21.10.11


മഅ്ദനിക്ക് നീതി ലഭ്യമാക്കണം -സുന്നി 

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍


കരുനാഗപ്പള്ളി: വിചാരണതടവുകാരനായി ബംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കരുനാഗപ്പള്ളി റേഞ്ച് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.വിവാദ വനിതാ ബില്‍ തള്ളിക്കളയണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
 വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് നാസറുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നുജുമുദ്ദീന്‍ അമാനി ഉദ്ഘാടനം ചെയ്തു. തേവലക്കര എസ്. നൗഷാദ് മന്നാനി, എ.ആര്‍. സിദ്ദീഖ് ബാഖവി, സലാഹുദ്ദീന്‍ മദനി, മുജീബ് മുസ്ലിയാര്‍, സബീര്‍ സഖാഫി, നൗഷാദ് സഖാഫി, സാദിഖ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.

പി.ഡി.പി ജാഥയ്ക്ക് സ്വീകരണം നല്‍കി
Posted on: 21 Oct 2011


തിരൂരങ്ങാടി: മഅദനിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ നയിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് ചെമ്മാട്ട് സ്വീകരണം നല്‍കി.

യോഗത്തില്‍ ഷഫീഖ് പാലൂക്കില്‍ അധ്യക്ഷതവഹിച്ചു. ഐ.എസ്.എഫ് ജില്ലാപ്രസിഡന്റ് ഉസ്മാന്‍ കാച്ചടി, റസാഖ് ഹാജി, ജലീല്‍ ആങ്ങാടന്‍, വേലായുധന്‍ വെന്നിയൂര്‍, ജാഫര്‍ അലി ദാരിമി എന്നിവര്‍ പ്രസംഗിച്ചു.

മഅ്ദനിയെ പ്രതിചേര്‍ത്തത് ഗൂഢാലോചന -പി.ഡി.പി


കൊച്ചി:  നരേന്ദ്രമോഡിയും ബി.ജെ.പിയുമായുള്ള തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ചങ്ങാത്തത്തില്‍ രൂപം കൊണ്ട ഗൂഢാലോചനയുടെ  ഭാഗമാണ് കോയമ്പത്തൂര്‍ പ്രസ് ക്ളബ് കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രതിചേര്‍ത്ത തമിഴ്നാട് പൊലീസിന്‍െറ നടപടിയെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു. ‘മഅ്ദനി നീതി നിഷേധം നിയമ സഭ ഇടപെടുക’ എന്ന ആവശ്യവുമായി പി.ഡി.പി  27ന് നടത്തുന്ന നിയമസഭാമാര്‍ച്ചിന്‍െറ  പ്രചരണാര്‍ഥം സംഘടിപ്പിച്ച വാഹനജാഥയുടെ ഉദ്ഘാടനം കാക്കനാട്ട് നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം. ഈ വിഷയത്തില്‍ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രകമ്മിറ്റി അംഗം കെ. കെ. ബീരാന്‍ കുട്ടി,ജാഥാ ക്യപ്റ്റന്‍ കെ. ജെ. സുധീര്‍,മണ്ഡലം സെക്രട്ടറി മുഹമ്മദ് ചിറ്റേറ്റുകര, സലാം കരുമക്കാട്,നജീബ് ,ഷബീര്‍ വെണ്ണല, സലാം വാഴക്കാല തുടങ്ങിയവര്‍ സംസാരിച്ചു. 

No comments: