31.1.11


മഅദനി വിഷയത്തില്‍ ഉമ്മന്‍ചാണ്ടി അഭിപ്രായം പറയണം -പി.ഡി.പി 
മണ്ണഞ്ചേരി: ഭരണകൂട ഭീകരതയാല്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ വിഷയത്തില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അഭിപ്രായം പറയണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ആവശ്യപ്പെട്ടു. മഅനിയോടുള്ള നീതിനിഷേധത്തിനെതിരെ പി.ഡി.പി മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി മാഹീന്‍ ബാദുഷാ മൗലവി മുഖ്യപ്രഭാഷണം നടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. രാജപ്പന്‍ അധ്യക്ഷത വഹിച്ചു. കെ. മുജീബ് ആര്യാട്, പി.എം. ഷരീഫ്,നിസാര്‍, നൂര്‍ദ്ദീന്‍, നവാസ് തുരുത്തിയില്‍, ഷമീര്‍ കലവൂര്‍,ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലീഗ് ജില്ലാനേതാവിന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം 

തൊടുപുഴ: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിന്റെ ജില്ലയിലെ ഉന്നത നേതാവിനെ വഴിവിട്ട് സഹായിച്ചെന്ന റഊഫിന്റെ വെളുപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പി.ഡി.പി ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ ആവശ്യപ്പെട്ടു.

ജില്ലക്കകത്തും പുറത്തും സ്വന്തം പേരിലും ബിനാമി പേരിലും ഈ നേതാവ് നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കണം. ഈ വിഷയത്തില്‍ ലീഗ് ജില്ലാ കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു.

മന്ത്രിയായിരിക്കേ റഊഫിനെ വഴിവിട്ട് സഹായിച്ചെന്ന് കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നും കുഞ്ഞാലിക്കുട്ടിയെ അകറ്റിനിര്‍ത്താനും സമുദായത്തോട് മാപ്പുപറയാനും ലീഗ് തയാറാകണം. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് അപമാനകരമാണ്. -അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ അറസ്റ്റുചെയ്യണം -പി.ഡി.പി 

മലപ്പുറം: അധികാരത്തിലിരുന്നുകൊണ്ട് ബന്ധുവായ വ്യവസായിയെ കൈവിട്ട് സഹായിച്ചു എന്ന് വെളിപ്പെടുത്തിയ കുഞ്ഞാലിക്കുട്ടിയെ അറസ്റ്റുചെയ്യണമെന്ന് പി.ഡി.പി മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അസീസ് അധ്യക്ഷതവഹിച്ചു. ബി. ജാഫര്‍, അലവിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. 


മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി നേരിടേണ്ടത് കുഞ്ഞാലിക്കുട്ടിയെ -പി.ഡി.പി

മലപ്പുറം: മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി നേരിടേണ്ടത് കുഞ്ഞാലിക്കുട്ടിയെയാണെന്ന് പി.ഡി.പി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. റൗഫിന്റെ വെളിപ്പെടുത്തലുകള്‍ക്ക് വ്യക്തമായി മറുപടി പറയാന്‍ കഴിയാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള സംശയം വര്‍ധിച്ചിരിക്കുകയാണെന്ന് പി.ഡി.പി ആരോപിച്ചു.
യോഗം സെക്രട്ടേറിയറ്റ് അംഗം അബ്ദുള്‍ഗഫൂര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.കരുണാകരന്‍ അധ്യക്ഷതവഹിച്ചു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര, അഡ്വ. കെ.ഷംസുദ്ദീന്‍, എന്‍.എ.സിദ്ദിഖ് താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, അസീസ്, നാസര്‍, ശശി പൂവന്‍ചിന എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി ഒറ്റയ്ക്ക് മത്സരിക്കും
Posted on: 31 Jan 2011

പൊന്നാനി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജില്ലാനേതാക്കള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിപ്രവര്‍ത്തനം ശക്തിപ്പെടുത്താനും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാനും തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ പാര്‍ട്ടിപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് അടുത്തമാസഃ 20ന് മുമ്പ് 18 നിയോജകമണ്ഡലങ്ങളിലും മണ്ഡലം കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്ന് അസീസ് വെളിയങ്കോട്, അക്ബര്‍ ചുങ്കത്ത്, സി.പി. മുഹമ്മദ് എന്നിവര്‍ അറിയിച്ചു

No comments: