13.11.10


പി.ഡി.പി. കര്‍ണ്ണാടക മാര്‍ച്ച് പ്രതിഷേധം ഇരമ്പി

മഞ്ചേശ്വരം:ബാംഗ്ലൂര്‍ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്‌ദുല്‍ നാസര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ മഞ്ചേശ്വരത്ത്‌ നിന്നും കര്‍ണ്ണാടക സംസ്ഥാനത്തേക്ക്‌ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. ഉച്ച തിരിഞ്ഞു മഞ്ചേശ്വരത്ത് നിന്നും തുടങ്ങിയ മാര്‍ച്ച് തലപ്പാടിയില്‍ കര്‍ണാടക പോലിസ്‌ തടയുകയായിരുന്നു. മഅദനിക്കെതിരായി എടുത്തിരിക്കുന്ന കേസുകള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും മഅദനി നിരപരാതിയാണെന്നും ആയതിനാല്‍ മഅദനിയെ ഉടന്‍ വിട്ടയക്കണമെന്നുമായിരുന്നു മാര്‍ച്ചില്‍ ഉന്നയിച്ചത്‌.നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിനെ നേരിടാന്‍ കര്‍ണ്ണാടക-കേരള സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണ്ണാടകയിലെ വന്‍ പോലീസ്‌ സംഘം തന്നെ നിലയുറപ്പിച്ചിരുന്നു.

പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കലരാജ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.പി.ഡി.പി.സംസ്ഥാന സെക്രട്ടറിമാരായ സുബൈര്‍ സ്വബാഹി, സാബു കൊട്ടാരക്കര, അഡ്വ.വള്ളിക്കുന്നം പ്രസാദ്‌, സംസ്ഥാന ട്രഷറര്‍ അജിത്‌ കുമാര്‍ ആസാദ്‌, സെക്രട്ടറിയേറ്റ്  അംഗം അഡ്വ.കാഞ്ഞിരമറ്റം     സിറാജ്‌, ബീരാന്‍ കുട്ടി  സാഹിബ്‌, മൈലക്കാട്‌ ഷാ, ഇസ്‌മായില്‍ ഫാജിര്‍, കെ.വി.പുരുഷോത്തമന്‍ കുണ്ടംകുഴി തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സംസ്ഥാന സെക്രട്ടറിയെറ്റ്‌ മെമ്പര്‍ ഐ.എസ്‌. ഷക്കീര്‍ ഹുസൈന്‍, ജില്ലാ പ്രസിഡണ്ട്‌ പി.എം. സുബൈര്‍ പടുപ്പ്‌, ജില്ലാ സെക്രട്ടറി യൂനുസ്‌ തളങ്കര, ട്രഷറര്‍ സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍, എസ്‌.എം.ബഷീര്‍ കുന്ജത്തൂര്‍, ഇബ്രാഹിം ഹൊസങ്കടി,കെ.പി.മുഹമ്മദ്‌, ഖാലിദ്‌ ബംബ്രാണ, ഹമീദ്‌ കടഞ്ചി, ആബിദ്‌ മഞ്ഞംപാറ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.


മഅദനിയുടെ മോചനം കേരളത്തിനകത്തും പുറത്തും ശക്തമായ സമരങ്ങള്‍  ആരംഭിക്കും : വര്‍ക്കല രാജ്
തൊടുപുഴ : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിനായി കേരളത്തിലും കര്‍ണാടകത്തിലും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ആരംഭിക്കുമെന്ന് പി.ഡി.പി. നിയുക്ത ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭ പരിപാടികളുടെ ആദ്യഘട്ടമായി ഇന്ന് ' മഅദനിയെ മോചിപ്പിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി പി.ഡി.പി.പ്രവര്‍ത്തകര്‍ കര്‍ണ്ണാടകയിലേക്ക് മാര്‍ച്ച് ചെയ്യും.ഇന്ന് രണ്ടു മണിക്ക് സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും. മാര്‍ച്ച് അഡ്വ.അക്ബര്‍ അലി ഉത്ഘാടനം ചെയ്യും. മാര്ച്ചിനു പാര്‍ട്ടി സംസ്ഥാന ജില്ല നേതാക്കള്‍ നേതൃത്വം നല്‍കും. 14 നു ഇടുക്കി നെടുങ്കണ്ടത്ത് മഅദനി മോചന മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും. പാര്‍ട്ടി ചുമതലയേറ്റ ശേഷം ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന ജില്ലകളിലെ സന്ദര്‍ശന പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ എത്തിയതായിരുന്നു ജനറല്‍ സെക്രട്ടറി.

മഅദനിയെ നിരന്തരമായി കേസ്സുകളില്‍ പെടുത്തി കാരാഗ്രഹത്തില്‍ തളച്ചിടാനുള്ള നീക്കം പി.ഡി.പി. ഉയര്‍ത്തുന്ന അവര്‍ണ്ണ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും വര്‍ക്കല രാജ് പറഞ്ഞു

No comments: