പി.ഡി.പി. കര്‍ണ്ണാടക മാര്‍ച്ച് ഈ മാസം 28 ന് ആരംഭിക്കും
കൊച്ചി: മഅദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കാട്ടുന്ന പകപോക്കല്‍ നടപടിയില്‍ സി.പി.എം. അഭിപ്രായം പറയണമെന്ന് പി.ഡി.പി. ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം.ആരെയാണ് ഭയക്കുന്നതെന്ന് പി.ഡി.പി.വക്താവ് സുബൈര്‍ സബാഹി പത്ര സമ്മേളനത്തില്‍ ചോദിച്ചു. അഭിഭാഷകനെ പോലും അറിയിക്കാതെ കുറ്റപത്രം നല്‍കലും വിചാരണ നടത്തലും നീതിന്യായ സംവിധാനത്തിന് തന്നെ കളങ്കമാണ്. വിചാരണ കോടതി പട്ടാള കോടതിക്ക് സമാനമായിരിക്കുകയാണെന്നും സബാഹി പറഞ്ഞു. മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ യു.ഡി.എഫും തങ്ങളുടെ നയം വ്യക്തമാക്കണം.
മഅദനിയുടെ ജാമ്യം നിഷേധിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദഗതികള്‍ അസത്യവും തെറ്റിദ്ധാരണാജനകവുമാണ്. ജാമ്യം നല്‍കിയാല്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന വാദം, ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള അവഹേളനമാണ്.2007 ആഗസ്ത് 1 മുതല്‍ 2010 ആഗസ്ത് 17 വരെ കേരള സര്‍ക്കാരിന്റെ ബി കാറ്റഗറി സുരക്ഷയില്‍ താമസിക്കുകയും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരിക്കുകയും ചെയ്ത മഅദനി എങ്ങിനെയാണ് ഈ കാലയളവില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയതെന്ന് ബി.ജെ.പി.സര്‍ക്കാര്‍ വിശദീകരിക്കണം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കും. മഅദനിക്കെതിരെ ബി.ജെ.പി.സര്‍ക്കാര്‍ തുടരുന്ന പകപോക്കലിനെതിരെ പി.ഡി.പി.കര്‍ണ്ണാടക മാര്‍ച്ച് നടത്തുമെന്നും സബാഹി പറഞ്ഞു.
ഈ മാസം 28 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അടുത്ത മാസം 13 ന് കര്‍ണ്ണാടകയിലെത്തും.
മഅദനി ക്രൂരമായ നീതിനിഷേധത്തിന്റെ ഇര : അഡ്വ.പി.എ.പൌരന്‍
മലപ്പുറം : പി.ഡി.പി.ചെയര്‍മാന്‍ അട്ബുല്‍ നാസ്സര്‍ മഅദനി ഇന്ത്യയിലെ ക്രൂരമായ നീതിനിഷേധത്തിന്റെ ഇരയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.പി.എ.പൌരന്‍ അഭിപ്രായപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു അധികാരമെന്നു ഉറക്കെ വിളിച്ചു പറഞ്ഞതിന്റെ പേരിലാണു മഅദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലിടച്ചതെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്‍ നാസ്സര്‍ മഅദനിയെ മോചിപ്പിക്കുക, പെണ്‍വാണിഭ മാഫിയ സംഘങ്ങളെ തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടു ഇന്ത്യന്‍ സ്റ്റുഡനട്സ് ഫെഡറേഷന്‍ (ഐ.എസ്.എഫ്.) മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് പടിക്കല്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഉസ്മാന്‍ കാച്ചടി അധ്യക്ഷത വഹിച്ചു. ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ പയ്യനങ്ങാടി, വുമണ്സ് ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ശ്രീജാ മോന്‍, പി.ഡി.പി.കേന്ദ്ര കമ്മിറ്റി അംഗം റിട്ടയേര്‍ഡ് ഡി.വൈ.എസ്.പി. തോമാസ് മാഞ്ഞൂരാന്‍, പി.ഡി.പി.സംസ്ഥാന കമ്മിറ്റി അംഗം അലി കാടാമ്പുഴ, പി.ഡി.പി.സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി,ഇല്ലാ പ്രസിഡണ്ട് ഹാജി ബാപ്പു പുത്തനത്താണി, ജില്ലാ സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, സക്കീര്‍ പരപ്പനങ്ങാടി, എന്‍.എ സിദ്ദീഖ് താനൂര്‍, അന്‍സര്‍ഷാ എന്നിവര്‍ പ്രസംഗിച്ചു.
സമാപന യോഗത്തില്‍ പി.ഡി.പി സംസ്‌ഥാന സെക്രട്ടറിയേറ്റംഗം ഹനീഫ പുത്തനത്താണി, ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍, പരമാനന്ദന്‍ മങ്കട, അലവി കക്കാടന്‍ പ്രസംഗിച്ചു. പി.ഡി.പി. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പി.കരുണാകരന്‍ നാരങ്ങ നീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.

പി.ഡി.പി.കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചു
പൂച്ചാക്കല്‍ മണ്ഡലം കമ്മിറ്റി
പി.വി. സുലൈമാന്‍ (പ്രസി.), ടി.ബി. ഇക്ബാല്‍ (സെക്ര.), ബഷീര്‍, ഹാഷിം, ഷാഹുല്‍ ഹമീദ്, സലി (ജോ. സെക്ര.), യൂസുഫ് (ട്രഷ.).
പത്തനംതിട്ട ജില്ലാ കമ്മിറ്റി
റസാക്ക് മണ്ണടി (പ്രസി), എം.ആര്‍.ഹരിദാസ്, സലിം (വൈസ് പ്രസി.), അന്‍സിം പറക്കവെട്ടി (സെക്ര), സക്കീര്‍ ഹുസൈന്‍, നിവാസ് (ജോ.സെക്ര.), ഹനീഷ് (ഖജാ.)
കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി
ഐ.എസ്.സക്കീര്‍ ഹുസൈന്‍ (പ്രസി.), സലിം പടന്ന, ഹനീഫ മഞ്ചേശ്വരം (വൈ. പ്രസി.) യൂനുസ് തളങ്കര (ജന. സെക്ര.), മുഹമ്മദ് ബള്ളൂര്‍ (വര്‍ക്കിങ് സെക്ര.), ബഷീര്‍ കുഞ്ചത്തൂര്‍, ഉബൈദ് മുട്ടുന്തല (സെക്ര.), സയ്യദ് ഉമ്മറുല്‍ ഫാറുഖ് തങ്ങള്‍ (ഖജാ.).
കോതമംഗലം മണ്ഡലം കമ്മിറ്റി
സലാം വെള്ളക്കാമറ്റം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എം.എസ്. ആലിക്കുട്ടി, സെക്രട്ടറി വി.എം. അലിയാര്‍, ജോയിന്റ് സെക്രട്ടറി സി.പി. സുബൈര്‍, ടി.എം. അലി ട്രഷറര്‍
ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റി
ശാസ്താംകോട്ട: പി.ഡി.പി. ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജഹാന്‍ (പ്രസി.), അഷ്‌റഫ് (വര്‍ക്കിങ് പ്രസിഡന്റ്), ഷറഫ് കുറ്റിയില്‍ (വൈ. പ്രസി.), ഹമീദ് കല്ലുവിള (വൈ. പ്രസി.), അന്‍സര്‍ (സെക്രട്ടറി), ഷംനാദ്, ഷെമീര്‍ (ജോ. സെക്ര.), സജാദ് (ട്രഷ.).
No comments:
Post a Comment