കര്‍ണാടക പോലീസ് എത്തിയാലുള്ള പ്രതികരണം പറയാനാവില്ല-പൂന്തുറ സിറാജ്
Posted on: 10 Aug 2010
കൊല്ലം: അബ്ദുല്‍ നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പോലീസ് വന്നാല്‍ എന്ത് പ്രതികരണമുണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു. അറസ്റ്റിനെക്കുറിച്ച് തങ്ങള്‍ക്ക് അവ്യക്തതയാണുള്ളതെന്നും 'അറസ്റ്റ് വരട്ടെ അപ്പോള്‍ നോക്കാം' എന്ന സമീപനമാണുള്ളതെന്നും പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിറാജ് പറഞ്ഞു.
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷവിരുദ്ധസമീപനവും മഅദനി കേസും വേറിട്ടു കാണണമെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍ കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാകരുതെന്ന കരുതലോടെയാവും കാരാട്ട് അതു പറഞ്ഞതെന്ന് സിറാജ് പറഞ്ഞു. മഅദനിയെ വടിയാക്കി സി.പി.എമ്മിനെ അടിക്കാമെന്നോ ദുര്‍ബലപ്പെടുത്താമെന്നോ ആരും കരുതേണ്ട- അദ്ദേഹം പറഞ്ഞു. മഅദനിക്കെതിരായി നീതിനിഷേധമാണ് നടക്കുന്നതെന്ന് എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കുമറിയാം. ബി.ജെ.പി.യുടെ ഒ.രാജഗോപാലോ സി.കെ.പത്മനാഭനോ പോലും മഅദനിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ പിന്തുണ സ്വാഗതം ചെയ്യുന്നു. ഈ വിഷയത്തില്‍ ബി.ജെ.പി. പിന്തുണ നല്‍കിയാലും സ്വീകരിക്കും.
റംസാന്‍ മാസം തുടങ്ങുന്ന സാഹചര്യത്തില്‍ അന്‍വാര്‍ശ്ശേരിയില്‍ 55 ദിവസമായി നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കുമെന്നും സത്യാഗ്രഹം തുടരുമെന്നും സിറാജ് പറഞ്ഞു. പി.ഡി.പി.
കേന്ദ്ര കര്‍മ്മസമിതിയിലെ ഒഴിവുകളിലേക്ക് വി.കെ.വീരാന്‍കുട്ടി (എറണാകുളം), തോമസ് മാഞ്ഞുരാന്‍ (പാലക്കാട്)എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പി.ഡി.പി. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷായും പങ്കെടുത്തു.
കേന്ദ്ര കര്‍മ്മസമിതിയിലെ ഒഴിവുകളിലേക്ക് വി.കെ.വീരാന്‍കുട്ടി (എറണാകുളം), തോമസ് മാഞ്ഞുരാന്‍ (പാലക്കാട്)എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പി.ഡി.പി. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷായും പങ്കെടുത്തു.
No comments:
Post a Comment