9.7.11


ഷാര്‍ജ സെക്‌സ് റാക്കറ്റ് കേസ്: ഇരയായ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം-പി.സി.എഫ്‌


ദുബായ്: ഷാര്‍ജ സെക്‌സ് റാക്കറ്റ് കേസില്‍ ഇരയായ പത്തനംതിട്ട സ്വദേശിനിയായ യുവതിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പി.സി.എഫ് ദുബായ് കമ്മിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭ്യസ്തവിദ്യരായ യുവതികളെ വിദേശങ്ങളില്‍ ജോലിക്കെന്നു പറഞ്ഞ് എത്തിക്കുകയും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കണം. സെക്‌സ് റാക്കറ്റ് കേസിലെ പ്രതി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വര്‍ഷങ്ങളോളം വിദേശയാത്ര നടത്തിയത് ഗുരുതരമായ വീഴ്ചയാണ്. കേസിലെ പ്രതിയ്ക്ക് വ്യാജ പാസ്‌പോര്‍ട്ട് ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും മതിയായ എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാതെ യാത്ര ചെയ്യാനനുവദിച്ചതിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും പി.സി.എഫ് ആവശ്യപ്പെട്ടു.

റംസാന്‍ റിലീഫ് കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ സബ് കമ്മിറ്റിയ്ക്ക് യോഗം രൂപം നല്‍കി. പ്രസിഡന്റ് ബഷീര്‍ പട്ടാമ്പിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം തൊടിയില്‍ ഇക്ബാല്‍ കഴക്കൂട്ടം ഉദ്ഘാടനം ചെയ്തു. റഹീം ആലുവ സ്വാഗതവും ഷമീര്‍ മോളൂര്‍ പാലക്കാട് നന്ദിയും പറഞ്ഞു. ഷാനി മുഹമ്മദ്‌ ഹനീഫ, അസീസ് ബാവ തിരുവമ്പാടി, മുഹമ്മദ് ഷാ കൊട്ടാരക്കര, റഫീഖ് തലശ്ശേരി, മുഹമ്മദ് മഅ്‌റൂഫ്, അസീസ് സേട്ട് തൃത്താല, റസാഖ് കുറ്റിപ്പുറം, ലത്തീഫ് മഞ്ചേശ്വരം, ഫിറോസ് മണ്ണുത്തി, അഷറഫ് ബദിയടുക്ക, ഹക്കീം വാഴക്കാലായി പത്തനംതിട്ട എന്നിവര്‍ സംസാരിച്ചു.

No comments: