6.4.11


ബാംഗ്ലൂര്‍ സ്ഫോടനക്കേസ് വിചാരണ നാളെ ആരംഭിക്കും



ബാംഗ്ലൂര്‍ : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ നാളെ മുതല്‍ ആരംഭിക്കും. പരപ്പന അഗ്രഹാര ജയിലിലെ മൂന്നാം നിലയിലുള്ള സിവില്‍ കോടതിയിലാണ് വിചാരണ നടക്കുക. ജസ്റ്റിസ് എച്ച്.എല്‍.ശ്രീനിവാസനാണ് കേസില്‍ വാദം കേള്‍ക്കുന്നത്. അഡ്വ.വിജയകുമാര്‍ റെഡ്ഡിയാണ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍.

2010 ആഗസ്റ്റ് ഏഴിനാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസ്സില്‍ പ്രതിയാക്കി കര്‍ണ്ണാടക പോലീസ് അന്‍വാറുശ്ശേരി യതീഖാനയില്‍ നിന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയെ അറസ്റ്റ് ചെയ്തത്.

\മഅദനിയുടെ പേരില്‍ വോട്ട് പിടിക്കുന്ന വ്യാജന്‍മാരെ തിരിച്ചറിയണം - പി.ഡി.പി

മലപ്പുറം: പി.ഡി.പി. സ്ഥാനാര്‍ത്ഥികളായി തിരൂര്‍ മണ്ഡലത്തില്‍ ബാപ്പു പുത്തനത്താണി, കോട്ടയ്ക്കല്‍ അലികാടാമ്പുഴ, തിരൂരങ്ങാടിയില്‍ ഇബ്രാഹിം തിരൂരങ്ങാടി, വള്ളിക്കുന്നില്‍ സലാം മൂന്നിയൂര്‍ എന്നിവര്‍ മാത്രമാണ് ജില്ലയില്‍ പാര്‍ട്ടിക്കുള്ളതെന്ന് പി.ഡി.പി.മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തല്‍ അറിയിച്ചു.

തങ്ങളുടെ വിജയം ഉറപ്പാക്കാന്‍ മുസ്‌ലിംലീഗ് സ്‌പോണ്‍സര്‍ ചെയ്ത സ്വതന്ത്രരുള്‍പടെയുള്ള ചിലര്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളാണെന്നും പറഞ്ഞ് വോട്ട് തട്ടാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരുമായി മഅദനിക്കോ പാര്‍ട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പാര്‍ട്ടി മത്സരിക്കാത്ത സീറ്റുകളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് അബ്ദുന്നാസിര്‍ മഅദനി പ്രഖ്യാപിക്കുന്നതുവരെ പാര്‍ട്ടിയുടേതല്ലാത്ത ഏതെങ്കിലും സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങില്ല.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ. ഷംസുദ്ദീന്‍, കണ്‍വീനര്‍മാരായ ഹനീഫ പുത്തനത്താണി, യൂസുഫ് പാന്ത്ര, മങ്കട മണ്ഡലം പ്രസിഡന്റ് പരമാനന്ദന്‍ മങ്കട എന്നിവര്‍ പങ്കെടുത്തു.

മൈലക്കാട് ഷായെ വിജയിപ്പിക്കുക : പി.സി.എഫ്.ദുബൈ കൊല്ലം ജില്ലാ കമ്മിറ്റി

ദുബൈ: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചന വിഷയത്തില്‍ ഇരു മുന്നണികളും തുടരുന്ന നിഷേധാത്മക സമീപനത്തിനെതിരെ ശക്തമായ ജനകീയ വികാരം പ്രകടിപ്പിക്കാനുള്ള അവസരമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കാണണമെന്നു പി.സി.എഫ്.കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ മുഴുവന്‍ വൊട്ടര്‍മാരോടും അഭ്യര്‍ത്ഥിച്ചു. കൊല്ലം ജില്ലയില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളായി ഇരവിപുരത്തു നിന്നും മത്സരിക്കുന്ന പി.ഡി.പി.കൊല്ലം ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷായെയും കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ആഡ്വ.വള്ളികുന്നം പ്രസാദിനെയും വിജയിപ്പിക്കാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.

യോഗം പി.സി.എഫ്.ദുബൈ കമ്മിറ്റി വൈ.പ്രസിഡണ്ടും കൊല്ലം ജില്ലാ പ്രസിഡണ്ടുമായ മുഹമ്മദ് ഷാ കൊട്ടാരക്കര ഉത്ഘാടനം ചെയ്തു.പി.സി.എഫ്.ദുബൈ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. ഷാനി മുഹമ്മദ് ഹനീഫ സ്വാഗതവും സാദിഖ് ഓയൂര്‍ നന്ദിയും പറഞ്ഞു. ഇമാമുദ്ദീന്‍ കൊല്ലം, അന്‍വര്‍ ഓയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരവിപുരത്ത് പി.ഡി.പി.പ്രചാരണ വാഹനത്തിനു നെരെ കയ്യേറ്റം

  
അര്‍.എസ്.പി.അക്രമത്തില്‍ പരുക്കേറ്റു ജില്ലാ ആശുപത്രിയില്‍ കഴിയുന്ന അനില്‍കുമാര്‍
കൊല്ലം: ഇരവിപുരം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പി.ഡി.പി.സ്ഥാനാര്‍ത്ഥിയും ജില്ലാ പ്രസിഡണ്ടുമായ മൈലക്കാട് ഷായുടെ പ്രചാരണ വാഹനം തടഞ്ഞു നിര്‍ത്തി സിറ്റിംഗ് എം.എല്‍.എ.യും സ്ഥാനാര്‍ത്ഥിയുമായ എ.എ.അസീസിന്റെ നേത്രിത്വത്തില്‍ അര്‍.എസ്.പി. പ്രവര്‍ത്തകര്‍ അതിക്രമം നടത്തി. ആക്രമത്തില്‍ പി.ഡി.പി.കുണ്ടറ നിയോജക മണ്ഡലം ജൊയിന്റ് സെക്രട്ടറിയും വികലാംഗനുമായ കൊട്ടിയം പറക്കുളം വിളയില്‍ താഴതില്‍ അനില്‍ കുമാര്‍, മൈക്ക് എനൊണ്‍സ‍റും പാര്‍ട്ടി പ്രവര്‍ത്തകനുമായ നെടുമ്പന മുട്ടയ്ക്കാവ് നിസാര്‍ മന്‍സിലില്‍ സുബൈര്‍ എന്നിവര്‍ക്കു പരുക്കേറ്റു. പട്ടികജാതിക്കാരനായ അനില്‍കുമാറിനെ ജാതിപ്പേരുവിളിച്ച് അവഹേളിക്കുകയും ചെയ്തു.അനില്‍കുമാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അര്‍.എസ്.പി.സ്ഥാനാര്‍ത്ഥിക്കെതിരെ മയ്യനാട് പഞ്ചായത്തില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു

No comments: