16.2.11


'മഅദനികേസ്: കോയമ്പത്തൂര്‍ ആവര്‍ത്തനത്തിന്റെ സൂചന' : വര്‍ക്കല രാജ്

പത്തനംതിട്ട: കള്ളസാക്ഷി മൊഴികളുടെയും വ്യാജ തെളിവുകളുടെയും അടിസ്ഥാനത്തില്‍ മഅദ്‌നിയെ വീണ്ടും ജയിലിലിട്ട് പീഡിപ്പിക്കാനുള്ള സൂചനയാണ് കര്‍ണാടക ഹൈകോടതി ജാമ്യം തള്ളിക്കൊണ്ട് പ്രകടിപ്പിച്ചതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്. പി.ഡി.പി ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാഷിസ്റ്റ് സാമ്രാജ്യത്വ അജണ്ടകള്‍ക്ക് മുന്നില്‍ പി.ഡി.പി ഒരു കാലത്തും അനുരഞ്ജനത്തിനില്ലെന്നും രാജ്യസുരക്ഷക്ക് മഅദനിയും കുടുംബവും ജയിലില്‍ കഴിഞ്ഞാല്‍ മതിയെന്ന നീക്കത്തിനെതിരായി ജനാധിപത്യ മതേതര വിശ്വാസികളെ സംഘടിപ്പിച്ച് സമര പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും വര്‍ക്കല രാജ് അറിയിച്ചു.റഷീദ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു.

ഹബീബ് റഹ്മാന്‍, എന്‍. കെ. ആര്‍. ഷാജി, അന്‍സീം പറക്കവെട്ടി, എം. ആര്‍. ഹരിദാസ്, സലീം പെരുമ്പട്ടിക്കാട്ടില്‍, റസാഖ് മണ്ണടി, ഇബ്രാഹിംകുട്ടി, എം. എസ്. അബ്ദുല്‍ ജബ്ബാര്‍, അഷ്‌റഫ് അലങ്കാരത്ത്, സീയാദ് തോണിയാന്‍കുഴിയില്‍, സക്കീര്‍ ഹുസൈന്‍‍, നിവാസ് പന്തളം, ശിവാനന്ദ് എന്നിവര്‍ സംസാരിച്ചു

No comments: