3.10.11

പി.ഡി.പി. ഷൊറണൂരില്‍ ട്രെയിന്‍ തടഞ്ഞു





ഷൊറണൂര്‍: അബ്ദുള്‍നാസര്‍ മദനിയുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുവരരുതെന്നും ആവശ്യപ്പെട്ട് പി.ഡി.പി. സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷൊറണൂരില്‍ ട്രെയിന്‍ തടഞ്ഞു.

പ്രവര്‍ത്തകര്‍ രണ്ടാംനമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്നിരുന്ന മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറാണ് തടഞ്ഞത്. സമരക്കാരെ പോലീസ് ട്രാക്കില്‍നിന്ന് നീക്കി. ട്രെയിന്‍ അരമണിക്കൂര്‍ വൈകിയാണ് സര്‍വീസ് തുടര്‍ന്നത്.രാവിലെ എട്ടുമണിക്ക് ട്രെയിന്‍ തടയുമെന്ന് പറഞ്ഞിരുന്നെങ്കിലും 10.30നാണ് സമരക്കാരെത്തിയത്. ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ പോലീസ് വന്‍ സന്നാഹം ഒരുക്കിയിരുന്നു. അപ്രതീക്ഷിതമായി ട്രെയിന്‍ തടഞ്ഞത് യാത്രക്കാരെ വലച്ചു.ട്രെയിന്‍തടയല്‍സമരം പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനംചെയ്തു. മദനിയെ മോചിപ്പിക്കുന്നതുവരെ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനനേതാക്കളായ സുബൈര്‍സബാഹി, സാബു കൊട്ടാരക്കര, അജിത്കുമാര്‍ ആസാദ്, മാഹിന്‍ ബാദുഷാമൗലവി, റിട്ട. ഡിവൈ.എസ്.പി. തോമസ് മാഞ്ഞൂരാന്‍, നിസ്സാര്‍മേത്ത, മുജീബ് റഹ്മാന്‍, കെ.സി.അബ്ദുള്ള, സുബൈര്‍ വെറ്റിയാനിക്കല്‍, ഷിഹാബുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.


പ്രസ്ക്ളബ് കേസ്: മഅ്ദനിയെ 

പ്രതിയാക്കിയതില്‍ ദുരൂഹത


കോയമ്പത്തൂര്‍: പ്രസ്ക്ളബ് പരിസരത്ത് സ്ഫോടകവസ്തു കണ്ടെടുത്ത കേസില്‍ ഒമ്പതു വര്‍ഷത്തിനുശേഷം മഅ്ദനിയെ പ്രതി ചേര്‍ത്ത കോയമ്പത്തൂര്‍ പ്രത്യേകാന്വേഷണ സംഘത്തിന്‍െറ നടപടിയില്‍ ദുരഹുത. മഅ്ദനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ആദ്യ പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവ് പുറപ്പെടുവിക്കവെ കോയമ്പത്തൂര്‍ ഏഴാം ജെ.എം കോടതി  ഇതു സംബന്ധിച്ച് ചോദ്യമുന്നയിച്ചിരുന്നു. മഅ്ദനിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കാലതാമസത്തെക്കുറിച്ചാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. കേസിലെ പ്രതികളായ തടയന്‍റവിട നസീര്‍, ഷബീര്‍ എന്നിവരെ ഈയിടെയാണ് പിടികൂടിയതെന്നും ഇവരുടെ മൊഴിയനുസരിച്ചാണ് മഅ്ദനിയെ പ്രതി ചേര്‍ത്തതെന്നുമാണ് പൊലീസിന്‍െറ വിശദീകരണം. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദിനെ ആഴ്ചകള്‍ക്കു മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയതും സംശയം ഉയര്‍ത്തുന്നു. മഅ്ദനിയുടെ അറസ്റ്റുനീക്കത്തിനു പിന്നില്‍ ജയലളിത സര്‍ക്കാറിന്‍െറ നിക്ഷിപ്തമായ താല്‍പര്യങ്ങളുണ്ടെന്ന് ആരോപണമുണ്ട്.2002 ഡിസംബര്‍ 30നാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂര്‍ ജയിലില്‍ അധികൃതര്‍ മഅ്ദനിയെ കടുത്ത പീഡനത്തിന് ഇരയാക്കുന്നെന്ന വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് പ്രസ്ക്ളബിന്‍െറ മുന്നിലെ പബ്ളിക് ടെലഫോണ്‍ ബൂത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് റേസ്കോഴ്സ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ കേസ് സി.ബി.സി.ഐ.ഡിയുടെ പ്രത്യേകാന്വേഷണ വിഭാഗം (എസ്.ഐ.ടി) ഏറ്റെടുത്തു. കേസില്‍ ആകെ ആറു പ്രതികളാണുള്ളത്. ഇതില്‍ കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ്, കാക്കനാട് ഷബീര്‍ എന്നിവരെ അറസ്റ്റു ചെയ്ത് കോടതി പ്രത്യേകം വിചാരണ നടത്തി ശിക്ഷിച്ചിരുന്നു.
കേസിലെ പിടികിട്ടാപ്പുള്ളികളായിരുന്ന തടിയന്‍റവിട നസീര്‍, സാബിര്‍, ഷഫാസ്, സാദിഖ് എന്നിവരെ ഈയിടെ  കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോയമ്പത്തൂര്‍ പ്രസ്ക്ളബ് പരിസരത്ത്  സ്ഫോടകവസ്തു കണ്ടെടുക്കുമ്പോള്‍ മഅ്ദനി ജയിലിലായിരുന്നു.


മഅ്ദനി: മുസ്ലിം സംയുക്തവേദിയുടെ 




ഹൈവേ ഉപരോധം 


പുനലൂര്‍: അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് കേരള മുസ്ലിം സംയുക്തവേദി പുനലൂരില്‍ നടത്തിയ ഹൈവേ ഉപരോധത്തി
ച്ച . ആര്യങ്കാവ് ചെക്പോസ്റ്റ്  ഉപരോധത്തിന് പകരം തമിഴ്നാട്ടിലേക്ക് പോകുന്ന ദേശീയപാത 744 ല്‍ പുനലൂരിലാണ് പാത ഉപരോധിച്ചത്. ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പല സ്ഥലങ്ങളില്‍നിന്ന് വന്ന പ്രവര്‍ത്തകര്‍ പുനലൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ കേന്ദ്രീകരിച്ചശേഷം പ്രകടനമായി ടി.ബി. ജങ്ഷനിലെത്തി. പാതയില്‍ കുത്തിയിരുന്ന ശേഷം ഉദ്ഘാടന പ്രസംഗത്തിനിടെ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്യാന്‍ പൊലീസ് ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. അറസ്റ്റിനെതിരെ പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതികരിച്ചെങ്കിലും പിന്മാറാന്‍ പൊലീസ് തയാറായില്ല. ചെറിയ ഉന്തും തള്ളുമായതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ സമാധാനിപ്പിച്ചു.വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി സമരം ഉദ്ഘാടനംചെയ്തു. മഅ്ദനിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  മഅ്ദനിയെ വീണ്ടും കള്ളക്കേസില്‍ കുടുക്കാനുള്ള തമിഴ്നാട് പൊലീസിന്‍െറ നീക്കം അംഗീകരിക്കില്ളെന്നും മോചനം അവശ്യപ്പെട്ട് നിരന്തരസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൈലക്കാട് ഷാ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബാദ്ഷാ മന്നാനി, അബ്ദുല്‍മജീദ് അമാനി, ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി, യു.കെ. അബ്ദുല്‍ റഷീദ് മൗലവി, സുലൈമാന്‍ മൗലവി, കൊട്ടാരക്കര സാബു തുടങ്ങിയവര്‍ സംസാരിച്ചു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍  വിട്ടു.

No comments: