3.1.11

മഅദനിയുടെ ജാമ്യാപേക്ഷ : ഈ മാസം അഞ്ചിലേക്ക് മാറ്റി

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിപ്പട്ടികയിലുള്പ്പെടുത്തി അറസ്റ്റില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തടസ്സവാദം ഉന്നയിക്കാന്‍ പ്രോസിക്യൂഷന്‍ രണ്ട് ദിവസത്തെ സാവാകാശം കൂടി ചോദിച്ചതിനെ തുടര്‍ന്ന് ഈ മാസം അഞ്ചിലേക്ക് മാറ്റി. സ്‌ഫോടനക്കേസില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അബ്ദുല്‍ നാസ്സര്‍ മഅദനി സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് വി.ജഗന്നാഥന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.

ഡിസംബര്‍ 15ന് ഹരജി പരിഗണിച്ചപ്പോള്‍ ഒരാഴ്ചക്കകം തടസവാദം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, ഡിസംബര്‍ 17 മുതല്‍ ഹൈക്കോടതി അവധിയായിരുന്നതിനാല്‍ ഹരജി പരിഗണിക്കുന്നത് നീണ്ടുപോവുകയായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരെ മതിയായ തെളിവില്ലെന്ന വാദമാണ് ജാമ്യാപേക്ഷയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ആദ്യ രണ്ട് കുറ്റപത്രങ്ങളിലും പേരില്ലാതിരുന്ന മഅദനിയുടെ പേര് മൂന്നാമത്തെ കുറ്റപത്രത്തിലാണ് പരാമര്‍ശിക്കുന്നത്. ആദ്യം മഅദനിക്കെതിരെ മൊഴി നല്‍കാതിരുന്ന സാക്ഷികള്‍ പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടുള്ളതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്ത മഅദനിയെ ഇതുവരെ ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും കണ്ടെത്താന്‍ പ്രോസിക്യുഷന് കഴിഞ്ഞിട്ടില്ല. മഅദനിക്കെതിരെ കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കേസ് വിചാരണ കോടതിക്ക് കൈമാറിയതിനാല്‍ ഇനി കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. അറസ്റ്റിലായ ശേഷം മഅദനി 10 ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. അഡ്വ. പി. ഉസ്മാനാണ് 

ശാക്തീരണത്തിന് വേണ്ടി ശ്രമിക്കുന്നവരെ ഭീകരമുദ്ര ചാര്‍ത്തുന്നു : അഡ്വ. അക്ബര്‍ അലി

കൊച്ചി : പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ശാക്തീരണത്തിനും  അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രസക്തിയും ആവശ്യകതയും അനുദിനം വര്‍ദ്ദിച്ചുവരുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പി.ഡി.പി.സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി അഭിപ്രായപ്പെട്ടു. ആലുവ കാര്‍ഷിക ബാങ്ക് ഓഡിറ്റോറിയത്തില്‍‍ നടന്ന പി.ഡി.പി. എറണാകുളം ജില്ലാ പ്രതിനിധി സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പിന്നോക്ക ശാക്തീകണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ അവഹേളിക്കുകയും ഭീകരമുദ്ര ചാര്‍ത്തി വളര്‍ന്നുവരുന്ന പിന്നോക്ക ജാഗരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ നിശ്ശബ്ധാരാക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങളുടെ ഭാഗത്ത്‌ നിന്ന് നിര്‍ബാധം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട്‌ കെ.കെ.വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ.മുജീബ് റഹ്മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.എം.മാര്സന്‍, വൈസ് പ്രസിഡണ്ട്‌ മുഹമ്മദ്‌ ഹാജി, നൌഷാദ് കൊച്ചി എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ ബിനായക് സെന്നിനെതിരെ തുടരുന്ന ഭരണകൂട ഭീകരതെക്കെതിരെ ശബ്ദിക്കാന്‍ യോഗം ജാനാധിപത്യ വിശ്വാസികളെ ആഹ്വാനം ചെയ്തു.

അജ്മീര്‍ സ്ഫോടനം കേരളത്തിലെ സംഘ പരിവാര്‍ നേതാക്കളുടെ പങ്ക് അന്വേഷിക്കണം : പി.ഡി.പി.

കൊല്ലം : അജ്മീര്‍ സ്ഫോടനമുള്‍പ്പെടെ രാജ്യത്ത് നടന്ന സ്ഫോടനങ്ങളില്‍ കേരളത്തിലെ സംഘ പരിവാര്‍ സംഘടനകളുടെ ബന്ധം അന്വേഷിക്കണമെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ സുരേഷ് നായരെയും ഒറീസ്സയിലെ കന്യാസ്ത്രീകളെ ആക്രമിച്ച കേസ്സിലെ പ്രതികളെയും പാലക്കാട് ഒളിവില്‍ കഴിയാന്‍ സഹായിച്ച കേരളത്തിലെ സംഘ പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസ്സെടുക്കണമെന്നും  സുബൈര്‍ സബാഹി ആവശ്യപ്പെട്ടു. 

ഐ.എസ്.എഫ് മഅദനി മോചന കാമ്പയിന് തുടക്കമായി


പൊന്നാനി: ബാംഗ്ലൂര്‍ സ്‌ഫോടനം കേന്ദ്ര ഏജന്‍സി പുനരന്വേഷിക്കണമെന്ന് ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷമീര്‍ പയ്യനങ്ങാടി ആവശ്യപ്പെട്ടു. മഅദനി നീതിനിഷേധത്തിനെതിരെ  വിദ്യാര്‍ഥി യുവജനപ്രക്ഷോഭത്തിന്റെ ഐ.എസ്.എഫ് ജില്ലാതല കാമ്പയില്‍ പൊന്നാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി റഹിം പൊന്നാനി, പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തുണ്ണി ഹാജി, സനീര്‍ പുറങ്ങ്, അലിഹാഷിം, ജാഫറലി ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
ഐ.എസ്.എഫ്.കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍  
മലപ്പുറം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് ജില്ലാ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി.യുടെ വിദ്യാര്‍ഥി വിഭാഗമായ ഐ.എസ്.എഫ് മലപ്പുറം ജില്ലാ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം ജനവരി ഒന്നിന് പൊന്നാനിയില്‍ നടക്കും.

മഅദനിയുടെ മോചനമാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ജില്ലയില്‍ നിന്ന് 5000 പോസ്റ്റ് കാര്‍ഡുകള്‍ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും അയക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധസംഗമങ്ങള്‍ നടത്താനും ഫിബ്രരി മൂന്നിന് തിരൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തുവാനും തീരുമാനിച്ചു.

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനംചെയ്തു.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ കാച്ചടി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സെയ്ഫുദ്ദീന്‍ അനന്താവൂര്‍, പി.ഡി.പി. ജില്ലാ സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, അബ്ദുല്‍ഗഫൂര്‍ മിസ്ബാഹി, എന്‍.എ. സിദ്ദീഖ് താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, എം.എ. അഹമ്മദ് കബീര്‍,  ചെമ്പന്‍ ഗഫൂര്‍, റഹീം പൊന്നാനി, ഷിഹാബ് കരുവാന്‍കല്ല്, സനീര്‍ പുറങ്ങ്, ഷഫീക്ക് കാവുംപുറം, ഷാജഹാന്‍ പരവക്കല്‍, ജാഫര്‍ അലി ദാരിമി പുറത്തൂര്‍,
റഫീഖ് താനാളൂര്‍, അബ്ബാസ് പള്ളിക്കല്‍ബസാര്‍, അലി പൊന്നാനി, ബഷീര്‍ നാലാംകല്ല്, അജ്മല്‍ തവനൂര്‍, സിറാജ് പെരുവള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments: