8.1.11

സംഘപരിവാര്‍ സംഘടനകളുടെ പൊയ്മുഖം അഴിഞ്ഞുവീണു : പി.ഡി.പി.  

കൊച്ചി : രാജ്യത്തെ ഞെട്ടിച്ച മലേഗാവ്, മക്കാ മസ്ജിദ്, സംജോത സ്ഫോടനങ്ങള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്‍കിയത് സംഘപരിവാര്‍ സംഘടനകളാണെന്ന സ്വാമി അസിമാനന്ദയുടെ കുറ്റസമ്മത മൊഴിയോടെ രാജ്യസ്നേഹത്തിന്റെയും ദേശക്കൂറിന്റെയും സംഘപരിവാറിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു. ഇന്ത്യയെ തകര്‍ക്കാനും അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കാനും പണവും ആള്‍ബലവും നല്‍കുന്ന ചാര സംഘടനകളില്‍ നിന്നാണ് സ്ഫോടനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നുള്ളത് അതീവ ഗൌരവുമുള്ളതാണ്.

രാഷ്ട്രീയ നീക്കുപോക്കുകളുടെ പേരില്‍ സംഘപരിവാറിന്റെ ഭീകര-തീവ്രവാദ ബന്ധങ്ങള്‍ അട്ടിമറിക്കാതെ ഗൌരവമായി അന്വേഷിച്ചു യദാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും, സംഘപരിവാര്‍ നടത്തിയ സ്ഫോടനങ്ങളുടെ പേരില്‍ പ്രതികളാക്കപ്പെട്ടു ജയിലുലകില്‍ കഴിയുന്ന നിരപരാധികളെ മോചിപ്പിക്കണമെന്നും റജീബ് ആവശ്യപ്പെട്ടു.

ജയിലില്‍ ഇനിയും കലീമുമാര്‍

തന്റെ മനസ്സിളക്കിയ മുസ്‌ലിം യുവാവാണ് സത്യം തുറന്നുപറഞ്ഞ് പ്രായശ്ചിത്തം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സ്വാമി അസിമാനന്ദ ദല്‍ഹി തിസ്ഹസാരി കോടതി മജിസ്‌ട്രേറ്റിനോട് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്താനില്‍ പോയ കലീമിന്റെ മൂത്ത സഹോദരന്‍  ഖ്വാജ ഐ.എസ്.ഐ ഏജന്റാണെന്ന്  ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരമുണ്ടെന്നും അതിനാല്‍ കലീമാണ് സ്‌ഫോടനത്തിന് പിന്നിലെന്നും ഈ മുസ്‌ലിം യുവാവിനെ 2007ല്‍ വീട്ടില്‍നിന്ന് പൊലീസ് എടുത്തുകൊണ്ടുപോകുമ്പോള്‍ പൊലിസ് അവകാശപ്പെട്ടു. മൊബൈല്‍ ഫോണുകളുംസിം കാര്‍ഡുകളും വില്‍പന നടത്തുകയായിരുന്നു അന്ന് ഈ യുവാവ്. സ്‌ഫോടനസ്ഥലത്തുനിന്ന് കണ്ടെടുത്ത പൊട്ടാത്ത ബോംബില്‍ സിം കാര്‍ഡ് കിട്ടിയതിനാല്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു അന്ന് പൊലീസ്്. ഹൈദരാബാദില്‍നിന്ന് ഇതുപോലെ കസ്റ്റഡിയിലെടുത്ത മുഹമ്മദ് ബലീഖുദ്ദീന്‍, അബ്ദുല്‍ കരീം, അബ്ദുല്‍ വജീദ്, മുഹമ്മദ് ശകീല്‍, അര്‍ഷാദ് ഖാന്‍, ഗുലാം സിദ്ദീഖി, ഇബ്രാഹിം ജുനൈദ്, മഖ്‌സൂദ് അഹ്മദ്, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ വസീഅ് തുടങ്ങിയവര്‍ക്കെതിരെ വിവിധങ്ങളായ കുറ്റങ്ങളും ചുമത്തിയെന്ന് തെഹല്‍ക മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments: