കേരളപുരം ബോംബ് സ്‌ഫോടനം കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുക - പി.ഡി.പി.
കൊല്ലം: കേരളപുരം പട്ടാണിമുക്കില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ ബി.ജെ.പി. - ബി.എം.എസ്. പ്രവര്‍ത്തകനായ സലിംകുമാറിന്റെ വെളിയത്തുള്ള ഭാര്യാവീടിനു സമീപത്താണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സ്‌ഫോടനമുണ്ടായത്. വെളിയം സ്‌ഫോടനത്തിന്റെ കുറ്റവാളികളെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ വെളിയം, കേരളപുരം സ്‌ഫോടനങ്ങളുടെ പരസ്പരബന്ധവും സംഘപരിവാര്‍ ശക്തികളുടെ പങ്കും ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് മൈലക്കാട് ഷാ, സെക്രട്ടറി സുനില്‍ ഷാ, അഡ്വ.സുജന്‍, ബിഎന്‍. ശശികുമാര്‍, ഷമീര്‍ തേവലക്കര, കേരളപുരം ഫൈസല്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment