നിരുപാധിക പിന്തുണയില്ല -പിഡിപി
Posted on: 10 Aug 2010
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും നിരുപാധിക പിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന് പിഡിപി ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പരസ്പര സഹകരണത്തില്‍ അധിഷ്ഠിതമായ ധാരണകളേ സ്വീകരിക്കേണ്ടതുള്ളൂ. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണസമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ പാര്‍ട്ടി ആശയത്തില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെ ആരോടും വിധേയത്വത്തിലോ, വിരോധത്തിലോ അധിഷ്ഠിതമായ നിലപാടും ജില്ലയില്‍ സ്വീകരിക്കില്ല.
തിരഞ്ഞെടുപ്പ് സമിതി ഭാരവാഹികള്‍: കെ.കെ. വീരാന്‍കുട്ടി (ചെയ.), അബ്ദുള്‍ റഹ്മാന്‍ ഹാജി (വൈ. ചെയ), വി.എം. മാര്‍സന്‍ (ജന. കണ്‍).
No comments:
Post a Comment