ബംഗളൂരു സ്ഫോടനക്കേസ്:
വിചാരണ 17ലേക്ക് മാറ്റി
ബംഗളൂരു: 2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്ഫോടന പരമ്പരക്കേസിലെ വിചാരണ നടപടികള്‍ കോടതി ഒക്ടോബര്‍ 17ലേക്ക് മാറ്റി. പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയതിനാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് നീട്ടിയത്. അഭിഭാഷകരായ പി. ഉസ്മാന്‍, അക്ബറലി, വസന്ത് എച്ച്. വൈദ്യ എന്നിവരാണ് 31ാം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി ഹാജരായത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അസൗകര്യംമൂലം അദ്ദേഹത്തിന് ബംഗളൂരുവില്‍ എത്താന്‍ സാധിച്ചില്ല. മഅ്ദനി ഒഴികെയുള്ള മറ്റ് പ്രതികള്‍ക്കു വേണ്ടി അമികസ് ക്യൂറിയും പി.എന്‍. വെങ്കടേഷുമാണ് ഹാജരായത്. അഹ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതികളായി ഗുജറാത്തില്‍ ജയിലില്‍കഴിയുന്ന രണ്ടാംപ്രതി സൈനുദ്ദീന്‍, നാലാംപ്രതി ഷറഫുദ്ദീന്‍ എന്നിവരെ ഹാജരാക്കാന്‍ സാധിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് പ്രവര്‍ത്തനം മുടങ്ങിയതാണ് കാരണം. കേസില്‍ എട്ട്, ഒമ്പത് പ്രതികളായ സകരിയ്യ, ബദ്റുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ തുടര്‍ നടപടികളും ഒക്ടോബര്‍ 17ന് നടക്കും. മുമ്പ് സമര്‍പ്പിച്ചവരുടെയും അവശേഷിക്കുന്നവരുടെയും ഡിസ്ചാര്‍ജ് പെറ്റീഷനുകള്‍ ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗം അഭിഭാഷകരെ അറിയിച്ചു. രാവിലെ 11.30ന് ആരംഭിച്ച നടപടികള്‍ അരമണിക്കൂറോളം നീണ്ടുനിന്നു.മഅ്ദനിക്കായി ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
മഅദനിക്ക് വേണ്ടി സംസാരിക്കാന്‍ പലരും ഭയക്കുന്നു -ജമീലാപ്രകാശം
തിരുവനന്തപുരം: രാഷ്ട്രീയ മേലാളന്മാരുടെ ഗൂഢാലോചനയുടെയും ഭരണകൂട ഭീകരതയുടെയും ഇരയായി ജയിലിലടയ്ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅദനിക്കുവേണ്ടി സംസാരിക്കാന്‍പോലും പലരും ഭയപ്പെടുന്നതായി ജമീലാപ്രകാശം എം.എല്‍.എ. കേരള മുസ്ലിം സംയുക്തവേദി ട്രിവാന്‍ഡ്രം ഹോട്ടലില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ -പിന്നാക്ക രാഷ്ട്രീയ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.മഅദനി
മഅദനിയുടെ മോചനത്തിന് രണ്ടാംഘട്ട പ്രക്ഷോഭപരിപാടികള്‍ രൂപവത്കരിക്കാന്‍ സമയം അതിക്രമിച്ചതായി മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു.
ദലിത് പിന്നാക്ക ന്യൂനപക്ഷ ഐക്യമെന്ന ആശയം ഉയര്‍ത്തിപ്പിടിച്ചതാണ് മഅദനിക്കെതിരെ ആസൂത്രിത ഗൂഢാലോചനകള്‍ക്ക് ദുശ്ശക്തികളെ പ്രേരിപ്പിച്ചതെന്ന് മുന്‍മന്ത്രി ഡോ.എ. നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു.
മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, ബി.എസ്.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. സുധാകരന്‍, നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി പുനലൂര്‍ ജലീല്‍, നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് ബുഹാരി മന്നാനി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റ് കുന്നില്‍ ഷാജഹാന്‍, ജനതാദള്‍ (എസ്), സംസ്ഥാന സമിതിയംഗം കൊല്ലംകോട് രവീന്ദ്രന്‍, പി.ഡി.പി കേന്ദ്ര കര്‍മ്മ സമിതിയംഗം പനവൂര്‍ ഹസന്‍, കോവില്ലൂര്‍ ബാബു, കൈതക്കോട് രാധാകൃഷ്ണന്‍,ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി, പി.ഡി.പി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, എം. ബഷീര്‍ പൂന്തുറ എന്നിവര്‍ സംസാരിച്ചു. മൈലക്കാട്ഷാ സ്വാഗതവും അബ്ദുല്‍ മജീദ് അമാനിനദ്വി നന്ദിയും പറഞ്ഞു.
പി.ഡി.പി ജില്ലാ വാഹനപ്രചാരണ ജാഥ 15 മുതല്‍
കോട്ടയ്ക്കല്‍: മഅദനിയോടുള്ള നീതിനിഷേധത്തില്‍ കേരള നിയമസഭ ഇടപെടുക എന്നാവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന കമ്മിറ്റി 27ന് സംഘടിപ്പിക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം 15 മുതല്‍ 22 വരെ മലപ്പുറം ജില്ലയില്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് പി.ഡി.പി ജില്ലാഭാരവാഹികള്‍ അറിയിച്ചു.
15ന് ജില്ലാ അതിര്‍ത്തിയായ വഴിക്കടവില്‍നിന്ന് തുടങ്ങി 22ന് ചങ്ങരംകുളത്ത് സമാപിക്കുന്ന വാഹനജാഥ 16 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ജാഥയുടെ ഉദ്ഘാടനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ. പൗരന്‍ നിര്‍വഹിക്കും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ ക്യാപ്റ്റനും ജില്ലാ ജോ. സെക്രട്ടറിയായ പരമാനന്ദന്‍ മങ്കട വൈസ് ക്യാപ്റ്റനും ജില്ലാ സെക്രട്ടറിയായ ജാഫര്‍ അലി ദാരിമി കോര്‍ഡിനേറ്ററുമായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, സെക്രട്ടറി ജാഫര്‍ അലി ദാരിമി, പരമാനന്ദന്‍ മങ്കട, യൂസഫ് പാന്ത്ര എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment