും രണ്ട് ധ്രുവങ്ങളിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.ഡി.പി നിഷ്പ്രഭമായി എന്ന ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് മറുപടി പറഞ്ഞതാണ് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവിടെ താന്‍ പറഞ്ഞത് ഇപ്രകാരമാണ്: 'മലപ്പുറം മാത്രമാണ് കേരളം എന്ന് ലീഗ് ധരിക്കരുത്. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ തെരഞ്ഞെടുപ്പിന് ശേഷം ലീഗിന്റെ സ്ഥിതിയെന്ത് എന്ന് പരിശോധിക്കണം. തിരുവനന്തപുരത്ത് ജില്ലാ ജനറല്‍ സെക്രട്ടറി വരെ തോറ്റു. പി.ഡി.പിയെ കുറ്റപ്പെടുത്താതെ ലീഗ് സ്വയം ചികില്‍സിക്കണം. നിലപാടുകളില്‍ മാറ്റം വരുത്തിയാല്‍ പൊതുവിഷയങ്ങളില്‍ അവരുമായി സഹകരിക്കാമോ എന്ന് ആലോചിക്കും'. വസ്തുത ഇതായിരിക്കെ സഹകരണം വേണ്ട എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അപഹാസ്യവും അപ്രസക്തവുമാണ്. ലീഗുമായി സഹകരിക്കാന്‍ ആരും പോകുന്നില്ല. കാളപെറ്റുവെന്ന് കേട്ട് കയറെടുക്കുന്നത് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ക്ക് ചേര്‍ന്നതല്ല. പാര്‍ട്ടിക്ക് അകത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ സെക്രട്ടേറിയറ്റ് പരിശോധിക്കും

No comments: