17.7.11

പിള്ളക്ക് ലഭിക്കുന്ന ഇളവു പോലും മഅദനിക്ക് ലഭിക്കുന്നില്ല : സെബാസ്ട്യന്‍ പോള്‍



കൊച്ചി : അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ച ബാലകൃഷ്ണ പിള്ളക്ക് ലഭിക്കുന്ന ഇളവു പോലും വിചാരനതടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍ സെബാസ്ട്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ബിനായക് സെന്‍ മുതല്‍ മഅദനി വരെ നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ പി.ഡി.പി. സംഘടിപ്പിച്ച മധ്യമേഖലാ സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം തെളിയിക്കപ്പെടുന്നത് വരെ ആരും കുറ്റക്കാരനല്ല എന്ന പൊതു തത്വത്തിനു എതിരാണ് മഅദനിയുടെ അന്യായമായ തടവ്. ബിനായക് സെന്നും മഅദനിയും രാജ്യത്തെ കരിനിയമാങ്ങളുടെ ബലിയാടുകലാണെന്നും രാജ്യത്തെ പലര്‍ക്കും ലഭിക്കുന്ന നീതിയുടെ ആനുകൂല്യം മഅദനിക്ക് നിഷേധിക്കുന്നത് ജനാധിപത്യ ക്രമത്തിന് യോജിച്ചതല്ലെന്നും സെബാസ്ട്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. മഅദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ധിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ നടക്കുന്ന ശ്രമം ഖേദകരമാണെന്നും സംശയത്തിന്റെ നിഴലില്‍ മഅദനിക്ക് നഷ്ട്ടപ്പെടുന്ന ദിനരാത്രങ്ങള്‍ ആര് പകരം നല്‍കുമെന്നും പോള്‍ ചോദിച്ചു. മഅദനിക്കെതിരെ തുടരുന്ന നീതിനിഷേധത്തിനെതിരെ മുസ്ലിം സമുദായം യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് സെമിനാറില്‍ സംസാരിച്ച ഡോക്ടര്‍ കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു. അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന പൌരാവകാശ ലംഘനങ്ങള്‍ക്കെതിരെ കേരളത്തിലെ സാംസ്കാരിക നായകര്‍ തുടരുന്ന മൌനം അപലപനീയമാണെന്ന് സി.ദാവൂദ് അഭിപ്രായപ്പെട്ടു.
പി.ഡി.പി.വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി മോഡറെട്ടരായിരുന്നു. പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍ ആസാദ്, വൈസ്.ചെയര്‍മാന്‍ വര്‍ക്കല രാജ്, സെക്രട്ടറിമാരായ മുഹമ്മദ്‌ റജീബ്,സുബൈര്‍ സബാഹി, കേന്ദ്ര മര്‍ക്ക സമിതി അംഗങ്ങളായ കെ.ഇ.അബ്ദുള്ള, തോമസ്‌ മാഞ്ഞൂരാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു

മുസ്ലിം സംയുക്തവേദി പ്രതിഷേധ മാര്‍ച്ച് താക്കീതായി

ആലപ്പുഴ: അബ്ദുന്നാസിര്‍ മഅദനിക്കെതിരായ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംയുക്തവേദി ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച് നീതി നിഷേധത്തിനെതിരായ ശക്തമായ താക്കീതായി മാറി.

മതപണ്ഡിതരും വിവിധ സംഘടനാ പ്രതിനിധികളുമുള്പ്പെടെ ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് മുനിസിപ്പല്‍ മൈതാനത്തുനിന്നാണ് ആരംഭിച്ചത്. മാര്‍ച്ച് മുസ്‌ലിം സംയുക്തവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി ഉദ്ഘാടനം ചെയ്തു.മഅദനിയെ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കൊലപ്പെടുത്താന്‍ വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പതരവര്‍ഷം തമിഴ്‌നാടിന്റെ കാരാഗൃഹങ്ങളില്‍ കഴിഞ്ഞ മഅദനി ഒരുവര്‍ഷമായി കര്‍ണാടകയുടെ ഇരുമ്പഴിക്കുള്ളിലാണ്. ഫാഷിസ്റ്റ് ശക്തികള്‍ മഅദനിയുടെ രക്തത്തിന് ദാഹിക്കുകയാണ്.തെളിവുകളില്‍ മഅദനി നിരപരാധിയാണെന്ന് വ്യക്തമാക്കിയിട്ടും നന്മയുടെയും നീതിയുടെയും ശത്രുക്കള്‍ അദ്ദേഹത്തെ വെറുതെവിടുന്നില്ല. മഅദനിക്കെതിരായി നടക്കുന്ന നീതിനിഷേധത്തിനെതിരെ ശബ്ദിക്കേണ്ടത് സമൂഹത്തിലെ ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.


പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം അല്‍ഖാസിമി, അബ്ദുല്‍ സലാം ബാഖവി, വി.എം. ഇബ്രാഹിംകുട്ടി മൗലവി, മുഹമ്മദ് മുബാറക് അല്‍ഖാസിമി, നവാസ് പാനൂര്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറി മാഹീന്‍ ബാദുഷാ മൗലവി, അഹമ്മദ് കബീര്‍ അമാനി, എം. അബ്ദുല്‍ ലത്തീഫ്, എം.എച്ച്. ഉവൈസ്, മൈലക്കാട് ഷാ, യു. ഷൈജു, എസ്. സമീര്‍, കെ.എസ്. അഷ്‌റഫ്, എ. അയ്യൂബ്, സജിമോന്‍ തൈപറമ്പില്‍, ഹസന്‍ പൈങ്ങാമഠം, കെ.പി. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംയുക്തവേദി ജില്ലാ ജനറല്‍ കണ്‍വീനര്‍ സുനീര്‍ ഇസ്മായില്‍ സ്വാഗതം പറഞ്ഞു.

മഅദനി മോചനം - പ്രകടനവും പൊതുസമ്മേളനവും ഇന്ന് കുന്നത്തൂരില്‍

ശാസ്താംകോട്ട: അബ്ദുല്‍ നാസര്‍ മഅദനിയുടെ ജയില്‍മോചനം ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദി കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് 3 ന് അന്‍വാര്‍ശ്ശേരിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം ശാസ്താംകോട്ടയില്‍ സമാപിക്കും. തുടര്‍ന്ന് ശാസ്താംകോട്ടയില്‍ പൊതുസമ്മേളനത്തില്‍ പണ്ഡിതന്‍മാര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംസാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

മഅദനിയുടെ മോചനമാവശ്യപ്പെട്ട് നാളെ മലപ്പുറം കളക്ടറേറ്റ് മാര്‍ച്ച് നടത്തും

മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച 10 മണിക്ക് മലപ്പുറം കളക്ടറേട്ടിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് മുസ്ലിം സംയുക്ത വേദി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് സംസ്ഥാന വൈസ്​പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്യും. തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തിരുനബിയെ വലിച്ചിഴയ്ക്കാതെ ഇരുസമസ്തയിലേയും നേതാക്കള്‍ ചര്‍ച്ചയിലൂടെ വിവാദങ്ങള്‍ക്ക് വിരാമമിടണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മൗലവി കാളികാവ്, സവാദ് വഹബി, സയ്യിദ് സ്വാലിഹ് തങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 

No comments: