വര്‍ക്കല രാജിനെതിരെയുള്ള വധശ്രമം : പോലീസ് അലംഭാവം വെടിയണം പി.ഡി.പി.
കൊച്ചി : പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ പോലീസ് അലംഭാവം വെടിഞ്ഞു യദാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രണ്ടാം തവണയാണ് ശ്രീ.വര്‍ക്കല രാജിന് നേരെ വധശ്രമം നടക്കുന്നത്.ഇല്ലാക്കഥകളും അപവാദങ്ങളും കൊണ്ട് പി.ഡി.പി.യെ തകര്‍ക്കാന്‍ പല കോണുകളില്‍നിന്നുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതാക്കളെ വകവരുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമോ എന്നാണു ശത്രുക്കള്‍ പരീക്ഷിക്കുന്നത്. പിന്നോക്ക ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെയും നേതാക്കളെയും ഇല്ലാതാക്കി വളര്‍ന്നു വരുന്ന പിന്നോക്ക ജാഗരണ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്താന്നും നിശ്ശബ്ദരാക്കാമെന്നും കരുതുന്നത് പാര്‍ട്ടി ശത്രുക്കളുടെ വെറും വ്യാമോഹം മാത്രമാണ്.
വര്‍ക്കല രാജിനെതിരെ നടന്ന വധാശ്രമത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കാതാമാസം വരുത്തുന്നത് അനിയന്ത്രിതമായ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്നും പോലീസ് അതീവ ഗൌരവത്തോടെ ഈ കാര്യത്തെ സമീപക്കണമെന്നും പി.ഡി.പി. മുന്നറിയിപ്പ് നല്‍കി.
പി.ഡി.പി. നേതാവ് വാഹനാപകടത്തില്‍ മരിച്ചു
ഇടുക്കി : പി.ഡി.പി.സംസ്ഥാന കമ്മിറ്റിയംഗം നെടുങ്കണ്ടം കല്ലാര്‍ മങ്കരവീട്ടില്‍ താജുദ്ദീന്‍ (55) വാഹനാപകടത്തില്‍ മരണപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ പിന്‍വശത്തെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണു ഗുരുതരമായി പരുക്കേറ്റ താജുദ്ദീനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച നാലുമണിക്ക് കല്ലാറിനു സമീപമായിരുന്നു അപകടം. ഭാര്യ: മറിയം ബീവി. മക്കള്‍: ഷൗക്കത്ത്, യൂനസ്, നാസര്‍. മരുമക്കള്‍: നിസ, ഷക്കീല, സോഫി. കബറടക്കം ചൊവ്വാഴ്ച 2ന് നെടുങ്കണ്ടം നൂര്‍മുഹമ്മദീയ ജുമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.
ഭീകരത; സമഗ്രമായ അന്വേഷണം നടത്തണം -പി.ഡി.പി
മലപ്പുറം: രാജ്യത്തു നടന്ന സ്‌ഫോടനപരമ്പരകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയതു സംഘ്‌പരിവാറാണെന്ന മുഖ്യപ്രതി അസീമാനന്ദ സ്വാമിയുടെ വെളിപ്പെടുത്തലിന്റെയും ഹേമന്ദ് കര്‍ക്കറെ പുറത്തുകൊണ്ടുവന്ന തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ രാജ്യത്ത് ഇതുവരെ നടന്ന മുഴുവന്‍ സ്‌ഫോടനപരമ്പരകളെയും ഭീകരപ്രവര്‍ത്തനങ്ങളെയും കുറിച്ചു വിശദമായ സി.ബി.ഐ അന്വേഷണം നടത്തണമെന്നു പി.ഡി.പി.ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭീകരതയുടെ പേരില്‍ നിഷ്‌കരുണം വേട്ടയാടപ്പെട്ട മുസ്ലിം സമുദായത്തോട് മാപ്പു പറയാന്‍ ഇതിന് നേതൃത്വം നല്‍കിയ സംഘടനകളും മാധ്യമങ്ങളും തയ്യാറാകണമെന്നും ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
വ്യാജമൊഴികളും കള്ളത്തെളിവുകളുമുണ്ടാക്കി അബ്‌ദുല്‍ നാസര്‍ മഅദനിയെ വീണ്ടും ജയിലിലടപ്പിച്ച ബംഗളൂരു സ്‌ഫോടനവും അന്വേഷണത്തില്‍ ഉള്‍പെടുത്തണമെന്നും, ഹിന്ദുത്വ ഭീകരതക്കെതിരായ നിലപാടില്‍ കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാറിനും ആത്മാര്‍ഥയുടണ്ടെങ്കില്‍ കള്ളകേസില്‍ ജയിലിലക്കപ്പെട്ട അബ്‌ദുല്‍ നാസര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.രാഷ്‌ട്രീയവും മതപരവുമായ വിരോധത്തിന്റെ പേരില്‍ കള്ളകേസില്‍ കുടുക്കിജയിലിലടച്ച് പീഢിപ്പിക്കുന്ന മഅദനിയുടെ നിരപരാധിത്വത്തിന്റെ ഏറ്റവും ഒടുവിലെത്തെ തെളിവാണ് തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ കെ.കെ ഷാഹിന പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍
, ഇതിന്റെ അടിസ്‌ഥാനത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിനും മഅദനിയെ മോചിപ്പിക്കുന്നതിനും പകരം സത്യസന്ധയായ മാധ്യമപ്രവര്‍ത്തകയെ മുഖ്യധാരാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും മൗനാനുവാദത്തോടെ വേട്ടയാടുകയാണെന്നും യോഗം കൂട്ടി ചേര്‍ത്തു. പ്രസിഡണ്ട് ബാപ്പു പുത്തനത്താണി അദ്ധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ ഗഫൂര്‍ മിസ്‌ബാഹി ഉത്‌ഘാടനം ചെയ്‌തു. അഡ്വ.ഷംസുദ്ധീന്‍ , അലികാടാമ്പുഴ, സിദ്ധീഖ് താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, ശശി പൂവന്‍ ചിന, , യൂസഫ് പാന്ത്ര, ജാഫര്‍ അലിദാരിമി,നാസര്‍ പാണ്ടിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. അസീസ് വെളിയങ്കോട് സ്വാഗതവും സുല്‍ഫിക്കര്‍ അലി പുലാമന്തോള്‍ നന്ദിയും പറഞ്ഞു.

പി.സി.എഫ്.വാര്‍ത്തകള്‍
വര്‍ക്കല രാജിനു നേരെ വധശ്രമം;കുറ്റവാളികളെ ഉടന്‍ പിടികൂടണം
കുവൈത്ത് സിറ്റി: പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിനു നേരെയുണ്ടായ വധശ്രമത്തിലെ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് പി.സി.എഫ് കുവൈത്ത് ആവശ്യപ്പെട്ടു. പി.ഡി.പി യുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കുനേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.ഇത്തരം സംഭവങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും സംഘടനയെ പിന്തിരിപ്പിക്കാമെന്ന് ആരും ധരിക്കേണ്ടതില്ലെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അംജദ്ഖാന്‍ പാലപ്പിള്ളി വിഷയം അവതരിപ്പിച്ചു. സലിം തിരൂര്‍, ഹുമയൂണ്‍ വാടാനപ്പിള്ളി എന്നിവര്‍ സംസാരിച്ചു. റഹിം അരിക്കാടി സ്വാഗതവും ഷുക്കൂര്‍ നന്ദിയും പറഞ്ഞു.
പി.സി.എഫ്. ഒമാന്‍ കമ്മിറ്റി പ്രതിഷേധിച്ചു
ഒമാന്‍ : പി ഡി പി ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിന് നേരെ നടന്ന വധശ്രമത്തില്‍ പി സി എഫ് ഒമാന്‍ ചാപ്റ്റര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വര്‍ക്കല രാജിന് നേരെ നിരന്തരമായി ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് നൌഷാദ് കുന്നാപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പാലച്ചിറ സ്വാഗതം പറഞ്ഞു. അനില്‍ ഹരിപ്പാട്, റുഷ്ദി ബാലരാമപുരം, ഹമീദ് കൂരാച്ചുണ്ട് എന്നിവര്‍ പ്രസംഗിച്ചു.
വര്‍ക്കല രാജിനെതിരായ ആക്രമണത്തില്‍ പി.സി.എഫ് പ്രതിഷേധിച്ചു
പി.ഡി.പി.ജനറല്‍ സെക്രട്ടറി സ്വാമി വര്‍ക്കല രാജിനെതിരായ വധശ്രമത്തില്‍ പി.സി.എഫ്. സൗദി ഘടകത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ,റിയാദ് കമ്മിറ്റികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പിഡിപി കോതമംഗലം മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കോതമംഗലം: പിഡിപി കോതമംഗലം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് വി.എം. മാര്‍സണ്‍ ഉദ്ഘാടനം ചെയ്തു. അലി തുരുത്തുമേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. മുഹമ്മദ്ഹാജി മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സലാം വെള്ളക്കാമറ്റം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എം.എസ്. ആലിക്കുട്ടി, സെക്രട്ടറി വി.എം. അലിയാര്‍, ജോയിന്റ് സെക്രട്ടറി സി.പി. സുബൈര്‍, ടി.എം. അലി ട്രഷറര്‍, എം.ഇ. രാമന്‍, അഷറഫ് ബാവ, കെ.കെ. ആബിദ്, ഷംസുദ്ദീന്‍, കെ.എം. ഉമ്മര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
No comments:
Post a Comment