19.1.11

മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ളയടക്കം നിരവധി പ്രമുഖര്‍ പി.ഡി.പി.യിലേക്ക്


കൊച്ചി : പി.ഡി.പി.മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള, മുന്‍ നയരൂപീകരണ സമിതി ചെയര്‍മാന്‍ അഡ്വ.സുധാകരന്‍, മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി വി.എസ്. അബൂബക്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ വീണ്ടും പി.ഡി.പി.യില്‍ തിരിച്ചെത്തുന്നു. ഇവരോടൊപ്പം തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ്‌, പത്തനതിട്ട,കൊല്ലം ജില്ലകളില്‍ നിന്നുള്ള നിരവധി മുന്‍കാല പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയില്‍ തിരിച്ചെത്തും. ഈ മാസം 31 കോഴിക്കോട് നടക്കുന്ന സമ്മേളനത്തില്‍ ഇവര്‍ക്ക് അംഗത്വം നല്‍കും. തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി സ്വദേശിയായ കെ.ഇ.അബ്ദുള്ള പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും  മികച്ച വാഗ്മിയുമാണ്. കോയമ്പത്തൂര്‍ മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് കെ.ഇ.മുന്‍ കാലങ്ങളില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. മികച്ച സംഘാടകന്‍ എന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതനാണ് കോഴിക്കോട് സ്വദേശിയായ അഡ്വ.സുധാകരന്‍

No comments: