30.4.10

വിദ്യാഭ്യാസ അവകാശ സംരക്ഷണ ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാകാരുത് : പി.ഡി.പി.

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ ബില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാകരുതെന്നു പി.ഡി.പി. എറണാകുളം ജില്ലാ കൌണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.ചരിത്രപരമായ കാരണങ്ങള്‍ പിനൂക്കംപോയ ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണഘടനാ ശില്‍പികള്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ നഷ്ട്ടപ്പെടുകയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ വര്‍ഗീയ കക്ഷികള്‍ക്ക് സ്വാധീനം ഉണ്ടാകുന്നതുമായ സാഹചര്യം ആപത്കരമാണ്.

വിലക്കയറ്റം കൊണ്ട് സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും രാജ്യത്തെ കുത്തകകള്‍ക്ക് വന്‍ നികുതിയിളവ് അനുവദിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ആഗോള സാമ്പത്തിക മാന്ദ്യതിലും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ദേശീയ പതാ വികസനത്തിന്റെ മറവില്‍ നടക്കുന്ന അനാവശ്യ കുടിയോഴിപ്പിക്കലിനെതിരെ നടന്ന ജനപക്ഷ സമരത്തോട് കേരള സര്‍ക്കാര്‍ സമീപനത്തെ ജില്ലാ കൌണ്‍സില്‍ സ്വാഗതം ചെയ്തു. മെമ്പര്‍ഷിപ് കാമ്പയിന്‍ ഊര്‍ജ്ജിതപ്പെടുതാനും യോഗം തീരുമാനിച്ചു.

പ്രസിടന്റ്റ് കെ.കെ. വീരാന്‍കുട്ടി ആദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു അലി, മുജീബ് റഹ്മാന്‍, അബ്ദുറഹിമാന്‍ ഹാജി

പ്രവാസി വോട്ടവകാശം: തെരഞ്ഞെടുപ്പ് കമീഷന്‍ നിലപാടിനെതിരെ പ്രക്ഷോഭം - പി.സി.എഫ്

മലപ്പുറം: പ്രവാസികളെ ഒഴിവാക്കിക്കൊണ്ട് ജനസംഖ്യാകണക്കെടുപ്പ് നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നഗ്‌നമായ മൗലികാവകാശ ലംഘനമാണെന്നും ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും പ്രവാസി കള്‍ച്ചറല്‍ ഫോറം മുന്നറിയിപ്പ് നല്‍കി.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുക എന്നത് അപ്രായോഗികമാണെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം നിരുത്തരവാദപരമാണ്. പ്രവാസിവോട്ടവകാശ പ്രശ്‌നം നേരിടുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ് എന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിക്കുന്നതെന്നും ഫോറം ചൂണ്ടിക്കാട്ടി. ഇതിനെതിരെ സംസ്ഥാന തലത്തിലും ജില്ലാ കേന്ദ്രങ്ങളിലും പ്രവാസികളുടെയും ബന്ധുക്കളുടെയും പൌരാവകാശ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. പ്രവാസികളോടുള്ള അവഗണനക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പ് രൂപപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പി.സി.എഫ്.ദുബായ് എമിറേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ പട്ടാമ്പി, യു.എ.ഇ.നാഷണല്‍ കമ്മിറ്റി മുന്‍സെക്രട്ടറി ഹനീഫ പുത്തനത്താണി, ജില്ലാ കമ്മിറ്റി അംഗം പാലത്തിങ്കല്‍ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു
 
സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ സമചിത്തതയോടെ നേരിടണം -അബ്ദുന്നാസര്‍ മഅദനി

മട്ടാഞ്ചേരി: നാട്ടിലെ സമാധാനം തകര്‍ക്കുന്നതിനായി ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, പ്രകോപിതരാകാതെ സമചിത്തതയോടെ അതിനെ നേരിടണമെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു.പ്രവാചക നിന്ദക്കെതിരെ മട്ടാഞ്ചേരി മട്ടാഞ്ചേരി ഈരവേലി ജങ്ഷനില്‍ മുസ്‌ലിം സംയുക്തവേദി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ന്യൂമാന്‍ സംഭവത്തിനും ചിന്‍വാദ് പാലം പുസ്തകത്തിനും പിന്നില്‍ ഒരേ സംഘടനയാണ്.നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ഇവരുടെ ലക്‌ഷ്യം. ഇതിനെ കരുതിയിരിക്കണമെന്നും മഅദനി കൂട്ടിച്ചേര്‍ത്തു.

ഇസ്മയില്‍ മൗലവി അധ്യക്ഷനായി. കെ.എ. ഫൈസല്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. സാബു അലി, എസ്. ഷാജി എന്നിവര്‍ പ്രസംഗിച്ചു.
 
ദേശീയപാത വികസനം ജനദ്രോഹമാകരുത്-പി.ഡി.പി

കൊണ്ടോട്ടി: ദേശീയപാത വികസനം ജനദ്രോഹമാവരുതെന്ന് പി.ഡി.പി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നസീര്‍ഖാന്‍ കൊട്ടൂക്കര അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ്​പ്രസിഡന്റ് കരുണാകരന്‍ വാഴക്കാട് ഉദ്ഘാടനംചെയ്തു. ഉമ്മര്‍ ഓമാനൂര്‍, എ.സി. അഷ്‌റഫ്, സിദ്ദിഖ് കൊട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

പി.സി.എഫ്. കുവൈത്ത് കമ്മിറ്റി
അന്‍സാര്‍ പ്രസിഡണ്ട്, അംജദ് ഖാന്‍ സെക്രട്ടറി

കുവൈത്ത് :ഇന്ത്യയുടെ ജനാധിപതി പ്രക്രിയയില്‍ അധ:സ്ഥിത ദളിത്‌ പിന്നോക്ക വിഭാഗങ്ങള്‍ ഒരിക്കലും പങ്കാളികളാകരുതെന്നാഗ്രഹിക്കുന്നവരാണ് അബ്ദുല്‍നാസ്സര്‍ മഅടനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ ഇച്ചാശക്തി കൈമോശം വന്നിട്ടില്ലാത്തവരുടെ കൂട്ടായ്മയിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നും പി.സി.എഫ്.കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് അന്‍സാര്‍ കുളത്തൂപ്പുഴ അഭിപ്രായപ്പെട്ടു. പി.സി.എഫ്.കുവൈത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം ഇന്ത്യയെ അപകടകരമായ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിചിരിക്കുകയാണ്. ആണവ ബില്ലിന്റെ കാര്യത്തിലും ഹെഡിലിയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിലും യു.പി.എ. സര്‍ക്കാരിന്റെ കീഴടങ്ങല്‍ അതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.

സലിം തിരൂര്‍ 2009 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2010-2012 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

വി.എ. മൊയ്തീന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. മേയ് ഒന്നുമുതല്‍ മുപ്പതു വരെ അംഗത്വ വിതരണ കാമ്പയിന്‍ നടത്താനും യോഗം തീരുമാനിച്ചു. വി.എ. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് ഷുക്കൂര്‍ സ്വാഗതവും അംജദ് ഖാന്‍ പാലപ്പള്ളി നന്ദിയും പറഞ്ഞു.
 
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം : പി.ഡി.പി.

തിരൂര്‍: ഏഴൂര്‍-തുവ്വക്കാട് റോഡിന്റെ ടാറിങ് നടത്താതെ അധികൃതര്‍ അവഗണിക്കുന്നതില്‍ പി.ഡി.പി ഏഴൂര്‍ മേഖലാകമ്മിറ്റി പ്രതിഷേധിച്ചു. ഷമീര്‍ ഏഴൂര്‍ അധ്യക്ഷതവഹിച്ചു. ഇസ്ഹാഖ്, ഷാഫി, സുഹീര്‍, അബ്ദുല്‍അസീസ്, മുനീര്‍, മുഹമ്മദ് മുസ്തഫ, അന്‍വര്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു.

23.4.10

സൗജന്യ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു


കൊച്ചി: പി.ഡി.പി. ജനകീയ ആരോഗ്യവേദി കളമശ്ശേരി മണ്ഡലത്തില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. ജനസേവ ശിശുഭവന്‍ ഡയറക്ടര്‍ ജോസ് മാവേലി ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുഹമ്മദാലി അധ്യക്ഷനായി. മുപ്പത്തടം പഞ്ചായത്ത് കവലയില്‍ നടന്ന പൊതുസമ്മേളനം പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. പിഡിപി സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ടി.എ. മുജീബ് റഹ്മാന്‍ തച്ചവള്ളത്ത് ആമുഖ പ്രഭാഷണവും, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് മുഖ്യ പ്രഭാഷണവും നടത്തി. എന്‍.വൈ. ഇബ്രാഹിംകുട്ടി (സോളിഡാരിറ്റി), എം.എ. ഫിറോസ്ഖാന്‍ (സാഹിത്യ ഫോറം) കെ.ബി. രണദീപ് (എസ്എന്‍ഡിപി), കെ.എം.എ. ജലീല്‍ (എന്‍വൈഎല്‍), ഡോ. അബ്ബാസ് (എം.ഡി, നജാത്ത് ഹോസ്​പിറ്റല്‍), പി.ഡി.പി. ജില്ലാ ജോയിന്റ് സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, പഞ്ചായത്ത് സെക്രട്ടറി കെ.എം. മൊയ്തീന്‍, മണ്ഡലം വൈസ് പ്രസിഡന്റ് നിസാര്‍ മാഞ്ഞാലി, സുധീര്‍ മേഘാലയ, അബ്ദുല്‍ ലത്തീഫ്, ബഷീര്‍, റഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസി വോട്ടവകാശം യു.പി.എ. സര്‍ക്കാര്‍
വാക്കു പാലിക്കണം: പി.സി.എഫ്.


ദുബായ് : പ്രവാസി വോട്ടവകാശം അപ്രായോഗികമാണെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവനയെ കുറിച്ചുള്ള യു.പി.എ. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളായ പ്രവാസികള്‍ക്ക് കേവലം സാങ്കേതികത്വത്തിന്റെ പേരു പറഞ്ഞു വോട്ടവകാശം നിഷേധിക്കാനുള്ള ശ്രമത്തിനെതിരെ മുഴുവന്‍ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പി.സി.എഫ് ആവശ്യപ്പെട്ടു.

വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ പ്രവാസികള്‍ക്ക് ഗുണകരമായ യാതൊരു നീക്കവും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. വിദേശത്ത് കഴിയുന്ന പ്രവാസികളുടെ കണക്കു ലഭ്യമാവുന്ന കാനേഷുമാരി കണക്കെടുപ്പില്‍ നിന്നുപോലും പ്രവാസികളെ മാറ്റിനിര്‍ത്തുകയാണ് . നിരന്തരമായി തുടരുന്ന ഈ അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ പ്രവാസികളും ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും പി.സി.എഫ്. ആവശ്യപ്പെട്ടു.

യോഗം പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഉദ്ഘാടനം ചെയ്തു. പി.സി.എഫ്. ആക്ടിംഗ് പ്രസിടന്റ്റ് ഇഖ്ബാല്‍ തൊടിയില്‍ അധ്യക്ഷത വഹിച്ചു. റഷീദ് മീരാന്‍, അസീസ് ബാവ, മുഈനുദ്ദീന്‍, റഫീഖ്, അസീസ് സേട്ട്, മുഹമ്മദ് ഷാ, എ.സി.എ. ഗഫൂര്‍, ഹാഷിം, റഹീം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മഅഹ്‌റൂഫ് സ്വാഗതവും ട്രഷറര്‍ ഹസ്സന്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

സാബു കൊട്ടാരക്കരക്ക് സ്വീകരണം നല്‍കി

ദുബായ്:ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കരക്ക് പി.സി.എഫ്.ദുബായ് കമ്മിറ്റി സ്വീകരണം നല്‍കി.ദുബായ് കണ്ണൂര്‍ കൂള്‍ ലാന്ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.സി.എഫ്.ദുബായ് കമിറ്റി വൈസ്.പ്രസിഡന്റ് റഷീദ് പത്തനംതിട്ട ആദ്യക്ഷത വഹിച്ചു. മുഈനുദ്ദീന് ചാവക്കാട്, അസീസ്‌ ബാവ തിരുവമ്പാടി, മുഹമ്മദ്‌ മഅറൂഫ്, റഹീം ആലുവ, ഹാഷിം മതിലകം, ഹസ്സന്‍, എ.സി.എ.ഗഫൂര്‍, ജഫ്ഫര്‍ മോങ്ങം, അസീസ്‌ സേട്ട് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ്‌ ഷാ കൊട്ടാരക്കര സ്വാഗതവും റഫീക്ക് തലശ്ശേരി നന്ദിയും പറഞ്ഞു.

ദുബായ്: പി.സി.എഫ് ദുബായ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായ് കണ്ണൂര്‍ കൂള്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രകമ്മിറ്റി പ്രതിനിധിയായ ഇല്യാസ് തലശ്ശേരി നിരീക്ഷകനായിരുന്നു. ബഷീര്‍ പട്ടാമ്പി പ്രസിഡന്റും മുഹമ്മദ് മഅ്‌റൂഫ് തിരുവള്ളൂര്‍ ജനറല്‍ സെക്രട്ടറിയുമാണ്. വൈസ് പ്രസിഡന്റുമാരായി റഷീദ് പത്തനംതിട്ടയെയും തൊടിയില്‍ ഇക്ബാല്‍ കഴക്കൂട്ടത്തെയും തിരഞ്ഞെടുത്തു. റഫീഖ് തലശ്ശേരി, മുഹമ്മദ് ഷാ കൊട്ടാരക്കര എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. ഹസ്സന്‍ ആദൂര്‍ കാസര്‍ക്കോട് ആണ് ഖജാന്‍ജി. മുഈനുദ്ദീന്‍ ചാവക്കാട്, മുഹമ്മദ് വെള്ളൂര്‍ എന്നിവര്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

19.4.10

പി.ഡി.പി. കൊല്ലം ജില്ലാ സമ്മേളനം പ്രചാരണം ആരംഭിച്ചു

കൊല്ലം: പി.ഡി.പി. കൊല്ലം ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി ബോര്‍ഡുകളും ചുവരെഴുത്തുകളും ആരംഭിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന സമ്പൂര്‍ണ്ണ ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ പ്രവര്‍ത്തകര്‍. സമ്മേളനത്തോടനുബന്ധിച്ചു സെമിനാറുകള്‍, പ്രവര്‍ത്തക റാലി, പൊതുസമ്മേളനം, സംഘടനാ ഇലക്ഷന്‍ എന്നിവ നടക്കും. മെയ്‌ 27,28,29 തീയ്യതികളിലായി കൊല്ലം ചിന്നക്കട ജങ്ക്ഷനില്‍ (ആര്‍.ശങ്കര്‍ നഗര്‍) ആണ് സമ്മേളനം നടക്കുന്നത്.

വിലക്കയറ്റം രാജ്യവ്യാപക ഹര്‍ത്താലിന് പി.ഡി.പി.പിന്തുണ - സി.എ.സി.

തിരുവനന്തപുരം: 27ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിന് പി.ഡി.പിയുടെ പിന്തുണ.വിലക്കയറ്റത്തിനെതിരെ 26ന് വൈകീട്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്താനും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.

പി.ഡി.പി. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ യോഗം മെയ് നാലിന് കൊല്ലത്തും മദ്ധ്യമേഖലാ യോഗം ഒന്നിന് എറണാകുളത്തും ഉത്തര മേഖലാ യോഗം 13ന് കോഴിക്കോട്ടും നടത്താനും നേതൃയോഗം തീരുമാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മിറ്റി യോഗം ഈ മാസം 26ന് എറണാകുളത്ത് നടക്കും.

പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സി.കെ. അബ്ദുള്‍അസീസ്, വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി, അജിത്കുമാര്‍ ആസാദ്, സുബൈര്‍ സബാഹി, മുഹമ്മദ് റജീബ്, അഡ്വ. മുട്ടം നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

16.4.10

ABDUL NAZIR MAUDAY INAGURATING MAHALLU IMAM IKYA VEDI DARNA

12.4.10

പി.ഡി.പി. അഭിമാനപൂര്‍വ്വം പതിനെട്ടാം വയസ്സിലേക്ക്

ഇന്ത്യയിലെ അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ മാര്‍ഗ്ഗദര്‍ശിയും, ഭരണഘടനാ ശില്പിയുമായ ഡോക്ടര്‍ ബാബാ സാഹിബ്‌ അംബേദ്കറുടെ ജന്മദിനത്തിലാണ് (1993 ഏപ്രില്‍ മാസം പതിനാലാം തിയ്യതി) നിരവധി പ്രസ്ഥാനങ്ങള്‍ക്ക്‌ ജന്മം നല്കുകകയും പലതിന്‍റെയും അവശിഷിട്ടങ്ങള്‍ പോലും ഇപ്പോള്‍ ഭൂമി മലയാളത്തില്‍ എവിടെയും ദര്‍ശിക്കാനില്ലാത്തതുമായ പ്രത്യേക സാഹചര്യം നിലനില്ക്കുന്ന അബ്ദുല്‍ നാസ്സര്‍ മഅടനിയുടെ ഭാഷ തന്നെ തന്നെ കടമെടുത്താല്‍ ഉഗ്ര വിഷമുള്ള സര്‍പ്പങ്ങളും തേളുകളും വിഹരിക്കുന്ന കേരള രാഷ്ട്രീയത്തിന്‍റെ ഭൂമികയിലേക്ക് പറയത്തക്ക ഒരു രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത കേവലം ഒരു മത-പ്രബോധകന്‍ മാത്രമായ തോട്ടുവാല്‍വീട്ടില്‍ അബ്ദുല്‍ സമദ് മാസ്റ്റെരുടെയും, അസ്മാബീവിയുടെയും മൂത്ത മകനായ ടി.എ. അബ്ദുല്‍ നാസ്സര്‍ എന്ന ‍ ഇന്നത്തെ അബ്ദുല്‍ നാസ്സര്‍ മഅദനി 'അവര്‍ണന് അധികാരം, പീഡിതന് മോചനം ' എന്ന വിപ്ലവകരമായ മുദ്രാവാക്യവുമായി തന്‍റെ ഇരുപത്തേഴാമത്തെ വയസ്സില്‍ പി.ഡി.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി (ജനകീയ ജനാതിപത്യ മുന്നണി) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ നയപ്രഖ്യാപനം കോഴിക്കോട് പട്ടാള പള്ളിക്ക് മുന്നിലുള്ള നടുറോഡില്‍ നടത്തുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു ജനാതിപത്യ-മതേതര രാഷ്ട്രീയ പാര്‍ട്ടിയുടെ നയപ്രഖ്യാപനതിനുപോലും അനുമതി നിഷേധിക്കപ്പെട്ടു.

മഅദനിയുടെ വാഗ്ദോരണിയില്‍ ആകര്ഷിതാരായി ഒപ്പം കൂടിയ കേവലം ഒരു ആള്‍ക്കൂട്ടം മാത്രമാണ് പി.ഡി.പിയെന്നും ഇതു താല്‍കാലിക പ്രതിഭാസമാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്ക് ഗുരുവായൂര്‍, തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ പി.ഡി.പി.യുടെ ശക്തമായ സാന്നിദ്ദ്യം ചെറിയ പ്രഹരമൊന്നുമല്ല ഏല്പ്പിച്ചത്. പിന്നീട് കേരളത്തില്‍ നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പിലും ഈ ആള്‍കൂട്ടം അത്ഭുദം കാണിക്കുന്ന കാഴ്ചയാണ് കണ്ടത്. പാര്‍ട്ടി രൂപീകൃതമായി മാസങ്ങള്‍ക്കുള്ളില്‍ ബാബറി മസ്ജിദിന്‍റെ തകര്‍ച്ചക്ക് ശേഷം രാജ്യത്ത് ആദ്യമായി നടന്ന ഒറ്റപ്പാലം തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വന്‍ വിജയത്തിന് പ്രധാന കാരണം അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ സജീവ സാന്നിധ്യമായിരുന്നു. ബാബരിമസ്ജിദ്‌ തകര്‍ക്കാന്‍ എല്ലാ വിധ ഒത്താശയും ചെയ്തുകൊടുക്കുകയും, കുറ്റകരമായ അനാസ്ഥ കാണിക്കുകയും ചെയ്ത അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുവിനെതിരെയും, റാവുവിനെ പിന്തുണയ്ക്കുന്ന മുസ്ലിം ലീഗിനെതിരെയും മഅദനി സ്വാഭാവികമായും ശക്തമായി വിമര്‍ശിച്ചു.പില്‍ക്കാലത്ത്‌ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ട നൂറിലേറെ കേസുകളില്‍ മിക്കതിനും കാരണമായി ചൂണ്ടിക്കാട്ടിയത് ബാബരി മസ്ജിദിന്‍റെ തകര്‍ച്ചക്ക് കാരണക്കാരനായ അന്നത്തെ പ്രധാന മന്ത്രി റാവുവിനെതിരെ പ്രസംഗിച്ചു എന്നുള്ളതായിരുന്നു. ബാബരി മസ്ജിദ് തകര്‍ന്നിട്ടു ഒന്നര പതിറ്റാണ്ട് പിന്നിട്ടും ഇന്നും ബാബരി മസ്ജിദ് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് ഏക കാരണം മഅടനിയും പി.ഡി.പിയും ഈ വിഷയത്തില്‍ നടത്തിയ ശക്തമായ പ്രചാരണങ്ങളാണ് . ചെറുതും വലുതുമായി കാക്കതൊള്ളായിരം സംഘടനകളും നേതാക്കളും നമുക്കുള്ളപ്പോള്‍ ബാബരിയുടെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ടു അയോധ്യയിലേക്ക് ആദ്യമായി മാര്‍ച്ച് നടത്തി അറസ്റ്റ് വരിച്ച ഏക പ്രസ്ഥാനം പി.ഡി.പി.യായിരുന്നു എന്നുള്ളതു ചരിത്ര വസ്തുതയും പി.ഡി.പി. പ്രവര്‍ത്തകര്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നതുമാണ്. ഇന്നും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു സമരം നടത്തിയ പ്രസ്ഥാനമാണ് പി.ഡി.പി. ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, കരിനിയമമായ ടാഡ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുമായി ചെയര്‍മാന്‍റെ നേതൃത്വത്തില് ‍കാസര്‍കോട് മുതല്‍ അനന്തപുരിയിലേക്ക്‌ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് സമരങ്ങളുടെ ചരിത്രത്തില് ഒരു പുതിയ അനുഭവമായിരുന്നു. പി.ഡി.പി.യുടെ നേത്രത്വത്തില്‍ കോലഞ്ചേരിയില്‍ നടന്ന രണ്ടാം നിവര്തന പ്രക്ഷോഭ വിളംഭരം ഒരു ചരിത്ര സംഭവത്തിന്റെ പുനര്സ്രിഷ്ട്ടിയും അടിച്ചമര്ത്തപെട്ടവര്‍ക്ക് മുന്നോട്ടുള്ള പാതയില്‍ ആവേശം നല്കുന്നതുമായിരുന്നു. പാര്‍ട്ടി രൂപീകരിച്ച് മാസങ്ങള്‍ക്കകം കരുത്തുറ്റ സഹയാത്രികന്‍ താജുന്നിസാറിനെ (തിരുവനന്തപുരം, പാങ്ങോട്) രാജ്യത്തെ ഏറ്റവും വലിയ ആഹിംസാവാദികളുടെ പാര്‍ട്ടി എന്നവകാശപ്പെടുന്നവര്‍ കൊലക്കത്തിക്കിരയാക്കി. കേരളീയ സമൂഹത്തില്‍ വ്യാപകമായ തോതില്‍ 'ദളിത്‌' എന്ന പ്രയോഗം ഉപയോഗിക്കാന്‍ തുടങ്ങിയത് പി.ഡി.പിയുടെ ഉത്ഭവത്തോടെയാണ്. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനകളിലോന്നായ എസ്.എന്‍.ഡി.പി. സംവരണ വിഷയവുമായി ഉയര്‍ത്തുന്ന മുദ്രാവാക്യം (ജനസംഖ്യാനുപാതിക സംവരണം) കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത് പി.ഡി.പി.യാണ്.

തങ്ങളുടെ താല്പര്യങ്ങള്‍ക്കും,വഴിവിട്ട രീതികള്‍ക്കും മഅദനി ഒരു തടസ്സമാകുന്നു എന്ന് തിരിച്ചറിഞ്ഞവര്‍ എങ്ങിനെയെങ്ങിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നതാണ് നാം പിന്നീട് കാണുന്നത്. ചതിക്കുഴികള്‍ ഒരുക്കാന്‍ അവസരം കാത്തിരുന്നവര്‍ക്ക് കിട്ടിയ വടിയായിരുന്നു കോയമ്പത്തൂരില്‍ സ്ഫോടനം. വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് മുതലക്കുളത് നടത്തിയ പ്രസമാങ്ങതിന്റെ പേരില്‍ അറസ്റ്റു ചെയ്യുകയും അന്തര്‍ സംസ്ഥാന ഗൂഡാലോചനയുടെ ഭാഗമായി കോയമ്പത്തൂര്‍ കേസ്സില്‍ പെടുത്തുകയുമായിരുന്നു. പി.ഡി.പി.യെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവനാഡിയായ ചെയര്‍മാന്‍റെ അറസ്റ്റു സൃഷ്ട്ടിച്ച പ്രതിസന്ധി ചില്ലറയല്ല. നാടൊട്ടുക്കും പി.ഡി.പി. പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെട്ടു. പാര്‍ട്ടി തീര്‍ത്തും ദുര്ഭലമായ അവസ്ഥയില്‍ ഒരു ലോക വിഡ്ഢി ദിനത്തില്‍ നടന്ന അറസ്റ്റ് പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അമ്പരപ്പും അന്ധാളിപ്പും മാറികിട്ടാന്‍ അല്പം സമയമെടുത്തു. അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ മുകുന്ദന്‍ സി.മേനോനും ഗ്രോ വാസുവും മാത്രമാണ് ആദ്യഘട്ടങ്ങളില്‍ ശബ്ധിക്കാനുണ്ടായിരുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ ഒന്നടങ്കം അനീതിക്ക് എരിവും പുളിവും നല്‍കാന്‍ മുന്നിട്ടിറങ്ങി. നിര്‍ഭാഗ്യകരമെന്നു വിശേഷിപ്പിക്കട്ടെ ജന്മ നല്കിയ സമുദായത്തിലെ തലയെടുപ്പുള്ള ഒരാളും ഒരു സംഘടനയും മദനിക്കു വേണ്ടി ശബ്ധിക്കാനുണ്ടായില്ല എന്നത് തികച്ചും വേദനാജനകമായിരുന്നു. ദക്ഷിണ കേരളത്തിലെ ഏതാനും സംഘടനകള്‍ മാത്രമാണ് ഇതിനൊരപവാദം.

സര്‍വ്വശക്തനായ ദൈവത്തിന്റെ നീതി വൈകിയെങ്കിലും പുലര്‍ന്നു. 2007 ആഗസ്റ്റ്‌ മാസം ഒന്നാം തിയ്യതി ചെയര്‍മാന്‍ മോചിതനായി. ജയില്‍ മോചിതനായ മഅടനിയെ നക്കി കൊല്ലാനുള്ള ശ്രമങ്ങള്‍ പലതരത്തിലും നടന്നു. മഅടനിയോടൊപ്പം വേദി പങ്കിടാന്‍ രാഷ്ട്രീയ കക്ഷികള്‍ മത്സരം തന്നെ നടത്തി. ഇന്ന് മഅടനിക്കെതിരെ വാളോങ്ങുന്നവര്‍ പലരും ശംഖുമുഖത്ത് വേദി പങ്കിടാന്‍ കാത്തിരുന്നവരും യാചിച്ചിരുന്നവരും ആണെന്നത് വിരോധാഭാസമാവാം. മറ്റു ചിലര്‍ നന്ദി കാണിക്കണം എന്ന് നാട് നീളെ കൂവി നടക്കുന്നു 'ജന്മം നല്‍കിയ മാതാവിനോട് അതിന്റെ പ്രതിഫലം ചോദിക്കുന്ന പോലെ'. യാതൊരു ഉളുപ്പുമില്ലാതെ. നക്കി കൊല്ലാന്‍ ശ്രമിച്ചവര്‍ ലക്‌ഷ്യം കാണാതെ വന്നപ്പോള്‍ ഇപ്പോള്‍ ഞെക്കി കൊല്ലാന്‍ ശ്രമിക്കുന്നു. പതിവ് പോലെ മുഖ്യധാരാ മാധ്യമങ്ങള്‍ കൂട്ടിനുണ്ട് പൊടിപ്പും തൊങ്ങലും സൃഷ്ട്ടിച്ചു വാര്‍ത്ത ഉണ്ടാക്കുന്നതില്‍. മറ്റൊരു കൂട്ടര്‍ അബ്ദുല്‍ നാസ്സര്‍ മഅദനി ഐ.എസ്.എസ്. പിരിച്ചുവിട്ടപ്പോള്‍ മഅടനിക്ക് രാഷ്ട്രീയം തിമിരം ബാധിച്ചെന്നു പ്രചരിപ്പിച്ചവരായിരുന്നു. അവര്‍ രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കുന്നതും ഇന്ന് നാം കാണുന്നു. മഅദനി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍! സാമ്രാജ്യത്വ വിധേയതിന്റെ പേരില്‍ കൊണ്ഗ്രെസ്സിനെ പി.ഡി.പി. എതിര്‍ത്തപ്പോള്‍ കളിയാക്കിയവര്‍ നാടൊട്ടുക്കും സാമ്രാജ്യത്വത്തിന്റെ ഭീഷണിക്കെതിരെ പ്രസംഗിക്കുന്നു, കേമ്പയില്‍ നടത്തുന്നു ! മഅദനി നടത്തിയ അതേ യാത്രകള്‍ ! കൊള്ളാം വൈയെങ്കിലും നിങ്ങള്‍ മഅദനിയുടെ വഴിയേ തന്നെയാണ്. ജനം ഇത് തിരിച്ചറിയുന്നു എന്നതാണ് ആശ്വാസം. അതിന്റെ അനുരണനങ്ങള്‍ കണ്ടു തുടങ്ങിയുട്ടുണ്ട്. പണ്ഡിത സഭയുടെ നല്ലൊരു വിഭാഗം യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. വൈകിയാലും ബാക്കിയുള്ളവരും സത്യം തിരിച്ചറിയും.

നമ്മെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്ഷം പ്രതിസന്ധിയുടെ നാളുകളായിരുന്നു. വരും വര്‍ഷങ്ങളും സുഗമാമാനെന്നു കരുതുക വയ്യ. ശക്തമായ ജനകീയ അടിത്തറ കേട്ടിപ്പടുതാല്‍ മാത്രമേ പ്രതിസന്ധികളെ നമുക്ക് സദൈര്യം എതിരിടാന്‍ കഴിയൂ. വരും നാളുകള്‍ നഷ്ട്ടപ്പെട്ടത്‌ വീണ്ടെടുക്കാനും ഇല്ലാതെ പോയത് ഉണ്ടാക്കാനുമുള്ള പരിശ്രമത്തിന്റെതാക്കി മാറ്റാന്‍ നമുക്ക് യത്നിക്കണം. ഭീഷണികള്‍ കര്‍മ്മ വീഥിയില്‍ നമ്മെ തളരാതെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ളവരാക്കണം. സ്വന്തമായി ഒരു മാധ്യം എന്ന നമ്മുടെ സ്വപ്നം സഫലീകരിക്കാന്‍ നമുക്ക് കഴിയണം. ഒപ്പം സംഘടന സുശക്തമാക്കാന്‍ പാര്‍ട്ടി സ്വീകരിച്ച കര്മ്മപദ്ദതികള്‍ വിജയപ്രഥമാവണം. മലപ്പുറം സമ്മേളനം നല്‍കിയ ഊര്‍ജ്ജ ഇതര ജില്ലകളിലും പകരാന്‍ നമുക്ക് കഴിയണം.

എല്ലാ മിത്രങ്ങള്‍ക്കും ജന്മദിനാശംസകള്‍ (എം. എം. തിരുവള്ളൂര്‍)

11.4.10

പി.ഡി.പി മലപ്പുറം ജില്ലാ കമ്മിറ്റി സാരഥികള്‍

പ്രസിഡണ്ട് : ഹാജി ബാപ്പു പുത്തനത്താണി

ജനറല്‍ സെക്രട്ടറി : അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്‌

ട്രഷറര്‍ : ടി.സി. മുഹമ്മദ്‌ ഹാജി ഒതുക്കുങ്ങല്‍

വൈസ്. പ്രസിഡണ്ടുമാര്‍

അലി കാടാമ്പുഴ

ശശി പൂവന്‍ചിന

കെ.പി. കരുണാകരന്‍ നന്‍മണ്ട

സക്കീര്‍ പരപ്പനങ്ങാടി (വര്‍ക്കിംഗ് സെക്രട്ടറി)

ജോയിന്റ് സെക്രട്ടറിമാര്‍

ജഅഫര്‍ അലി ദാരിമി

നാസ്സര്‍ വള്ളുവങ്ങാട്

മുഹമ്മദ്‌ കുട്ടി മങ്കട

ഉമര്‍ ഒമാനൂര്‍

സുല്‍ഫിക്കര്‍ അലി പെരിന്തല്‍മണ്ണ

കൂറ്റന്‍ പ്രകടനത്തോടെ പി.ഡി.പി മലപ്പുറം
ജില്ലാ സമ്മേളനം സമാപിച്ചു

മലപ്പുറം: ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന കൂറ്റന്‍ പ്രകടനത്തോടെ പി.ഡി.പി ജില്ലാ സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. വാദ്യാഘോഷങ്ങളുടെ അകമ്പടിയില്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍കൊണ്ട് നഗരത്തിന്റെ സായാഹ്നം മുഖരിതമായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് പ്രകടനം തുടങ്ങിയത്. വൈകീട്ട് മൂന്നുമണിയോടെ തന്നെ പ്രകടനാരംഭ സ്ഥലമായ മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന്‍ ജനനിബിഡമായിരുന്നു. വൈകീട്ട് ആറോടെയാണ് പ്രകടനം പുറപ്പെട്ടത്. ജൂബിലി റോഡ്, കലക്ടറേറ്റ് കവാടം, കോട്ടപ്പടി വഴി വലിയങ്ങാടിയില്‍ സമാപിച്ചു.

റോഡില്‍ ഇരുനിരയായി അണിനിരന്ന പ്രകടത്തിലെ ജനബാഹുല്യം കാരണം ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മഞ്ചേരി റോഡ് വൈകീട്ട് നാലരയോടെ തന്നെ നിശ്ചലമായിരുന്നു.

സാമ്രാജ്യത്വത്തിനും കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് പ്രകടനക്കാര്‍ മുഴക്കിയത്. മഅ്ദനിയുടെ കുടുംബത്തിനെതിരായ ഗൂഢ നീക്കവും കോണ്‍ഗ്രസിന്റെ വടംവലിയും ബാനറുകളില്‍ പ്രതിഫലിച്ചു. സാമ്രാജ്യത്വ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദിത മുന്നേറ്റം എന്ന തലക്കെട്ടില്‍ ഏപ്രില്‍ ഏഴിനാണ് പി.ഡി.പി ജില്ലാ സമ്മേളനം തുടങ്ങിയത്.



9.4.10

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍
ഇരുമുന്നണികളേയും കാത്തുനില്‍ക്കില്ല -മഅദനി

മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതു-വലത് മുന്നണികളെ കാത്തുനില്‍ക്കാതെ മത്സരരംഗത്തുണ്ടാകുമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. മലപ്പുറത്ത് പി.ഡി.പി ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ പ്രക്രിയയില്‍ ഇവിടുത്തെ സാധാരണക്കാരായ മുസ്‌ലിങ്ങള്‍ ഉള്‍പ്പെടരുതെന്ന് ആഗ്രഹിക്കുന്ന സാമ്രാജ്യത്വ ശക്തികളാണ് പി.ഡി.പിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്. ഇടതുപക്ഷ കക്ഷികള്‍ക്ക് നല്ല സ്വാധീനമുള്ള സ്ഥലങ്ങളില്‍പ്പോലും മഷിയിട്ട് നോക്കിയാല്‍ കാണാത്ത ചില ഇടതുപാര്‍ട്ടികളും സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വവിരുദ്ധ സമീപനം സ്വീകരിക്കുന്നു എന്ന ഒറ്റക്കാരണംകൊണ്ട് മാത്രമാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് പി.ഡി.പി പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും മുന്നണിയിലെ തൊഴുത്തില്‍ക്കുത്തും മറ്റ് പ്രശ്‌നങ്ങളും കാരണം അതൊന്നും ജനങ്ങളിലേക്കെത്തുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പ്രശ്‌നംകൊണ്ട് എല്‍.ഡി.എഫ് ഒരിടത്തും തോറ്റിട്ടില്ലെന്നും എല്‍.ഡി.എഫിന് ഒരുവോട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നും മഅദനി പറഞ്ഞു.

റാലിക്കുശേഷമാണ് വലിയങ്ങാടിയിലെ ഉമര്‍ഖാസി നഗറില്‍ പൊതുസമ്മേളനം നടന്നത്. സമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് ഇബ്രാഹിം തിരൂരങ്ങാടി അധ്യക്ഷതവഹിച്ചു. അബ്ദുന്നാസര്‍ മഅദനി നേതൃത്വം നല്‍കിയ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയുടെ സി.ഡി പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ.അബ്ദുള്‍അസീസ് ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂരിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. നിയുക്ത ജില്ലാപ്രസിഡന്റ് ബാപ്പു പുത്തനത്താണി പാര്‍ട്ടി ചെയര്‍മാന് ഹാരാര്‍പ്പണം നടത്തി. സി.കെ.അബ്ദുള്‍അസീസ്, സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, അഷ്‌റഫ് പൊന്നാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

8.4.10

 ബാപ്പു പുത്തനത്താണി പുതിയ പ്രസിഡന്റ്

പി.ഡി.പിയുടെ പുതിയ ജില്ലാപ്രസിഡന്റായി ബാപ്പു പുത്തനത്താണിയെ തിരഞ്ഞെടുത്തതായി സംസ്ഥാന ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി അറിയിച്ചു. വോട്ടെടുപ്പിലൂടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. നാലുവര്‍ഷം പി.ഡി.പി മലപ്പുറം ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാസെക്രട്ടറിയെയും മറ്റ് ഭാരവാഹികളെയും വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പി.ഡി.പി ജില്ലാസമ്മേളനം ഇന്ന് സമാപിക്കും

മലപ്പുറം: പി.ഡി.പി ജില്ലാസമ്മേളനം വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മുണ്ടുപറമ്പില്‍നിന്ന് തുടങ്ങുന്ന പ്രവര്‍ത്തകറാലി വലിയങ്ങാടിയിലെ ഉമ്മര്‍ഖാസി നഗറില്‍ സമാപിക്കും. അഞ്ചുമണിക്കാണ് പൊതുസമ്മേളനം. പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, സി.കെ. അബ്ദുള്‍അസീസ്, വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി, അഡ്വ. അക്ബറലി തുടങ്ങിയവര്‍ പ്രസംഗിക്കും.

വ്യാഴാഴ്ച പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാസമ്മേളനം വിമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ശ്രീജ മോഹന്‍ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥിസംഗമം ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടിയും പ്രവാസി സംഗമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ പുത്തനത്താണിയും തൊഴിലാളി സംഗമം ഗഫൂര്‍ പുതുപ്പാടിയും ഉദ്ഘാടനംചെയ്തു.
 
പി.ഡി.പി ഉപരോധം

 തിരുനാവായ: പ്രസിഡന്റ് അധികാരക്കൈമാറ്റം അവസാനിപ്പിക്കുക, രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി തിരുനാവായ പഞ്ചായത്തോഫീസിന് മുന്നില്‍ ഉപരോധം തീര്‍ത്തു. കുറ്റിപ്പറമ്പില്‍ നസ്‌റുദ്ദീന്‍, എന്‍.വി. അബൂബക്കര്‍ ഹാജി, ബീരാന്‍ഹാജി, കുഞ്ഞിപ്പ താഴത്തറ, സൈഫുദ്ദീന്‍ ചെനക്കല്‍ എന്നിവര്‍ നേതൃത്വംനല്‍കി.

പൊതുയോഗം സിദ്ദിഖ് താനൂര്‍ ഉദ്ഘാടനംചെയ്തു. ഷാജി എടക്കുളം, കബീര്‍ കാരത്തൂര്‍, വഹാബ് താഴത്തറ എന്നിവര്‍ പ്രസംഗിച്ചു.
ഒരു പുതു ചരിതം രചിക്കാന്‍ നാളെ മഹാസംഗമം.

മലപ്പുറത്തിന്റെ മണ്ണ് ഒരു പുതുചരിതം രചിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. മലപ്പുറത്തെ നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരു പുതിയ പോരാട്ടത്തിനു സജ്ജമാക്കി പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സമ്മേളനത്തിനു നാളെ വെളിയങ്കോട് ഉമര്‍ ഖാസിയുടെ നാമധേയത്തില്‍ തയ്യാറാക്കിയ നഗരിയില്‍ തിരശീല വീഴും. മര്ദ്ദിതന്റെ അവകാശ പോരാട്ടങ്ങള്‍ക്കു എന്നും ചൂടും ചൂരും പകര്‍ന്ന ജൌഹറുല്‍ അന്‍വാര്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നാളെ നടക്കുന്ന മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയ താല്കാലിക വിജയത്തിന്റെ പേരില്‍ മലപ്പുറത്ത് പി.ഡി.പി.യില്ലെന്നു വീമ്പു പറഞ്ഞവരുടെയും, പരിഹസിച്ചവരുടെയും, അഹങ്കരിച്ചവരുടെയും നെഞ്ചകത്ത് പി.ഡി.പി.യുടെ കര്‍മ്മ ഭടന്‍മാര് നടത്തുന്ന ശക്തി പ്രകടനത്തോട് കൂടിയാണ് സമ്മേളനം സമാപിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാ എതിര്‍പ്പുകളെയും ഭീഷണികളെയും വക വെക്കാതെ സമ്മേളനത്തിന്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച പ്രവര്‍ത്തക മികവ് മലപ്പുറത്തെ ഓരോ ഗ്രാമ ഗ്രാമാന്താരങ്ങളിലും ‌ പ്രകടമാണ്. മുഴുവന്‍ പഞ്ചായത്ത്, വാര്‍ഡ്‌, മുനിസിപ്പല്‍ കമ്മിറ്റികളിലും ജനാധിപത്യപരമായ രീതിയില്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തിയും ഒട്ടുമിക്ക ഭവനങ്ങളിലും പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും പരിപാടികളും എത്തിക്കാന്‍ കഴിഞ്ഞതിന്റെയും ചാരിതാര്ത്യതോടുകൂടിയാന്‍ നാളെ പി.ഡി.പി. പ്രവര്‍ത്തകര്‍ മലപ്പുറത് സംഗമിക്കുക. ഇന്നലെ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പുതിയ ജില്ലാ ആദ്യക്ഷനായി ബാപ്പു പുത്തനത്താണിയെ തിരഞ്ഞെടുത്തു. പാര്‍ട്ടി ഭരണഘടനാ പ്രകാരം മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ചെയര്മാനില്‍ നിക്ഷിപ്തമാണ്. നാളെ സമ്മേളന വേദിയില്‍ പുതിയ ജില്ലാ കമ്മിറ്റിയെ ചെയര്‍മാന്‍ പ്രഖ്യാപിക്കും.

5.4.10

പി.ഡി.പി. ജില്ലാ സമ്മേളനം നാളെ തുടങ്ങും

മലപ്പുറം: പി.ഡി.പി. ജില്ലാ സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ ബുധനാഴ്ച തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ സമാപന സമ്മേളനം പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.

ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബാപ്പു പുത്തനത്താണി പതാകയുയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി.ഡി.പി. നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന സുഹൃദ് സമ്മേളനം പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗം പുതിയ ജില്ലാ കമ്മിറ്റിയേയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.

വ്യാഴാഴ്ച ഉച്ചക്ക് നടക്കുന്ന വനിതാസംഗമം വിമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റീജാ മോഹന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വിദ്യാര്‍ഥി സംഗമം ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്യും. പ്രവാസി സംഗമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ പുത്തനത്താണിയും തൊഴിലാളി സംഗമം പി.ടി.യു.സി. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സി.എച്ച്. അഷ്‌റഫും ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച സമാപനസമ്മേളനത്തിന് മുന്നോടിയായി പ്രവര്‍ത്തകറാലി നടക്കും. മുണ്ട്പറമ്പ് ജങ്ഷനില്‍ നിന്ന് തുടങ്ങുന്ന റാലി സമാപന സമ്മേളന നഗരിയായ വലിയങ്ങാടിയിലെ ഉമ്മര്‍ ഖാസി നഗറില്‍ അവസാനിക്കും. സമാപനസമ്മേളനത്തില്‍ പൂന്തുറ സിറാജ്, സി.കെ. അബ്ദുള്‍ അസീസ്, വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി, അഡ്വ. അക്ബറലി, കെ.എസ്. നാസര്‍, സുബൈര്‍ സബാഹി, അജിത്കുമാര്‍ ആസാദ്, മാഹീന്‍ ബാദുഷ മൗലവി, മുഹമ്മദ് റജീബ്, സി.എച്ച്. അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്രാഹിം തിരൂരങ്ങാടി, ജനറല്‍ കണ്‍വീനര്‍ ബാപ്പു പുത്തനത്താണി, അഡ്വ. കെ. ഷംസുദ്ദീന്‍, യൂസുഫ് പാന്ത്ര, ജാഫര്‍ അലി ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.

4.4.10

യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പി.ഡി.പി.യിലേക്ക്

ചാവക്കാട്: സദാചാര വിരുദ്ധ നടപടിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ രാജ്മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തതിലും, യുവാക്കള്‍ക്കു പാര്‍ട്ടിയില്‍ അര്‍ഹമായ പ്രതിനിധ്യം ലഭിക്കാതതില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി രാജിവെച്ചു പി.ഡി.പി യില്‍ ചേര്‍ന്നു. രണ്ടു വര്‍ഷത്തോളമായി യൂത്ത് കോണ്‍ഗ്രസ്‌ ഗുരുവായൂര്‍ നിയോജക മണ്ഡലം ബ്ലോക്ക് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഷാഫി പുളിക്കളാണ് പി.ഡി.പി യില്‍ ചേര്‍ന്നത്‌.

പി.ഡി.പി യുടെ നയനിലപടുകളോട് യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന പി.ഡി.പിയുടെ പൊതു നിലപാടിന്റെ ഭാഗമായി ഷാഫിയേയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡണ്ട് തെരുവത്ത് ഉമ്മര്‍ ഹാജി അറിയിച്ചു.

2.4.10

പി.ഡി.പി. പ്രചാരണ കണ്‍വെന്‍ഷന്‍ 16ന്

കാസര്‍കോട്: പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ജില്ലാ ആക്ടിങ്ങ് പ്രസിഡന്റ് ഐ.എസ്.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 16ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് പരിപാടി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മീഞ്ച, ഹനീഫ മഞ്ചേശ്വരം, ഉമ്മര്‍ വോര്‍ക്കാടി, ഹമീദ് കടിഞ്ചി, ബഷീര്‍ അങ്കക്കളരി, ഹനീഫ മീഞ്ച, മൊയ്തീന്‍കുഞ്ഞി ബേക്കൂര്‍, അഷറഫ് കുമ്പഡാജെ, അഷ്‌റഫ് കുമ്പള എന്നിവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതം പറഞ്ഞു.

പി.ഡി.പി. വാഹനപ്രചാരണജാഥ


തിരൂര്‍: ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പി.ഡി.പി. തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വാഹന പ്രചാരണജാഥ സംഘടിപ്പിക്കുന്നു. ശനിയാഴ്ച കാലത്ത് 10ന് കല്പകഞ്ചേരി കല്ലിങ്ങലില്‍ നിന്ന് ആരംഭിക്കുന്ന വാഹനപ്രചാരണജാഥ കടുങ്ങാത്തുകുണ്ട്, തുവക്കാട്, പുല്ലൂര്‍, തിരൂര്‍. പുതിയങ്ങാടി, കാരത്തൂര്‍ എന്നിവിടങ്ങളില്‍ പര്യടനത്തിനുശേഷം വൈകീട്ട് തിരുനാവായയില്‍ സമാപിക്കും.


മഅ്ദനിയുടെ മതപ്രഭാഷണം 10ന്


തിരൂര്‍: തുവ്വക്കാട് ബിസ്മി യുവജന സംഘം സംഘടിപ്പിക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ മതപ്രഭാഷണം ഏപ്രില്‍ 10ന് വൈകിട്ട് 7ന് തുവ്വക്കാട് ബിസ്മി നഗറില്‍ നടക്കും.

1.4.10

പി.ഡി.പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: പി.ഡി.പി. കാസര്‍കോട് മണ്ഡലം സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ തെരുവത്തിനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പി.ഡി.പി. ജില്ലാ ആക്ടിങ് പ്രസിഡന്റ് ഐ.എസ്. സക്കീര്‍ ഹുസൈനും ജില്ലാ സെക്രട്ടറി യൂനുസ് തളങ്കരയും അറിയിച്ചു.

പി.ഡി.പി ജില്ലാ സമ്മേളനം:
വാഹനപ്രചാരണ ജാഥകള്‍ ഇന്ന് മുതല്‍

മലപ്പുറം: ഏഴ് മുതല്‍ ഒമ്പത് വരെ മലപ്പുറത്ത്‌നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനത്തിന്റെ വാഹന പ്രചാരണ ജാഥകള്‍ വ്യാഴാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വാഹനപ്രചാരണജാഥ നടക്കുക. തിങ്കളാഴ്ച പതാകദിനമായി ആചരിക്കും. വൈകിട്ട് ജില്ലയിലെ 109കേന്ദ്രങ്ങളില്‍ വിളംബര റാലികള്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വഴിക്കടവില്‍നിന്ന് കൊടിമര ജാഥയും വെളിയങ്കോട് നിന്ന് പതാക ജാഥയും പുറപ്പെടും. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പഞ്ചായത്ത് മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബാപ്പു പുത്തനത്താണി, ഭാരവാഹികളായ അലി കാടാമ്പുഴ, യൂസുഫ് പാന്ത്ര, ജാഫറലി ദാരിമി, മുഹമ്മദ് സഹീര്‍ എന്നിവര്‍ പങ്കെടുത്തു.

ചോദ്യപേപ്പര്‍ വിവാദം: അധ്യാപകന്‍ അറസ്റ്റില്‍

ഇടുക്കി: വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ.ജോസഫിനെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ജില്ലയില്‍ നിന്നാണ് അധ്യാപകന്‍ അറസ്റ്റിലായത്. ന്യൂമാന്‍ കോളേജിലെ ബി.കോം ഇന്റേണല്‍ പരീക്ഷയ്ക്കുവേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറാണ് വിവാദമായത്.

അഞ്ചു സ്‌ക്വാഡുകളായി തിരിഞ്ഞ് പോലീസ് സംസ്ഥാനത്ത് ഉടനീളം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അധ്യാപകന്റെ വീട് പരിശോധിച്ച പോലീസ് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു