മനുഷ്യാവകാശ സമ്മേളനം ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉത്ഘാടനം ചെയ്യും
കാസര്‍കോട്: ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 ശനിയാഴ്‌ച ഉച്ചയ്‌ക്ക് 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം ഫോറം കേന്ദ്ര കമ്മിറ്റി ചെയര്‍മാനും മുന്‍ പാര്‍ലിമെന്റ് അംഗവുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്‌ഘാടനം ചെയ്യും.ഫോറം കേന്ദ്ര കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി,പ്രമുഖ മാധ്യമ നിരീക്ഷകന്‍ ബാസുരേന്ദ്രബാബു, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, എസ്. വൈ. എസ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ഡി.സി.സി സെക്രട്ടറി പി.എ.അഷറഫലി, ഐ. എന്‍ എല്‍ സംസ്ഥാന ട്രഷറര്‍ എന്‍.എ നെല്ലിക്കുന്ന്, സ്വാമി പ്രേമാനന്ദ, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കലരാജ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി. നൗഷാദ്, ബി.എസ്.പി ജില്ലാ പ്രസിഡന്റ് വി.രവീന്ദ്രന്‍, പി.ഡി.പി സംസ്ഥാന ട്രഷറര്‍ അജിത്ത്‌കുമാര്‍ ആസാദ്, എസ്.എന്‍.ഡി.പി. യോഗം ഇന്‍സ്‌പെക്‌ട്ടിങ് ഓഫീസര്‍ ഉദിനൂര്‍ സുകുമാരന്‍ , എസ്. ജെ.ഡി. യുവജന വിഭാഗം നേതാവ് സിദ്ദിഖ് റഹ്‌മാന്‍, എന്‍.വൈ.എല്‍ നേതാവ് അസീസ് കടപ്പുറം, കോണ്‍ഗ്രസ് എസ് നേതാവ് അബ്‌ദുല്‍ റഹിമാന്‍ ബാങ്കോട്, ജനതാദള്‍ എസ്. ഉബൈദുള്ള കടവത്ത്, യൂത്ത് ഫ്രണ്ട്. (ബി) എം.എം.കെ.സിദ്ദിഖ്, തൃണമുല്‍ കോണ്‍ഗ്രസ് അബ്ബാസ് മുതലപ്പാറ, പ്രമുഖ എഴുത്തുകാരനും ചിന്തകരുമായ എം.എ റഹ്‌മാന്‍, നാരായണന്‍ പേരിയ, ഡോ.ഡി സുരേന്ദ്രനാഥ്, സൂപ്പി വാണിമേല്‍, ജേക്കബ് മാസ്റ്റര്‍, സാമൂഹ്യ സാംസ്‌കാരിക മനുഷ്യവകാശ പ്രവര്‍ത്തകരായ അമ്പലത്തറ കുഞ്ഞികൃഷ്‌ണന്‍, വി.കെ.പി.മുഹമ്മദ്, ഹമീദ് കുണിയ, മോഹനന്‍ പുലിക്കോടന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി അഹമ്മദ്‌ഷെരീഫ് കുറ്റിക്കോല്‍, വ്യാപാരി വ്യവസായിസമിതി കെ.എച്ച്.മുഹമ്മദ്, ഫ്രൈഡെ ക്ലബ് ചെയര്‍മാന്‍ ഡോ: സി.എ.അബ്‌ദുല്‍ ഹമീദ്, ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്‌ടര്‍ അത്തീഖ് റഹ്‌മാന്‍ ഫൈസി,
ജനകീയ വികസന മുന്നണി നേതാവ് സി.എ.മൊയ്‌തീന്‍കുഞ്ഞി, എസ്.വൈ.എസ് നേതാവ് അഷറഫ് കരിപ്പോടി. എന്‍.എല്‍.യു.സി. നേതാവ് എം.എ ജലീല്‍, അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് മൊയ്‌തു ബേക്കല്‍, മെക്ക-ടി.ടി.ജേക്കബ്, പി.സി.എഫ്. ഷാര്‍ജ കമ്മിറ്റി സെക്രട്ടറി സാദിഖ് മുളിയടുക്കം , എസ്.ഐ.ഒ- ടി.എം.സി സിയാദലി തുടങ്ങിയ നിരവധി പ്രമുഖര്‍ മനുഷ്യാവകാശ സമ്മേളത്തില്‍ പ്രസംഗിക്കും.ബി.എസ്.പി.ജില്ലാ പ്രസിഡന്റ് വി.രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സി.എല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മനുഷ്യാവകാശ സമ്മേളന പ്രചരണ കണ്‍വെന്‍ഷന്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷഫീക്ക് നസുറുള്ള ഉദ്‌ഘാടനം ചെയ്‌തു. സൈഫുദ്ദീന്‍ മാങ്കോട്, സിദ്ദിഖ്.എം.എം.കെ, ഹമീദ് സീസണ്‍, അബ്‌ദുല്‍ റഹിമാന്‍ ബന്തിയോട്, ഐ.എസ്.സക്കീര്‍ഹുസൈന്‍, കെ.വി.പുരുഷോത്തമന്‍ കുണ്ടംകുഴി, അബ്‌ദുല്‍ റഹിമാന്‍ തെരുവത്ത്, സയ്യിദ് ഉമ്മറുല്‍ ഫാറുഖ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫോറം ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.എം സുബൈര്‍ പടുപ്പ് സ്വാഗതവും, പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര നന്ദിയും പറഞ്ഞു.
No comments:
Post a Comment