മ അ ദനി നീതി നിഷേദം പി ഡി പി റാലി ഭരണ കൂടത്തിനു താക്കീതായി
µ¤.
തിരുവനന്തപുരം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നേരിടുന്ന നീതിനിഷേധത്തിനെതിരെ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്നും പ്രമേയം പാസ്സാക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പിയുടെ നേതൃത്വത്തില്‍ നിയമസഭ മാര്‍ച്ച് നടത്തി. പി.ഡി.പി നേതാവ് അഡ്വ. അക്ബര്‍ അലി ഉദ്ഘാടനം ചെയ്തു. ആയിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ മാര്‍ച്ച് ആശാന്‍ സ്‌ക്വയറിന് മുന്നില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഫ്‌ളാഗ്ഓഫ് ചെയ്തു.
കേരളത്തില്‍ രാഷ്ട്രീയം പറഞ്ഞാല്‍ പിന്തുണ നഷ്ടപ്പെടും എന്നതിന് തെളിവാണ് മദനിയെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞു. രാഷ്ട്രീയം മിണ്ടാതെയിരുന്നാല്‍ മാത്രം പിന്തുണ ലഭിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.സാമ്രാജ്യത്വ വിരുദ്ദ പോരാട്ടത്തിലെ മുന്നണി പോരാളിയായ മഅദനിയെ ലക്‌ഷ്യം വെച്ചുള്ള ഭരണകൂടങ്ങളുടെ ക്രൂര നിലപാടുകള്‍ക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രണ്ടുതരം മനുഷ്യാവകാശ നിലപാടാണുള്ളതെന്ന് ജമീലാ പ്രകാശം എം.എല്‍.എ പറഞ്ഞു. മദനിവിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ ഇത്തരം പരമിതികളൊന്നും അദ്ദേഹം കാട്ടുന്നില്ല -ജമീല പറഞ്ഞു.
മഅദനിക്കെതിരെ തുടരുന്ന നീതി നിഷേധത്തിനെതിരെ പി.ഡി.പി. നടത്തുന്ന സമരങ്ങള്‍ക്ക് നിയമസഭാക്കകത്തും പുറത്തും തങ്ങള്‍ ഒപ്പം ഉണ്ടാകുമെന്ന് മാര്‍ച്ചില്‍ പി.ടി.എ. റഹീം എം.എല്‍.എ പറഞ്ഞു. മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിള്ള, നീലലോഹിതദാസന്‍ നാടാര്‍, എച്ച്. ഷഹീര്‍ മൗലവി, ഭാസുരേന്ദ്രബാബു, പാച്ചല്ലൂര്‍ സലീം മൗലവി, സാബു കൊട്ടാരക്കര, യു.കെ. അബ്ദുള്‍ റഷീദ് മൗലവി, സുബൈര്‍ സബാഹി, കെ.ഇ.അബ്ദുള്ള, എം.എസ്.നൌഷാദ്, അഡ്വ.സിറാജ് കാഞ്ഞിരമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
അജിത് കുമാര്‍ ആസാദ്, സാബു കൊട്ടാരക്കര, സുബൈര്‍ സബാഹി, ടി.എ.മുജീബ് റഹ്മാന്‍, മൈലക്കാട് ഷാ, അഡ്വ.സത്യദേവ്, അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, കെ.ഇ.അബ്ദുള്ള, മുഹമ്മദ് റജീബ്, പനവൂര്‍ ഹസ്സന്‍, മൊയ്തീന്‍ ചെമ്പോത്തറ പി.സി.എഫ്. നേതാക്കളായ ഹമീദ് കൂരാച്ചുണ്ട്, മുഹമ്മദ് മഅറൂഫ്, ഐ.എസ.എഫ്. സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.
No comments:
Post a Comment