പി.ഡി.പി സമരസംഗമം നടത്തും
Posted on: 29 Aug 2010
കോട്ടയ്ക്കല്‍: അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭിക്കുന്നതിന് പി.ഡി.പി വിവധ പൗരാവകാശ സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സപ്തംബര്‍ ഒന്നിന് സമരസംഗമം നടത്തും. മലപ്പുറം നഗരസഭ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സംഗമം ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍പോള്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ജില്ലാകമ്മിറ്റി രൂപവത്കരണ യോഗം ഞായറാഴ്ച മലപ്പുറത്ത് നടക്കുമെന്ന് പി.ഡി.പി ജില്ലാ നേതൃത്വം അറിയിച്ചു.
No comments:
Post a Comment