29.11.11


പുതിയ ഡാം ഉടന്‍ നിര്‍മ്മിക്കണം - പി.സി.എഫ്‌

ദമ്മാം: മുല്ലപ്പെരിയാര്‍ ഡാം ഉടന്‍ പൊളിച്ചു മാറ്റി പുതിയ ഡാം നിര്‍മ്മിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും ഈ വിഷയത്തില്‍ കേന്ദ്രമന്ത്രിമാര്‍ ഉടന്‍ നിലപാട് വ്യക്തമാക്കണമെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അശറഫ് പൊന്നാനി, കണ്‍വീനര്‍ സംസം ഗഫൂര്‍, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ സുബൈര്‍ മൗലവി വണ്ടിപ്പെരിയാര്‍, ദിലീപ് താമരക്കുളം, പി.എ.മുഹമ്മദ് റാസി, അന്‍സാരി കൊട്ടാരക്കര, അസീസ് തേവലക്കര എന്നിവര്‍ ആവശ്യപ്പെട്ടു.


പിഡിപി ഹര്‍ത്താല്‍ നടത്തും




കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചൊവ്വാഴ്ച നാല് ജില്ലകളില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ 10ന് പാലാരിവട്ടം ജങ്ഷനില്‍ നിന്ന്പ്രതിഷേധ മാര്‍ച്ച് നടത്തും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് രാവിലെ 10ന് കുമളി ചെക്ക്‌പോസ്റ്റ് ഉപരോധിക്കും.

24.11.11


ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പണപ്പിരിവ്: സി.ബി.ഐ അന്വേഷണ ആവശ്യം തള്ളി

കൊച്ചി: ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന ആവശ്യം ഹൈകോടതി അനുവദിച്ചില്ല.ഇതു സംബന്ധിച്ച സംസ്ഥാന പൊലീസിന്‍െറ അന്വേഷണം കാര്യക്ഷമമല്ളെന്ന് ചൂണ്ടിക്കാട്ടിയ ഹരജിക്കാരന്‍ കൊച്ചി കൂവപ്പാടം സ്വദേശി ടി.ജി. മോഹന്‍ദാസിന്‍െറ ആവശ്യമാണ് കോടതി നിരസിച്ചത്.നേരത്തേ ഹരജി പരിഗണിച്ച കോടതി അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുകളിലൊഴികെ സംസ്ഥാനത്ത് ഒരിടത്തും ഇത്തരം കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ളെന്നും കേസുകള്‍ നിലവിലില്ളെന്നും ഡി.ജി.പി കോടതിയെ അറിയിച്ചിരുന്നു.

22.11.11


കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കം 

ഉപേക്ഷിക്കണം -പി.സി.എഫ്.

ജിദ്ദ: ബാര്‍ ഹോട്ടലുകള്‍ക്ക് ത്രീസ്റ്റാര്‍ പദവി അനുവദിച്ചും നൂറിലധികം ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചും കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന സര്‍ക്കാറിന്റെ പുതിയ മദ്യനയം ഉപേക്ഷിക്കണമെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മദ്യഷോപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തുമാറ്റിയത് കേരളത്തില്‍ മദ്യവ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നും മനുഷ്യരാശിയെ നാശത്തിലേക്ക് നയിക്കുന്ന മദ്യം ഘട്ടംഘട്ടമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. 
ശറഫിയ്യ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉപദേശക ചെയര്‍മാന്‍ സുബൈര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പി.എ. മുഹമ്മദ് റാസി മുഖ്യപ്രഭാഷണം നടത്തി. ഇ.എം. അനീസ്, റസാഖ് മാസ്റ്റര്‍ മമ്പുറം, സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, ശിഹാബ് പൊന്‍മള, അബ്ദുള്‍ റഊഫ് തലശ്ശേരി, അന്‍സാര്‍ കരുനാഗപ്പള്ളി, മുഹമ്മദ് ശരീഫ് പാണ്ടിക്കാട്, അബ്ദുള്‍ റശീദ് ഓയൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി ജാഫര്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു. 

10.11.11


സാക്ഷിമൊഴികള്‍ അനുസരിച്ചും

മഅ്ദനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ളെന്ന് 


ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസില്‍ പ്രതിയാക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയെ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒമ്പത് വിടുതല്‍ ഹരജികളില്‍ പ്രോസിക്യൂഷന്‍ വാദം നവംബര്‍ 28ന് നടക്കും. മഅ്ദനിയുടെ അഭിഭാഷകരുടെ വാദം ബുധനാഴ്ച പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസ് 28ലേക്ക് മാറ്റി പ്രത്യേക അതിവേഗ കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് ഉത്തരവിട്ടത്.കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാക്ഷി മൊഴികള്‍ അനുസരിച്ച് മഅ്ദനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ളെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ യശാങ്ക് അധ്യാരുവിന്‍െറ നേതൃത്വത്തില്‍ അഭിഭാഷകരായ പി. ഉസ്മാന്‍, അഡോള്‍ഫ് മാത്യു, സുധാകരന്‍, വസന്ത് എച്ച്. വൈദ്യ എന്നിവരടങ്ങുന്ന സംഘം വാദിച്ചത്.മഅ്ദനിക്കെതിരെ ആരോപിച്ച പ്രധാന കുറ്റം ഗൂഢാലോചനയാണ്. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മജീദ്, റഫീഖ്, പ്രഭാകര്‍ എന്നിവരുടെ സാക്ഷിമൊഴികള്‍ വിശ്വാസയോഗ്യമല്ല. ഇവരുടെ മൊഴികള്‍ വിശ്വാസത്തിലെടുത്താല്‍ പോലും മഅ്ദനിക്കെതിരെ ആരോപിച്ചിട്ടുള്ള ഗൂഢാലോചനാ കുറ്റമോ മറ്റ് കുറ്റങ്ങളോ നിലനില്‍ക്കുന്നതല്ല. ഗൂഢാലോചന നടന്നത് എവിടെ വെച്ചാണെന്നോ എന്നാണെന്നോ ഏത് സമയത്താണെന്നോ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ല.എറണാകുളത്തെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മജീദ് കണ്ണൂരില്‍ പോയി മൊഴി നല്‍കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. സാമാന്യബുദ്ധിക്ക് നിരക്കാത്ത മൊഴികളുണ്ടെങ്കില്‍ കുറ്റം ആരോപിക്കുന്ന ഘട്ടത്തില്‍ കോടതി പരിശോധിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും മഅ്ദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 2005ല്‍ സ്ഫോടനത്തിനുള്ള ഗൂഢാലോചന നടന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.ഈ സമയത്ത് മഅ്ദനി കോയമ്പത്തൂര്‍ കോടതിയില്‍ വിചാരണ തടവിലായിരുന്നു. ഒന്നാം പ്രതി തടിയന്‍റവിട നസീറിന്‍െറ മൊഴികളാണ് മഅ്ദനിക്കെതിരെ കുറ്റം ആരോപിക്കുന്നതിന് കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാല്‍, പൊലീസിന് മുന്നില്‍ മാത്രമാണ് നസീര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇത്ര കാലമായിട്ടും മജിസ്ട്രേറ്റിന് മുന്നില്‍ നസീറിന്‍െറ മൊഴി രേഖപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തയാറായിട്ടില്ളെന്നും മഅ്ദനിയുടെ അഭിഭാഷകര്‍ വാദിച്ചു.
ഒരാള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തുന്നത് വ്യക്തമായ മൊഴികളുടെ അടിസ്ഥാനത്തിലാകണമെന്ന സുപ്രീംകോടതി വിധിയും ചൂണ്ടിക്കാണിച്ചു. ഈ കേസിലെ സാക്ഷിമൊഴികളൊന്നും വിശ്വാസ യോഗ്യമല്ളെന്നും  ഇത് കണക്കിലെടുത്താല്‍ പോലും കുറ്റങ്ങള്‍ നിലനില്‍ക്കില്ളെന്നുമാണ് നാല് മണിക്കൂര്‍ നീണ്ട വാദത്തില്‍ മഅ്ദനിയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയത്.ഒക്ടോബര്‍ 28ന് വിടുതല്‍ ഹരജികള്‍ സമര്‍പ്പിച്ച ശേഷം നടന്ന വാദത്തില്‍ മഅ്ദനിക്കെതിരെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത് നിയമപരമായും സാങ്കേതികമായും പാലിക്കേണ്ട നടപടിക്രമങ്ങള്‍ അനുസരിച്ചല്ളെന്നും ഈ സാഹചര്യത്തില്‍ കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു. 

9.11.11


പി.ഡി.പി പ്രവര്‍ത്തക സംഗമവും സ്വീകരണവും 20ന്


കാസര്‍കോട്: പി.ഡി.പി പ്രവര്‍ത്തക സംഗമം നവംബര്‍ 20ന് ആലിയാ ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടൊപ്പം കര്‍ണ്ണാടക പോലീസ് തെഹല്‍ക്കാ റിപ്പോര്‍ട്ടര്‍ ഷാഹിനയോടൊപ്പം പ്രതിചേര്‍ത്തതിനാല്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് മടിക്കേരി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്ത പി.ഡി.പി പ്രവര്‍ത്തകന്‍ സുബൈര്‍ പടുപ്പിന് സ്വീകരണവും നല്‍കും. 
നവംബര്‍ 20ന് ഉച്ചയ്ക്ക് 2 മണിക്കാണ് സ്വീകരണ ചടങ്ങ്. ഇതിനെതുടര്‍ന്ന് പി.ഡി.പി പ്രവര്‍ത്തക സംഗമവും നടത്താനും പി.ഡി.പി ജില്ലാ പ്രസിഡന്റ് ഐ.എസ് സക്കീര്‍ ഹുസൈനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ത് കുമാര്‍ ആസാദ്, നിസാര്‍ മേത്തര്‍, സ്വാമി വര്‍ക്കല രാജ് തുടങ്ങിയവര്‍ സംബന്ധിക്കും.


6.11.11

2005 ന് ശേഷമുള്ള സ്‌ഫോടനക്കേസുകള്‍ 


പുനരന്വേഷണം നടത്തണം-പിഡിപി



കൊച്ചി: രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും സംഘപരിവാര്‍ ബന്ധമുള്ള സംഘടനകളുടെ ബന്ധം വെളിവാകുകയും ഇതുസംബന്ധിച്ച വിവരം ദേശീയ അന്വേഷണ ഏജന്‍സി കോടതികളില്‍ രേഖാമൂലം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ 2005 ന് ശേഷം രാജ്യത്ത് നടന്ന എല്ലാ സ്‌ഫോടനക്കേസുകളിലും ദേശീയ അന്വേഷണ ഏജന്‍സി പുനരന്വേഷണം നടത്തണമെന്നും യഥാര്‍ഥ കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പിഡിപി ആവശ്യപ്പെട്ടു.

രാജ്യത്ത് നടന്ന പല സ്‌ഫോടനക്കേസുകളിലും നിഷ്പക്ഷമായ അന്വേഷണമല്ല നടന്നതെന്നാണ് എന്‍ഐഎയുടെ പുതിയ വെളിപ്പെടുത്തലിലൂടെ ബോധ്യമാകുന്നത്. മലേഗാവ് സ്‌ഫോടനക്കേസില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ട് മോചിതരായവരോട് മാപ്പപേക്ഷിക്കാനും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

5.11.11

എല്ലാവര്ക്കും പി സി എഫ് ന്‍റെ ഈദ്‌ മുബാറക്