മഅദനി : മാര്‍ച്ച് 14ന് കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍ ഉപരോധിക്കും
കാസര്‍കോട്: അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി നല്‍കുക, അദ്ദേഹത്തിന് നേരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുക വിചാരണ കര്‍ണാടയ്ക്ക് പുറത്ത് നടത്തുക, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പി.ഡി.പി നടത്തുന്ന സമരത്തിന്റെ ഭാഗമായി മാര്‍ച്ച് 14ന് കോഴിക്കോട്, എറണാകുളം, തിരുവന്തപുരം എന്നീ സ്ഥലങ്ങളിലെ കേന്ദ്രഗവണ്‍മെന്റിന്റെ ഓഫീസുകള്‍ ഉപരോധിക്കുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ി സുബൈര്‍ സബാഹി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പി.ഡി.പി ചെയര്‍മാന്‌നേരെ നടക്കുന്ന നീതിനിക്ഷേധത്തിനെതിരെ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ മൗനം വേദനാജനകവും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മളത്തില്‍ പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, വര്‍ക്കിംഗ് സെക്രട്ടറി മുഹമ്മദ് ബെള്ളൂര്‍, ഉബൈസ് എന്നിവരും സംബന്ധിച്ചു.
മഅദനി : മാര്‍ച്ച് 14ന് കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍ ഉപരോധിക്കും
കാസര്‍കോട്: അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി നല്‍കുക, അദ്ദേഹത്തിന് നേരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുക വിചാരണ കര്‍ണാടയ്ക്ക് പുറത്ത് നടത്തുക, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പി.ഡി.പി നടത്തുന്ന സമരത്തിന്റെ ഭാഗമായി മാര്‍ച്ച് 14ന് കോഴിക്കോട്, എറണാകുളം, തിരുവന്തപുരം എന്നീ സ്ഥലങ്ങളിലെ കേന്ദ്രഗവണ്‍മെന്റിന്റെ ഓഫീസുകള്‍ ഉപരോധിക്കുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ി സുബൈര്‍ സബാഹി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പി.ഡി.പി ചെയര്‍മാന്‌നേരെ നടക്കുന്ന നീതിനിക്ഷേധത്തിനെതിരെ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ മൗനം വേദനാജനകവും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മളത്തില്‍ പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, വര്‍ക്കിംഗ് സെക്രട്ടറി മുഹമ്മദ് ബെള്ളൂര്‍, ഉബൈസ് എന്നിവരും സംബന്ധിച്ചു.
പി.ഡി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി
തിരുവനന്തപുരം : അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നല്‍കുക, വിചാരണ കര്‍ണ്ണാടകക്ക് പുറത്തു നടത്തുക, ബംഗ്ലൂര്‍ സ്ഫോടന കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പി.ഡി.പി.സംസ്ഥാന ട്രഷറര്‍ അജിത് കുമാര്‍ ആസാദ് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, പനവൂര്‍ ഹസ്സന്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ബീമാപ്പള്ളി യൂസുഫ്, ബീമാപ്പള്ളി ഷാഫി, നടയര ജബ്ബാര്‍, വള്ളക്കടവ് സിദ്ധീഖ്, അണ്ടൂര്‍കോണം സുല്‍ഫി, പൂവച്ചല്‍ സലിം, തോട്ടമുക്ക് നവാസ്, നഗരൂര്‍ റഫീഖ്, ഒറ്റപ്പന അസീം, കിള്ളി അജീര്‍, നൌഷാദ് മൌലവി, അമ്പലത്തറ ബഷീര്‍, അബ്ദുല്‍ സലാം, കല്ലമ്പലം ബദര്‍ ഹാജി എന്നിവര്‍ സംസാരിച്ചു
കൊല്ലം: അബ്ദുന്നാസിര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കുക ,ബാംഗ്ലൂര്‍ സ്ഫോടനക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, വിചാരണ കര്‍ണാടകക്ക് പുറത്തു നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കട ഹെഡ് പോസ്റ്റൊഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനു ശേഷം നടന്ന ധര്‍ണ്ണ പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, ജനറല്‍ സെക്രട്ടറി സുനില്‍ ഷാ, വൈസ് പ്രസിഡന്റ് ബി.എന്‍.ശശികുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി തേവലക്കര ഷെമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി.ഡി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി
തിരുവനന്തപുരം : അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നല്‍കുക, വിചാരണ കര്‍ണ്ണാടകക്ക് പുറത്തു നടത്തുക, ബംഗ്ലൂര്‍ സ്ഫോടന കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പി.ഡി.പി.സംസ്ഥാന ട്രഷറര്‍ അജിത് കുമാര്‍ ആസാദ് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, പനവൂര്‍ ഹസ്സന്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ബീമാപ്പള്ളി യൂസുഫ്, ബീമാപ്പള്ളി ഷാഫി, നടയര ജബ്ബാര്‍, വള്ളക്കടവ് സിദ്ധീഖ്, അണ്ടൂര്‍കോണം സുല്‍ഫി, പൂവച്ചല്‍ സലിം, തോട്ടമുക്ക് നവാസ്, നഗരൂര്‍ റഫീഖ്, ഒറ്റപ്പന അസീം, കിള്ളി അജീര്‍, നൌഷാദ് മൌലവി, അമ്പലത്തറ ബഷീര്‍, അബ്ദുല്‍ സലാം, കല്ലമ്പലം ബദര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
മഅദനി വിഷയത്തില്‍ വി.എസിന്റെ നിലപാട് നന്ദികേട് : സുബൈര്‍ സബാഹി
ആലപ്പുഴ: മഅദനിയോടുള്ള നീതിനിഷേധത്തിനെതിരെ പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയമാര്‍ച്ച് നടത്തി. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ നാടുകടത്തപ്പെട്ട മഅദനി ജീവിച്ചിരിപ്പുണ്ടോയെന്നുപോലും അന്വേഷിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിലപാട് നന്ദികേടാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജനറലാസ്പത്രി ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് ഇരുമ്പുപാലം പോസ്റ്റോഫീസിനുമുന്നില്‍ സമാപിച്ചു.
ജില്ലാ പ്രസിഡന്റ് മാഹീന്‍ ബാദുഷാ മൗലവി, സെക്രട്ടറി സുനീര്‍ ഇസ്മയില്‍, എ. അന്‍സാരി, ഷാജികൃഷ്ണന്‍, വി.എം. ഷെരീഫ്, രാമന്‍ചിറ ഷറഫുദ്ദീന്‍, സീനാ ഷാജഹാന്‍, ടി.എം. രാജ, സിയാദ് കാസിം, ഇ. ഹബീബ്, ബദറുദ്ദീന്‍, കെ.എം. നാസര്‍, സി.എം. ജബ്ബാര്‍, ഷാജഹാന്‍ പുന്തല, എന്നിവര്‍ നേതൃത്വം നല്കി.
മഅദനി വിഷയം ഇരുമുന്നണികളും നിലപാട് വ്യക്തമാക്കണം - അഡ്വ.അക്ബര്‍ അലി
തിരൂര്‍: അബ്ദുന്നാസര്‍ മഅദനിയുടെ അന്യായമായ ജയില്‍വാസത്തെ സംബന്ധിച്ച് ഇരുമുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബറലി ആവശ്യപ്പെട്ടു. മഅദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് പി.ഡി.പി മലപ്പുറം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരൂര്‍ ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാപ്രസിഡന്റ് ബാപ്പു പുത്തനത്താണി അധ്യക്ഷത വഹിച്ചു. ഐ.എസ.എഫ്. സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ഹനീഫ പുത്തനത്താണി, സക്കീര്‍ പരപ്പനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ജഅഫറലി ദാരിമി, എം.എ.അഹ്മദ് കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ.ഷംസുദ്ദീന്‍ സ്വാഗതവും കെ.പി.എ സത്താര്‍ നന്ദിയും പറഞ്ഞു.
തിരൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ചിന് ജില്ലാ നേതാക്കളായ എന്‍.എം. സിദ്ദീഖ്, അലി കാടാമ്പുഴ, ശശി പൂവന്‍ചിന, അസീസ് വെളിയങ്കോട്, ഗഫൂര്‍ വാവൂര്‍, നാസര്‍ വള്ളുവങ്ങാട്, സുല്‍ഫിക്കര്‍ അലി എന്നിവര്‍ നേതൃത്വംനല്‍കി.
മഅദനിയുടെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടു വരണം : നിസാര്‍ മേത്തര്‍
കാസര്‍കോട് : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസ് കര്‍ണ്ണാടകയില്‍ നിന്നും മാറ്റി മറ്റൊരു സംസ്ഥാനത്ത് വിചാരണ ചെയ്യണമെന്നും അരസ്ടിനു പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നിസാര്‍ മേത്തര്‍ ആവശ്യപ്പെട്ടു. പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന മഅദനി മോചന സമരത്തിന്റെ ഭാഗമായി പി.ഡി.പി.കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്റ്റീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സലിം പടന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എം.എം.കെ.സിദ്ദിഖ്,മുഹമ്മദ് ബെള്ളൂര്‍, അബ്ദുറഹിമാന്‍ തെരുവത്ത്, ഹസൈനാര്‍ ബെണ്ടിച്ചാല്‍, അഷ്‌റഫ് കുമ്പടാജെ, അതീഖ് റഹ്മാന്‍, അബ്ദുല്‍ റഹ്മാന്‍ സീതാംഗോളി, ആബിദ് മഞ്ഞം പാറ, ഖാലിദ്,
ബഷീര്‍ കുഞ്ചത്തൂര്‍, കെ പി മുഹമ്മദ്, ഉബൈദ് മുട്ടുംന്തല, സാദിഖ് മുളിയടുക്ക, അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍ ബാവ തങ്ങള്‍, ഇസ്ഹാഖ് കന്തല്‍ റഷീദ് മുട്ടുംന്തല തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും, ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.
ബഷീര്‍ കുഞ്ചത്തൂര്‍, കെ പി മുഹമ്മദ്, ഉബൈദ് മുട്ടുംന്തല, സാദിഖ് മുളിയടുക്ക, അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍ ബാവ തങ്ങള്‍, ഇസ്ഹാഖ് കന്തല്‍ റഷീദ് മുട്ടുംന്തല തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും, ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.
പി.ഡി.പി. ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി
തൊടുപുഴ: അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നിഷേധിക്കുന്നുവെന്നാരോപിച്ച് പി.ഡി.പി. തൊടുപുഴ ബി.എസ്.എന്‍.എല്‍. ഓഫീസിനു മുന്നില്‍ മാര്‍ച്ച് നടത്തി. പി.ഡി.പി. ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം. ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് കളരിക്കല്‍, ആലക്കോട് കരിം, എം.എം. ഇസ്മായില്‍, പി.എ. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
പി.ഡി.പി.പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി
പത്തനംതിട്ട: ബംഗ്ലൂര്‍ സ്ഫോടന കേസ്സില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ജില്ലാ കമ്മിറ്റി നടത്തിയ പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണയും സംസ്ഥാന കൗണ്‍സില്‍ അംഗം അയൂബ് ഖാന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ റഷീദ് പത്തനംതിട്ട, ഹബീബ് റഹ്മാന്‍ പന്തളം, ജില്ലാ പ്രസിഡന്റ് റസാഖ് മണ്ണടി, സലിം, സക്കീര്‍ ഹുസൈന്‍, ഭവാനി ചെല്ലപ്പന്‍, ഇസ്മായില്‍ സാഹിബ്, എം.എസ്.അബ്ദുള്‍ ജബ്ബാര്‍, സിയാദ്, പഴകുളം ഇബ്രാഹിംകുട്ടി, ലത്തീഫ്, അഷറഫ്, ജലാല്‍, ഹനീഫ എന്നിവര്‍ പ്രസംഗിച്ചു
മഅദനിക്ക് ജാമ്യം നിഷേധിക്കുന്നത് കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം : മുഹമ്മദ് റജീബ്
കൊച്ചി: കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് സാമാനി നീതിയും ജാമ്യവും ലഭിക്കാതിരിക്കാനുമുള്ള ശ്രമം നടത്തുന്നതെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവിച്ചു. മഅദനിക്ക് നീതി നല്‍കുക, വിചാരണ കര്‍ണ്ണാടകക്ക് പുറത്തു നടത്തുക, ബംഗ്ലൂര്‍ സ്ഫോടന കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പി.ഡി.പി. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇല്ലാക്കഥകളും കള്ള തെളിവുകളും ഉണ്ടാക്കിയാണ് ബംഗ്ലൂര്‍ സ്ഫോടന കേസ്സില്‍ മഅദനിയെ പ്രതി ചേര്‍ത്തത്. അതേ പേരും നുണകളും കള്ള സാക്ഷി മൊഴികളും കോടതിക്ക് മുമ്പില്‍ എത്തിച്ചു മഅദനിക്ക് ലഭിക്കേണ്ട സാമാന്യ നീതിയും പൌരാവകാശങ്ങളും തടയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതൊരു രാജ്യവും അന്താരാഷ്‌ട്ര തലത്തില്‍ ആദരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നത് പൌരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമ്പോഴാണെന്നും മുഹമ്മദ് റജീബ് അഭിപ്രായപ്പെട്ടു.
പി.ഡി.പി. ജില്ലാ പ്രസിഡണ്ട് കെ.കെ.വീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എ.മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കള്‍, ആലുവ മണ്ഡലം പ്രസിഡണ്ട് നാസ്സര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
No comments:
Post a Comment