ശബരിമലയില്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കണം- പി.ഡി.പി
മലപ്പുറം: ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് പി.ഡി.പി ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ശബരിമല ദുരന്തത്തില്‍ യോഗം അനുശോചിച്ചു. ഫിബ്രവരി മൂന്നിന് കോഴിക്കോട്ട് നടക്കുന്ന സമരപ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
സെക്രട്ടേറിയറ്റംഗം അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു.ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ.പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര, ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണി, അലി കാടാമ്പുഴ, ശശി പൂവന്‍ചിന, വേലായുധന്‍ വെന്നിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
No comments:
Post a Comment