മഅ്ദനിയുടെ അറസ്റ്റിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം
Monday, August 23, 2010
കോയമ്പത്തൂര്‍ : ബംഗ്‌ളൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റു ചെയ്തതതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകത്തിന്റെ (ടി.എം.എം.കെ) ഇരുനൂറിലധികം പ്രവര്‍ത്തകരാണ് മഅ്ദനിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ പ്രതിേഷധ പ്രകടനം നടത്തിയത്.
മഅ്ദനിയെ ബംഗ്‌ളൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതിനെയും പുണ്യ റമദാന്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതിനെ പ്രത്യേകിച്ചും ടി.എം.എം.കെ അപലപിച്ചു.
കേരള സര്‍ക്കാറിനെയും കര്‍ണാടക സര്‍ക്കാറിനെയും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. മഅ്ദനിയെ കൃത്യമായ തെളിവുകളില്ലാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനെതിരെ നസീര്‍ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ട് പോലും തെളിയിക്കപ്പെടേണ്ടതാണ്. അതിനാല്‍ മഅദനിയെ ഉടന്‍ വിട്ടയക്കണം. ടി.എം.എം.കെ ആവശ്യപ്പെട്ടു.
No comments:
Post a Comment