23.1.11


മഅദനിയുടെ മോചനം പി.സി.എഫ്. കാമ്പയിന്‍ ഫെബ്രുവരി നാലു മുതല്‍


റിയാദ്: നീതി നിഷേധത്തിനും കടുത്ത മനുഷ്യാവകാശ നിഷേധത്തിനും ഇരയായി ബംഗ്ലൂര്‍ സെന്‍ട്രല്‍ ജയില്‍ കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍ മോചനത്തിനും മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും കേന്ദ്ര കേരള സര്‍ക്കാരുകളുടെയും പ്രമുഖ രാഷ്ട്രീയ സാംസ്കാരിക സംഘടകളുടെയും ശ്രദ്ദയില്‍ കൊണ്ടുവരുന്നതിന് വേണ്ടി പ്രവാസികളില്‍ നിന്നും വിവിധ പ്രവാസി സംഘടനാ നേതാക്കളില്‍ നിന്നും ഒപ്പുകള്‍ ശേഖരിച്ചു ഇന്ത്യന്‍ പ്രസിഡണ്ട്‌, പ്രധാന മന്ത്രി, കര്‍ണ്ണാടക-കേരള മുഖ്യമന്ത്രിമാര്‍, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് ഭീമ ഹരജി നല്‍കാന്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ ഘടകം.ഒപ്പ് ശേഖരണ കാമ്പയിനിന്റെ ഔപചാരിക ഉത്ഘാടനം ഫെബ്രുവരി നാലിന് നടക്കും.

ഹുറൂബ് കെണിയില്‍ പെട്ട് വലയുന്നവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വിദേശ കാര്യ സഹമന്ത്രി ഇ.അഹമ്മദ് ഇതിനു മുന്‍കൈ എടുക്കണമെന്നും പി.സി.എഫ്.ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ അംഗത്വ കാമ്പയിന്‍ നടത്താനും യോഗം തീരുമാനിച്ചു.

ആക്ടിംഗ് പ്രസിഡണ്ട്‌ ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ ജിദ്ദ ഷറഫിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം നാഷണല്‍ കമ്മിറ്റി അംഗം സുബൈര്‍ മൌലവി ഉത്ഘാടനം ചെയ്തു. റസാഖ് മാസ്റര്‍ മമ്പുറം, മുഹമ്മദ്‌ ഷരീഫ് പാണ്ടിക്കാട്, വാഹിദ് പറമ്പില്‍ പീടിക, ഹമീദ് കൊല്ലം, അന്‍സാര്‍ കിളിമാനൂര്‍, നൂര്‍ മുന്നിയൂര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.എം.അനീസ്‌ സ്വാഗതവും മുസ്തഫ പുകയൂര്‍ നന്ദിയും പറഞ്ഞു.

മഅദനിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
ബംഗളൂരു: ബംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി കര്‍ണാടക ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ജനുവരി അഞ്ചിന് കേസ് പരിഗണിച്ചപ്പോള്‍ തടസ്സവാദം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് 10 ദിവസത്തെ സമയം അനുവദിച്ച് മാറ്റിവെക്കുകയായിരുന്നു.


അതേസമയം, പ്രോസിക്യൂഷന്‍ ഇതുവരെ തടസവാദം സമര്‍പ്പിച്ചിട്ടില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയം ജനുവരി 15ന് അവസാനിച്ചിരുന്നു. ഇതിനുശേഷവും കേസ് പരിഗണനക്ക് വരാതിരുന്നതിനാല്‍ വെള്ളിയാഴ്ച മഅദനിയുടെ അഭിഭാഷകന്‍ അഡ്വ.പി.ഉസ്മാന്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മെമ്മോ ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച പരിഗണനക്ക് വെച്ചത്.

തടസ്സവാദം സമര്‍പ്പിക്കാന്‍ ഇത് അവസാനത്തെ തവണയാണ് സമയം അനുവദിക്കുന്നതെന്നും ഇനി സമയം ചോദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയാണ് ജനുവരി അഞ്ചിന് ജസ്റ്റിസ് വി. ജഗന്നാഥന്‍ കേസ് മാറ്റിവെച്ചത്. ഡിസംബര്‍ 13നാണ് മഅദനി ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

No comments: