26.2.11


മഅദനിയുടെ ജാമ്യം : സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും - ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം

ബംഗളൂരു: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കുമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ഭാരവാഹികള്‍ അറിയിച്ചു.

മഅദനി കേസില്‍ ഹൈകോടതി ജാമ്യാപേക്ഷ തള്ളി വിധി പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും വിധി പകര്‍പ്പ് നിയമപ്രകാരം നല്‍കാത്തതിനാല്‍ സുപ്രീം കോടതിയില്‍ പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ഭാരവാഹികള്‍ പറഞ്ഞു.

കര്‍ണാടക പൊലീസിന്റെ ആവശ്യാനുസരണം ഏഴെട്ട് തവണ കേസ് വിധി പറയാന്‍ മാറ്റിവെച്ചശേഷമാണ് വിധി ഉണ്ടായതുതന്നെ.കഴിയുന്നിടത്തോളം കാലതാമസം വരുത്തുകയെന്നത് സര്‍ക്കാര്‍ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. മഅദനി കേസ് വിചാരണക്കുവേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക കോടതി ജയിലിനുള്ളില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ പട്ടാള കോടതിയുടെ ശൈലിയാണിത്. പ്രത്യേക കോടതിയില്‍ അഭിഭാഷകനെ ഏര്‍പ്പാട് ചെയ്യാന്‍പോലും മഅദനിക്ക് അനുവാദം നല്‍കാതെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്.

ഇപ്പോള്‍ സൂഫിയ മഅദനിയെക്കൂടി കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മഅദനിക്കെതിരെ നടക്കുന്ന അധികാരി വര്‍ഗ ഗൂഢാലോചനക്കും നീതി നിഷേധത്തിനുമെതിരെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ പ്രചാരണ പരിപാടി ആരംഭിക്കുമെന്നും അറിയിച്ചു.

ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്‍മാന്‍ സെബാസ്റ്റിയന്‍ പോള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, മഅദനി ഫോറം സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ശഹീര്‍ മൗലവി, ജാമിഅ അന്‍വാര്‍ശ്ശേരി പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുല്‍ ഹമീദ് മൗലവി എന്നിവരാണ് മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷനുകള്‍ 25 മുതല്‍

തിരൂരങ്ങാടി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നിലപാടുകള്‍ സ്വരൂപിക്കാന്‍ മലപ്പുറം ജില്ലയിലെ പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷനുകള്‍ 25 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

25 ന് രണ്ടുമണിക്ക് വേങ്ങര വ്യാപാരഭവനില്‍ വേങ്ങര മണ്ഡലം കണ്‍വെന്‍ഷനും ചെമ്മാട്ട് എറപറമ്പന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ തിരൂരങ്ങാടി മണ്ഡലം കണ്‍വെന്‍ഷനും നടക്കും. കണ്‍വെന്‍ഷനുകള്‍ യഥാക്രമം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വര്‍ക്കല രാജ്, സുബൈര്‍ സബാഹി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

27 ന് വൈകീട്ട് ആറുമണിക്കാണ് വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍. ചേളാരിയില്‍ നടക്കുന്ന പരിപാടി സംസ്ഥാന ട്രഷറര്‍ അജിത്ത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ വര്‍ക്കിങ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ എന്നിവര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ വേങ്ങര മണ്ഡലം പ്രസിഡന്റ് കുരുണിയന്‍ ചേക്കു, അയ്യപ്പന്‍ എ.ആര്‍.നഗര്‍, അഷ്‌റഫ് ഊരകം, സി.സൈനുദ്ദീന്‍ എന്നിവരും പങ്കെടുത്തു.

21.2.11


കേരളപുരം ബോംബ് സ്‌ഫോടനം കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുക - പി.ഡി.പി.

കൊല്ലം: കേരളപുരം പട്ടാണിമുക്കില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സ്‌ഫോടനത്തില്‍ പരിക്കേറ്റ ബി.ജെ.പി. - ബി.എം.എസ്. പ്രവര്‍ത്തകനായ സലിംകുമാറിന്റെ വെളിയത്തുള്ള ഭാര്യാവീടിനു സമീപത്താണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സ്‌ഫോടനമുണ്ടായത്. വെളിയം സ്‌ഫോടനത്തിന്റെ കുറ്റവാളികളെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ വെളിയം, കേരളപുരം സ്‌ഫോടനങ്ങളുടെ പരസ്​പരബന്ധവും സംഘപരിവാര്‍ ശക്തികളുടെ പങ്കും ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് മൈലക്കാട് ഷാ, സെക്രട്ടറി സുനില്‍ ഷാ, അഡ്വ.സുജന്‍,  ബിഎന്‍. ശശികുമാര്‍, ഷമീര്‍ തേവലക്കര, കേരളപുരം ഫൈസല്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

19.2.11


മഅദനി മോചനം പി.ഡി.പി. സമരം ശക്തമാക്കുന്നു

കൊച്ചി : മഅദനി കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക, കര്‍ണ്ണാടകക്ക് പുറത്തു വിചാരണ നടത്തുക, ഗൂഡാലോചന പുറത്ത്  കൊണ്ടു വരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി. സമര പരിപാടികള്‍ ശക്തമാക്കുന്നു. പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് സമര പരിപാടികള്‍ നടക്കുന്നത്.  പ്രക്ഷോഭ പരിപാടികളുടെ ഒന്നാംഘട്ടമായി ഫെബ്രുവരി 23-ന് മുഴുവന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കും. 27-നു സാംസ്‌കാരിക നായകരുടെ പിന്തുണതേടി തൃശ്ശൂരില്‍ സാംസ്കാരിക കൂട്ടായ്മ നടത്തും. തുടര്‍ന്ന് 28-നു പതിനാലു ജില്ലകളില്ലെയും കേന്ദ്ര ഭരണ സ്ഥാപനങ്ങളിലേക്ക് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.  മാര്‍ച്ച് 21-നു കര്‍ണ്ണാടകയിലെ  മന്ത്രിമാര്‍ക്ക് നിവേദനം നല്‍കും. 13-നു കര്‍ണ്ണാടകയിലേക്ക്   പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹുജന മാര്‍ച്ചും നടത്തും. മാര്‍ച്ച് ഈ മാസം 28-നു തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും

മഅദനി കേസ്, കര്‍ണ്ണാടകത്തിനു പുറത്തു വിചാരണ നടത്തണം : പി.സി.എഫ്.

ദുബായ് : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസ്സില്‍ നീതിപൂര്‍വ്വകമായ വിചാരണ ഉറപ്പു വരുത്താന്‍ കര്‍ണ്ണാടകത്തിന് പുറത്തു കേസ്സിന്റെ വിചാരണ നടത്തണമെന്നും, മഅദനിയുടെ അറസ്റ്റിനു പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും പി.സി.എഫ്.ദുബായ് കമ്മിറ്റി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അഭിഭാഷകരെ പോലും അറിയിക്കാതെ കേസ്സിന്റെ വിചാരണ തുടങ്ങിയതും സാക്ഷികളെ സ്വാധീനിച്ചാണ് മൊഴി രേഖപ്പെടുത്തിയതെന്ന തെഹല്‍ക റിപ്പോര്‍ട്ടറുടെ കണ്ടെത്തലും കേസ്സില്‍ ബാഹ്യ ശക്തികള്‍ ഇടപെടുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണെന്നും അതുകൊണ്ട് തന്നെ സംഘ പരിവാര്‍ ഭരണം കയ്യാളുന്ന കര്‍ണ്ണാടകയില്‍ ഒരു നീതിപൂര്‍വ്വകമായ വിചാരണ നടക്കില്ലെന്നും പി.സി.എഫ്.ചൂണ്ടിക്കാട്ടി. മഅദനി കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക, കര്‍ണ്ണാടകക്ക് പുറത്തു വിചാരണ നടത്തുക, ഗൂഡാലോചന പുറത്ത് കൊണ്ടു വരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.നടത്തുന്ന മുഴുവന്‍ സമര പരിപാടികള്‍ക്കും പി.സി.എഫ്.ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

മുഹമ്മദ്‌ മെഹറൂഫിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക പൊതുയോഗം അസീസ്‌ ബാവ തിരുമ്പാടി ഉത്ഘാടനം ചെയ്തു. ബഷീര്‍ പട്ടാമ്പി സ്വാഗതവും എം.ടി.ഷമീര്‍ നന്ദിയും പറഞ്ഞു. ഷാജി പുത്തന്‍പള്ളി, ജാഫര്‍ മോങ്ങം, സൈതലവി ചുള്ളിപ്പാറ, അന്‍വര്‍ ഓയൂര്‍, സൈനുദ്ധീന്‍ കൊണ്ടോട്ടി,യാസിര്‍ താനൂര്‍, ഉമര്‍ ചാലിശ്ശേരി, ഷമീര്‍ കൊട്ടാരക്കര എന്നിവര്‍ സംസാരിച്ചു.പി.സി.എഫ്. ദുബായ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

ദുബായ് കമ്മിറ്റി ഭാരവാഹികള്‍

ബഷീര്‍ പട്ടാമ്പി (പ്രസിഡണ്ട്‌, മുഹമ്മദ്‌ ഷാ കൊട്ടാരക്കര, ഹക്കീം വാഴക്കാലായി പത്തനംതിട്ട, ഷാനി മുഹമ്മദ്‌ ഹനീഫ), മുഹമ്മദ്‌ മെഹറൂഫ് (ജനറല്‍ സെക്രട്ടറി), അസീസ്‌ ബാവ തിരുവമ്പാടി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), റഹീം ആലുവ, മൊയ്തുണ്ണി ചങ്ങരംകുളം, നജീബ് ഹംസ മണലൂര്‍ (ജോയിന്റ് സെക്രട്ടറി), എം.ടി.ഷമീര്‍ പാലക്കാട്ട് (ട്രഷറര്‍)

പി സി എഫ് ഒമാന്‍ കമ്മിറ്റി ഭാരവാഹികള്‍

ഒമാന്‍ : പി.സി.എഫ്.ഒമാന്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും സീബ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍ നടന്നു.
ഹമീദ് കൂരാച്ചുണ്ട് പ്രസിഡണ്ട്, മുഹമ്മദ് ബഷീര്‍ പാലച്ചിറ ജനറല്‍ സെക്രട്ടറി , സലാം അന്സാദ് ആറ്റിങ്ങല്‍ , നൌഷാദ് കുന്നപ്പള്ളി ( വൈ.പ്രസിഡണ്ട്) , അന്‍സാര്‍ കേരളപുരം , നിസാം ആലപ്പുഴ (ജോയിന്റ് സെക്രട്ടറി), അനില്‍ ഹരിപ്പാട് ഖജാന്‍ജിഎന്നിവരാണു പുതിയ ഭാരവാഹികള്‍. സുബൈര്‍ മൌലവി തിരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. മേഖലാ ഓര്‍ഗനൈസറായി റസാഖ് പാലക്കാടിനെ തീരുമാനിച്ചു ,റുഷ്ദി ബാലരാമപുരം, അലാവുദ്ദീന്‍, അന്‍സാരി ആലപ്പുഴ, നിയാസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

16.2.11


'മഅദനികേസ്: കോയമ്പത്തൂര്‍ ആവര്‍ത്തനത്തിന്റെ സൂചന' : വര്‍ക്കല രാജ്

പത്തനംതിട്ട: കള്ളസാക്ഷി മൊഴികളുടെയും വ്യാജ തെളിവുകളുടെയും അടിസ്ഥാനത്തില്‍ മഅദ്‌നിയെ വീണ്ടും ജയിലിലിട്ട് പീഡിപ്പിക്കാനുള്ള സൂചനയാണ് കര്‍ണാടക ഹൈകോടതി ജാമ്യം തള്ളിക്കൊണ്ട് പ്രകടിപ്പിച്ചതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്. പി.ഡി.പി ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാഷിസ്റ്റ് സാമ്രാജ്യത്വ അജണ്ടകള്‍ക്ക് മുന്നില്‍ പി.ഡി.പി ഒരു കാലത്തും അനുരഞ്ജനത്തിനില്ലെന്നും രാജ്യസുരക്ഷക്ക് മഅദനിയും കുടുംബവും ജയിലില്‍ കഴിഞ്ഞാല്‍ മതിയെന്ന നീക്കത്തിനെതിരായി ജനാധിപത്യ മതേതര വിശ്വാസികളെ സംഘടിപ്പിച്ച് സമര പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും വര്‍ക്കല രാജ് അറിയിച്ചു.റഷീദ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു.

ഹബീബ് റഹ്മാന്‍, എന്‍. കെ. ആര്‍. ഷാജി, അന്‍സീം പറക്കവെട്ടി, എം. ആര്‍. ഹരിദാസ്, സലീം പെരുമ്പട്ടിക്കാട്ടില്‍, റസാഖ് മണ്ണടി, ഇബ്രാഹിംകുട്ടി, എം. എസ്. അബ്ദുല്‍ ജബ്ബാര്‍, അഷ്‌റഫ് അലങ്കാരത്ത്, സീയാദ് തോണിയാന്‍കുഴിയില്‍, സക്കീര്‍ ഹുസൈന്‍‍, നിവാസ് പന്തളം, ശിവാനന്ദ് എന്നിവര്‍ സംസാരിച്ചു

15.2.11


പി.ഡി.പി. കര്‍ണ്ണാടക മാര്‍ച്ച് ഈ മാസം 28 ന് ആരംഭിക്കും

കൊച്ചി: മഅദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കാട്ടുന്ന പകപോക്കല്‍ നടപടിയില്‍ സി.പി.എം. അഭിപ്രായം പറയണമെന്ന് പി.ഡി.പി. ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം.ആരെയാണ് ഭയക്കുന്നതെന്ന് പി.ഡി.പി.വക്താവ് സുബൈര്‍ സബാഹി പത്ര സമ്മേളനത്തില്‍ ചോദിച്ചു. അഭിഭാഷകനെ പോലും അറിയിക്കാതെ കുറ്റപത്രം നല്‍കലും വിചാരണ നടത്തലും  നീതിന്യായ സംവിധാനത്തിന് തന്നെ കളങ്കമാണ്.  വിചാരണ കോടതി പട്ടാള കോടതിക്ക് സമാനമായിരിക്കുകയാണെന്നും  സബാഹി പറഞ്ഞു. മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ യു.ഡി.എഫും തങ്ങളുടെ നയം വ്യക്തമാക്കണം.

മഅദനിയുടെ ജാമ്യം നിഷേധിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദഗതികള്‍ അസത്യവും തെറ്റിദ്ധാരണാജനകവുമാണ്. ജാമ്യം നല്‍കിയാല്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന വാദം, ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള അവഹേളനമാണ്.2007 ആഗസ്ത് 1 മുതല്‍ 2010 ആഗസ്ത് 17 വരെ കേരള സര്‍ക്കാരിന്റെ ബി കാറ്റഗറി സുരക്ഷയില്‍ താമസിക്കുകയും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരിക്കുകയും ചെയ്ത മഅദനി എങ്ങിനെയാണ് ഈ കാലയളവില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയതെന്ന് ബി.ജെ.പി.സര്‍ക്കാര്‍ വിശദീകരിക്കണം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കും. മഅദനിക്കെതിരെ ബി.ജെ.പി.സര്‍ക്കാര്‍ തുടരുന്ന പകപോക്കലിനെതിരെ പി.ഡി.പി.കര്‍ണ്ണാടക മാര്‍ച്ച് നടത്തുമെന്നും സബാഹി പറഞ്ഞു.
ഈ മാസം 28  ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച്‌ അടുത്ത മാസം 13 ന് കര്‍ണ്ണാടകയിലെത്തും.  

മഅദനി ക്രൂരമായ നീതിനിഷേധത്തിന്റെ ഇര : അഡ്വ.പി.എ.പൌരന്‍

മലപ്പുറം : പി.ഡി.പി.ചെയര്‍മാന്‍ അട്ബുല്‍ നാസ്സര്‍ മഅദനി ഇന്ത്യയിലെ ക്രൂരമായ നീതിനിഷേധത്തിന്റെ ഇരയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.പി.എ.പൌരന്‍ അഭിപ്രായപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു അധികാരമെന്നു ഉറക്കെ വിളിച്ചു പറഞ്ഞതിന്റെ പേരിലാണു മഅ‌ദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലിടച്ചതെന്നും അദ്ദേഹം പറഞ്ഞു.


അബ്ദുല്‍ നാസ്സര്‍ മഅദനിയെ മോചിപ്പിക്കുക, പെണ്‍വാണിഭ മാഫിയ സംഘങ്ങളെ തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടു ഇന്ത്യന്‍ സ്റ്റുഡനട്സ് ഫെഡറേഷന്‍ (ഐ.എസ്.എഫ്.) മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ്‌ പടിക്കല്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എസ്.എഫ്. ജില്ലാ പ്രസിഡണ്ട്‌ ഉസ്മാന്‍ കാച്ചടി അധ്യക്ഷത വഹിച്ചു. ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, വുമണ്സ് ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട്‌ ശ്രീജാ മോന്‍, പി.ഡി.പി.കേന്ദ്ര കമ്മിറ്റി അംഗം റിട്ടയേര്‍ഡ്‌ ഡി.വൈ.എസ്.പി. തോമാസ് മാഞ്ഞൂരാന്‍, പി.ഡി.പി.സംസ്ഥാന കമ്മിറ്റി അംഗം അലി കാടാമ്പുഴ, പി.ഡി.പി.സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി,ഇല്ലാ പ്രസിഡണ്ട്‌ ഹാജി ബാപ്പു പുത്തനത്താണി, ജില്ലാ സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്‌, സക്കീര്‍ പരപ്പനങ്ങാടി, എന്‍.എ സിദ്ദീഖ്‌ താനൂര്‍, അന്‍സര്‍ഷാ എന്നിവര്‍ പ്രസംഗിച്ചു.

സമാപന യോഗത്തില്‍ പി.ഡി.പി സംസ്‌ഥാന സെക്രട്ടറിയേറ്റംഗം ഹനീഫ പുത്തനത്താണി, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വേലായുധന്‍ വെന്നിയൂര്‍, പരമാനന്ദന്‍ മങ്കട, അലവി കക്കാടന്‍ പ്രസംഗിച്ചു. പി.ഡി.പി. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട്‌ പി.കരുണാകരന്‍ നാരങ്ങ നീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.

പി.ഡി.പി.കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചു

പൂച്ചാക്കല്‍ മണ്ഡലം കമ്മിറ്റി

പി.വി. സുലൈമാന്‍ (പ്രസി.), ടി.ബി. ഇക്ബാല്‍ (സെക്ര.), ബഷീര്‍, ഹാഷിം, ഷാഹുല്‍ ഹമീദ്, സലി (ജോ. സെക്ര.), യൂസുഫ് (ട്രഷ.).


പത്തനംതിട്ട ജില്ലാ കമ്മിറ്റി
റസാക്ക് മണ്ണടി (പ്രസി), എം.ആര്‍.ഹരിദാസ്, സലിം (വൈസ് പ്രസി.), അന്‍സിം പറക്കവെട്ടി (സെക്ര), സക്കീര്‍ ഹുസൈന്‍, നിവാസ് (ജോ.സെക്ര.), ഹനീഷ് (ഖജാ.) 

കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി
ഐ.എസ്.സക്കീര്‍ ഹുസൈന്‍ (പ്രസി.), സലിം പടന്ന, ഹനീഫ മഞ്ചേശ്വരം (വൈ. പ്രസി.) യൂനുസ് തളങ്കര (ജന. സെക്ര.), മുഹമ്മദ് ബള്ളൂര്‍ (വര്‍ക്കിങ് സെക്ര.), ബഷീര്‍ കുഞ്ചത്തൂര്‍, ഉബൈദ് മുട്ടുന്തല (സെക്ര.), സയ്യദ് ഉമ്മറുല്‍ ഫാറുഖ് തങ്ങള്‍ (ഖജാ.).

കോതമംഗലം മണ്ഡലം കമ്മിറ്റി

സലാം വെള്ളക്കാമറ്റം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എം.എസ്. ആലിക്കുട്ടി, സെക്രട്ടറി വി.എം. അലിയാര്‍, ജോയിന്റ് സെക്രട്ടറി സി.പി. സുബൈര്‍, ടി.എം. അലി ട്രഷറര്‍

ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റി

ശാസ്താംകോട്ട: പി.ഡി.പി. ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജഹാന്‍ (പ്രസി.), അഷ്‌റഫ് (വര്‍ക്കിങ് പ്രസിഡന്റ്), ഷറഫ് കുറ്റിയില്‍ (വൈ. പ്രസി.), ഹമീദ് കല്ലുവിള (വൈ. പ്രസി.), അന്‍സര്‍ (സെക്രട്ടറി), ഷംനാദ്, ഷെമീര്‍ (ജോ. സെക്ര.), സജാദ് (ട്രഷ.).

13.2.11

ജാമ്യാപേക്ഷ നിരസിച്ചതില്‍ വ്യാപക പ്രതിഷേധം


മഅദനിക്ക് ജാമ്യം നിഷേധിച്ചത് ദൗര്‍ഭാഗ്യകരം-മുസ്‌ലിം സംയുക്തവേദി 


തിരുവനന്തപുരം: അബ്ദുന്നാസര്‍മഅദനിക്ക് ജാമ്യം നിഷേധിച്ച കര്‍ണാടക ഹൈക്കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്ന് കേരള മുസ്‌ലിംസംയുക്തവേദി സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.

അഴിമതിക്കും പക്ഷപാതിത്വത്തിനും കുപ്രസിദ്ധിയാര്‍ജിച്ച കര്‍ണാടക സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍ ഉന്നയിച്ച അടിസ്ഥാനരഹിതവും അപകടകരവുമായ ആരോപണങ്ങളെ അപ്പാടെ അംഗീകരിച്ചുള്ള വിധ നീതിപീഠങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നവരില്‍ നിരാശയുണ്ടാക്കും.

സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലിംമൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ അബ്ദുല്‍റസാഖ്മൗലവി, വൈ.എം.ഹനീഫാമൗലവി കൊല്ലം, വി.എച്ച്.അലിയാര്‍മൗലവി, ചേലക്കുളം അബ്ദുല്‍ഹമീദ്മൗലവി, മുഹമ്മദ്‌സാലിഹ്മൗലവി അല്‍ ഖാസിമി, അബ്ദുല്‍മജീദ്‌നദ്‌വി, അബ്ദുല്‍സലാംമൗലവി ഈരാറ്റുപേട്ട, സയ്യിദ് പൂക്കോയതങ്ങള്‍, സയ്യിദ് മുനീബ്തങ്ങള്‍ സഖാഫി മലപ്പുറം, ഹാഫിസ്‌സുലൈമാന്‍മൗലവി, ഹാഫിസ്‌റഫീഖ്മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
  
പൊന്നാനി പ്രതിഷേധപ്രകടനം നടത്തി


പൊന്നാനി: മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. അസീസ് വെളിയങ്കോട്, എം.എ. അഹമ്മദ് കബീര്‍, ഷാജി മോന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിനു   എം. മൊയ്തുണ്ണി ഹാജി, റഹീം പൊന്നാനി, സി.പി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ഐ.എസ്.എഫ് ജില്ലാ ആസ്ഥാനങ്ങളില്‍ ഏകദിന ഉപവാസ സമരം നടത്തും

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 10 ന് ജില്ലാ ആസ്ഥാനങ്ങളില്‍ ഏകദിന ഉപവാസസമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷമീര്‍ പയ്യനങ്ങാടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറത്ത് നടക്കുന്ന ഉപവാസം പി.യു.സി.ല്‍.നേതാവ് അഡ്വ.പി.എ.പൗരന്‍ ഉദ്ഘാടനം ചെയ്യും.കേരള സര്‍ക്കാരും ഇടതുപക്ഷവും മഅദനിയുടെ മോചനത്തിന് രംഗത്തിറങ്ങണമെന്നും ഷമീര്‍ ആവശ്യപ്പെട്ടു.

ജില്ലാഭാരവാഹികളായ ഉസ്മാന്‍ കാച്ചടി, റഹീം പൊന്നാനി, ഷിഹാബ് കരുവാന്‍കല്ല് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

പി സി എഫ് ഒമാന്‍ കമ്മിറ്റി ഭാരവാഹികള്‍ 
ഒമാന്‍ : പി.സി.എഫ്.ഒമാന്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും സീബ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍ നടന്നു.

ഹമീദ് കൂരാച്ചുണ്ട് പ്രസിഡണ്ട്, മുഹമ്മദ് ബഷീര്‍ പാലച്ചിറ ജനറല്‍ സെക്രട്ടറി , സലാം അന്സാദ് ആറ്റിങ്ങല്‍ , നൌഷാദ് കുന്നപ്പള്ളി ( വൈ.പ്രസിഡണ്ട്) , അന്‍സാര്‍ കേരളപുരം , നിസാം ആലപ്പുഴ (ജോയിന്റ് സെക്രട്ടറി), അനില്‍ ഹരിപ്പാട് ഖജാന്‍ജിഎന്നിവരാണു പുതിയ ഭാരവാഹികള്‍. സുബൈര്‍ മൌലവി തിരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. മേഖലാ ഓര്‍ഗനൈസറായി റസാഖ് പാലക്കാടിനെ തീരുമാനിച്ചു ,റുഷ്ദി ബാലരാമപുരം, അലാവുദ്ദീന്‍, അന്‍സാരി ആലപ്പുഴ, നിയാസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. 

തിരൂരങ്ങാടി: പി.ഡി.പി. നന്നമ്പ്ര പഞ്ചായത്ത് സമ്മേളനത്തിന് കൊടിഞ്ഞിയില്‍ തുടക്കമായി


മലപ്പുറം : പി.ഡി.പി. നന്നമ്പ്ര  പഞ്ചായത്ത് സമ്മേളനത്തിന് കൊടിഞ്ഞിയില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.എ. റസാഖ് ഹാജി പതാക ഉയര്‍ത്തി. ഇന്നു  രാവിലെ 10ന് വെള്ളിയാമ്പുറത്ത് നടക്കുന്ന കുടുംബ സംഗമം പി.ഡി.പി. വനിതാവിഭാഗം സംസ്ഥാന പ്രസിഡണ്ട്‌ ശ്രീജാ മോഹന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് നടക്കുന്ന തൊഴിലാളി സമ്മേളനം അഹമ്മദ് കബീറും പ്രവാസി കൂട്ടായ്മ പി.സി.എഫ്. സൗദി കമ്മിറ്റി പ്രതിനിധി ഉമര്‍ മേലാറ്റൂരും ഉദ്ഘാടനം ചെയ്യും.

13ന് വൈകീട്ട് നാലരക്ക് പാണ്ടിമുറ്റത്ത് നിന്ന് പ്രവര്‍ത്തക റാലി തുടങ്ങും. എം.എ. റസാഖ് ഹാജി, ആബിദ് വെള്ളിയാമ്പുറം, കാഞ്ഞിരസമദ്, അബ്ദുള്‍ ഹഖ് തെയ്യാല, ഹസ്സന്‍ തിരുത്തി എന്നിവര്‍ സമ്മേളന പരിപാടികള്‍ വിശദീകരിച്ചു

12.2.11


കുഞ്ഞാലിക്കുട്ടി യു.ഡി.എഫിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നു-പി.ഡി.പി.


ആലപ്പുഴ: നേതാക്കളുടെ വൃത്തികേടുകളും അഴിമതികളും നിരന്തരമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോടു പ്രതിബദ്ധതയുണ്ടെങ്കില്‍ യു.ഡി.എഫ്. പിരിച്ചുവിടാന്‍ തയ്യാറാകണമെന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍സെക്രട്ടറിയും മാധ്യമ വക്താവുമായ സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫ്.ഭരിക്കുമ്പോള്‍ മന്ത്രിമാരും അവരുടെ കൂട്ടാളികളും കാണിച്ച നെറികേടുകളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമീപനം സംശയകരമാണെന്നും പി.ഡി.പി. ആരോപിച്ചു.

യു.ഡി.എഫ്. നേതൃത്വത്തെ കുഞ്ഞാലിക്കുട്ടി ബ്ലാക്‌മെയില്‍ ചെയ്യുകയാണ്. മലപ്പുറത്തുവെച്ച് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിക്കുനല്കിയത് യു.ഡി.എഫ്. നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ രേഖകളാണ്. ഇതു പരസ്യപ്പെടുത്താന്‍ യു.ഡി.എഫ്. തയ്യാറാകണം, സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.
മഅദനിക്കു നീതി നല്കുക എന്നാവശ്യപ്പെട്ട് ഫിബ്രവരി 23ന് നിരന്തരസമരം തുടങ്ങും. 23ന് കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്കു നിവേദനം നല്കും. 27ന് സമരത്തിന് സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ തേടി തൃശ്ശൂരില്‍ സാംസ്‌കാരിക കൂട്ടായ്മയും 28ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും നടത്തും. മാര്‍ച്ച് 14ന് രണ്ടാം ഘട്ട സമരവും 27ന് കര്‍ണ്ണാടക മാര്‍ച്ചും സംഘടിപ്പിക്കും.
 
പത്രസമ്മേളനത്തില്‍ പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം അന്‍സാരി, ആലപ്പുഴ ജില്ലാപ്രസിഡന്റ് സുനീര്‍ ഇസ്മയില്‍ എന്നിവരും പങ്കെടുത്തു.

10.2.11

മഅദനിക്ക് നീതി നല്‍കുക: പ്രക്ഷോഭ വിളംബരവുമായി സമരപ്രഖ്യാപന സമ്മേളനം


കോഴിക്കോട്: അബ്ദുള്‍ നാസര്‍ മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതി വരുത്തുക, വിചാരണ കര്‍ണാടകയ്ക്ക് പുറത്ത് നടത്തുക,കേന്ദ്ര ഏജന്‍സിയെ കേസ് ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങങള്‍ ഉന്നയിച്ച് പി.ഡി.പി. ആരംഭിക്കുന്ന രണ്ടാംഘട്ട സമര പരിപാടികളുടെ പ്രഖ്യാപന സമ്മേളണം നടത്തി. മഅദനിയുടെ മോചനം യാഥാര്‍ഥ്യമാകുന്നതുവരെ ശക്തമായ സമരം തുടരുമെന്നു മുതലക്കുളം മൈതാനിയില്‍ നടന്ന സമ്മേളനം പ്രഖ്യാപിച്ചു.

പ്രക്ഷോഭ പരിപാടികളുടെ ഒന്നാംഘട്ടമായി ഫെബ്രുവരി 23ന് മുഴുവന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കും. 27ന് സാംസ്‌കാരിക നായകരുടെ പിന്തുണതേടി തൃശൂരില്‍ സാംസ്‌കാരിക കൂട്ടായ്മയും 28ന് മുഴുവന്‍ ജില്ലകളിലെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജനകീയ മാര്‍ച്ചും സംഘടിപ്പിക്കും. രണ്ടാംഘട്ടമായി മാര്‍ച്ച് 14ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് മേഖലകളിലായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിക്കും. 21ന് കര്‍ണാടക മന്ത്രിമാര്‍ക്ക് നിവേദനം നല്‍കും. മൂന്നാംഘട്ടമായി കര്‍ണാടകയിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. മാര്‍ച്ച് 27ന് തിരുവനന്തപുരത്തുനിന്നാണ് മാര്‍ച്ച് തുടങ്ങുക. സംഘടനാ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജാണ് സമരപ്രഖ്യാപനം നടത്തിയത്.

സമ്മേളനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. മഅദനി പ്രവചിച്ച കാര്യങ്ങളോട് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമാണ് മുസ്ലിം സമൂഹം കണ്ണുതുറന്നതെന്ന്  അദ്ദേഹം പറഞ്ഞു.

വാക്കിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് ഭരണകര്‍ത്താക്കള്‍ മഅദനിക്കെതിരെ തിരിയാന്‍ കാരണം എന്നും ഗ്രോ വാസു അഭിപ്രായപ്പെട്ടു. പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി അധ്യക്ഷത വഹിച്ചു. പി.ഡി.പി. സംസ്ഥാന സെക്രട്ടറി അഡ്വ. വള്ളിക്കുന്നം പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യദാര്‍ത്ഥ ഭീകരവാദികള്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടും പൊതു സമൂഹം ഉണരാത്തതാണ് മഅദനിയടക്കമുള്ളവര്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരത ആവര്ത്തിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. മുഹമ്മദ് ശരീഫ് പറഞ്ഞു. ജെ.എം.എഫ്.കണ്‍വീനര്‍  എച്ച്. ഷഹീര്‍ മൗലവി, കെ. ബാബു, രാജീവ് ശങ്കര്‍, പി.ഡി.പി.സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ്, സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് മാഞ്ഞുരാന്‍, വീരാന്‍കുട്ടി എറണാകുളം, ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംസാരിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി സ്വാഗതവും മുനീര്‍ വടകര നന്ദിയും പറഞ്ഞു.



പി.ഡി.പി. രാഷ്ട്രീയ വിശദീകരണ പൊതുയോഗം 13-ന് പുറത്തുരില്‍  



പി.ഡി.പി. രാഷ്ട്രീ വിശദീകരണ പോതോയഗം പുറത്തൂര്‍ ആശുപത്രിപ്പടിയില്‍ ഫെബ്.13 നടക്കും. പൊതു യോഗത്തില്‍ പി.ഡി.പി.സംസ്ഥാന ട്രഷര്‍ അജിത്‌ കുമാര്‍ ആസാദ്, വേലായുധന്‍ വെന്നിയൂര്‍, ഹനീഫ പുത്തനത്താണി, ഐ.എസ്.എഫ്. സംസ്ഥാന പ്രിസ്ടെന്റ്റ് അഡ്വ.ഷമീര്‍ പയ്യനങ്ങാടി, സൈതാളിക്കുട്ടി ചമ്രവട്ടം ജമാല്‍ മുട്ടനൂര്‍ എന്നിവര്‍ പ്രസംഗിക്കും.

പി.ഡി.പി. രാഷ്ട്രീയ വിശദീകരണ യോഗം നടത്തി 

കല്പകഞ്ചേരി: മഅദനി പ്രശ്‌നത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് പി.ഡി.പി. തുവ്വക്കാട് കമ്മിറ്റി പൊതുയോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സ്വബാഹി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് മുല്ലഞ്ചേരി, അധ്യക്ഷത വഹിച്ചു. അലി കാടാമ്പുഴ, സമീര്‍പയ്യനങ്ങാടി, അബ്ദുല്‍ ഗഫൂര്‍ മൗലവി, ഹനീഫ പുത്തനത്താണി, കെ.പി. സത്താര്‍, ഇ. ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി രാഷ്ട്രീയ വിശദീകരണ യോഗം

തിരൂരങ്ങാടി: വെന്നിയൂര്‍ ടൗണ്‍ പി.ഡി.പി കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനംചെയ്തു.

ഐസ്‌ക്രീം കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈക്കോടതി ജഡ്ജിയെ സ്വാധീനിച്ച കേസ് സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. ഹനീഫ പുത്തനത്താണി, സമീര്‍ പയ്യനങ്ങാടി, സക്കീര്‍ പരപ്പനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു

പോലീസ് അനാസ്ഥക്കെതിരെ പി.ഡി.പി.സായാഹ്ന ധര്‍ണ നടത്തി 

കരുമാല്ലൂര്‍: പോലീസ് അനാസ്ഥക്കെതിരെ പിഡിപി കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടപ്പുറത്ത് സായാഹ്ന ധര്‍ണ നടത്തി. ധര്‍ണ്ണ പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുബൈര്‍ വെട്ടിയാനിക്കല്‍ ഉത്ഘാടനം ചെയ്തു.കോട്ടപ്പുറം മേഖലയില്‍ മുസ്ലിം വേട്ടക്കു നേതൃത്വം നല്‍കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  നാട്ടില്‍ ഉടനീളം പോലീസ് ഭീകര താണ്ടവം തന്നെയായിരുന്നു. യദാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യുന്നതിന് പകരം നാട്ടിലെ മുസ്ലിം യുവാക്കളെയും പി.ഡി.പി.പ്രവര്‍ത്തകരെയും പോലീസ് നിരതരം വേട്ടയാടുകയായിരുന്നു. ഈ കേസ്സിലെ പ്രതികള്‍ ഇന്നും നാട്ടില്‍ വിലസുന്നുണ്ട്. ഈ പ്രതികള്‍ തന്നെയാണ് കഴിഞ്ഞ ദിവം അമ്പലപ്പറമ്പില്‍ സംഘര്‍ഷത്തിനു ശ്രമിച്ചത്. ഈ കേസ്സിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്ന് സുബൈര്‍ പറഞ്ഞു. ടി.എ.മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മനാഫ് വേണാട്, ഷംസു പെരിങ്ങാടന്‍, ബീരാന്‍ കുട്ടി, നിസാര്‍ മാഞ്ഞാലി, ജമാല്‍ കുഞ്ഞുണ്ണിക്കര  എന്നിവര്‍ സംസാരിച്ചു.

9.2.11


പി.ഡി.പി.സമര പ്രഖ്യാപന സമ്മേളനം ഇന്ന് കോഴിക്കൊട്


കോഴിക്കോട്: അബ്ദുള്‍ നാസര്‍ മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതി വരുത്തുക, വിചാരണ കര്‍ണാടകയ്ക്ക് പുറത്ത് നടത്തുക,കേന്ദ്ര ഏജന്‍സിയെ കേസ് ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങങള്‍ ഉന്നയിച്ച് പി.ഡി.പി. ആരംഭിക്കുന്ന രണ്ടാംഘട്ട സമര പ്രഖ്യാപന സമ്മേളണം ഇന്നു കോഴിക്കൊട് നടക്കും. വൈകിട്ട് 5 മണിക്കു മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പി.ഡി.പി. സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.പാര്‍ട്ടിയിലെക്കു പുതുതായി കടന്നുവരുന്നവര്‍ക്കു സമ്മേളനത്തില്‍ അംഗത്വം നല്‍കും. 

മഅദനി കേസ് തടസ്സവാദം സമര്‍പ്പിച്ചു, വൈരുധ്യങ്ങള്‍ ഏറെയെന്നു അഭിഭാഷകന്‍


ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് പ്രോസിക്യൂഷന്‍. മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തടസ്സവാദത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ജനറല്‍ അശോക് ഹാരനഹള്ളിയാണ് തിങ്കളാഴ്ച 130 പേജുള്ള തടസ്സവാദം ജാമ്യഹരജിയില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് വി. ജഗന്നാഥന്റെ മുമ്പാകെ സമര്‍പ്പിച്ചത്. ചൊവ്വാഴ്ച ഹരജി പരിഗണിച്ചപ്പോള്‍ കേസില്‍ താനാണ് ഹാജരാവുകയെന്ന് അറിയിച്ച അഡ്വക്കറ്റ് ജനറല്‍ വാദം തുടങ്ങുന്നതിന് രണ്ടു ദിവസത്തെ സമയം ചോദിച്ചതിനാല്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.

കേസിലെ സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്ത ഷാഹിനയെപ്പോലുള്ളവരെ ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ മഅദനി ശ്രമിക്കും. ജയിലിലിരുന്നുപോലും ഇത്തരം മാര്‍ഗങ്ങളിലൂടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നത് തീര്‍ച്ചയാണെന്നും തടസ്സവാദത്തില്‍ പറയുന്നു. മഅദനിയെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കുടകിലെ ലക്കേരി എസ്‌റ്റേറ്റില്‍ മഅദനിയെ കണ്ടെന്ന റഫീക്ക്, പ്രഭാകര്‍, യോഗാനന്ദ് തുടങ്ങിയവരുടെ മൊഴികളും മജീദ്, ജോസ് വര്‍ഗീസ് തുടങ്ങിയവരുടെ മൊഴികളും മഅദനിക്കെതിരെയുണ്ടെന്ന് തടസ്സവാദത്തില്‍ പറയുന്നു. മഅദനിയെ ജാമ്യത്തില്‍ വിട്ട് ഒളിവില്‍ പോയാല്‍ വീണ്ടും അറസ്റ്റ് ചെയ്യുകയെന്നത് ബുദ്ധിമുട്ടായിരിക്കും.

അതേസമയം, ബംഗളൂരു സ്‌ഫോടനത്തെക്കുറിച്ച് മഅദനി തടിയന്റവിട നസീറുമായി സംസാരിക്കുന്നത് കേട്ടുവെന്ന് മൊഴി നല്‍കിയ മജീദിന്റെ മൊഴി എറണാകുളത്തുവെച്ചാണ് രേഖപ്പെടുത്തിയതെന്നാണ് തടസ്സവാദത്തില്‍ പറയുന്നത്. എന്നാല്‍, മജീദിന്റെ മൊഴിയില്‍ കണ്ണൂരിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തുവെന്നാണ് പറയുന്നത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്താനുള്ളതിനാലാണ് തടസ്സവാദം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. എന്നാല്‍, തിങ്കളാഴ്ച സമര്‍പ്പിച്ച തടസ്സവാദത്തില്‍ പുതിയ തെളിവുകളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് തടസ്സവാദമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. മജീദിന്റെ മൊഴി രേഖപ്പെടുത്തിയത് എവിടെവെച്ചാണ് എന്നതുതന്നെ രണ്ടു തരത്തിലാണ് പ്രോസിക്യൂഷന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

5.2.11


ഇന്ത്യാവിഷനെതിരായ തീരുമാനം സത്യം പുറത്തുവരുന്നത് തടയാന്‍-പി.സി.എഫ്


ജിദ്ദ: ഐസ് ക്രീം കേസ് തേച്ചുമാച്ചുകളയുന്നതിന് ജഡ്ജിമാരെ അടക്കം വിലക്കെടുത്ത നടപടിക്ക് തുല്യമാണ് ഇപ്പോള്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിഷന്‍ ചാലനിനെ വിലക്കെടുക്കാനും അതിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിനെ നിയ്രന്തിക്കാനുമുള്ള കെ.എം.സി.സി തീരുമാനമെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി നാഷനല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സത്യം പുറത്തു വരുന്നത് തടയുക മാത്രമാണ് കെ.എം.സി.സി യുടെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വലംകൈയും സന്തത സഹചാരിയുമായിരുന്ന റഊഫിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ എന്ത് കൊണ്ടാണ് മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടിയും റഊഫിനെതിരെ നിയമനടപടി സ്വീകരിക്കാത്തത്?ഇതില്‍ നിന്ന് തന്നെ കുഞ്ഞാലിക്കുട്ടി തെറ്റുകാരനാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണല്ലോ? ഈ സാഹചര്യത്തില്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ കുഞ്ഞാലിക്കുട്ടി പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പി.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

4.2.11


ഐസ്‌ക്രീം കേസ് പുനരന്വേഷണം നടത്തണം -പി.സി.എഫ്


റിയാദ്: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനരന്വേഷണം നടത്തണമെന്ന് പി.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കേസ് ഒതുക്കി തീര്‍ക്കാന്‍ സി.ടി. അഹമ്മദലിയുടെ വസതിയില്‍ പി. ശശിക്ക് അത്താഴ വിരുന്നൊരുക്കിയതിനെ കുറിച്ചും അന്വേഷിക്കണം. മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ കുടുക്കാന്‍ അവിടെ വെച്ച് ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നതായും പി.സി.എഫ് ആരോപിച്ചു. മഅ്ദനിയെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കാണാത ഫയലുകള്‍ കണ്ടെത്തണം. കുഞ്ഞാലിക്കുട്ടിക്കെതിരെ മുഖ്യമന്ത്രി ആരോപിച്ച കള്ളപ്പണത്തെ കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും പി.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ സൈഫുദ്ദീന്‍ തണ്ടാശ്ശേരി അധ്യക്ഷത വഹിച്ചു. അബ്ദുസലാം അല്‍ഹന, ഗഫൂര്‍ സംസം, അന്‍സാരി കൊട്ടാരക്കര, സമീര്‍ കുറ്റിച്ചല്‍, യൂനുസ് മലപ്പുറം, കെ.ഇ. ഷാജഹാന്‍ ശാസ്താംകോട്ട എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് തേവലക്കര സ്വാഗതവും അനസ് തൊടിയൂര്‍ നന്ദിയും പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരായ പരാതികള്‍ പുനരന്വോഷിക്കണം: പി.സി.എഫ്

2.2.11


പി.ഡി.പി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി 

കരുമാല്ലൂര്‍: കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടി സ്വീകരിക്കുക, അബ്ദുന്നാസര്‍ മഅദനിക്ക് നീതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പിഡിപി കളമശ്ശേരി നിയോജകമണ്ഡലം പ്രചാരണ കാമ്പയിന്റെ ഭാഗമായി നീറിക്കോട് പീടികപ്പടിയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. പിഡിപി ജില്ലാ സെക്രട്ടറി വി.എം. മാര്‍സന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.എ. നസീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഷമീര്‍ പയ്യനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ഷംസു പെരിങ്ങാടന്‍, ടി.എ. മുജീബ്‌റഹ്മാന്‍, നിസാര്‍, ഷംസു, ഹസ്സന്‍, നിഷാദ്, നജീബ് എന്നിവര്‍ സംസാരിച്ചു. 
  
വിലക്കയറ്റം നിയന്ത്രിക്കണം- പി.ഡി.പി 
  
തിരൂരങ്ങാടി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്ന് പി.ഡി.പി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷനായി. സക്കീര്‍ പരപ്പനങ്ങാടി, റസാഖ് ഹാജി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ, അബൂബക്കര്‍ ഹാജി തെന്നല എന്നിവര്‍ പ്രസംഗിച്ചു. 

ഐസ്ക്രീം കേസ് : സമഗ്രമായ അന്വേഷണം നടത്തണം - പി.ഡി.പി.


കൊച്ചി : ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്സില്‍  സമഗ്രമായ അന്വേഷണം നടത്തണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ്സില്‍ ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയുടെ പിന്നില്‍ ഉറച്ചു നില്‍ക്കുമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. സംഭവത്തിലെ യാദാര്‍ത്ഥ്യം പുറത്തു വരുന്നത് വരെ കുഞ്ഞാലിക്കുട്ടിയെ നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ലീഗ് തയ്യാറാകണം.പൊന്നാനി തിരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ്.പിന്തുണ പിന്‍വലിച്ചു സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനു തങ്ങള്‍ക്കു ലീഗ് നേതൃത്വം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇക്കാര്യം ചെയര്‍മാന്‍ അടക്കമുള്ളവര്‍ സ്ഥിരീകരിച്ചതാണ്.ഇത്തരം വാഗ്ദാനങ്ങള്‍ പല ഘട്ടങ്ങളിലും ലഭിച്ചിരുന്നു.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട പല രേഖകളും അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍, 1998 മാര്‍ച്ച് 31ന് മഅദനിയെ പ്രകോപനപരമായ പ്രസംഗം നടത്തി എന്ന വാറണ്ടുമായി എത്തിയ കോഴിക്കോട് കസബ പോലീസ് കലൂരിലെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. പിന്നീട് പോലീസ് വീട്ടില്‍ റെയ്ഡ് നടത്തുകയും രേഖകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തുവെന്ന് സുബൈര്‍ സബാഹി പറഞ്ഞു.കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് പലപ്പോഴായി മഅദനി സമാഹരിച്ച വിലപ്പെട്ട രേഖകളാണ് കലൂരിലുള്ള മഅദനിയുടെ വസതിയില്‍നിന്ന് പൊലീസ് എടുത്തുകൊണ്ടുപോയത്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയുടെ കേസ്സിലെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം. പി.ശശി പുണ്യവാളനാണെന്ന അഭിപ്രായം പി.ഡി.പിക്കില്ല.ശശിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഐസ്‌ക്രീം കേസിന്റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ താല്‍പര്യമില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു.
ഐസ്‌ക്രീം രേഖകള്‍ സംബന്ധിച്ച പാര്‍ട്ടിയുടെ തുടര്‍ നിലപാട്, മഅദനിക്ക് നീതിക്കായുള്ള സമരങ്ങള്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ബുധനാഴ്ച മലപ്പുറത്ത് കേന്ദ്ര കമ്മിറ്റി ചേരും.
മഅദനിക്ക് നീതി ലഭ്യമാക്കുക, വിചാരണ കര്‍ണാടകയ്ക്ക് പുറത്ത് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാര്‍ട്ടിയുടെ സമരപ്രഖ്യാപന സമ്മേളനം ഫിബ്രവരി 9ന് മാനഞ്ചിറ മുതലക്കുളം മൈതാനിയില്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായും സബാഹി അറിയിച്ചു. സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്നും മലപ്പുറം പാര്‍ട്ടി ഓഫീസില്‍ നടക്കും.  പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി വര്‍ക്കല രാജ്, സി.എ.സി.അംഗം വീരാന്കുട്ടി ഹാജി, ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
കുഞ്ഞാലിക്കുട്ടിക്ക് കാലം നല്‍കിയ തിരിച്ചടി  - പി.ഡി.പി
ആദിക്കാട്ടുകുളങ്ങര: നിരപരാധിയായ അബ്ദുന്നാസിര്‍ മഅദനിയെ അപരാധിയായി ചിത്രീകരിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും കാലം നല്‍കിയ തിരിച്ചടിയാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ നേരിടുന്നതെന്നും പി.ഡി.പി പാലമേല്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. അവിഹിത സഹായങ്ങള്‍ മേലില്‍ ആര്‍ക്കും ചെയ്യില്ലെന്ന് ശിഹാബ് തങ്ങള്‍ക്ക് ഉറപ്പുകൊടുത്തുവെന്ന വെളിപ്പെടുത്തലോടെ ലീഗ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് മുഴുവന്‍ അഴിമതികളും നടന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്.

ലീഗിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷണവിധേയമാക്കണം. ഐസ്‌ക്രീം പാര്‍ലര്‍ കേസ്, കള്ളപ്പണക്കേസ് എന്നിവയില്‍ സമഗ്ര പുനരന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. നസീര്‍ മുട്ടാലിവടക്കേതില്‍ അധ്യക്ഷത വഹിച്ചു.

അയ്യൂബ്ഖാന്‍ കൊട്ടക്കാട്ടുശേരി, ഹാഷിം ഹബീബ്, ഷറഫുദ്ദീന്‍, മുഹമ്മദ് സുല്‍ഫി, ഹക്കിം ഷാ, ഷാഹിര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.

ഐസ്ക്രീം കേസ് പുനരന്വേഷിക്കണം
കായംകുളം: മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് പുനരന്വേഷിക്കണമെന്ന് പി. ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍, സിദ്ദീഖ്, നിസ്താര്‍, സക്കീര്‍, സലിം എന്നിവര്‍ സംസാരിച്ചു.

ഐസ്ക്രീം പാര്‍ലര്‍ കേസ് - മുസ്‌ലിം ലീഗ് ജില്ലാ ഓഫിസിലേക്ക് പി.ഡി.പി മാര്‍ച്ച്



നെടുങ്കണ്ടം: സമുദായത്തിന്റെ മറവില്‍ അധികാരത്തിലെത്തി വഴിവിട്ട മാര്‍ഗത്തിലൂടെ സഞ്ചരിച്ച മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവെച്ച് മുസ്‌ലിം സമുദായത്തോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഈ മാസം ഏഴിന് ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പി.ഡി.പി ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എം.സുലൈമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ലീഗ് ജില്ലാ പ്രസിഡന്റിനെയും സഹോദരനെയും വഴിവിട്ട് സഹായിച്ചെന്ന റഊഫിന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്. ജില്ലക്കകത്തും പുറത്തും സ്വന്തം പേരിലും ബിനാമി പേരിലും ഈ നേതാവ് നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്തണം. ലീഗ് ജില്ലാ നേതാവിന്റെ സഹോദരന്‍ '96 ല്‍ കോഴിക്കോട് ശിരസ്തദാര്‍ ആയിരിക്കേ ഐസ്‌ക്രീം കേസിന്റെ സുപ്രധാന രേഖകള്‍ മാറ്റിയതിന് പ്രതിഫലമായി 2001ല്‍ ഇദ്ദേഹത്തെ കുഞ്ഞാലിക്കുട്ടിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.വിരമിക്കാന്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കെയായിരുന്നു ഇത്. കലക്ടര്‍ വഹിക്കേണ്ട ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സ്ഥാനം ചില സ്വാധീനം ഉപയോഗിച്ച് ലീഗ് ജില്ലാ നേതാവ് സ്വന്തമാക്കി. 


62 ജില്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ 40 പേര്‍ എതിര്‍ത്തിട്ടും കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ് ജില്ലാ നേതാവാക്കിയത്. കുഞ്ഞാലിക്കുട്ടിക്ക് സംരക്ഷണ കവചം ഒരുക്കുന്ന ലീഗ് നേതൃത്വം പിന്നാക്ക സമുദായങ്ങള്‍ക്ക് ബാധ്യതയാണെന്നും സുലൈമാന്‍ ആരോപിച്ചു.

ഐസ്‌ക്രീം കേസിന്റെ ജീവിക്കുന്ന ഇരയാണ് അബ്ദുല്‍ നാസ്സര്‍ മഅദനി. ഈ കേസ് ലോകത്തോട് ആദ്യം പറഞ്ഞതിന് മഅദനിയെ കോയമ്പത്തൂര്‍, ബംഗളൂരു കേസുകളില്‍ കുടുക്കാന്‍ ചരടുവലിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് നജീബ് കളരിക്കല്‍, മണ്ഡലം പ്രസിഡന്റ് നാസര്‍ ചിറക്കുന്നേല്‍, വൈസ് പ്രസിഡന്റ് നാസര്‍ പട്ടാളം, സെക്രട്ടറി യൂനസ് കിഴക്കയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.