മഅ്ദനിക്കെതിരായ ഗൂഢാലോചന
അന്വേഷിക്കണം -പി.ഡി.പി
മഅ്ദനിയെ ഭീകരനാക്കി ചിത്രീകരിച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നേതാക്കള്‍ 27ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണും. ജില്ലാ പ്രസിഡന്‍റ് മൈലക്കാട് ഷായും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മഅ്ദനി: മനുഷ്യാവകാശ ലംഘനം
ശ്രദ്ധയില്‍പെട്ടിട്ടില്ല
മഅ്ദനിയോളം മനുഷ്യാവകാശം നിഷേധിക്കപ്പെട്ട മറ്റൊരാളില്ല -ഡോ. ബലരാമന്‍
Published on Sun, 10/23/2011 - 13:46 ( 1 day 11 hours ago)
ShareThisകൊല്ലം: രാജ്യത്ത് മഅ്ദനിയേയും കുടുംബത്തെയും പോലെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റാരുമില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാന്‍ ഡോ. എസ്. ബലരാമന്‍.ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പുറത്തിറക്കിയ ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ ഇംഗ്ളീഷ് പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനി വിഷയത്തില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് മഅ്ദനിയുടെ വിചാരണ നടക്കുന്നത്.അഭിഭാഷകര്‍ക്ക് ജയില്‍പുള്ളിയെപ്പോലെ കോടതിയില്‍ ഹാജരാവേണ്ടിവരുന്നതിനാല്‍ മഅ്ദനിയുടെ കേസില്‍ പല പ്രശസ്ത അഭിഭാഷകരും വക്കാലത്തേറ്റെടുക്കാന്‍ വിസമ്മതിക്കുകയാണെന്ന് അധ്യക്ഷതവഹിച്ച ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഭാസുരേന്ദ്രബാബു ബുള്ളറ്റിന്‍ ഏറ്റുവാങ്ങി. ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ജമാല്‍ മുഹമ്മദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, പാച്ചല്ലൂര്‍ സലിം മൗലവി, ചേലക്കുളം ഹമീദ്മൗലവി, ഇ.കെ. സുലൈമാന്‍ ദാരിമി, പി.ഡി.പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, റജീബ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, ടി.എം. ഷരീഫ്, മൈലക്കാട് ഷാ, എ. അബ്ദുല്ലാ മൗലവി, എം.എ. സമദ്, എം.എ. അസീസ് തേവലക്കര, സുനില്‍ ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.
മഅ്ദനിയുടെ അറസ്റ്റിന് പിന്നില്‍ ഐസ്ക്രീം കേസ് -പി.ഡി.പി
Published on Sun, 10/23/2011 - 11:11 ( 1 day 13 hours ago)
ShareThisപൊന്നാനി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിന് ഐസ്ക്രീം കേസുമായി ബന്ധമുണ്ടെന്ന് പൊന്നാനിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ അടിയന്തര ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സെക്രട്ടേറിയറ്റംഗം യൂസഫ് പാന്ത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി, ഗഫൂര്‍ വാവൂര്‍, ശശി പൂവന്‍ചിന, അബ്ദുല്‍ ബാരി റഷാദ്, എന്‍.എ. സിദ്ദീഖ്, ബാപ്പു പുത്തനത്താണി, അസീസ് വെളിയങ്കോട്, സുല്‍ഫിക്കര്‍ അലി എന്നിവര്‍ സംസാരിച്ചു.
മഅദനി സമൂഹ മനസാക്ഷി ഉണ രണം - വര്‍ക്കല രാജ്
ചങ്ങനാശേരി: ബംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനി നേരിടുന്ന നീതിനിഷേധത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരേ കേരളത്തിലെ പൊതുസമൂഹത്തിന്റെ മനസാക്ഷി ഉണരണമെന്ന് പി.ഡി.പി. സംസ്‌ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്. 27ന് പി.ഡി.പി. സംഘടിപ്പിച്ചിരിക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചരണാര്‍ഥം പി.ഡി.പി. ജില്ലാ പ്രസിഡന്റ് എം.എസ്. നൗഷാദ് നയിക്കുന്ന സമരപ്രഖ്യാപന വിളംബരജാഥയുടെ ജില്ലാ സമാപന സമ്മേളനം ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്‌ഷനില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമര പ്രഖ്യാപന വിളംബരജാഥയുടെ നാലാംദിവസത്തെ ഉദ്‌ഘാടനം രാവിലെ മുട്ടപ്പള്ളിയില്‍ ദളിത് ആദിവാസി ഏകോപന സമിതി ചെയര്‍മാന്‍ ഐ.കെ. രവീന്ദ്രരാജ് നിര്‍വഹിച്ചു. മുക്കൂട്ടുതറ, എരുമേലി, കറുകച്ചാല്‍, തെങ്ങണ, പായിപ്പാട് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലൂടെ ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്‌ഷനില്‍ സമാപിച്ചു. നിഷാദ് നടയ്‌ക്കല്‍ അധ്യക്ഷതവഹിച്ച സമാപന സമ്മേളനത്തില്‍ പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി മുഖ്യപ്രഭാഷണം നടത്തി.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീര്‍ ഫാറുഖി, പി.ഡി.പി. നേതാക്കളായ ഒ.എ. സക്കറിയ, സക്കീര്‍ കളത്തില്‍, അബുബക്കര്‍, മുഹമ്മദാലി, കെ.ജെ. ദേവസ്യ, അസ്‌കര്‍ വൈക്കം, കരിം വട്ടക്കയം, ഷാജി കാട്ടിക്കുന്ന്, അബ്‌ദുള്‍ സലിം, മെഹമ്മൂദ്, ഇസ്‌മായില്‍ പായിപ്പാട്, പി.എ. കമറുദീന്‍, പി.എച്ച്. ഷാഹുല്‍ ഹമീദ്, പി. ഇബ്രാഹിം, എം.എ. അക്‌ബര്‍, അന്‍സര്‍ഷാ, ഷാഹുല്‍ ഹമീദ് അറവുപുഴ, അനൂപ് വാരാപ്പള്ളി, സാഫറുള്ളാഖാന്‍, സിതീ മുഹമ്മദ്, സുകുമാരന്‍, ഷിഹാബ്, ഇബ്രാഹിം പായിപ്പാട്, വി.എ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സമാപന സമ്മേളനത്തിലും വിവിധ കേന്ദ്രങ്ങളിലും പ്രസംഗിച്ചു.
No comments:
Post a Comment