പി.ഡി.പി. നേതാക്കള്‍ക്കെതിരേ നടപടിക്കു ശിപാര്‍ശ
കൊച്ചി: പാര്‍ട്ടി വിലക്കു ലംഘിച്ച് പരസ്യ പ്രസ്‌താവന നടത്തിയ പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കേച്ചേരി മുഹമ്മദ് കുട്ടി, സി.എച്ച്. അഷ്‌റഫ് എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയോടു ശിപാര്‍ശ ചെയ്‌തതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്‌താവുമായ സുബൈര്‍ സബാഹി.
ചെയര്‍മാന്‍ നേരിട്ടു വിലക്കിയിട്ടും പരസ്യ പ്രസ്‌താവന നടത്തിയ സാഹചര്യത്തില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്നാണ് ഞായറാഴ്‌ച നടന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം ശിപാര്‍ശ ചെയ്‌തിരിക്കുന്നത്. പ്രഥമദൃഷ്‌ടാ അച്ചടക്ക ലംഘനം നടത്തിയെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരേയും ഒഴിച്ചു നിര്‍ത്തിയാണ് കേന്ദ്ര കമ്മിറ്റി യോഗം വിളിച്ചതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
വിഭാഗീയ നീക്കങ്ങളെ തുടര്‍ന്നു വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിനേയും സംഘടനാ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയേയും നീക്കിയ പാര്‍ട്ടി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ നടപടി കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ചു. യോഗത്തില്‍ ആകെയുള്ള 19 പേരില്‍ 12 പേരും സംബന്ധിച്ചു. മറ്റുള്ളവര്‍ തങ്ങളുടെ അസൗകര്യം അറിയിച്ചിരുന്നതായും സുബൈര്‍ സബാഹി വ്യക്‌തമാക്കി. മഅദനിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തില്‍ ആരുടേയും ഭാഗത്തുനിന്നു വീഴ്‌ചയുണ്ടായതായി കരുതുന്നില്ല. പാര്‍ട്ടിയുടെ ഒരു തലത്തിലും അത്തരം ആരോപണം ഉയര്‍ന്നിട്ടില്ല. ഈ മാസം 18 മുതല്‍ 25 വരെ എല്ലാ ജില്ലാ കമ്മിറ്റികളും ജില്ലാ കൗണ്‍സിലുകളും വിളിച്ചു ചേര്‍ത്തു ചെയര്‍മാന്റെ കത്ത് കീഴ്‌ഘടകങ്ങളില്‍ എത്തിച്ചു ചര്‍ച്ച ചെയ്യും
നേതാക്കള്‍ പരസ്യപ്രസ്താവന നടത്തിയാല്‍ നടപടി -പി.ഡി.പി.
Posted on: 16 Nov 2010
കൊച്ചി: പരസ്യപ്രസ്താവനകള്‍ നേതാക്കള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പി.ഡി.പി. കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പൂന്തുറ സിറാജിനും ഗഫൂര്‍ പുതുപ്പാടിക്കും എതിരെ സ്വീകരിച്ച അച്ചടക്ക നടപടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചതായി പാര്‍ട്ടി വക്താവ് സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ പറഞ്ഞു. 18 മുതല്‍ 25 വരെ ജില്ലാ കമ്മിറ്റികള്‍ വിളിച്ച് പാര്‍ട്ടി ചെയര്‍മാന്റെ കത്ത് ചര്‍ച്ച ചെയ്യും.
മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ഡിസംബര്‍ 1ന് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ നേതാക്കളായ കെ.കെ. വീരാന്‍കുട്ടി, ടി.എ. മുജീബ് റഹ്മാന്‍ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment