29.4.11

 മഅദനിയ്‌ക്ക് ജാമ്യത്തിന്‌ അര്‍ഹതയുണ്ട്‌: സുപ്രീം കോടതി 


ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അറസ്‌റ്റിലായ പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിക്ക്‌ ജാമ്യത്തിന്‌ അര്‍ഹതയുണ്ടെന്ന്‌ സുപ്രീം കോടതി. മഅദനി വികലാംഗനാണെന്ന്‌ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും അപേക്ഷയില്‍ വ്യക്‌തമാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതിയാണ്‌ അദ്ദേഹം ജാമ്യത്തിന്‌ അര്‍ഹനാണെന്ന്‌ നിരീക്ഷിച്ചത്‌ .

കര്‍ണാടകാ സര്‍ക്കാരിന്റെ സത്യവാങ്‌മൂലം പരിഗണിച്ച ശേഷം ബുധനാഴ്‌ച കോടതി വിധി പറയും.

ഇതേസമയം ബാംഗ്ലൂര്‍ സ്‌ഫോടന കേസിനെ പുറമെ സൂററ്റ്‌ , അഹമ്മദാബാദ്‌ സ്‌ഫോടനത്തിന്‌ പിന്നിലും മദനിയുണ്ടെന്ന്‌ കര്‍ണാടകാ പോലീസ്‌ വാദിച്ചു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ 31-ാം പ്രതിയാണ്‌ മഅദനി. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് 17-നു കൊല്ലത്ത്‌ അറസ്‌റ്റിലായ മഅദനിയ്‌ക്ക് പിന്നീട്‌ ജാമ്യം ലഭിച്ചിട്ടില്ല.

മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീംകോടതി


ന്യുദല്‍ഹി: ബംഗളൂരു സ്‌ഫോടനത്തില്‍ റിമാന്റില്‍ കഴിയുന്ന അബ്ദുന്നാസില്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മഅ്ദനിയുടെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
മഅ്ദനി എട്ട് വര്‍ഷം ജയിലില്‍ കിടന്നതാണെന്നും ഒടുവില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍ കോടതിയെ അറിയിച്ചു. ബംഗളൂരു സ്‌ഫോടനത്തില്‍ തന്നെ ഒന്നും രണ്ടും കുറ്റപത്രത്തില്‍ മഅ്ദനിയുടെ പേര് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ശാന്തിഭൂഷന്‍ അഭ്യര്‍ഥിച്ചു.  അതേസമയം, അഹമ്മദാബാദ്, സൂറത്ത് സ്‌ഫോടനങ്ങളിലും മഅ്്ദനിക്ക് പങ്കുണ്ടെന്നും ഒരു കാലില്ലാത്തത് ഗൂഡാലോചനക്ക് തടസ്സമായില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. ജാമ്യപേക്ഷയെ കര്‍ണാടക എതിര്‍ത്തു.

തുടര്‍ന്ന് കേസ് മാറ്റിവെക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്

മഅദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീം കോടതി

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. മഅദനിയുടെ ആരോഗ്യ നില പരിഗണിച്ചാണിത്. ജാമ്യാപേക്ഷയില്‍ അടുത്ത ബുധനാഴ്ച തീരുമാനമെടുക്കുമെന്നും സുപ്രിംകോടതി ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കര്‍ണാടക സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഹരജി പരിഗണിക്കവെ കാലില്ലാത്ത ഒരാളെ എന്തിനാണു ജയിലില്‍ വച്ചുകൊണ്ടിരിക്കുന്നതെന്നും കോടതി കര്‍ണ്ണാടക സര്‍ക്കാറിനോട് ചോദിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷനാണ് മഅ്ദനിക്കു വേണ്ടി ഹാജരാവുന്നത്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് മഅദനിയെ ജയിലിലടച്ചത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരോഗ്യനില മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മഅദനി സുപ്രിംകോടതിയെ സമീപിച്ചത്. ഫെബ്രുവരി 11ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ മാത്രമല്ല സൂറത്ത്, അഹമ്മദാബാദ് സ്‌ഫോടനങ്ങളിലും മഅദനിക്ക് പങ്കുണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതുകൊണ്ട് ജാമ്യം അനുവദിക്കരുതെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം തടവില്‍ കഴിഞ്ഞ മഅദനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നുവെന്നും ബംഗ്ലൂര്‍ സ്‌ഫോടനക്കേസിലും ആദ്യത്തെയും രണ്ടാമത്തെയും കുറ്റപത്രത്തില്‍ മഅദനിയുടെ പേരില്ലായിരുന്നുവെന്നും മഅദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
മൂന്നാമത്തെ കുറ്റപത്രത്തിലാണ് അദ്ദേഹത്തിന്റെ പേര് എഴുതിച്ചേര്‍ത്തത്. കാല്‍ നഷ്ടപ്പെട്ട് വീല്‍ ചെയറിലാണ് ഇപ്പോള്‍ അദ്ദേഹം കഴിയുന്നത്. ഹൃദയ രോഗിയായി മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. വരുന്ന ചൊവ്വാഴ്ച എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി മഅദനിയുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിച്ച ശേഷം ബുധനാഴ്ച വിധിയുണ്ടാകും.

10.4.11


പി.ഡി.പി.സ്വതന്ത്ര നിലപാടെടുക്കും

n357888661678 9824 പിഡിപി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ മനഃസാക്ഷി വോട്ട്കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി.മത്സരിക്കാത മണ്ഡലങ്ങളില്‍ മനസാക്ഷി വോട്ടു രേഖപ്പെപ്പെടുതാന്‍ പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അംഗീകാരത്തൊടെ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലിയാണു പാര്‍ട്ടിയുടെ നിലപാട് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.  2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പിഡിപി ഇരുമുന്നണികളെയും മാറി മാറി പിന്തുണച്ചു. പക്ഷേ ജയിച്ചതിന് ശേഷം തങ്ങളുടെ വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന് സമ്മതിക്കാന്‍ ഇരുമുന്നണികളും തയ്യാറായില്ല. ഒടുവില്‍ 2009ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പോലും പി ഡി പിയുടെ തലയില്‍ കെട്ടിവെച്ചു. ഈ സാഹചര്യത്തിലാണ് പിഡിപി മത്സരിക്കുന്ന 16 സ്ഥലങ്ങളിലൊഴികെയുള്ള മണ്ഡലങ്ങളില്‍ മനഃസാക്ഷി വോട്ട് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പാര്‍ട്ടി പിന്തുണ നേടി വിജയിക്കുന്നവര്‍ തങ്ങളുടെ വിജയത്തിനു പി.ഡി.പി.പിന്തുണ നിമിത്തമായിട്ടുണ്ട് എന്നു സമ്മതിക്കാന്‍ മടിക്കുന്ന അനുഭവമാണ് ഇതുവരെയും ഉണ്ടായിട്ടുള്ളത്.നിരവധി കാരണങ്ങളാല്‍ പരാജയം സംഭവിക്കുമ്പോള്‍ പരാജയത്തിന്റെ ഏക കാരണം പി.ഡി.പി.പിന്തുണയാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണുണ്ടായിട്ടുള്ളത്. ചില പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത സമീപനം ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുന്നണിയെന്ന നിലയില്‍ ഇരു മുന്നണികളുടെ ഭാഗത്തു നിന്നും കയ്പേറിയ അനുഭവമാണ് പാര്‍ട്ടിക്കുണ്ടായിട്ടുള്ളത്.പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നേരിടുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ന്യായമായ ഒരു പ്രതിഷേധമോ സുവ്യക്തമായ ഒരഭിപ്രായമോ പോലും ഇരു മുന്നണികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും കൂടുതല്‍ മാന്യമായ സമീപനം സ്വീകരിച്ച സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടികളെയും തിരിച്ചറിയാനുള്ള കഴിവ് പാര്‍ട്ടി അനുഭാവികളിലുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി ശത്രുക്കളെ പറ്റിയും പാര്‍ട്ടിയെയും ചെയര്‍മാനെയും നശിപ്പിക്കാന്‍ ശ്രമിച്ചവരെയും വ്യക്തമായ ബോധ്യവും തിരിച്ചറിവും പാര്‍ട്ടി പ്രവര്‍ത്തകരിലും പ്രാസ്ഥാനിക ബന്ധുക്കളിലുമുണ്ട്. ഈ തിരിച്ചറിവില്‍ നിന്നു കൊണ്ട് മനസാക്ഷി വോട്ടു ചെയ്യാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു.

വാര്‍ത്താ സമ്മേളനത്തില്‍ പിഡിപി സംസ്ഥാന സെക്രട്ടറിമാരായ സാബു കൊട്ടരക്കര, മുഹമ്മദ് റജീബ്, കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ.സിറാജ് കാഞ്ഞിരമറ്റം എന്നിവരും പങ്കെടുത്തു.

മഅദനിയുടെ ജയില്‍വാസം വോട്ടര്‍മാരെ സ്വാധീനിക്കും -അഡ്വ. കെ. ഷംസുദ്ദീന്‍

Shamsudheen Kunnathമലപ്പുറം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വീണ്ടും മഅദനി ഭീകരവേട്ടക്ക് ഇരയാവുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി അഡ്വ.കെ. ഷംസുദ്ദീന്‍ പറഞ്ഞു. ആണവ കരാറിലൂടെയുള്ള അമേരിക്കന്‍ അധിനിവേശത്തിനെതിരായ നിലപാടിന്റെ ഭാഗമായിരുന്നു ഈ പിന്തുണ. പിണറായി വിജയനുമായി വേദി പങ്കിടുകകൂടി ചെയ്തതോടെ പി.ഡി.പി ഇടതുമുന്നണിയുടെയും അതുവഴി ഭരണത്തിന്റെയും ഭാഗമാകുമോ എന്ന് ഭയപ്പെട്ട ചിലര്‍ നടത്തിയ ഗൂഢനീക്കങ്ങളായിരുന്നു മഅദനിക്കെതിരായ സംഘടിത വേട്ടക്കു പിന്നില്‍.

രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമെല്ലാം ചേര്‍ന്ന് നടത്തിയ സംഘടിത കള്ളപ്രചാരണങ്ങളില്‍ വഞ്ചിതരായ വോട്ടര്‍മാര്‍ കടുത്ത അമര്‍ഷത്തിലാണ്. കേവല രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു മനുഷ്യനോടും മേലില്‍ ഇത്തരം കൊടുംക്രൂരത കാണിക്കരുതെന്ന അഭിപ്രായമാണ് കേരളീയ സമൂഹം പങ്കുവെക്കുന്നത്. മഅദനിയുടെ അനിശ്ചിതമായ ജയില്‍വാസം ഇക്കുറി വോട്ടര്‍മാരെ സ്വാധീനിക്കും. മഅദനിയെ മാത്രമല്ല,അദ്ദേഹം ഉള്‍ക്കൊള്ളുന്ന സമുദായത്തെയും ഒന്നടങ്കം ഭീകരരും വര്‍ഗീയവാദികളുമായി ചിത്രീകരിച്ച് വേട്ടയാടാന്‍ നേതൃത്വം നല്‍കിയ സംഘ്പരിവാര്‍ തന്നെയാണ് യഥാര്‍ഥ ഭീകരര്‍.

മഅദനിയോടുള്ള നീതിനിഷേധത്തിനെതിരെയാണ് പി.ഡി.പി തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നത്. ഒരുഭാഗത്ത് മഅദനിയെയും ഭാര്യയെയും ഭീകരരായി ചിത്രീകരിച്ച് നിഷ്‌ക്കരുണം വേട്ടയാടി തുറുങ്കിലെത്തിച്ച ഐക്യമുന്നണിയും മറുഭാഗത്ത് തങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ മഅദനി വേട്ടയാടപ്പെടുകയാണെന്ന് ബോധ്യപ്പെട്ടിട്ടും പ്രതികരിക്കാത്ത ഇടതുമുന്നണിയുമാണുള്ളതെന്നും അഡ്വ.കെ. ഷംസുദ്ദീന്‍ ചൂണ്ടികാട്ടി.

വി.എസ്. അബൂബക്കറിനെതിരെ പി.ഡി.പി പരാതി നല്‍കി

കോഴിക്കോട്: പാര്‍ട്ടി ഭാരവാഹിയെന്ന പേരില്‍ വ്യാജ പ്രസ്താവന നടത്തിയ മുന്‍ നേതാവ് വി.എസ്. അബൂബക്കറിനെതിരെ നിയമനടപടിയെടുക്കുമെന്ന് പി.ഡി.പി ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലം പാര്‍ട്ടിയില്‍നിന്ന് വിട്ടുനിന്ന അബൂബക്കര്‍ നിലവില്‍ പ്രാഥമിക അംഗംപോലുമല്ല. ജില്ലാ പ്രസിഡന്റും സംസ്ഥാന അംഗവുമാണെന്ന് വ്യാജ പ്രസ്താവന ഇറക്കിയതിനെതിരെ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ഭരണഘടനയും നയപരിപാടികളും കണ്ടിട്ടുപോലുമില്ലാത്തവരാണ് പാര്‍ട്ടി വിട്ടെന്ന് പറയുന്നവര്‍. പാര്‍ട്ടി ഭാരവാഹിയെന്ന് പരിചയപ്പെടുത്തി സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. പി.ഡി.പിയുടെ പ്രവാസി സംഘടനയായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം പാര്‍ട്ടി മത്സരിക്കുന്ന 17 മണ്ഡലങ്ങളിലും നിരീക്ഷണ പര്യടനം നടത്തി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നയം ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അസീസ് നല്ലളം, സെക്രട്ടറി നൗഷാദ് കൊടിയത്തൂര്‍, പി.സി.എഫ് ഒമാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി.എം.എ. ഹമീദ് കൂരാച്ചുണ്ട്, ബഷീര്‍ കക്കോടി എന്നിവര്‍ പങ്കെടുത്തു.

അവിഹിതമാര്‍ഗങ്ങിലൂടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ മഅ‌ദനിയെ ജയിലിലടപ്പിച്ചവര്‍ :ഹനീഫ പുത്തനത്താണി

തിരൂര്‍ : അബ്‌ദുല്‍ നാസര്‍ മഅ‌ദനിയെ ജയിലിലടക്കാന്‍ ഗൂഢനീക്കം നടത്തിയവര്‍ അവിഹിത മാര്‍ഗത്തിലൂടെ സമ്പാദിച്ച പണമുപയോഗിച്ചു ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്‌ഥാനാത്തെയും തകര്‍ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിവിധകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയവരും പുറത്തു പോയവരുമാണു ഇപ്പോള്‍ രാജിവെച്ചെന്നു പ്രചരിപ്പിക്കുന്ന പലനേതാക്കളുമെന്നും പി.ഡി.പി സംസ്‌ഥാനസമിതി അംഗം ഹനീഫ പുത്തനത്താണി പറഞ്ഞു.

തിരൂര്‍ മണ്ഡലം പി.ഡി.പി സ്‌ഥാനാര്‍ഥി ബാപ്പു പുത്തനത്താണിയുടെ പ്രചരണ പരിപാടി ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ തെരഞ്ഞെടുപ്പ്‌ വരുമ്പോഴും രാജിവെക്കല്‍ തൊഴിലാക്കിയവരാണിവര്‍ . മര്‍ദ്ധിതരുടെയും പീഢിതരുടെയും മോചനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗിയായ അബ്‌ദുല്‍ നാസര്‍ മഅ‌ദനിയുടെയും അദ്ദേഹത്തെയും ആശയങ്ങളെയും സ്‌നേഹിക്കുന്ന പതിനായിരകണക്കിനു അനുയായികളുടെയും ഹൃദയങ്ങള്‍ തമ്മിലുള്ള ആത്മബന്ധമാണു പി.ഡി.പിയുടെ കരുത്തെന്നും വര്‍ഷങ്ങളോളം അദ്ദേഹത്തെ ജയിലുകള്‍ക്കത്തും പുറത്തും പീഢിപ്പിച്ചിട്ടും രണ്ടു പതിറ്റാണ്ടു കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.പിയെ തകര്‍ക്കാനോ രാജിവെച്ച്‌ പുറത്ത്‌പോയ നേതാക്കള്‍ക്കു ആര്‍ക്കും ഒരു പ്രവര്‍ത്തകനെ പോലും കൂടെ കൊണ്ടു പോകാന്‍ കഴിയാത്തതും ഇതുകൊണ്ടാണെന്നും പ്രസ്‌ഥാവനയില്‍ കൂട്ടിചേര്‍ത്തു.
അബ്‌ദുല്‍ നാസര്‍ മഅ‌ദനിയെ രണ്ടു തവണ ജയിലിലടപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്‌ട ശക്‌തികള്‍ ആരെന്നു വര്‍ഗീസ്‌ വധവും, അഭയ കേസും , ഐസ്‌ക്രീം കേസും വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുറത്തു വന്നതു പോലെ ഒരിക്കല്‍ പുറത്തു വരുമെന്നും അദ്ദേഹം പറ്‌ഞ്ഞു. തെരഞ്ഞെടുപ്പ്‌ നിലപാടുമായി ബന്ധപ്പെട്ടു കര്‍ണ്ണാടക ജയിലില്‍ നിന്നും ചെയര്‍മാന്റെ പ്രഖ്യാപനം വരുന്നതു വരെ ചില തല്‍പര കക്ഷികള്‍ നടത്തുന്ന പ്രചരണങ്ങളില്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

പുറത്തായത് സി.പി.ഐയുടെ മുസ്‌ലിം വിരുദ്ധത- സുബൈര്‍ സബാഹി

തിരൂരങ്ങാടി: സംഘ്പരിവാര്‍ വോട്ട് സ്വീകരിക്കുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയോടെ സി.പി.ഐയുടെ മുസ്‌ലിം വിരുദ്ധതയാണ് പുറത്തായതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി അഭിപ്രായപ്പെട്ടു. പി.ഡി.പി തിരൂരങ്ങാടി മണ്ഡലം സ്ഥാനാര്‍ഥി ഇബ്രാഹിം തിരൂരങ്ങാടിയുടെ പ്രചാരണത്തിനായി വെന്നിയൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഇസ്മായില്‍ മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ഉസ്മാന്‍ കാച്ചടി, ജലീല്‍, എ.കെ.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
പി.ഡി.പി. ഗൃഹസന്ദര്‍ശനം

കുറ്റിപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുടുംബസംഗമവും ഗൃഹസന്ദര്‍ശനവും നടത്താന്‍ കോട്ടയ്ക്കല്‍ മണ്ഡലം പി.ഡി.പി. സ്ഥാനാര്‍ഥി അലി കാടാമ്പുഴ യുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. വാഹനപ്രചാരണം ബുധനാഴ്ച കുറ്റിപ്പുറത്തുനിന്ന് തുടങ്ങി വൈകീട്ട് ഊരോത്ത്പള്ളിയാലില്‍ സമാപിക്കും. കണ്‍വെന്‍ഷനില്‍ കുഞ്ഞിപ്പ കാടാമ്പുഴ, ഷമീര്‍ പാഴൂര്‍, അബ്ദുല്‍ ഖാദര്‍ കാട്ടിപ്പരുത്തി എന്നിവര്‍ പ്രസംഗിച്ചു.


പി.സി.എഫ്. ജിദ്ദ ഘടകം പ്രചാരണം നടത്തും
ജിദ്ദ: ഇടതു-വലതു മുന്നണികള്‍ക്കും ബി.ജെ.പി.ക്കും എതിരെ കേരളത്തിലെ 17 നിയമസഭാ സീറ്റുകളില്‍ മത്സരിക്കുവാനുള്ള പി.ഡി.പി. സംസ്ഥാന കമ്മിറ്റി തീരുമാനത്തെ പി.സി.എഫ്. ജിദ്ദ ഘടകം സ്വാഗതം ചെയ്തു. ദളിത് പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങുന്നതിനും അവര്‍ണ ജനവിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുന്നതിനും പി.ഡി.പി.സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പി.ഡി.പി. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവാസികള്‍ക്കിടയിലും പ്രവാസി ബന്ധുക്കള്‍ക്കിടയിലും ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. നാട്ടിലുള്ള പി.സി.എഫ്. പ്രവര്‍ത്തകര്‍ പി.സി.എഫ്. ജിദ്ദ ഘടകത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പി.എ. മുഹമ്മദ്‌റാസി, ദേശീയ കമ്മിറ്റിയംഗം ദിലീപ് താമരക്കുളം, മുസ്തഫ പുകയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണം നടത്തും.
വൈസ്പ്രസിഡന്റ് അബ്ദുള്‍ റഊഫ് തലശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ പി.സി.എഫ്. ജിദ്ദ കമ്മിറ്റി യോഗം ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള പട്ടാമ്പി, സിദ്ദിഖ് സഖാഫി, റസാഖ് മാസ്റ്റര്‍ മമ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഇ.എം. അനീസ് സ്വാഗതവും അസ്‌കര്‍ ഏലംകുളം നന്ദിയും പറഞ്ഞു.  

6.4.11


ബാംഗ്ലൂര്‍ സ്ഫോടനക്കേസ് വിചാരണ നാളെ ആരംഭിക്കും



ബാംഗ്ലൂര്‍ : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ നാളെ മുതല്‍ ആരംഭിക്കും. പരപ്പന അഗ്രഹാര ജയിലിലെ മൂന്നാം നിലയിലുള്ള സിവില്‍ കോടതിയിലാണ് വിചാരണ നടക്കുക. ജസ്റ്റിസ് എച്ച്.എല്‍.ശ്രീനിവാസനാണ് കേസില്‍ വാദം കേള്‍ക്കുന്നത്. അഡ്വ.വിജയകുമാര്‍ റെഡ്ഡിയാണ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍.

2010 ആഗസ്റ്റ് ഏഴിനാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസ്സില്‍ പ്രതിയാക്കി കര്‍ണ്ണാടക പോലീസ് അന്‍വാറുശ്ശേരി യതീഖാനയില്‍ നിന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയെ അറസ്റ്റ് ചെയ്തത്.

\മഅദനിയുടെ പേരില്‍ വോട്ട് പിടിക്കുന്ന വ്യാജന്‍മാരെ തിരിച്ചറിയണം - പി.ഡി.പി

മലപ്പുറം: പി.ഡി.പി. സ്ഥാനാര്‍ത്ഥികളായി തിരൂര്‍ മണ്ഡലത്തില്‍ ബാപ്പു പുത്തനത്താണി, കോട്ടയ്ക്കല്‍ അലികാടാമ്പുഴ, തിരൂരങ്ങാടിയില്‍ ഇബ്രാഹിം തിരൂരങ്ങാടി, വള്ളിക്കുന്നില്‍ സലാം മൂന്നിയൂര്‍ എന്നിവര്‍ മാത്രമാണ് ജില്ലയില്‍ പാര്‍ട്ടിക്കുള്ളതെന്ന് പി.ഡി.പി.മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തല്‍ അറിയിച്ചു.

തങ്ങളുടെ വിജയം ഉറപ്പാക്കാന്‍ മുസ്‌ലിംലീഗ് സ്‌പോണ്‍സര്‍ ചെയ്ത സ്വതന്ത്രരുള്‍പടെയുള്ള ചിലര്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളാണെന്നും പറഞ്ഞ് വോട്ട് തട്ടാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരുമായി മഅദനിക്കോ പാര്‍ട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പാര്‍ട്ടി മത്സരിക്കാത്ത സീറ്റുകളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് അബ്ദുന്നാസിര്‍ മഅദനി പ്രഖ്യാപിക്കുന്നതുവരെ പാര്‍ട്ടിയുടേതല്ലാത്ത ഏതെങ്കിലും സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങില്ല.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ. ഷംസുദ്ദീന്‍, കണ്‍വീനര്‍മാരായ ഹനീഫ പുത്തനത്താണി, യൂസുഫ് പാന്ത്ര, മങ്കട മണ്ഡലം പ്രസിഡന്റ് പരമാനന്ദന്‍ മങ്കട എന്നിവര്‍ പങ്കെടുത്തു.

മൈലക്കാട് ഷായെ വിജയിപ്പിക്കുക : പി.സി.എഫ്.ദുബൈ കൊല്ലം ജില്ലാ കമ്മിറ്റി

ദുബൈ: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചന വിഷയത്തില്‍ ഇരു മുന്നണികളും തുടരുന്ന നിഷേധാത്മക സമീപനത്തിനെതിരെ ശക്തമായ ജനകീയ വികാരം പ്രകടിപ്പിക്കാനുള്ള അവസരമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കാണണമെന്നു പി.സി.എഫ്.കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ മുഴുവന്‍ വൊട്ടര്‍മാരോടും അഭ്യര്‍ത്ഥിച്ചു. കൊല്ലം ജില്ലയില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളായി ഇരവിപുരത്തു നിന്നും മത്സരിക്കുന്ന പി.ഡി.പി.കൊല്ലം ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷായെയും കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ആഡ്വ.വള്ളികുന്നം പ്രസാദിനെയും വിജയിപ്പിക്കാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.

യോഗം പി.സി.എഫ്.ദുബൈ കമ്മിറ്റി വൈ.പ്രസിഡണ്ടും കൊല്ലം ജില്ലാ പ്രസിഡണ്ടുമായ മുഹമ്മദ് ഷാ കൊട്ടാരക്കര ഉത്ഘാടനം ചെയ്തു.പി.സി.എഫ്.ദുബൈ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. ഷാനി മുഹമ്മദ് ഹനീഫ സ്വാഗതവും സാദിഖ് ഓയൂര്‍ നന്ദിയും പറഞ്ഞു. ഇമാമുദ്ദീന്‍ കൊല്ലം, അന്‍വര്‍ ഓയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരവിപുരത്ത് പി.ഡി.പി.പ്രചാരണ വാഹനത്തിനു നെരെ കയ്യേറ്റം

  
അര്‍.എസ്.പി.അക്രമത്തില്‍ പരുക്കേറ്റു ജില്ലാ ആശുപത്രിയില്‍ കഴിയുന്ന അനില്‍കുമാര്‍
കൊല്ലം: ഇരവിപുരം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പി.ഡി.പി.സ്ഥാനാര്‍ത്ഥിയും ജില്ലാ പ്രസിഡണ്ടുമായ മൈലക്കാട് ഷായുടെ പ്രചാരണ വാഹനം തടഞ്ഞു നിര്‍ത്തി സിറ്റിംഗ് എം.എല്‍.എ.യും സ്ഥാനാര്‍ത്ഥിയുമായ എ.എ.അസീസിന്റെ നേത്രിത്വത്തില്‍ അര്‍.എസ്.പി. പ്രവര്‍ത്തകര്‍ അതിക്രമം നടത്തി. ആക്രമത്തില്‍ പി.ഡി.പി.കുണ്ടറ നിയോജക മണ്ഡലം ജൊയിന്റ് സെക്രട്ടറിയും വികലാംഗനുമായ കൊട്ടിയം പറക്കുളം വിളയില്‍ താഴതില്‍ അനില്‍ കുമാര്‍, മൈക്ക് എനൊണ്‍സ‍റും പാര്‍ട്ടി പ്രവര്‍ത്തകനുമായ നെടുമ്പന മുട്ടയ്ക്കാവ് നിസാര്‍ മന്‍സിലില്‍ സുബൈര്‍ എന്നിവര്‍ക്കു പരുക്കേറ്റു. പട്ടികജാതിക്കാരനായ അനില്‍കുമാറിനെ ജാതിപ്പേരുവിളിച്ച് അവഹേളിക്കുകയും ചെയ്തു.അനില്‍കുമാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അര്‍.എസ്.പി.സ്ഥാനാര്‍ത്ഥിക്കെതിരെ മയ്യനാട് പഞ്ചായത്തില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു

1.4.11


ബാംഗ്ലൂര്‍ സ്ഫോടനക്കേസ് വിചാരണ ഏപ്രില്‍ ഏഴു മുതല്‍ ആരംഭിക്കും

ബാംഗ്ലൂര്‍ : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ ഏപ്രില്‍ ഏഴു മുതല്‍ ആരംഭിക്കും. ബാംഗ്ലൂര്‍ അതിവേഗ കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. അഡ്വ.വിജയകുമാര്‍ റെഡ്ഡിയാണ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍.

2010 ആഗസ്റ്റ് ഏഴിനാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസ്സില്‍ പ്രതിയാക്കി കര്‍ണ്ണാടക പോലീസ് അന്‍വാറുശ്ശേരി യതീഖാനയില്‍ നിന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയെ  അറസ്റ്റ് ചെയ്തത്.

19.3.11


മഅദനിക്ക് നീതി ലഭ്യമാകാതിരിക്കാന്‍  ഫാഷിസവും - ഭരണകൂടവും ഒത്തു കളിക്കുന്നു : പി .സി .എഫ് കുവൈത്ത് 


കുവൈത്ത്  : ബംഗ്ലൂര്‍ സ്ഫോടന കേസില്‍ അന്യായമായി പ്രതിചേര്‍ത്ത് കര്‍ണാടക ജയിലില്‍ അടക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതിയും ജാമ്യവും ലഭ്യമാക്കതിരിക്കുന്നതിനു  ഫാഷിസവും - ഭരണ കൂടവും ഒത്തുകളിക്കുകയാണെന്ന് പി.സി .എഫ് കുവൈത്ത് കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രടറി അംജദ് ഖാന്‍ പലപ്പിളളി അഭിപ്രായപ്പെട്ടു . വെള്ളിയാഴ്ച കുവൈത്ത് സിടിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗം ഉല്‍ ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .



ഇല്ലാ കഥകളും കല്ലതെളിവുകളും ഉണ്ടാക്കിയാണ് അദേഹത്തെ ബംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിചേര്‍ത്ത് തു . അതെ പേരും നുണകളും കള്ളസാക്ഷികളും കോടതിക്ക് മുന്‍പില്‍ എത്തിച്ചു മദനിക്ക് ലഭ്യമാകേണ്ട സാമന്യ നീതിയും , പൌരാവകാശങ്ങളും തടയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു .



വൈസ് പ്രസിഡന്റ്‌ സലിം തിരുരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൂമായൂണ്‍ വടനപ്പളളി, നൗഷാദ്‌ കണ്ണൂര്‍ , ഷഫീര്‍ മണ്ണുത്തി , റഫീക്ക് രണ്ടത്താണി , എന്നിവര്‍ സംസാരിച്ചു .



മജീദ്‌ കൊടിഞ്ഞി സ്വാഗതവും  നസീര്‍ മലപ്പുറം നന്ദിയും പറഞ്ഞു


പി.ഡി.പി. ഇരവിപുരം മണ്ഡലം ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 21 നു




പി.ഡി.പി. ഇരവിപുരം മണ്ഡലം ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച്  21 തിങ്കളാഴ്ച്ച 3 പി.എമ്മി നു പള്ളിമുക്ക് എന്‍.എന്‍. സി ജങ്ക്ഷനിലെ  ബി.എസ്‌.എ ആഡിറ്റോറിയത്തില്‍  വച്ചു  നടക്കും.  പാര്‍ട്ടി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളും അംഗങ്ങളും   അഭ്യുദയകാംക്ഷികളും പങ്കെടുക്കും.
     
 മൈലക്കാട് ഷായുടെ വിജയത്തിനായി എല്ലാവിധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു ശക്തമായ മത്സരം നടത്താന്‍ പഴുതടച്ചുള്ള   പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആസൂത്രണം ചെയ്യും. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമം ആക്കാന്‍ ശക്തമായ ഇലക്ഷന്‍ കമ്മിറ്റി   രൂപീകരിക്കും എന്ന് 
പാര്‍ട്ടി ജില്ലാ സെക്രട്ടറി സുനില്‍ ഷാ അറിയിച്ചു 

മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തും : പി.ഡി.പി


മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് പി.ഡി.പി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി മത്സരരംഗത്തുണ്ടാകും. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അവസാന തന്ത്രങ്ങള്‍ക്ക് 20ന് കാലത്ത് 10ന് മലപ്പുറത്ത് ചേരുന്ന ജില്ലാ എക്‌സി. യോഗത്തില്‍ രൂപം നല്‍കും.

20ന് വൈകീട്ട് മൂന്നിന് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും കണ്‍വെന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ജില്ലാ സെക്രട്ടറി അഡ്വ. കെ.ഷംസുദ്ദീന്‍, അസീസ് വെളിയങ്കോട്, ഗഫൂര്‍ വാവൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

14.3.11


ബാംഗ്ലൂര്‍ കേസ്സില്‍ മാലേഗോവ് മോഡല്‍ അന്വേഷണം വേണം : പി.ഡി.പി.


പി.ഡി.പി.ഉത്തര മേഖലാ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഉപരോധ സമരം
സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉത്ഘാടനം ചെയ്യുന്നു
കോഴിക്കോട്: രാജ്യത്തെ ഞെട്ടിക്കുകയും ഒരു പ്രത്യേക സമുദായത്തിന്റെ മേല്‍ ഉത്തരാവിദിത്തം കെട്ടിവെച്ച് അവരെ ഭീകരന്‍മാരായി ചിത്രീകരിച്ച് വേട്ടയാടുകയും ചെയ്ത മാലേഗോവ്, അജ്മീര്‍ ദര്‍ഗ്ഗ തുടങ്ങിയ സ്ഫോടന പരമ്പരകള്‍ സംഘടിപ്പിച്ചതില്‍ യദാര്‍ത്ഥ പ്രതികള്‍ ഫാസിസ്റ്റ് ഭീകരന്‍മാരാണെന്ന് കുറ്റവാളികള്‍ തന്നെ വെളിപ്പെടുത്തുകയും തെളിവ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ അന്യായമായി അബ്ദുല്‍ നാസ്സര്‍ തടങ്കലിലിട്ട ബംഗ്ലൂര്‍ കേസ്സിലും സമാനമായ അന്വേഷണം വേണമെന്നു പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ആവശ്യപ്പെട്ടു.

അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി നല്‍കുക, മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുക വിചാരണ കര്‍ണാടയ്ക്ക് പുറത്ത് നടത്തുക, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്  പി.ഡി.പി.ഉത്തര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്‍കംടാക്സ് ഉപരോധം കോഴിക്കോട് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വര്‍ക്കല രാജ്.
ഇടതുപക്ഷ മുന്നണിയെ പിന്തുണച്ചതിലുള്ള ചിലരുടെ പ്രതികാരമാണ് അബ്ദുല്‍ നാസ്സര്‍ മഅദനിയെ ബംഗ്ലൂര്‍ കേസ്സില്‍ പ്രതി ചേര്‍ത്ത് ജയിലിലടക്കാന്‍ കാരണമെന്നും അദ്ദേഹത്തിനെതിരെ ചുമത്തിയത് കള്ളക്കേസ്സാണെന്നുമുള്ള മന്ത്രി പാലോളി മുഹമ്മദ് കുട്ടി ആത്മാര്‍ത്ഥതയൊടെയുള്ളതാണെങ്കില്‍ ഇതേക്കുറിച്ച് ഇടതു സര്‍ക്കാരും മുന്നണിയും നിലപാട് വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ട അദ്ദേഹം കോയമ്പത്തൂര്‍ ജയിലിലായിരിക്കെ മഅദനിക്കു ചികിത്സ ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ച വി.എസ്.അച്ചുതാനന്ദന്‍ മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ ഇടപെടുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ബംഗ്ലൂര്‍ ജയില്‍ റൂമിലും ബാത്ത്‌റൂമിലും ശക്തിയേറിയ ബല്‍ബുകളൂം കാമറകളും സ്ഥാപിച്ച് രോഗിയും വികലാംഗനുമായ മഅദനിയെ ശാരീരികവും മാനസീകവുമായി തകര്‍ക്കാനുള്ള നീക്കം നടക്കുമ്പോഴും മൌനം പാലിക്കുന്നത് അപലപനീയമാണെന്നും കൂട്ടിച്ചേര്‍ത്തു.  

ഉപരോധ സമര പരിപാടിയില്‍ കേരള ഹജ്ജ് കമ്മിറ്റി അംഗം അലി കാടാമ്പുഴയുടെ അദ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് നല്ലളം, മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ.ഷംസുദ്ദീന്‍, ബഷീര്‍ കക്കോടി, ജാഫര്‍ അലി ദാരിമി, നിസാര്‍ മേത്തര്‍, മൊയ്തീന്‍ ചെമ്പോത്തറ, യൂനുസ് തളങ്കര, ഹാജി ബാപ്പു പുത്തനത്താണി, അസീസ് എണ്ണപ്പാടം എന്നിവര്‍ പ്രസംഗിച്ചു. പി.ഡി.പി. കോഴിക്കോട് ജില്ലാ സെക്രട്ടറി നൌഷാദ് കൊടിയത്തൂര്‍ സ്വാഗതവും വി.എസ്.അബൂബക്കര്‍ നന്ദിയും പറഞ്ഞു.

സംഘ പരിവാറിന്റെ ഭീകരതെക്കെതിരെ സംഘടനകളും മാധ്യമങ്ങളും കണ്ണടക്കുന്നു : തോമസ് മാഞ്ഞൂരാന്‍

ചാവക്കാട് : സംഘപരിവാറിന്റെ ഭീകരതക്കു നേരെ ചില സംഘടനകളും നേതാക്കളും കണ്ണടക്കുകയാണെന്നു പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം തോമസ് മാഞ്ഞൂരാന്‍ അഭിപ്രായപ്പെട്ടു. പി.ഡി.പി. ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിട്ടി ചാവക്കാട് സെന്ററില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ബോബ് സ്ഫോടനങ്ങള്‍ നടത്തി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി മുതലെടുപ്പു നടത്താനുള്ള ശ്രമങ്ങളാണു ഇവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ പയ്യനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.മജീദ് ചേര്‍പ്പ്, സലീം തളിക്കുളം, പി.കെ.അബൂബക്കര്‍ ഹാജി, എ.കെ.അയ്യൂബ്, കടലായി സലീം മൌലവി, അബ്ദുറഹിമാന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

1.3.11



മഅദനി : മാര്‍ച്ച് 14ന് കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍ ഉപരോധിക്കും

കാസര്‍കോട്: അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി നല്‍കുക, അദ്ദേഹത്തിന് നേരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുക വിചാരണ കര്‍ണാടയ്ക്ക് പുറത്ത് നടത്തുക, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പി.ഡി.പി നടത്തുന്ന സമരത്തിന്റെ ഭാഗമായി മാര്‍ച്ച് 14ന് കോഴിക്കോട്, എറണാകുളം, തിരുവന്തപുരം എന്നീ സ്ഥലങ്ങളിലെ കേന്ദ്രഗവണ്‍മെന്റിന്റെ ഓഫീസുകള്‍ ഉപരോധിക്കുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ി സുബൈര്‍ സബാഹി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പി.ഡി.പി ചെയര്‍മാന്‌നേരെ നടക്കുന്ന നീതിനിക്ഷേധത്തിനെതിരെ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ മൗനം വേദനാജനകവും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മളത്തില്‍ പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, വര്‍ക്കിംഗ് സെക്രട്ടറി മുഹമ്മദ് ബെള്ളൂര്‍, ഉബൈസ് എന്നിവരും സംബന്ധിച്ചു.

പി.ഡി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി



തിരുവനന്തപുരം : അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നല്‍കുക, വിചാരണ കര്‍ണ്ണാടകക്ക് പുറത്തു നടത്തുക, ബംഗ്ലൂര്‍ സ്ഫോടന കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പി.ഡി.പി.സംസ്ഥാന ട്രഷറര്‍ അജിത്‌ കുമാര്‍ ആസാദ് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, പനവൂര്‍ ഹസ്സന്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ബീമാപ്പള്ളി യൂസുഫ്, ബീമാപ്പള്ളി ഷാഫി, നടയര ജബ്ബാര്‍, വള്ളക്കടവ് സിദ്ധീഖ്, അണ്ടൂര്‍കോണം സുല്‍ഫി, പൂവച്ചല്‍ സലിം, തോട്ടമുക്ക് നവാസ്, നഗരൂര്‍ റഫീഖ്, ഒറ്റപ്പന അസീം, കിള്ളി അജീര്‍, നൌഷാദ് മൌലവി, അമ്പലത്തറ ബഷീര്‍, അബ്ദുല്‍ സലാം, കല്ലമ്പലം ബദര്‍ ഹാജി എന്നിവര്‍ സംസാരിച്ചു

കൊല്ലം: അബ്ദുന്നാസിര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കുക ,ബാംഗ്ലൂര്‍ സ്ഫോടനക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, വിചാരണ കര്‍ണാടകക്ക് പുറത്തു നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കട ഹെഡ് പോസ്റ്റൊഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനു ശേഷം നടന്ന ധര്‍ണ്ണ  പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മൈലക്കാട് ഷാ, ജനറല്‍ സെക്രട്ടറി സുനില്‍ ഷാ, വൈസ് പ്രസിഡന്റ്‌ ബി.എന്‍.ശശികുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി തേവലക്കര ഷെമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

പി.ഡി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

തിരുവനന്തപുരം : അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നല്‍കുക, വിചാരണ കര്‍ണ്ണാടകക്ക് പുറത്തു നടത്തുക, ബംഗ്ലൂര്‍ സ്ഫോടന കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പി.ഡി.പി.സംസ്ഥാന ട്രഷറര്‍ അജിത്‌ കുമാര്‍ ആസാദ് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, പനവൂര്‍ ഹസ്സന്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ബീമാപ്പള്ളി യൂസുഫ്, ബീമാപ്പള്ളി ഷാഫി, നടയര ജബ്ബാര്‍, വള്ളക്കടവ് സിദ്ധീഖ്, അണ്ടൂര്‍കോണം സുല്‍ഫി, പൂവച്ചല്‍ സലിം, തോട്ടമുക്ക് നവാസ്, നഗരൂര്‍ റഫീഖ്, ഒറ്റപ്പന അസീം, കിള്ളി അജീര്‍, നൌഷാദ് മൌലവി, അമ്പലത്തറ ബഷീര്‍, അബ്ദുല്‍ സലാം, കല്ലമ്പലം ബദര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. 

മഅദനി വിഷയത്തില്‍ വി.എസിന്റെ നിലപാട് നന്ദികേട് : സുബൈര്‍ സബാഹി

ആലപ്പുഴ: മഅദനിയോടുള്ള നീതിനിഷേധത്തിനെതിരെ പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയമാര്‍ച്ച് നടത്തി. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ നാടുകടത്തപ്പെട്ട മഅദനി ജീവിച്ചിരിപ്പുണ്ടോയെന്നുപോലും അന്വേഷിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിലപാട് നന്ദികേടാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജനറലാസ്​പത്രി ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് ഇരുമ്പുപാലം പോസ്റ്റോഫീസിനുമുന്നില്‍ സമാപിച്ചു.

ജില്ലാ പ്രസിഡന്റ് മാഹീന്‍ ബാദുഷാ മൗലവി, സെക്രട്ടറി സുനീര്‍ ഇസ്മയില്‍, എ. അന്‍സാരി, ഷാജികൃഷ്ണന്‍, വി.എം. ഷെരീഫ്, രാമന്‍ചിറ ഷറഫുദ്ദീന്‍, സീനാ ഷാജഹാന്‍, ടി.എം. രാജ, സിയാദ് കാസിം, ഇ. ഹബീബ്, ബദറുദ്ദീന്‍, കെ.എം. നാസര്‍, സി.എം. ജബ്ബാര്‍, ഷാജഹാന്‍ പുന്തല, എന്നിവര്‍ നേതൃത്വം നല്കി. 

മഅദനി വിഷയം ഇരുമുന്നണികളും നിലപാട് വ്യക്തമാക്കണം - അഡ്വ.അക്ബര്‍ അലി

തിരൂര്‍: അബ്ദുന്നാസര്‍ മഅദനിയുടെ അന്യായമായ ജയില്‍വാസത്തെ സംബന്ധിച്ച് ഇരുമുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബറലി ആവശ്യപ്പെട്ടു. മഅദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് പി.ഡി.പി മലപ്പുറം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരൂര്‍ ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാപ്രസിഡന്റ് ബാപ്പു പുത്തനത്താണി അധ്യക്ഷത വഹിച്ചു. ഐ.എസ.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ഹനീഫ പുത്തനത്താണി, സക്കീര്‍ പരപ്പനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ജഅഫറലി ദാരിമി, എം.എ.അഹ്മദ് കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ.ഷംസുദ്ദീന്‍ സ്വാഗതവും കെ.പി.എ സത്താര്‍ നന്ദിയും പറഞ്ഞു.

തിരൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ചിന് ജില്ലാ നേതാക്കളായ എന്‍.എം. സിദ്ദീഖ്, അലി കാടാമ്പുഴ, ശശി പൂവന്‍ചിന, അസീസ് വെളിയങ്കോട്, ഗഫൂര്‍ വാവൂര്‍, നാസര്‍ വള്ളുവങ്ങാട്, സുല്‍ഫിക്കര്‍ അലി എന്നിവര്‍ നേതൃത്വംനല്‍കി.

മഅദനിയുടെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടു വരണം : നിസാര്‍ മേത്തര്‍


കാസര്‍കോട് : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസ് കര്‍ണ്ണാടകയില്‍ നിന്നും മാറ്റി മറ്റൊരു സംസ്ഥാനത്ത് വിചാരണ ചെയ്യണമെന്നും അരസ്ടിനു പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നിസാര്‍ മേത്തര്‍ ആവശ്യപ്പെട്ടു. പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന മഅദനി മോചന സമരത്തിന്റെ ഭാഗമായി പി.ഡി.പി.കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്റ്റീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സലിം പടന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എം.എം.കെ.സിദ്ദിഖ്,മുഹമ്മദ് ബെള്ളൂര്‍, അബ്ദുറഹിമാന്‍ തെരുവത്ത്, ഹസൈനാര്‍ ബെണ്ടിച്ചാല്‍, അഷ്‌റഫ്‌ കുമ്പടാജെ, അതീഖ് റഹ്മാന്‍, അബ്ദുല്‍ റഹ്മാന്‍ സീതാംഗോളി, ആബിദ് മഞ്ഞം പാറ, ഖാലിദ്,
ബഷീര്‍ കുഞ്ചത്തൂര്‍, കെ പി മുഹമ്മദ്, ഉബൈദ് മുട്ടുംന്തല, സാദിഖ് മുളിയടുക്ക, അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍ ബാവ തങ്ങള്‍, ഇസ്ഹാഖ് കന്തല്‍  റഷീദ് മുട്ടുംന്തല തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും, ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു. 

പി.ഡി.പി. ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

തൊടുപുഴ: അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നിഷേധിക്കുന്നുവെന്നാരോപിച്ച് പി.ഡി.പി. തൊടുപുഴ ബി.എസ്.എന്‍.എല്‍. ഓഫീസിനു മുന്നില്‍ മാര്‍ച്ച് നടത്തി. പി.ഡി.പി. ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം. ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് കളരിക്കല്‍, ആലക്കോട് കരിം, എം.എം. ഇസ്മായില്‍, പി.എ. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.


പി.ഡി.പി.പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പത്തനംതിട്ട: ബംഗ്ലൂര്‍ സ്ഫോടന കേസ്സില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടു     ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ജില്ലാ കമ്മിറ്റി നടത്തിയ പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണയും സംസ്ഥാന കൗണ്‍സില്‍ അംഗം അയൂബ് ഖാന്‍ ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ റഷീദ് പത്തനംതിട്ട, ഹബീബ് റഹ്മാന്‍ പന്തളം, ജില്ലാ പ്രസിഡന്റ് റസാഖ് മണ്ണടി, സലിം, സക്കീര്‍ ഹുസൈന്‍, ഭവാനി ചെല്ലപ്പന്‍, ഇസ്മായില്‍ സാഹിബ്, എം.എസ്.അബ്ദുള്‍ ജബ്ബാര്‍, സിയാദ്, പഴകുളം ഇബ്രാഹിംകുട്ടി, ലത്തീഫ്, അഷറഫ്, ജലാല്‍, ഹനീഫ എന്നിവര്‍ പ്രസംഗിച്ചു

മഅദനിക്ക് ജാമ്യം നിഷേധിക്കുന്നത് കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം : മുഹമ്മദ്‌ റജീബ്

കൊച്ചി:  കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് അബ്ദുല്‍ നാസ്സര്‍ മഅദനിക്ക്  സാമാനി നീതിയും ജാമ്യവും ലഭിക്കാതിരിക്കാനുമുള്ള ശ്രമം നടത്തുന്നതെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു. മഅദനിക്ക് നീതി നല്‍കുക, വിചാരണ കര്‍ണ്ണാടകക്ക്  പുറത്തു നടത്തുക, ബംഗ്ലൂര്‍ സ്ഫോടന കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി ആലുവ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് പി.ഡി.പി. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇല്ലാക്കഥകളും  കള്ള തെളിവുകളും ഉണ്ടാക്കിയാണ് ബംഗ്ലൂര്‍ സ്ഫോടന കേസ്സില്‍ മഅദനിയെ പ്രതി ചേര്‍ത്തത്. അതേ പേരും നുണകളും കള്ള സാക്ഷി മൊഴികളും കോടതിക്ക് മുമ്പില്‍ എത്തിച്ചു മഅദനിക്ക് ലഭിക്കേണ്ട സാമാന്യ നീതിയും പൌരാവകാശങ്ങളും തടയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതൊരു രാജ്യവും അന്താരാഷ്‌ട്ര തലത്തില്‍ ആദരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നത് പൌരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമ്പോഴാണെന്നും മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു.

  

പി.ഡി.പി. ജില്ലാ പ്രസിഡണ്ട്‌ കെ.കെ.വീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എ.മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കള്‍, ആലുവ മണ്ഡലം പ്രസിഡണ്ട്‌ നാസ്സര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

26.2.11


മഅദനിയുടെ ജാമ്യം : സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും - ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം

ബംഗളൂരു: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കുമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ഭാരവാഹികള്‍ അറിയിച്ചു.

മഅദനി കേസില്‍ ഹൈകോടതി ജാമ്യാപേക്ഷ തള്ളി വിധി പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും വിധി പകര്‍പ്പ് നിയമപ്രകാരം നല്‍കാത്തതിനാല്‍ സുപ്രീം കോടതിയില്‍ പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ഭാരവാഹികള്‍ പറഞ്ഞു.

കര്‍ണാടക പൊലീസിന്റെ ആവശ്യാനുസരണം ഏഴെട്ട് തവണ കേസ് വിധി പറയാന്‍ മാറ്റിവെച്ചശേഷമാണ് വിധി ഉണ്ടായതുതന്നെ.കഴിയുന്നിടത്തോളം കാലതാമസം വരുത്തുകയെന്നത് സര്‍ക്കാര്‍ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. മഅദനി കേസ് വിചാരണക്കുവേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക കോടതി ജയിലിനുള്ളില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ പട്ടാള കോടതിയുടെ ശൈലിയാണിത്. പ്രത്യേക കോടതിയില്‍ അഭിഭാഷകനെ ഏര്‍പ്പാട് ചെയ്യാന്‍പോലും മഅദനിക്ക് അനുവാദം നല്‍കാതെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്.

ഇപ്പോള്‍ സൂഫിയ മഅദനിയെക്കൂടി കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മഅദനിക്കെതിരെ നടക്കുന്ന അധികാരി വര്‍ഗ ഗൂഢാലോചനക്കും നീതി നിഷേധത്തിനുമെതിരെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ പ്രചാരണ പരിപാടി ആരംഭിക്കുമെന്നും അറിയിച്ചു.

ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്‍മാന്‍ സെബാസ്റ്റിയന്‍ പോള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, മഅദനി ഫോറം സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ശഹീര്‍ മൗലവി, ജാമിഅ അന്‍വാര്‍ശ്ശേരി പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുല്‍ ഹമീദ് മൗലവി എന്നിവരാണ് മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷനുകള്‍ 25 മുതല്‍

തിരൂരങ്ങാടി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നിലപാടുകള്‍ സ്വരൂപിക്കാന്‍ മലപ്പുറം ജില്ലയിലെ പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷനുകള്‍ 25 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

25 ന് രണ്ടുമണിക്ക് വേങ്ങര വ്യാപാരഭവനില്‍ വേങ്ങര മണ്ഡലം കണ്‍വെന്‍ഷനും ചെമ്മാട്ട് എറപറമ്പന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ തിരൂരങ്ങാടി മണ്ഡലം കണ്‍വെന്‍ഷനും നടക്കും. കണ്‍വെന്‍ഷനുകള്‍ യഥാക്രമം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വര്‍ക്കല രാജ്, സുബൈര്‍ സബാഹി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

27 ന് വൈകീട്ട് ആറുമണിക്കാണ് വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍. ചേളാരിയില്‍ നടക്കുന്ന പരിപാടി സംസ്ഥാന ട്രഷറര്‍ അജിത്ത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ വര്‍ക്കിങ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ എന്നിവര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ വേങ്ങര മണ്ഡലം പ്രസിഡന്റ് കുരുണിയന്‍ ചേക്കു, അയ്യപ്പന്‍ എ.ആര്‍.നഗര്‍, അഷ്‌റഫ് ഊരകം, സി.സൈനുദ്ദീന്‍ എന്നിവരും പങ്കെടുത്തു.

21.2.11


കേരളപുരം ബോംബ് സ്‌ഫോടനം കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുക - പി.ഡി.പി.

കൊല്ലം: കേരളപുരം പട്ടാണിമുക്കില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സ്‌ഫോടനത്തില്‍ പരിക്കേറ്റ ബി.ജെ.പി. - ബി.എം.എസ്. പ്രവര്‍ത്തകനായ സലിംകുമാറിന്റെ വെളിയത്തുള്ള ഭാര്യാവീടിനു സമീപത്താണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സ്‌ഫോടനമുണ്ടായത്. വെളിയം സ്‌ഫോടനത്തിന്റെ കുറ്റവാളികളെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ വെളിയം, കേരളപുരം സ്‌ഫോടനങ്ങളുടെ പരസ്​പരബന്ധവും സംഘപരിവാര്‍ ശക്തികളുടെ പങ്കും ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് മൈലക്കാട് ഷാ, സെക്രട്ടറി സുനില്‍ ഷാ, അഡ്വ.സുജന്‍,  ബിഎന്‍. ശശികുമാര്‍, ഷമീര്‍ തേവലക്കര, കേരളപുരം ഫൈസല്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

19.2.11


മഅദനി മോചനം പി.ഡി.പി. സമരം ശക്തമാക്കുന്നു

കൊച്ചി : മഅദനി കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക, കര്‍ണ്ണാടകക്ക് പുറത്തു വിചാരണ നടത്തുക, ഗൂഡാലോചന പുറത്ത്  കൊണ്ടു വരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി. സമര പരിപാടികള്‍ ശക്തമാക്കുന്നു. പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് സമര പരിപാടികള്‍ നടക്കുന്നത്.  പ്രക്ഷോഭ പരിപാടികളുടെ ഒന്നാംഘട്ടമായി ഫെബ്രുവരി 23-ന് മുഴുവന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കും. 27-നു സാംസ്‌കാരിക നായകരുടെ പിന്തുണതേടി തൃശ്ശൂരില്‍ സാംസ്കാരിക കൂട്ടായ്മ നടത്തും. തുടര്‍ന്ന് 28-നു പതിനാലു ജില്ലകളില്ലെയും കേന്ദ്ര ഭരണ സ്ഥാപനങ്ങളിലേക്ക് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.  മാര്‍ച്ച് 21-നു കര്‍ണ്ണാടകയിലെ  മന്ത്രിമാര്‍ക്ക് നിവേദനം നല്‍കും. 13-നു കര്‍ണ്ണാടകയിലേക്ക്   പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹുജന മാര്‍ച്ചും നടത്തും. മാര്‍ച്ച് ഈ മാസം 28-നു തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും

മഅദനി കേസ്, കര്‍ണ്ണാടകത്തിനു പുറത്തു വിചാരണ നടത്തണം : പി.സി.എഫ്.

ദുബായ് : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസ്സില്‍ നീതിപൂര്‍വ്വകമായ വിചാരണ ഉറപ്പു വരുത്താന്‍ കര്‍ണ്ണാടകത്തിന് പുറത്തു കേസ്സിന്റെ വിചാരണ നടത്തണമെന്നും, മഅദനിയുടെ അറസ്റ്റിനു പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും പി.സി.എഫ്.ദുബായ് കമ്മിറ്റി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അഭിഭാഷകരെ പോലും അറിയിക്കാതെ കേസ്സിന്റെ വിചാരണ തുടങ്ങിയതും സാക്ഷികളെ സ്വാധീനിച്ചാണ് മൊഴി രേഖപ്പെടുത്തിയതെന്ന തെഹല്‍ക റിപ്പോര്‍ട്ടറുടെ കണ്ടെത്തലും കേസ്സില്‍ ബാഹ്യ ശക്തികള്‍ ഇടപെടുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണെന്നും അതുകൊണ്ട് തന്നെ സംഘ പരിവാര്‍ ഭരണം കയ്യാളുന്ന കര്‍ണ്ണാടകയില്‍ ഒരു നീതിപൂര്‍വ്വകമായ വിചാരണ നടക്കില്ലെന്നും പി.സി.എഫ്.ചൂണ്ടിക്കാട്ടി. മഅദനി കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക, കര്‍ണ്ണാടകക്ക് പുറത്തു വിചാരണ നടത്തുക, ഗൂഡാലോചന പുറത്ത് കൊണ്ടു വരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.നടത്തുന്ന മുഴുവന്‍ സമര പരിപാടികള്‍ക്കും പി.സി.എഫ്.ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

മുഹമ്മദ്‌ മെഹറൂഫിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക പൊതുയോഗം അസീസ്‌ ബാവ തിരുമ്പാടി ഉത്ഘാടനം ചെയ്തു. ബഷീര്‍ പട്ടാമ്പി സ്വാഗതവും എം.ടി.ഷമീര്‍ നന്ദിയും പറഞ്ഞു. ഷാജി പുത്തന്‍പള്ളി, ജാഫര്‍ മോങ്ങം, സൈതലവി ചുള്ളിപ്പാറ, അന്‍വര്‍ ഓയൂര്‍, സൈനുദ്ധീന്‍ കൊണ്ടോട്ടി,യാസിര്‍ താനൂര്‍, ഉമര്‍ ചാലിശ്ശേരി, ഷമീര്‍ കൊട്ടാരക്കര എന്നിവര്‍ സംസാരിച്ചു.പി.സി.എഫ്. ദുബായ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

ദുബായ് കമ്മിറ്റി ഭാരവാഹികള്‍

ബഷീര്‍ പട്ടാമ്പി (പ്രസിഡണ്ട്‌, മുഹമ്മദ്‌ ഷാ കൊട്ടാരക്കര, ഹക്കീം വാഴക്കാലായി പത്തനംതിട്ട, ഷാനി മുഹമ്മദ്‌ ഹനീഫ), മുഹമ്മദ്‌ മെഹറൂഫ് (ജനറല്‍ സെക്രട്ടറി), അസീസ്‌ ബാവ തിരുവമ്പാടി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), റഹീം ആലുവ, മൊയ്തുണ്ണി ചങ്ങരംകുളം, നജീബ് ഹംസ മണലൂര്‍ (ജോയിന്റ് സെക്രട്ടറി), എം.ടി.ഷമീര്‍ പാലക്കാട്ട് (ട്രഷറര്‍)

പി സി എഫ് ഒമാന്‍ കമ്മിറ്റി ഭാരവാഹികള്‍

ഒമാന്‍ : പി.സി.എഫ്.ഒമാന്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും സീബ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍ നടന്നു.
ഹമീദ് കൂരാച്ചുണ്ട് പ്രസിഡണ്ട്, മുഹമ്മദ് ബഷീര്‍ പാലച്ചിറ ജനറല്‍ സെക്രട്ടറി , സലാം അന്സാദ് ആറ്റിങ്ങല്‍ , നൌഷാദ് കുന്നപ്പള്ളി ( വൈ.പ്രസിഡണ്ട്) , അന്‍സാര്‍ കേരളപുരം , നിസാം ആലപ്പുഴ (ജോയിന്റ് സെക്രട്ടറി), അനില്‍ ഹരിപ്പാട് ഖജാന്‍ജിഎന്നിവരാണു പുതിയ ഭാരവാഹികള്‍. സുബൈര്‍ മൌലവി തിരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. മേഖലാ ഓര്‍ഗനൈസറായി റസാഖ് പാലക്കാടിനെ തീരുമാനിച്ചു ,റുഷ്ദി ബാലരാമപുരം, അലാവുദ്ദീന്‍, അന്‍സാരി ആലപ്പുഴ, നിയാസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

16.2.11


'മഅദനികേസ്: കോയമ്പത്തൂര്‍ ആവര്‍ത്തനത്തിന്റെ സൂചന' : വര്‍ക്കല രാജ്

പത്തനംതിട്ട: കള്ളസാക്ഷി മൊഴികളുടെയും വ്യാജ തെളിവുകളുടെയും അടിസ്ഥാനത്തില്‍ മഅദ്‌നിയെ വീണ്ടും ജയിലിലിട്ട് പീഡിപ്പിക്കാനുള്ള സൂചനയാണ് കര്‍ണാടക ഹൈകോടതി ജാമ്യം തള്ളിക്കൊണ്ട് പ്രകടിപ്പിച്ചതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്. പി.ഡി.പി ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാഷിസ്റ്റ് സാമ്രാജ്യത്വ അജണ്ടകള്‍ക്ക് മുന്നില്‍ പി.ഡി.പി ഒരു കാലത്തും അനുരഞ്ജനത്തിനില്ലെന്നും രാജ്യസുരക്ഷക്ക് മഅദനിയും കുടുംബവും ജയിലില്‍ കഴിഞ്ഞാല്‍ മതിയെന്ന നീക്കത്തിനെതിരായി ജനാധിപത്യ മതേതര വിശ്വാസികളെ സംഘടിപ്പിച്ച് സമര പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും വര്‍ക്കല രാജ് അറിയിച്ചു.റഷീദ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു.

ഹബീബ് റഹ്മാന്‍, എന്‍. കെ. ആര്‍. ഷാജി, അന്‍സീം പറക്കവെട്ടി, എം. ആര്‍. ഹരിദാസ്, സലീം പെരുമ്പട്ടിക്കാട്ടില്‍, റസാഖ് മണ്ണടി, ഇബ്രാഹിംകുട്ടി, എം. എസ്. അബ്ദുല്‍ ജബ്ബാര്‍, അഷ്‌റഫ് അലങ്കാരത്ത്, സീയാദ് തോണിയാന്‍കുഴിയില്‍, സക്കീര്‍ ഹുസൈന്‍‍, നിവാസ് പന്തളം, ശിവാനന്ദ് എന്നിവര്‍ സംസാരിച്ചു

15.2.11


പി.ഡി.പി. കര്‍ണ്ണാടക മാര്‍ച്ച് ഈ മാസം 28 ന് ആരംഭിക്കും

കൊച്ചി: മഅദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കാട്ടുന്ന പകപോക്കല്‍ നടപടിയില്‍ സി.പി.എം. അഭിപ്രായം പറയണമെന്ന് പി.ഡി.പി. ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം.ആരെയാണ് ഭയക്കുന്നതെന്ന് പി.ഡി.പി.വക്താവ് സുബൈര്‍ സബാഹി പത്ര സമ്മേളനത്തില്‍ ചോദിച്ചു. അഭിഭാഷകനെ പോലും അറിയിക്കാതെ കുറ്റപത്രം നല്‍കലും വിചാരണ നടത്തലും  നീതിന്യായ സംവിധാനത്തിന് തന്നെ കളങ്കമാണ്.  വിചാരണ കോടതി പട്ടാള കോടതിക്ക് സമാനമായിരിക്കുകയാണെന്നും  സബാഹി പറഞ്ഞു. മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ യു.ഡി.എഫും തങ്ങളുടെ നയം വ്യക്തമാക്കണം.

മഅദനിയുടെ ജാമ്യം നിഷേധിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദഗതികള്‍ അസത്യവും തെറ്റിദ്ധാരണാജനകവുമാണ്. ജാമ്യം നല്‍കിയാല്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന വാദം, ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള അവഹേളനമാണ്.2007 ആഗസ്ത് 1 മുതല്‍ 2010 ആഗസ്ത് 17 വരെ കേരള സര്‍ക്കാരിന്റെ ബി കാറ്റഗറി സുരക്ഷയില്‍ താമസിക്കുകയും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരിക്കുകയും ചെയ്ത മഅദനി എങ്ങിനെയാണ് ഈ കാലയളവില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയതെന്ന് ബി.ജെ.പി.സര്‍ക്കാര്‍ വിശദീകരിക്കണം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കും. മഅദനിക്കെതിരെ ബി.ജെ.പി.സര്‍ക്കാര്‍ തുടരുന്ന പകപോക്കലിനെതിരെ പി.ഡി.പി.കര്‍ണ്ണാടക മാര്‍ച്ച് നടത്തുമെന്നും സബാഹി പറഞ്ഞു.
ഈ മാസം 28  ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച്‌ അടുത്ത മാസം 13 ന് കര്‍ണ്ണാടകയിലെത്തും.  

മഅദനി ക്രൂരമായ നീതിനിഷേധത്തിന്റെ ഇര : അഡ്വ.പി.എ.പൌരന്‍

മലപ്പുറം : പി.ഡി.പി.ചെയര്‍മാന്‍ അട്ബുല്‍ നാസ്സര്‍ മഅദനി ഇന്ത്യയിലെ ക്രൂരമായ നീതിനിഷേധത്തിന്റെ ഇരയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.പി.എ.പൌരന്‍ അഭിപ്രായപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു അധികാരമെന്നു ഉറക്കെ വിളിച്ചു പറഞ്ഞതിന്റെ പേരിലാണു മഅ‌ദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലിടച്ചതെന്നും അദ്ദേഹം പറഞ്ഞു.


അബ്ദുല്‍ നാസ്സര്‍ മഅദനിയെ മോചിപ്പിക്കുക, പെണ്‍വാണിഭ മാഫിയ സംഘങ്ങളെ തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടു ഇന്ത്യന്‍ സ്റ്റുഡനട്സ് ഫെഡറേഷന്‍ (ഐ.എസ്.എഫ്.) മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ്‌ പടിക്കല്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എസ്.എഫ്. ജില്ലാ പ്രസിഡണ്ട്‌ ഉസ്മാന്‍ കാച്ചടി അധ്യക്ഷത വഹിച്ചു. ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, വുമണ്സ് ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട്‌ ശ്രീജാ മോന്‍, പി.ഡി.പി.കേന്ദ്ര കമ്മിറ്റി അംഗം റിട്ടയേര്‍ഡ്‌ ഡി.വൈ.എസ്.പി. തോമാസ് മാഞ്ഞൂരാന്‍, പി.ഡി.പി.സംസ്ഥാന കമ്മിറ്റി അംഗം അലി കാടാമ്പുഴ, പി.ഡി.പി.സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി,ഇല്ലാ പ്രസിഡണ്ട്‌ ഹാജി ബാപ്പു പുത്തനത്താണി, ജില്ലാ സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്‌, സക്കീര്‍ പരപ്പനങ്ങാടി, എന്‍.എ സിദ്ദീഖ്‌ താനൂര്‍, അന്‍സര്‍ഷാ എന്നിവര്‍ പ്രസംഗിച്ചു.

സമാപന യോഗത്തില്‍ പി.ഡി.പി സംസ്‌ഥാന സെക്രട്ടറിയേറ്റംഗം ഹനീഫ പുത്തനത്താണി, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വേലായുധന്‍ വെന്നിയൂര്‍, പരമാനന്ദന്‍ മങ്കട, അലവി കക്കാടന്‍ പ്രസംഗിച്ചു. പി.ഡി.പി. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട്‌ പി.കരുണാകരന്‍ നാരങ്ങ നീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.

പി.ഡി.പി.കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചു

പൂച്ചാക്കല്‍ മണ്ഡലം കമ്മിറ്റി

പി.വി. സുലൈമാന്‍ (പ്രസി.), ടി.ബി. ഇക്ബാല്‍ (സെക്ര.), ബഷീര്‍, ഹാഷിം, ഷാഹുല്‍ ഹമീദ്, സലി (ജോ. സെക്ര.), യൂസുഫ് (ട്രഷ.).


പത്തനംതിട്ട ജില്ലാ കമ്മിറ്റി
റസാക്ക് മണ്ണടി (പ്രസി), എം.ആര്‍.ഹരിദാസ്, സലിം (വൈസ് പ്രസി.), അന്‍സിം പറക്കവെട്ടി (സെക്ര), സക്കീര്‍ ഹുസൈന്‍, നിവാസ് (ജോ.സെക്ര.), ഹനീഷ് (ഖജാ.) 

കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി
ഐ.എസ്.സക്കീര്‍ ഹുസൈന്‍ (പ്രസി.), സലിം പടന്ന, ഹനീഫ മഞ്ചേശ്വരം (വൈ. പ്രസി.) യൂനുസ് തളങ്കര (ജന. സെക്ര.), മുഹമ്മദ് ബള്ളൂര്‍ (വര്‍ക്കിങ് സെക്ര.), ബഷീര്‍ കുഞ്ചത്തൂര്‍, ഉബൈദ് മുട്ടുന്തല (സെക്ര.), സയ്യദ് ഉമ്മറുല്‍ ഫാറുഖ് തങ്ങള്‍ (ഖജാ.).

കോതമംഗലം മണ്ഡലം കമ്മിറ്റി

സലാം വെള്ളക്കാമറ്റം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എം.എസ്. ആലിക്കുട്ടി, സെക്രട്ടറി വി.എം. അലിയാര്‍, ജോയിന്റ് സെക്രട്ടറി സി.പി. സുബൈര്‍, ടി.എം. അലി ട്രഷറര്‍

ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റി

ശാസ്താംകോട്ട: പി.ഡി.പി. ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജഹാന്‍ (പ്രസി.), അഷ്‌റഫ് (വര്‍ക്കിങ് പ്രസിഡന്റ്), ഷറഫ് കുറ്റിയില്‍ (വൈ. പ്രസി.), ഹമീദ് കല്ലുവിള (വൈ. പ്രസി.), അന്‍സര്‍ (സെക്രട്ടറി), ഷംനാദ്, ഷെമീര്‍ (ജോ. സെക്ര.), സജാദ് (ട്രഷ.).

13.2.11

ജാമ്യാപേക്ഷ നിരസിച്ചതില്‍ വ്യാപക പ്രതിഷേധം


മഅദനിക്ക് ജാമ്യം നിഷേധിച്ചത് ദൗര്‍ഭാഗ്യകരം-മുസ്‌ലിം സംയുക്തവേദി 


തിരുവനന്തപുരം: അബ്ദുന്നാസര്‍മഅദനിക്ക് ജാമ്യം നിഷേധിച്ച കര്‍ണാടക ഹൈക്കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്ന് കേരള മുസ്‌ലിംസംയുക്തവേദി സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.

അഴിമതിക്കും പക്ഷപാതിത്വത്തിനും കുപ്രസിദ്ധിയാര്‍ജിച്ച കര്‍ണാടക സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍ ഉന്നയിച്ച അടിസ്ഥാനരഹിതവും അപകടകരവുമായ ആരോപണങ്ങളെ അപ്പാടെ അംഗീകരിച്ചുള്ള വിധ നീതിപീഠങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നവരില്‍ നിരാശയുണ്ടാക്കും.

സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലിംമൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ അബ്ദുല്‍റസാഖ്മൗലവി, വൈ.എം.ഹനീഫാമൗലവി കൊല്ലം, വി.എച്ച്.അലിയാര്‍മൗലവി, ചേലക്കുളം അബ്ദുല്‍ഹമീദ്മൗലവി, മുഹമ്മദ്‌സാലിഹ്മൗലവി അല്‍ ഖാസിമി, അബ്ദുല്‍മജീദ്‌നദ്‌വി, അബ്ദുല്‍സലാംമൗലവി ഈരാറ്റുപേട്ട, സയ്യിദ് പൂക്കോയതങ്ങള്‍, സയ്യിദ് മുനീബ്തങ്ങള്‍ സഖാഫി മലപ്പുറം, ഹാഫിസ്‌സുലൈമാന്‍മൗലവി, ഹാഫിസ്‌റഫീഖ്മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
  
പൊന്നാനി പ്രതിഷേധപ്രകടനം നടത്തി


പൊന്നാനി: മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. അസീസ് വെളിയങ്കോട്, എം.എ. അഹമ്മദ് കബീര്‍, ഷാജി മോന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിനു   എം. മൊയ്തുണ്ണി ഹാജി, റഹീം പൊന്നാനി, സി.പി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ഐ.എസ്.എഫ് ജില്ലാ ആസ്ഥാനങ്ങളില്‍ ഏകദിന ഉപവാസ സമരം നടത്തും

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 10 ന് ജില്ലാ ആസ്ഥാനങ്ങളില്‍ ഏകദിന ഉപവാസസമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷമീര്‍ പയ്യനങ്ങാടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറത്ത് നടക്കുന്ന ഉപവാസം പി.യു.സി.ല്‍.നേതാവ് അഡ്വ.പി.എ.പൗരന്‍ ഉദ്ഘാടനം ചെയ്യും.കേരള സര്‍ക്കാരും ഇടതുപക്ഷവും മഅദനിയുടെ മോചനത്തിന് രംഗത്തിറങ്ങണമെന്നും ഷമീര്‍ ആവശ്യപ്പെട്ടു.

ജില്ലാഭാരവാഹികളായ ഉസ്മാന്‍ കാച്ചടി, റഹീം പൊന്നാനി, ഷിഹാബ് കരുവാന്‍കല്ല് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

പി സി എഫ് ഒമാന്‍ കമ്മിറ്റി ഭാരവാഹികള്‍ 
ഒമാന്‍ : പി.സി.എഫ്.ഒമാന്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും സീബ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍ നടന്നു.

ഹമീദ് കൂരാച്ചുണ്ട് പ്രസിഡണ്ട്, മുഹമ്മദ് ബഷീര്‍ പാലച്ചിറ ജനറല്‍ സെക്രട്ടറി , സലാം അന്സാദ് ആറ്റിങ്ങല്‍ , നൌഷാദ് കുന്നപ്പള്ളി ( വൈ.പ്രസിഡണ്ട്) , അന്‍സാര്‍ കേരളപുരം , നിസാം ആലപ്പുഴ (ജോയിന്റ് സെക്രട്ടറി), അനില്‍ ഹരിപ്പാട് ഖജാന്‍ജിഎന്നിവരാണു പുതിയ ഭാരവാഹികള്‍. സുബൈര്‍ മൌലവി തിരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. മേഖലാ ഓര്‍ഗനൈസറായി റസാഖ് പാലക്കാടിനെ തീരുമാനിച്ചു ,റുഷ്ദി ബാലരാമപുരം, അലാവുദ്ദീന്‍, അന്‍സാരി ആലപ്പുഴ, നിയാസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. 

തിരൂരങ്ങാടി: പി.ഡി.പി. നന്നമ്പ്ര പഞ്ചായത്ത് സമ്മേളനത്തിന് കൊടിഞ്ഞിയില്‍ തുടക്കമായി


മലപ്പുറം : പി.ഡി.പി. നന്നമ്പ്ര  പഞ്ചായത്ത് സമ്മേളനത്തിന് കൊടിഞ്ഞിയില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.എ. റസാഖ് ഹാജി പതാക ഉയര്‍ത്തി. ഇന്നു  രാവിലെ 10ന് വെള്ളിയാമ്പുറത്ത് നടക്കുന്ന കുടുംബ സംഗമം പി.ഡി.പി. വനിതാവിഭാഗം സംസ്ഥാന പ്രസിഡണ്ട്‌ ശ്രീജാ മോഹന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് നടക്കുന്ന തൊഴിലാളി സമ്മേളനം അഹമ്മദ് കബീറും പ്രവാസി കൂട്ടായ്മ പി.സി.എഫ്. സൗദി കമ്മിറ്റി പ്രതിനിധി ഉമര്‍ മേലാറ്റൂരും ഉദ്ഘാടനം ചെയ്യും.

13ന് വൈകീട്ട് നാലരക്ക് പാണ്ടിമുറ്റത്ത് നിന്ന് പ്രവര്‍ത്തക റാലി തുടങ്ങും. എം.എ. റസാഖ് ഹാജി, ആബിദ് വെള്ളിയാമ്പുറം, കാഞ്ഞിരസമദ്, അബ്ദുള്‍ ഹഖ് തെയ്യാല, ഹസ്സന്‍ തിരുത്തി എന്നിവര്‍ സമ്മേളന പരിപാടികള്‍ വിശദീകരിച്ചു