മദനിക്കെതിരെ ഗൂഢാലോചന -
മുസ്‌ലിം സംയുക്തവേദി
തിരുവനന്തപുരം: അബ്ദുന്നാസര്‍ മദനിയെ വിവിധ സ്‌ഫോടന കേസുകളില്‍ പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം സംയുക്തവേദി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആഹ്വാനം ചെയ്തു.
മുസ്‌ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസലിം മൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ അബ്ദുല്‍റസാഖ് മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, അബ്ദുല്‍മജീദ് അമാനി നദ്‌വി, വൈ.എം. ഹനീഫാ മൗലവി, മുഹമ്മദ് സാലിഹ് അല്‍ഖാസിമി, സയ്യിദ് ആറ്റക്കോയാ തങ്ങള്‍ ആലപ്പുഴ, വി. എച്ച്.അലിയാര്‍ മൗലവി, അബ്ദുല്‍ ഷുക്കൂര്‍ അല്‍ ഖാസിമി, യു.കെ. അബ്ദുറഷീദ് മൗലവി, അബ്ദുല്‍സലാം മൗലവി ഈരാറ്റുപേട്ട, സയ്യിദ് പൂക്കോയാതങ്ങള്‍. മുജീബ് തങ്ങള്‍ സഖാഫി, അഹമ്മദ് കബീര്‍ അമാനി, ജഅ്ഫറലി ദാരിമി, മുണ്ടക്കയം ഹുസൈന്‍ മൗലവി, നവാസ് മന്നാനി, ഹാഫിസ് സുലൈമാന്‍ മൗലവി, മീരാന്‍ ബാഖവി, നാസിറുദ്ദീന്‍ മൗലവി തൊടുപുഴ, ബാദുഷാ മന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
മഅദനിയുടെ മോചനം ഇല്ലാതാക്കാന്‍ ഗൂഢനീക്കം- പി.ഡി.പി.
കൊല്ലം:ഒക്ടോബര്‍ 27ന് നടക്കുന്ന നിയമസഭാ മാര്‍ച്ചിന് മുന്നോടിയായി പി.ഡി.പി.കൊല്ലം മണ്ഡലം പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. വികലാംഗനും രോഗിയുമായി വീര്‍പ്പുമുട്ടുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ വീണ്ടും കോയമ്പത്തൂര്‍ പ്രസ്സ്‌ക്ലബിനടുത്ത് ബോംബു കണ്ടെത്തിയ കേസില്‍ പ്രതിയാക്കാനുള്ള നീക്കം ഫാസിസ്റ്റ് ശക്തികളുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ള ഇന്റലിജന്‍സ് ബ്യൂറോയുടെയും ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. വാളകത്ത് അധ്യാപകനെ അതിക്രൂരമായി ആക്രമിച്ച സംഭവത്തില്‍ യോഗം ഖേദം രേഖപ്പെടുത്തി.സി.കെ.സലിം, ഖാലിദ്കുഞ്ഞ് കരുവ, മുതിരപ്പറമ്പ് നിസാം, അഡ്വ. സുജന്‍, സലീം, മൊത്തക്കട സിയാദ്, ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment