19.3.11


മഅദനിക്ക് നീതി ലഭ്യമാകാതിരിക്കാന്‍  ഫാഷിസവും - ഭരണകൂടവും ഒത്തു കളിക്കുന്നു : പി .സി .എഫ് കുവൈത്ത് 


കുവൈത്ത്  : ബംഗ്ലൂര്‍ സ്ഫോടന കേസില്‍ അന്യായമായി പ്രതിചേര്‍ത്ത് കര്‍ണാടക ജയിലില്‍ അടക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതിയും ജാമ്യവും ലഭ്യമാക്കതിരിക്കുന്നതിനു  ഫാഷിസവും - ഭരണ കൂടവും ഒത്തുകളിക്കുകയാണെന്ന് പി.സി .എഫ് കുവൈത്ത് കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രടറി അംജദ് ഖാന്‍ പലപ്പിളളി അഭിപ്രായപ്പെട്ടു . വെള്ളിയാഴ്ച കുവൈത്ത് സിടിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗം ഉല്‍ ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .



ഇല്ലാ കഥകളും കല്ലതെളിവുകളും ഉണ്ടാക്കിയാണ് അദേഹത്തെ ബംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിചേര്‍ത്ത് തു . അതെ പേരും നുണകളും കള്ളസാക്ഷികളും കോടതിക്ക് മുന്‍പില്‍ എത്തിച്ചു മദനിക്ക് ലഭ്യമാകേണ്ട സാമന്യ നീതിയും , പൌരാവകാശങ്ങളും തടയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു .



വൈസ് പ്രസിഡന്റ്‌ സലിം തിരുരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൂമായൂണ്‍ വടനപ്പളളി, നൗഷാദ്‌ കണ്ണൂര്‍ , ഷഫീര്‍ മണ്ണുത്തി , റഫീക്ക് രണ്ടത്താണി , എന്നിവര്‍ സംസാരിച്ചു .



മജീദ്‌ കൊടിഞ്ഞി സ്വാഗതവും  നസീര്‍ മലപ്പുറം നന്ദിയും പറഞ്ഞു


പി.ഡി.പി. ഇരവിപുരം മണ്ഡലം ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 21 നു




പി.ഡി.പി. ഇരവിപുരം മണ്ഡലം ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച്  21 തിങ്കളാഴ്ച്ച 3 പി.എമ്മി നു പള്ളിമുക്ക് എന്‍.എന്‍. സി ജങ്ക്ഷനിലെ  ബി.എസ്‌.എ ആഡിറ്റോറിയത്തില്‍  വച്ചു  നടക്കും.  പാര്‍ട്ടി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളും അംഗങ്ങളും   അഭ്യുദയകാംക്ഷികളും പങ്കെടുക്കും.
     
 മൈലക്കാട് ഷായുടെ വിജയത്തിനായി എല്ലാവിധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു ശക്തമായ മത്സരം നടത്താന്‍ പഴുതടച്ചുള്ള   പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആസൂത്രണം ചെയ്യും. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമം ആക്കാന്‍ ശക്തമായ ഇലക്ഷന്‍ കമ്മിറ്റി   രൂപീകരിക്കും എന്ന് 
പാര്‍ട്ടി ജില്ലാ സെക്രട്ടറി സുനില്‍ ഷാ അറിയിച്ചു 

മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തും : പി.ഡി.പി


മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് പി.ഡി.പി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി മത്സരരംഗത്തുണ്ടാകും. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അവസാന തന്ത്രങ്ങള്‍ക്ക് 20ന് കാലത്ത് 10ന് മലപ്പുറത്ത് ചേരുന്ന ജില്ലാ എക്‌സി. യോഗത്തില്‍ രൂപം നല്‍കും.

20ന് വൈകീട്ട് മൂന്നിന് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും കണ്‍വെന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ജില്ലാ സെക്രട്ടറി അഡ്വ. കെ.ഷംസുദ്ദീന്‍, അസീസ് വെളിയങ്കോട്, ഗഫൂര്‍ വാവൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments: