24.1.11

മഅദനിയുടെ ജാമ്യാപേക്ഷ എട്ടാം തിയ്യതിയിലേക്ക് മാറ്റി


ബംഗളൂരു: ബംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി കര്‍ണാടക ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഫെബ്രുവരി  എട്ടിലേക്ക് മാറ്റി. കേസ് ഇന്ന് പരിഗണനക്ക് വന്നപ്പോള്‍ മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ച ജഡ്ജിയുടെ മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടെങ്കിലും മഅദനിയുടെ അഭിഭാഷകന്‍ ബി.വി.ആചാര്യ ഇതിനെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് പ്രോസിക്യുഷന്‍ തടസ്സവാദം ഉന്നയിക്കാന്‍ വീണ്ടും കൂടുതല്‍ സമയം   ആവശ്യപ്പെടുകയും ജഡ്ജി ജസ്റ്റിസ് വി.ജഗന്നാഥന്‍    എട്ടാം തിയ്യതി വരെ സമയം അനുവദിക്കുകയും രേഖകളുടെ ഒരു കോപ്പി മഅദനിയുടെ  അഭിഭാഷകന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. 

ഡിസംബര്‍ 13നാണ് മഅദനി ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.



ഭരണകൂടഭീകരത പൊതുസമൂഹത്തിനു നല്‍കിയ ഉറപ്പു സര്‍ക്കാര്‍ പാലിക്കണം:പി.ഡി.പി.

അരൂര്‍: മദനിക്ക് നേരേ നടക്കുന്ന ഭരണകൂടഭീകരത കേരള സര്‍ക്കാര്‍ തിരിച്ചറിയണമെന്നും പൊതുസമൂഹത്തിന് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും പി.ഡി.പി. സംഘടനാ കാര്യ സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പറഞ്ഞു. പി.ഡി.പി. അരൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്ഷാജി കൃഷ്ണന്‍, ഇക്ബാല്‍, നജീബ് മുതലായവര്‍ പ്രസംഗിച്ചു. ഇതോടൊപ്പം നടന്ന കുടുംബ സംഗമം വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ സീന ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍.എസ്.എസ് ഭീകരത; സമഗ്ര അന്വേഷണം വേണം - പി.ഡി.പി 

കൊണ്ടോട്ടി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘട്ടനങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പങ്ക് വെളിപ്പെട്ട സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര - സംസ്ഥാന ആഭ്യന്തര വകുപ്പുകള്‍ തയ്യാറാകണമെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് നസീര്‍ഖാന്‍ കൊട്ടൂക്കര അധ്യക്ഷത വഹിച്ചു. യൂനുസ് മുണ്ടക്കുളം, ഗഫൂര്‍ വാവൂര്‍, കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

No comments: