24.11.10

കര്‍ണാടക സര്‍ക്കാര്‍ മഅദനിയോട് പകപോക്കുന്നു- പി.ഡി.പി.


കോഴിക്കോട്: കര്‍ണാടക സര്‍ക്കാര്‍ അബ്ദുന്നാസര്‍ മഅദനിയോട് പകപോക്കല്‍ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പി.ഡി.പി. സംഘടനാ ചുമതലയുള്ള സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊടിയ പീഡനമാണ് മഅദനിക്കുനേരേ അവിടെ നടക്കുന്നത്. ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം. ഈ ആവശ്യമുന്നയിച്ച് പി.ഡി.പി. സംസ്ഥാനതല പ്രക്ഷോഭം ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. മലപ്പുറത്തെ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്കു മാര്‍ച്ച് നടത്തിയാണ് ഇതിന്റെ തുടക്കം കുറിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏലൂരിലെ എച്ച്.ഐ.സി. കമ്പനിയിലേക്ക് അടുത്താഴ്ച മാര്‍ച്ച് നടത്തും- വര്‍ക്കല രാജ് കൂട്ടിച്ചേര്‍ത്തു.

പി.ഡി.പി. ജില്ലാ സെക്രട്ടറിക്കെതിരെ വധശ്രമം, അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി 

മംഗലപുരം: പി.ഡി.പി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീനുനേരെ അക്രമശ്രമം. അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ട്‌ പിടികൂടി മംഗലപുരം പോലീസിന് കൈമാറി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കായംകുളം സ്വദേശി നിര്‍ദാദിനെ (25)യാണ് നാട്ടുകാര്‍ പോലീസിന് കൈമാറിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പി.ഡി.പി.സംസ്ഥാന സെക്രട്ടറി വര്‍ക്കല രാജിനെതിരെ വധശ്രമം നടന്നിരുന്നു.

തിരുവനന്തപുരത്തുനിന്നും മടങ്ങിവരികയായിരുന്ന സലാഹുദ്ദീനെ ഒരു കാറില്‍ പിന്തുടര്ണ്ണ നാലംഗ സംഘം പള്ളിപ്പുറത്തുവെച്ച് വാഹനം തടഞ്ഞു നിര്‍ത്തി അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.   സംഭവത്തില്‍ മംഗലപുരം പോലീസ് കേസ്സെടുത്തു അന്വേഷണം നടത്തുന്നു.

No comments: