കുവൈത്ത് സിറ്റി: പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിനു നേരെയുണ്ടായ വധശ്രമത്തിലെ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് പി.സി.എഫ് കുവൈത്ത് ആവശ്യപ്പെട്ടു. പി.ഡി.പി യുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കുനേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും സംഘടനയെ പിന്തിരിപ്പിക്കാമെന്ന് ആരും ധരിക്കേണ്ടതില്ലെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അംജദ്ഖാന്‍ പാലപ്പിള്ളി വിഷയം അവതരിപ്പിച്ചു. സലിം തിരൂര്‍, ഹുമയൂണ്‍ വാടാനപ്പിള്ളി എന്നിവര്‍ സംസാരിച്ചു. റഹിം അരിക്കാടി സ്വാഗതവും ഷുക്കൂര്‍ നന്ദിയും പറഞ്ഞു.
വര്‍ക്കല രാജ് നെതിരായ ആക്രമണത്തില്‍ പി.സി.എഫ് പ്രതിക്ഷേധിച്ചു
പി.ഡി.പി. സീനിയര്‍ ജനറല്‍ സെക്രട്ടറി സ്വാമി വര്‍ക്കല രാജ് നെതിരായ ആക്രമണത്തില്‍ പി.സി.എഫ് സൗദി കമ്മിറ്റി , ജിദ്ദ കമ്മിറ്റി, റിയാദ് കമ്മിറ്റി, കുവൈറ്റ് കമ്മിറ്റി എന്നിവ പ്രതിക്ഷേദിച്ചു
No comments:
Post a Comment