ശാസ്താംകോട്ടയില്‍ പി.ഡി.പി. സീറ്റ് നിലനിര്‍ത്തി
കൊല്ലം : ശാസ്താംകോട്ട പഞ്ചായത്തിലെ പള്ളിശ്ശേരില്‍ വാര്‍ഡ് പി.ഡി.പി. നിലനിര്‍ത്തി. ഇവിടെ പി.ഡി.പി. സ്ഥാനാര്‍ഥി ഷാജഹാന്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കൊണ്ഗ്രെസ്സിലെ ഷാഹുദ്ധീനെ 143 വോട്ടുകള്‍ക്കാണ് തോല്പിച്ചത്
പോരുവഴിയില്‍ സുശീലാ ഗോപിക്ക് വിജയം
കൊല്ലം : കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ മൈലാടുകുന്ന് വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി സുശീല ഗോപി വിജയിച്ചു. സംവര വാര്‍ഡായ ഇവിടെ സുശീല എസ്.ഡി.പി.ഐ.യിലെ ഷൈനിയെയാണ് പരാജയപ്പെടുത്തിയത്.
തൃക്കൊവില്‍വട്ടത്ത് കബീര്കുട്ടി പുത്തേഴം വിജയിച്ചു
കൊല്ലം : കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ പെരയം നോര്‍ത്ത് വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി കബീര്കുട്ടി പുത്തേഴം വിജയിച്ചു. മുസ്ലിം ലീഗ് സ്ഥാനര്തിയെയാണ് ഇവിടെ പി.ഡി.പി. പരാജയപ്പെടുത്തിയത്.
മൈനാഗപ്പള്ളിയില്‍ പി.ഡി.പി. സ്ഥാനാര്‍ഥി വിജയിച്ചു
കൊല്ലം : കൊല്ലം ജില്ലയിലെ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജന്മഗ്രാമമായ മൈനാഗപ്പള്ളി പഞ്ചായത്തിലെ കടപ്പ നോര്‍ത്ത് വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി ഷംല നജീബ് വിജയിച്ചു.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐ.യിലെ റഫീഖ ബീവിയെ 150 വോട്ടുകള്‍ക്കാണ് ഷംല പരാജയപ്പെടുത്തിയത്.
വളാഞ്ചേരി പഞ്ചായത്തിലും എടയൂര്‍ പഞ്ചായത്തിലും മംഗല്പാടി പഞ്ചായത്തിലും പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചു
മലപ്പുറം : എടയൂര്‍ പഞ്ചായത്തിലെ പൂവത്തുംതറ വാര്‍ഡില്‍ കുട്ടിപ്പറമ്പില്‍ മൊയ്തുവാണ് പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയം കണ്ടത്. വളാഞ്ചേരി പഞ്ചായത്തിലെ മൂനാം വാര്‍ഡിലും മംഗല്പാടി പഞ്ചായത്തിലും പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു.
മാറാക്കര പഞ്ചായത്തിലെ പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു
മലപ്പുറം : മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ മേല്‍മുറി വാര്‍ഡില്‍ പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരിപ്പറമ്പത്ത് സൌജിയ വിജയിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ 72 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സൌജിയക്ക് 418 വോട്ടും യു.ഡി.എഫ്.സ്ഥാനാര്തിക്ക് 346 വോട്ടും എല്‍.ഡി.എഫ്. സ്ഥനാര്തിക്ക് 251 വോട്ടും കിട്ടി.
No comments:
Post a Comment