മഅദനി പ്രശ്‌നത്തില്‍ നിയമസഭ ഇടപെടണം - വര്‍ക്കല രാജ്
പട്ടാമ്പി: ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നിയമസഭ മഅദനി വിഷയത്തില്‍ ഇടപെട്ട് നീതിനല്‍കണമെന്ന് പി.ഡി.പി. സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് അഭിപ്രായപ്പെട്ടു. മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. പട്ടാമ്പി മേഖലാകമ്മിറ്റി നടത്തിയ റാലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പട്ടാമ്പിമണ്ഡലം പ്രസിഡന്റ് മസീഫ്ഹാജി അധ്യക്ഷത വഹിച്ചു. പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി സമ്മേളനം ഉദ്ഘാടനംചെയ്തു. പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ തോമസ് മാഞ്ഞൂരാന്‍, നിസാര്‍മേത്തര്‍, കെ.ഇ. അബ്ദുള്ള, സിയാവുദ്ദീന്‍, ജില്ലാ നേതാക്കളായ മുസ്തഫ, കുഞ്ഞിമുഹമ്മദ് മൗലവി, അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
നിളാ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച റാലി മേലെ പട്ടാമ്പിയില്‍ സമാപിച്ചു. റാലിക്ക് മണ്ഡലം പ്രസിഡണ്ട് മസീഫ് ഹാജി, ഷംസുദ്ദീന്‍, അബൂബക്കര്‍, മുസ്തഫ, സെയ്തലവി, യൂസഫ്, സി.കെ. അബൂബക്കര്‍ എന്നിവര്‍ നേതൃത്വംനല്‍കി.
No comments:
Post a Comment