11.10.11


മഅ്ദനി മോചനം:
 മംഗലാപുരത്ത് മനുഷ്യാവകാശ
 സംരക്ഷണ സമ്മേളനം 16ന്


കാസര്‍കോട്: കഴിഞ്ഞ 14 മാസങ്ങളായി ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട്. കര്‍ണ്ണാടക ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന മനുഷ്യാവകാശ സംരക്ഷണ സമ്മേളനം ഒക്‌ടോബര്‍ 16 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് മംഗലാപുരം ജംഇയ്യത്തുല്‍ ഫലാഹ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ദളിത് വോയ്‌സ് ചീഫ് എഡിറ്റര്‍ വി.ഡി രാജശേഖര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സയ്യിദ് ഇബ്രാഹിം അല്‍ഹാദി ആത്തൂര്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. കര്‍ണ്ണാടക മത സൗഹാര്‍ദ്ദ വേദി സെക്രട്ടറി കെ.എല്‍. അശോക്, ഇ.എഫ്.ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ വര്‍ക്കല രാജ,് അഡ്വ. അക്ബര്‍ അലി, തുളുനാട് രക്ഷിനാവേദി പ്രസിഡന്റ് യോഗേഷ് ഷെട്ടി, കര്‍ണ്ണാടക മുന്‍ പോലീസ് കമ്മീഷണര്‍ ജി.എ. ബാബ, കര്‍ണ്ണാടക ഇസ്ലാമിക് കള്‍ച്ചര്‍ സെന്റര്‍ സെക്രട്ടറി ബി.എം. മുംതാസ് അലി, ജംഇയ്യത്തുല്‍ ഫലാഹ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, ജമാഅത്തെ ഇസ്‌ലാമി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മംഗലാപുരം, പി.എ. എന്‍ജിനീയറിംഗ് കോളേജ് പ്രൊഫ. എസ് അബ്ദുര്‍ റഹ്മാന്‍, സയ്യിദ് ശംസദ്ദീന്‍ തങ്ങള്‍ ഗാന്ധിനഗര്‍, നിസാര്‍ മെഹ്താര്‍ കണ്ണൂര്‍, എം.കെ.ഇ അബ്ബാസ് മഞ്ചേശ്വരം പരിപാടിയില്‍ സംബന്ധിക്കും.2011 ഡിസംബര്‍ അവസാനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് മഅ്ദനി മോചന മനുഷ്യാവകാശ സമ്മേളനം ബാംഗ്ലൂര്‍ കബ്ബന്‍ പാര്‍ക്കില്‍ നടത്തുമെന്നും അവര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ എസ്.എം. ബഷീര്‍ അഹ്മദ്, മുഹമ്മദ് ഹനീഫ് പൊസോട്ട്, അബ്ദുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.

No comments: