20.11.10

ഡിസംബര്‍ പത്തിന് ബഹുജനസംഗമം നടത്തും :

 ജെ. എം. എഫ്.


കൊച്ചി : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ ജനകീയ അഭിപ്രായം സ്വരൂപിക്കുന്നതിന്റെ  ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ ഒന്നിന് ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച്  കേരളത്തില്‍ ബഹുജന സംഗമം സംഘടിപ്പിക്കാന്‍ ജെ.എം.എഫ്. (ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം) കേന്ദ്ര സമിതി തീരുമാനിച്ചു.

മഅദനിക്കെതിരെ തുടരുന്ന നീതിനിഷേധവും, മനുഷ്യാവകാശ ലംഘനങ്ങളും കര്‍ണ്ണാടക സര്‍ക്കാരിനെ ബോധ്യപ്പെടുത്താനും നിയമസഹായം  ലഭ്യമാക്കാനും രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബംഗ്ലൂരില്‍ വിപുലമായ കണ്‍വെന്ഷന്‍  വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. നിയമരംഗത്തെ വിദഗ്ദ്ദരുമായി ചര്‍ച്ച നടത്തി നിയമ പോരാട്ടം കൂടുതല്‍ ശക്തമാക്കാനും ചെയര്‍മാന്‍ ഡോ. സെബാസ്ട്യന്‍ പോളിന്റെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്ര സമിതി തീരുമാനിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.പി.മുഹമ്മദ്‌, ജനറല്‍ കണ്‍വീനര്‍  ഷഹീര്‍ മൌലവി, കണ്‍വീനര്‍ മുഹമ്മദ്‌ റജീബ്, ട്രഷറര്‍ മുഹമ്മദ്‌ ജമാല്‍ എന്നിവര്‍ സംബന്ധിച്ചു.

പരസ്യ പ്രസ്താവനകള്‍ നടത്തരുത് : സി.എ.സി.

കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ക്കും ഘടകങ്ങള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി യോഗം തീരുമാനിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ നേരിട്ടു വിലക്കിയിട്ടും പരസ്യ പ്രസ്‌താവനകള്‍    തുടരുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിനും ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിക്കും എതിരെ സ്വീകരിച്ച അച്ചടക്ക നടപടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചു.  18 മുതല്‍ 25 വരെ വിവിധ ജില്ലകളില്‍ ചേരുന്ന പാര്‍ട്ടി മീറ്റിങ്ങില്‍ പാര്‍ട്ടിയെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചെയര്‍മാന്‍ എഴുതിയ കത്ത് വിശദമായി ചര്‍ച്ച ചെയ്യാന്‍ യോഗം തീരുമാനിച്ചു.

ചെയര്‍മാന്റെ മോചനം ആവശ്യപ്പെട്ട് ഡിസംബര്‍ 1ന് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പാര്‍ട്ടി വിലക്കു ലംഘിച്ച്‌ പരസ്യ പ്രസ്‌താവന നടത്തിയ പി.ഡി.പി. പാര്‍ട്ടി വിലക്ക് ലംഘിച്ചു പരസ്യ പ്രസ്താവന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കേച്ചേരി മുഹമ്മദ്‌ കുട്ടി,സി.എച്ച്‌.അഷ്‌റഫ്‌ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയോടു ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു

No comments: