പി.ഡി.പി ഒല്ലൂര്‍ മണ്ഡലം വാഹന പ്രചാരണ ജാഥ
പി.ഡി.പി ഒല്ലൂര്‍ മണ്ഡലം വാഹന പ്രചാരണ ജാഥ മണ്ഡലം പ്രസിടന്റ്റ് മജീദ് മുല്ലക്കരയുടെ നേത്രത്വത്തില്‍ നടന്നു. കാളത്തോട്, കൃഷ്ണാപുരം, വട്ടക്കല്ല്, മുടിക്കോട്, വാണിയംമ്പാറ, മുല്ലക്കര, മണ്ണുത്തി എന്നിവിടങ്ങളില്‍ ജാഥക്ക് വമ്പിച്ച സ്വീകരണം നല്‍കി. മണ്ണുത്തി പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച നൂറോളം പ്രവര്‍ത്തകരുടെ പ്രകടനത്തോടെ മണ്ണുത്തി സെന്ററില്‍ സമാപനസമ്മേളനം നടന്നു. മജീദ് മുല്ലക്കരയുടെ അധ്യക്ഷതയില്‍ സി.എ.സി അംഗം കെ.ഇ അബ്ദുള്ള സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. മഅദനി നേരിടുന്ന മനുഷ്യാവകാശ ലഘനത്തെ കുറിച്ചും പി.ഡി.പിയുടെ നിയമസഭ മാര്‍ച്ചിനെ കുറിച്ചും എം.പി രഞ്ജിത്തിന്റെ വിശധീകരണ പ്രസംഗം സമാപന സമ്മേളനത്തില്‍ ശ്രദ്ധേയമായി. ഞാന്‍ ഒരു ഈഴവനാണ്. അബ്ദുല്‍ നാസര്‍ മഅദനിയുടെ പ്രത്യയ ശാസ്ത്രവും നിലപാടുകളുമാണ് എന്നെ പി.ഡി.പിയിലേക്ക് ആകര്‍ഷിച്ചത്. പി.ഡി.പി രൂപീകരിച്ചത് മുതല്‍ ഞാന്‍ പി.ഡി.പി കാരനാണ് എം.പി രഞ്ജിത്ത് പറഞ്ഞു. അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെ നടക്കുന്ന അനീതിക്കെതിരെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളുടെയും മനസ്സാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു. സനോജ് കാളത്തോട് നന്ദി പറഞ്ഞു കേരള കര്‍ഷക സംഗം ജില്ലാ സെക്രട്ടറി സജി മാഞ്ഞമറ്റം പി.ഡി.പിയില്‍ സെക്രട്ടറി സ്ഥാനം രാജി വച്ച് സജി മാഞ്ഞമറ്റം പി.ഡി.പി യില്‍ ചേര്‍ന്നു. ഒല്ലൂര്‍ മണ്ഡലം വാഹന പ്രചാരണ സമാപന സമ്മേളനത്തില്‍ കെ.ഇ അബ്ദുള്ള സജി മാഞ്ഞമറ്റത്തെ പ്രാഥമിക അഗത്വം നല്‍കി പി.ഡി.പിയിലേക്ക് സ്വീകരിച്ചു
No comments:
Post a Comment