7.10.11


'മഅദനിയുടെ കാര്യത്തില്‍ ജനപ്രതിനിധികള്‍ മൗനം വെടിയണം'
Posted on: 08 Oct 2011


തിരൂരങ്ങാടി: മഅദനിയുടെ കാര്യത്തില്‍ ജനപ്രതിനിധകിള്‍ മൗനം വെടിയണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് അഭിപ്രായപ്പെട്ടു.

പി.ഡി.പി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും വിളംബര റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅദനിയുടെ കാര്യത്തില്‍ സംസ്ഥാന നിയമസഭ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണാര്‍ഥമാണ് ചെമ്മാട് ടൗണില്‍ വിളംബരറാലി നടത്തിയത്.

ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഹനീഫ പുത്തനത്താണി, ജില്ലാ സെക്രട്ടറി ജാഫര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.

റാലിക്ക് എന്‍.എ. സിദ്ദിഖ് താനൂര്‍, വേലായുധന്‍ വെന്നിയൂര്‍, ഗഫൂര്‍, അസീസ്, റസാഖ് ഹാജി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

No comments: