29.4.11

 മഅദനിയ്‌ക്ക് ജാമ്യത്തിന്‌ അര്‍ഹതയുണ്ട്‌: സുപ്രീം കോടതി 


ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അറസ്‌റ്റിലായ പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിക്ക്‌ ജാമ്യത്തിന്‌ അര്‍ഹതയുണ്ടെന്ന്‌ സുപ്രീം കോടതി. മഅദനി വികലാംഗനാണെന്ന്‌ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും അപേക്ഷയില്‍ വ്യക്‌തമാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതിയാണ്‌ അദ്ദേഹം ജാമ്യത്തിന്‌ അര്‍ഹനാണെന്ന്‌ നിരീക്ഷിച്ചത്‌ .

കര്‍ണാടകാ സര്‍ക്കാരിന്റെ സത്യവാങ്‌മൂലം പരിഗണിച്ച ശേഷം ബുധനാഴ്‌ച കോടതി വിധി പറയും.

ഇതേസമയം ബാംഗ്ലൂര്‍ സ്‌ഫോടന കേസിനെ പുറമെ സൂററ്റ്‌ , അഹമ്മദാബാദ്‌ സ്‌ഫോടനത്തിന്‌ പിന്നിലും മദനിയുണ്ടെന്ന്‌ കര്‍ണാടകാ പോലീസ്‌ വാദിച്ചു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ 31-ാം പ്രതിയാണ്‌ മഅദനി. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് 17-നു കൊല്ലത്ത്‌ അറസ്‌റ്റിലായ മഅദനിയ്‌ക്ക് പിന്നീട്‌ ജാമ്യം ലഭിച്ചിട്ടില്ല.

No comments: