13.2.11

ജാമ്യാപേക്ഷ നിരസിച്ചതില്‍ വ്യാപക പ്രതിഷേധം


മഅദനിക്ക് ജാമ്യം നിഷേധിച്ചത് ദൗര്‍ഭാഗ്യകരം-മുസ്‌ലിം സംയുക്തവേദി 


തിരുവനന്തപുരം: അബ്ദുന്നാസര്‍മഅദനിക്ക് ജാമ്യം നിഷേധിച്ച കര്‍ണാടക ഹൈക്കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്ന് കേരള മുസ്‌ലിംസംയുക്തവേദി സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.

അഴിമതിക്കും പക്ഷപാതിത്വത്തിനും കുപ്രസിദ്ധിയാര്‍ജിച്ച കര്‍ണാടക സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍ ഉന്നയിച്ച അടിസ്ഥാനരഹിതവും അപകടകരവുമായ ആരോപണങ്ങളെ അപ്പാടെ അംഗീകരിച്ചുള്ള വിധ നീതിപീഠങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നവരില്‍ നിരാശയുണ്ടാക്കും.

സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലിംമൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ അബ്ദുല്‍റസാഖ്മൗലവി, വൈ.എം.ഹനീഫാമൗലവി കൊല്ലം, വി.എച്ച്.അലിയാര്‍മൗലവി, ചേലക്കുളം അബ്ദുല്‍ഹമീദ്മൗലവി, മുഹമ്മദ്‌സാലിഹ്മൗലവി അല്‍ ഖാസിമി, അബ്ദുല്‍മജീദ്‌നദ്‌വി, അബ്ദുല്‍സലാംമൗലവി ഈരാറ്റുപേട്ട, സയ്യിദ് പൂക്കോയതങ്ങള്‍, സയ്യിദ് മുനീബ്തങ്ങള്‍ സഖാഫി മലപ്പുറം, ഹാഫിസ്‌സുലൈമാന്‍മൗലവി, ഹാഫിസ്‌റഫീഖ്മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
  
പൊന്നാനി പ്രതിഷേധപ്രകടനം നടത്തി


പൊന്നാനി: മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. അസീസ് വെളിയങ്കോട്, എം.എ. അഹമ്മദ് കബീര്‍, ഷാജി മോന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിനു   എം. മൊയ്തുണ്ണി ഹാജി, റഹീം പൊന്നാനി, സി.പി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ഐ.എസ്.എഫ് ജില്ലാ ആസ്ഥാനങ്ങളില്‍ ഏകദിന ഉപവാസ സമരം നടത്തും

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 10 ന് ജില്ലാ ആസ്ഥാനങ്ങളില്‍ ഏകദിന ഉപവാസസമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷമീര്‍ പയ്യനങ്ങാടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറത്ത് നടക്കുന്ന ഉപവാസം പി.യു.സി.ല്‍.നേതാവ് അഡ്വ.പി.എ.പൗരന്‍ ഉദ്ഘാടനം ചെയ്യും.കേരള സര്‍ക്കാരും ഇടതുപക്ഷവും മഅദനിയുടെ മോചനത്തിന് രംഗത്തിറങ്ങണമെന്നും ഷമീര്‍ ആവശ്യപ്പെട്ടു.

ജില്ലാഭാരവാഹികളായ ഉസ്മാന്‍ കാച്ചടി, റഹീം പൊന്നാനി, ഷിഹാബ് കരുവാന്‍കല്ല് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

പി സി എഫ് ഒമാന്‍ കമ്മിറ്റി ഭാരവാഹികള്‍ 
ഒമാന്‍ : പി.സി.എഫ്.ഒമാന്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും സീബ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍ നടന്നു.

ഹമീദ് കൂരാച്ചുണ്ട് പ്രസിഡണ്ട്, മുഹമ്മദ് ബഷീര്‍ പാലച്ചിറ ജനറല്‍ സെക്രട്ടറി , സലാം അന്സാദ് ആറ്റിങ്ങല്‍ , നൌഷാദ് കുന്നപ്പള്ളി ( വൈ.പ്രസിഡണ്ട്) , അന്‍സാര്‍ കേരളപുരം , നിസാം ആലപ്പുഴ (ജോയിന്റ് സെക്രട്ടറി), അനില്‍ ഹരിപ്പാട് ഖജാന്‍ജിഎന്നിവരാണു പുതിയ ഭാരവാഹികള്‍. സുബൈര്‍ മൌലവി തിരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. മേഖലാ ഓര്‍ഗനൈസറായി റസാഖ് പാലക്കാടിനെ തീരുമാനിച്ചു ,റുഷ്ദി ബാലരാമപുരം, അലാവുദ്ദീന്‍, അന്‍സാരി ആലപ്പുഴ, നിയാസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. 

തിരൂരങ്ങാടി: പി.ഡി.പി. നന്നമ്പ്ര പഞ്ചായത്ത് സമ്മേളനത്തിന് കൊടിഞ്ഞിയില്‍ തുടക്കമായി


മലപ്പുറം : പി.ഡി.പി. നന്നമ്പ്ര  പഞ്ചായത്ത് സമ്മേളനത്തിന് കൊടിഞ്ഞിയില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.എ. റസാഖ് ഹാജി പതാക ഉയര്‍ത്തി. ഇന്നു  രാവിലെ 10ന് വെള്ളിയാമ്പുറത്ത് നടക്കുന്ന കുടുംബ സംഗമം പി.ഡി.പി. വനിതാവിഭാഗം സംസ്ഥാന പ്രസിഡണ്ട്‌ ശ്രീജാ മോഹന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് നടക്കുന്ന തൊഴിലാളി സമ്മേളനം അഹമ്മദ് കബീറും പ്രവാസി കൂട്ടായ്മ പി.സി.എഫ്. സൗദി കമ്മിറ്റി പ്രതിനിധി ഉമര്‍ മേലാറ്റൂരും ഉദ്ഘാടനം ചെയ്യും.

13ന് വൈകീട്ട് നാലരക്ക് പാണ്ടിമുറ്റത്ത് നിന്ന് പ്രവര്‍ത്തക റാലി തുടങ്ങും. എം.എ. റസാഖ് ഹാജി, ആബിദ് വെള്ളിയാമ്പുറം, കാഞ്ഞിരസമദ്, അബ്ദുള്‍ ഹഖ് തെയ്യാല, ഹസ്സന്‍ തിരുത്തി എന്നിവര്‍ സമ്മേളന പരിപാടികള്‍ വിശദീകരിച്ചു

No comments: