16.1.11

അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ : സ്‌ഫോടനക്കേസുകള്‍ പുനരന്വേഷിക്കണം -പി.ഡി.പി.


കോഴിക്കോട്: സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലിലൂടെ സ്‌ഫോടനങ്ങളില്‍ സംഘപരിവാര്‍ പങ്ക് വ്യക്തമായതിനാല്‍ എല്ലാ സ്‌ഫോടനങ്ങളെക്കുറിച്ചും പുനരന്വേഷണം വേണമെന്ന് പി.ഡി.പി. ആവശ്യപ്പെട്ടു. അജ്‌മേര്‍, മെക്ക മസ്ജിദ്, സംഝോത എക്‌സ്​പ്രസ്, മാലേഗാവ് സ്‌ഫോടനക്കേസുകളില്‍ പീഡന വിധേയരായി ജയിലില്‍ കഴിയുന്ന നിരപരാധികളെ വിട്ടയയ്ക്കണമെന്ന് പി.ഡി.പി. ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മഅദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്നും വിചാരണ കര്‍ണാടകത്തിനു പുറത്തു നടത്തണമെന്നുമാവശ്യപ്പെട്ട് നടക്കുന്ന സമരം കോഴിക്കോട് ഈ മാസം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി. ബഷീര്‍ ഹാജി, ജില്ലാ നേതാക്കളായ സി.പി.എം. സലാം, അസീസ് നല്ലളം, ബഷീര്‍ കക്കോടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും - പി.ഡി.പി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പി.ഡി.പി മത്സരിക്കുമെന്ന് പി.ഡി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാനചിന്താഗതിക്കാരായ സെക്കുലര്‍ സംഘടനകളുമായി ചേര്‍ന്ന് ബദല്‍ മുന്നണിയായി മത്സരിക്കാനാണ് തീരുമാനം. മറ്റു മണ്ഡലങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടികളുമായി പരസ്യബന്ധം മാത്രമെ ഉണ്ടാക്കുകയുള്ളൂ. പി.ഡി.പി വര്‍ക്കിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശം തീരുമാനത്തിനായി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് അയച്ച് കൊടുത്തിട്ടുണ്ട്. മഅദനിക്കെതിരെയുള്ള കേസിന്റെ അന്വേഷണം കര്‍ണ്ണാടക പോലീസില്‍ നിന്നും മാറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. വിചാരണ കര്‍ണാടക സംസ്ഥാനത്തിന് പുറത്തുള്ള ഏതെങ്കിലും കോടതിയില്‍ വെച്ചു നടത്തണം.

1992ന് ശേഷം രാജ്യത്ത് നടന്ന മുഴുവ്വന്‍ഡ സ്‌ഫോടനങ്ങളും പുനരന്വേഷണം നടത്തണം. അസീമാനന്ദയുടെ വെളിപ്പെടുത്തലോടെ പല സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ സംഘടകളാണെന്ന് സംശയിക്കുന്നു. നിരപരാധിയായ മദനിയെ ക്രൂരമായ പീഢനങ്ങള്‍ക്കും, മനുഷ്യാവകാശ ധ്വംസനത്തിനും ഇരയാക്കി ജയിലിലടച്ചിരിക്കുകയാണ്. മദനിയെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം. മംഗലാപുരത്ത് തൊഗാഡിയ നടത്തിയ വിവാദ പ്രസ്താവനയുടെ തുടര്‍ച്ചയാണ് കാസര്‍കോട് ചൂരിയിലെ റിഷാദിന്റെ കൊലപാതകമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ശബരിമല പുല്‍മേട്ടില്‍ അയ്യപ്പഭക്തര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും പി.ഡി.പി നേതാക്കള്‍ പറഞ്ഞു. പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സുബാഹി, സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്, കാസറഗോഡ് ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര എന്നിവര്‍ അദ്ദേഹത്തോടൊപ്പം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഷാഹിനയ്‌ക്ക് പ്രമുഖ എഴുത്തുകാരുടെ പിന്തുണ

തൃശൂര്‍: പത്രപ്രവര്‍ത്തക കെ.കെ. ഷാഹിനയ്‌ക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന കള്ളക്കേസ്‌ പിന്‍വലിക്കണമെന്ന്‌ ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. പ്രശസ്‌ത കന്നഡ എഴുത്തുകാരന്‍ വി.ആര്‍. അനന്തമൂര്‍ത്തി, പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്‌, പ്രൊഫ. കെ. സച്ചിദാനന്ദന്‍, എഴുത്തുകാരനായ ജാവേദ്‌ അക്‌തര്‍ എം.പി., ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ്‌ റിസര്‍ച്ച്‌ ചെയര്‍മാന്‍ ജാവദ്‌ ആലം, സാമൂഹ്യപ്രവര്‍ത്തക ടീസ്‌റ്റ സെതല്‍വാദ്‌, പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, കമ്മ്യൂണലിസം കോംപാറ്റ്‌ എഡിറ്റര്‍ ജാവദ്‌ ആനന്ദ്‌, ബന്ദ്രിറെയ്‌ന എന്നിവരാണ്‌ ഇതുസംബന്ധിച്ച പ്രസ്‌താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്‌. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഷാഹിനക്കെതിരെ കേസ്സ് പ്രതിഷേധം വ്യാപകം
ബംഗ്ലൂര്‍ കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തെളിവായി പോലീസ് പറയുന്ന സാക്ഷികളുടെ അഭിമുഖം പ്രസിദ്ദീകരിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ് മുന്‍ ലേഖികയും തെഹല്‍ക കേരള പ്രതിനിധിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ കെ.കെ.ഷാഹിനക്കെതിരെ കെസ്സെടുത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂക്ക് കയറിടാനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും വ്യാപകമായ പ്രതിഷേധത്തിന് വഴിവെക്കുകയാണ്. മാധ്യമം കള്ളക്കേസ് തന്ത്രം മാധ്യമങ്ങള്‍ക്കെതിരെയും, തേജസ്‌ കാവിപ്പടയുടെ മാധ്യമ വിരോധം പത്രങ്ങളിലെ ഇന്നത്തെ മുഖപ്രസംഗം തന്നെ പ്രസ്തുത വിഷയത്തിലായിരുന്നു.

മഅദനി കേസ് കര്‍ണാടക പോലീസ് കൈകാര്യം ചെയ്യുന്ന രീതി എങ്ങിനെയാണെന്നും ഇത് കാണിച്ചു തരുന്നുവെന്നും സെബാസ്റ്റിയന്‍ പോള്‍ പ്രതികരിച്ചു.കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ദുരുദ്ദേശങ്ങളെന്താണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.
 

ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ശനിയാഴ്ച അഗ്രഹാര ജയിലിലെത്തി മഅദനിയെ കണ്ടിരുന്നുവെന്നും അതിന് ശേഷം ഹോട്ടല്‍ ‘ഹാളില്‍’ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പോലീസ് ഇടപെടലുണ്ടായതായി സെബാസ്റ്റിയന്‍ പോള്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തിനിടെ രണ്ട് കര്‍ണാടക സ്വദേശികള്‍ കന്നഡ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് എത്തുകയായിരുന്നു. ശേഷം പോലീസ് ഉദ്യോഗസ്ഥരുമെത്തി. പക്ഷെ അപ്പോഴേക്കും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിക്കുകയും ഹോട്ടലില്‍ വിപുലമായ പരിശോധന നടത്തുകയും ചെയ്തു.

പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങളില്‍ അസ്വാഭാവികതയും അപകട സൂചനയമുണ്ട്. തെഹല്‍ക ലേഖികക്കെതിരെ ദുരുപതിഷ്ഠിതമായ ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത്. മഅദനി കേസില്‍ കര്‍ണാടക പോലീസിന് എത്രമാത്രം ദുരുദ്ദേശമുണ്ടെന്നതിന് തെളിവാണിത്.ഞങ്ങളുടെ പത്രസമ്മേളനത്തിനിടെയുണ്ടായ സംഭവവും അതാണ് സൂചിപ്പിക്കുന്നത്.പൗരസമൂഹം അതീവ ജാഗ്രതയോടെ കാണേണ്ടതാണിത്.

മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് കര്‍ണാടക പോലീസ് ശ്രമിക്കുന്നത്. മഅദനിക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യമെന്ന് സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണിതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവ് ഗൗരീദാസന്‍ നായര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഒരു കേസിലെ സാക്ഷിയെയോ പ്രതിയെയോ കാണുന്നതും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതും ഇത്രയും കാലം അംഗീകരിക്കപ്പെട്ട് പോന്നതാണ്. അത് ഈ കേസില്‍ മാത്രം പാടില്ലെന്ന് പറയുന്നത് ദുരുദ്ദേശപരമാണ് അദ്ദേഹം ആരോപിച്ചു.

ഷാഹിന മുസ്‌ലിമാണെന്ന രീതിയില്‍ പ്രൊഫൈലിങ് നടക്കുന്നുവെന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു തരത്തില്‍ ഇസ്‌ലാമിക ബന്ധമുള്ള കേസില്‍ മുസ്‌ലിം പേരുള്ളവര്‍ ഇടപെടരുതെന്ന് പറയുന്ന രീതി ശരിയല്ല. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഗൗരീദാസന്‍ പറഞ്ഞു.

ഷാഹിനയ്‌ക്കെതിരെ വ്യാജ കേസ്: പ്രതിഷേധം ശക്തം

നിയമസഭാ തെരഞ്ഞെടുപ്പില്‍‍ മത്സരിക്കും -പി.ഡി.പി

കോട്ടക്കല്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മുഴുവന്‍ മണ്ഡലങ്ങളിലും പി.ഡി.പി മത്സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണിയുടെ അധ്യക്ഷതയില്‍ ജില്ലാ എക്‌സി. യോഗവും വൈകുന്നേരം മൂന്നിന് സമ്പൂര്‍ണ ജില്ലാ കൗണ്‍സില്‍ യോഗവും ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേരും. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാ കൗണ്‍സില്‍ യോഗം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബറലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് മുഖ്യപ്രഭാഷണം നടത്തും. 
അബ്ദുല്‍ന്നാസിര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മോചന യാത്രയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്ക് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നിവേദനം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ എന്‍.എ. സിദ്ദീഖ്, വര്‍ക്കിങ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, ജോയന്റ് സെക്രട്ടറി അസീസ് വെളിയങ്കോട്, പി.സി. എഫ് നേതാവ് ജാഫര്‍ മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു

No comments: