എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സംഗമം നടത്തി
കാസര്‍കോട്: മണ്ണും, ജലവും, വായുവും, വൃക്ഷലതാതികളും വിഷലിപ്‌തമാക്കി നിരവധി പേരെ രോഗികളാക്കിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയെ ഇന്ത്യന്‍ മണ്ണില്‍ നിന്നും നാട് കടത്തി, കീടനാശിനി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്‌ട പരിഹാരവും തൊഴിലും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയും നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി. കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സംഗമം നടത്തി.
പി.ഡി.പി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.എം.സുബൈര്‍ പടുപ്പിന്റെ അദ്ധ്യക്ഷതയില്‍ സി.എല്‍. ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിരോധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.വി. പുരുഷോത്ത്‌മന്‍ കുണ്ടംകുഴി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ഐ.എസ്. സക്കീര്‍ ഹുസൈന്‍ മുഖ്യ പ്രഭാഷണം നടത്തി. മൊയ്‌തു ബേക്കല്‍, ഇബ്രാഹീം ഹൊസംങ്കടി, സാദിഖ് മുളിയടുക്ക, മൊയ്‌തു ബേക്കൂര്‍, ഖാലിദ് ബംബ്രാണ, അബ്‌ദുല്‍ റഹിമാന്‍ പുത്തിഗെ, ഹമീദ് കടഞ്ചി, അഷറഫ് കുമ്പടാജെ, ഖാലിദ് മഞ്ചത്തടുക്ക, ആബിദ് മഞ്ഞംപാറ, ആബ്‌ദുല്‍ ഖാദര്‍ നായന്മാര്‍മൂല, ഇബ്രാഹീം കോളിയടുക്കം, മുഹമ്മദ് ബെള്ളൂര്‍, അഷ്‌റഫ് ബെദിര, ഹനീഫ് വോര്‍ക്കാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും ജില്ലാ ട്രഷറര്‍ സയ്യദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment